Thursday, 2 February 2012

[www.keralites.net] പൊന്നിന്‍കുടത്തിന് എന്തിനാ പൊട്ട്‌?‍‍

 

പൊന്നിന്‍കുടത്തിന് എന്തിനാ പൊട്ട്‌?

Fun & Info @ Keralites.net

പൊന്നില്‍ കുളിച്ചുനില്‍ക്കുന്ന മണവാട്ടി ..... റിച്ചയെകുറിച്ച്‌ ഓര്‍ക്കുമ്പോള്‍ ആരുടെ മനസിലും ആദ്യം കടന്നുവരുന്ന ചിത്രം അതാണ്‌. ഭീമാ ജുവലറിയുടെ പരസ്യത്തിലൂടെ പരിചയപ്പെട്ട ശ്രീവിളങ്ങുന്ന മുഖമുള്ള പെണ്‍കുട്ടിയോട്‌ വാത്സല്യവും സ്‌നേഹവും തോന്നാത്ത ആരും ഉണ്ടാവില്ല. എപ്പോഴും പുഞ്ചിരിക്കുന്ന മുഖമുള്ള കുട്ടിത്തംനിറഞ്ഞ ചിരിയുള്ള ഇവള്‍ മലയാളികളുടെ മനസില്‍ ഇടം നേടിക്കഴിഞ്ഞു. വര്‍ഷങ്ങളായി മോഡലിംഗ്‌ രംഗത്ത്‌ പ്രവര്‍ത്തിച്ചുവരുന്ന റിച്ച ഇപ്പോള്‍ സിനിമയിലും ഭാഗ്യപരീക്ഷണം നടത്തിക്കഴിഞ്ഞു. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന മോഡലും നടിയുമായ റിച്ചയുടെ വിശേഷങ്ങളിലേക്ക്‌

പുഞ്ചിരിക്കുന്ന മുഖം


എപ്പോഴും സന്തോഷത്തോടെയിരിക്കണം അതാണ്‌ എന്റെ പോളിസി. എന്തിനാണ്‌ ഗൗരവം നടിച്ച്‌ ഇരിക്കുന്നത്‌. ചിലയാളുകളെ കണ്ടിട്ടുണ്ട്‌് ഒരു കാരണവും ഇല്ലെങ്കിലും വെറുതെ ജാഡ കാട്ടിയിരിക്കുന്നവര്‍. അതിലൊന്നും അര്‍ഥമില്ല. ജീവിതം അടിച്ചുപൊളിച്ചു തീര്‍ക്കണം. അതല്ലേ വേണ്ടത്‌. ഫ്രണ്ട്‌സിന്റെ കൂടെ കറങ്ങാന്‍ പോകുന്നതും , തമാശപറഞ്ഞ്‌ നടക്കുന്നതുമൊക്കെയാണ്‌ എന്റെ സന്തോഷം.

റോള്‍ മോഡല്‍

ചെറുപ്പത്തിലേമുതലേ കണ്ണാടിയുടെ മുന്നില്‍ അഭിനയിക്കുകയാണ്‌ പ്രധാനഹോബി. ഐശ്വര്യാറായിയാണ്‌ എന്റെ റോള്‍മോഡല്‍. ഐശ്വര്യയുടെ ചിത്രം എവിടെ കണ്ടാലും ശ്രദ്ധിക്കും.... ആരെങ്കിലും അവരുടെ പേര്‌ പറയുന്നത്‌ കേട്ടാല്‍ ഞാന്‍ തിരിഞ്ഞുനിന്ന്‌ നോക്കും അതുപോലെ ആരാധനയാണ്‌. ഇപ്പോഴും ഓര്‍ക്കുന്നുണ്ട്‌ ഒരിക്കല്‍ മിസ്‌വേള്‍ഡ്‌ പട്ടം കിട്ടിയ ഐശ്വര്യയെ കണ്ടപ്പോള്‍ അസൂയയോടെ നോക്കിയിരുന്നിട്ടുണ്ട്‌.

ഐശ്വര്യയെപ്പോലെ ലോകസുന്ദരിപ്പട്ടം ചൂടണമെന്നായിരുന്നു എന്റെയും ആഗ്രഹം. പക്ഷേ പൊക്കമില്ലായ്‌മ അക്കാര്യത്തില്‍ വില്ലനായി തീര്‍ന്നു. ഇപ്പോഴും ഓരോ മിസ്‌വേള്‍ഡ്‌ മത്സരത്തിലും വിജയികളാകുന്നവരെ കാണുമ്പോള്‍ എനിക്ക്‌ സങ്കടമാ . അസൂയകൊണ്ട്‌ കൊച്ചുകുട്ടികളെ പോലിരുന്ന്‌ കരയും. അടുത്ത ജന്‍മത്തിലെങ്കിലും ലോകസുന്ദരിയാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍. .... എന്റെ കാഴ്‌ചപ്പാടില്‍ ഐശ്വര്യതന്നെയാണ്‌ ലോകത്തിലെ ഏറ്റവും വലിയ സുന്ദരി. അവരോടൊപ്പം കുറച്ചുസമയം ചിലവഴിക്കണമെന്നത്‌ എന്റെയൊരു ആഗ്രഹമാണ്‌.

തുടക്കം

പഠിച്ചുകൊണ്ടിരുന്നപ്പോഴേ മോഡലിംഗിനോട്‌ താല്‍പര്യം ഉണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ്‌ കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സില്‍ എയര്‍ഹോസ്‌റ്റസായി ജോലി ലഭിച്ചത്‌. ജോലിയിലായിരിക്കുമ്പോള്‍ ഭീമ ജുവലറിയുടെ മോഡലാകാന്‍ ക്ഷണം കിട്ടി.

ചാക്കോച്ചന്‍ നല്ല ഫ്രണ്ട്‌

സാന്‍ഡ്‌വിച്ചില്‍ അഭിനയിക്കാന്‍ വരുമ്പോഴാണ്‌ കുഞ്ചാക്കോബോബനെ ആദ്യമായി കാണുന്നത്‌. വലിയ നടനാണെന്ന ജാഡയൊന്നും ഇല്ലാത്തയാള്‍. നല്ല ഫ്രണ്ട്‌ലിയാണ്‌. ഷൂട്ടിംഗ്‌സെറ്റിലെല്ലാം ഊര്‍ജസ്വലനായിരിക്കും. മറ്റുള്ളവരേയും എപ്പോഴും സന്തോഷത്തോടെയിരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. അതാണ്‌ ചാക്കോച്ചനില്‍ കണ്ട ഏറ്റവും നല്ല ഗുണം. മലയാളത്തിലെ ഷൂട്ടിംഗ്‌ ലൊക്കേഷനുകള്‍ക്കെല്ലാം ഒരു പ്രത്യേകതയുണ്ട്‌ പരസ്‌പരം എല്ലാവരും നല്ല സഹകരണമാണ്‌.

അന്യഭാഷയില്‍നിന്നു വന്നതാണെന്നോ. പുതുമുഖമാണെന്നോ ഒന്നും വേര്‍തിരിവില്ല. ഇവിടുത്തെ ആളുകളേയും സംസ്‌കാരത്തേയും ഒക്കെ ഞാന്‍ വളരെയധികം ഇഷ്‌ടപ്പെടുന്നു.

മൂന്ന്‌ ചിത്രങ്ങള്‍

ഭീമ ജുവലറിയുടെ പരസ്യമാണ്‌ എന്നെ ജനങ്ങളുടെ ഇടയില്‍ എത്തിച്ചത്‌. എവിടെപ്പോയാലും ആളുകള്‍ തിരിച്ചറിഞ്ഞുതുടങ്ങി. അപ്പോള്‍ എനിക്കല്‍പ്പം ആത്മവിശ്വാസവും ധൈര്യവും ഒക്കെ വന്നുതുടങ്ങി. അങ്ങനെയിരിക്കുമ്പോഴാണ്‌ വാടാമല്ലിയില്‍ അഭിനയിക്കാന്‍ ക്ഷണം കിട്ടിയത്‌. അത്‌ മലയാളത്തിലെ എന്റെ തുടക്കമായിരുന്നു. അവിടുന്ന്‌ അഭിനയിന്റെ നല്ല കുറേ പാഠങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. എന്നെപ്പോലെതന്നെ പുതുമുഖങ്ങളായിരുന്നു കൂടെ അഭിനയിച്ചവരും . പിന്നീട്‌ ബാങ്ക്‌ഹോക്ക്‌ സമ്മര്‍ , സാന്‍ഡ്‌വിച്ച്‌. സാന്‍ഡ്‌വിച്ചിനെക്കുറിച്ച്‌ ധാരാളംപേര്‍ നല്ല അഭിപ്രായങ്ങള്‍ പറഞ്ഞു. പക്ഷെ പുതിയ ചിത്രങ്ങളൊന്നും ഇതുവരെ കരാറായിട്ടില്ല. തല്‍ക്കാലത്തേക്ക്‌ പുതിയതൊന്നും വേണ്ടന്നുവച്ചു.

സിംപിളാകാനാണ്‌ ഇഷ്‌ടം

മേക്കപ്പിന്റെ കാര്യത്തിലും ഡ്രസ്സിന്റെ കാര്യത്തിലും വളരെ സിംപിളാകാനാണ്‌ എനിക്കിഷ്‌ടം. അഭിനയിക്കുന്ന അവസരത്തില്‍ മാത്രമേ കഥാപാത്രത്തിനുവേണ്ടി ഞാന്‍ ഹെവിമേയ്‌ക്കപ്പ്‌ ഉപയോഗിക്കൂ. അല്ലാത്തപ്പോള്‍ ഇണങ്ങുന്ന വേഷം ധരിച്ച്‌ ലൈറ്റായി മേക്കപ്പ്‌ ചെയ്യും. കണ്ണ്‌ എഴുതണമെന്ന്‌ നിര്‍ബന്ധമില്ല. പക്ഷേ ലിപ്‌സ്റ്റിക്കും, ലിപ്‌ഗ്ലോസും ഉപയോഗിക്കും. ഭീമയുടെ പരസ്യത്തില്‍ അഭിനയിച്ചതല്ലേ ആഭരണങ്ങളോട്‌ താല്‍പര്യമുണ്ടോ എന്നൊക്കെ കൂട്ടുകാര്‍ കളിയാക്കി ചോദിക്കാറുണ്ട്‌ . ആഭരണങ്ങളോട്‌ ഒട്ടും കമ്പമില്ലെന്നതാണ്‌ സത്യം. പൊട്ടും ആവശ്യമെങ്കില്‍ മാത്രം. പെണ്‍കുട്ടികള്‍ പൂവ്‌ ചൂടി സാരിചുറ്റി നടക്കുന്നതാണ്‌ കാണാന്‍ ഏറ്റവും ഭംഗിയുള്ള കാഴ്‌ച. എങ്കിലും ഞാന്‍ എപ്പോഴും ഇഷ്‌ടപ്പെടുന്നത്‌ മോഡേണ്‍ വേഷമാണ്‌.

നൃത്തമാണ്‌ സൗന്ദര്യം

സൗന്ദര്യം നിലനിര്‍ത്താന്‍ പെണ്‍കുട്ടികള്‍ ജിമ്മില്‍ പോകേണ്ട ആവശ്യമൊന്നും ഇല്ല. മുടങ്ങാതെ നൃത്തം പ്രാക്‌ടീസ്‌ ചെയ്യുകയാണ്‌ ഞാന്‍ കണ്ടെത്തിയിരിക്കുന്ന വഴി. അതാകുമ്പോള്‍ ശരീര സൗന്ദര്യത്തോടൊപ്പം, മനസിനും സന്തോഷം നല്‍കുന്ന കാര്യമാണ്‌. യോഗയും , മെഡിറ്റേഷനും അതുപോലെതന്നെ ഗുണം ചെയ്യുന്ന മറ്റ്‌ രണ്ട്‌ കാര്യങ്ങളാണ്‌. വളരെ ചെറിയ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ നൃത്തം അഭ്യസിക്കുന്നതാണ്‌. നടക്കാനും നീന്താനും ഒക്കെ പോകുന്നതിനേക്കാള്‍ എനിക്കിഷ്‌ടം നൃത്തംചെയ്യാനാണ്‌.

ഫ്രണ്ട്‌സ്

കൂട്ടുകാരാണ്‌ എന്റെ ശക്‌തി. ധാരാളംപേരുണ്ട്‌ സുഹൃത്തുക്കളായി. കിംഗ്‌ഫിഷറില്‍ ജോലിചെയ്‌തുകൊണ്ടിരുന്നപ്പോള്‍ ധാരാളംപേരെ സുഹൃത്തുക്കളായി കിട്ടിയിട്ടുണ്ട്‌. പഠിക്കുന്ന സമയത്തെ പ്രധാന ഹോബിയും ഫ്രണ്ട്‌സിനെ സമ്പാദിക്കലായിരുന്നു. എന്ത്‌ ആവശ്യത്തിനും അവര്‍ ഓടിവരും. ഫ്രണ്ട്‌സിന്റെയൊപ്പം ചുറ്റിയടിക്കലാണ്‌ വീട്ടിലെത്തിയാല്‍ എന്റെ പ്രധാന പണി. അടിപൊളി സ്‌റ്റൈലിന്റെ ആളാണ്‌ ഞാന്‍. അടിച്ചുപൊളിക്കാനുള്ള ഒരു അവസരവും വെറുതെ കളയാറില്ല .

കിംഗ്‌ഫിഷറിലെ ജോലി

എനിക്ക്‌ 18 വയസ്‌ കഴിഞ്ഞപ്പോഴേ ജോലി കിട്ടി. കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സില്‍ എയര്‍ഹോസ്‌റ്റസായിട്ട്‌. അവിടുന്നാണ്‌ ശരിക്കുപറഞ്ഞാല്‍ എന്റെ ജീവിതത്തിലെ വഴിത്തിരിവ്‌ . ജോലിയിലായിരിക്കുമ്പോള്‍ ധാരാളം ആളുകളെ പരിചയപ്പെടാന്‍ കഴിഞ്ഞു. അത്‌ പിന്നീട്‌ പ്രൊഫഷനെ ധാരാളം സഹായിച്ചു. ശരിക്കും അടിച്ചുപൊളിക്കാന്‍ പറ്റിയ ഫീല്‍ഡ്‌. മോഡലിംഗിലേക്ക്‌ തിരിഞ്ഞപ്പോള്‍ എയര്‍ഹോസ്‌റ്റസിന്റെ ജോലി ഉപേക്ഷിച്ചു. കിംഗ്‌ഫിഷറിലെ ആദ്യബാച്ചായിരുന്നു ഞങ്ങളുടേത്‌. അതുകൊണ്ടുതന്നെ നല്ലൊരു എക്‌സ്പീരിയന്‍സ്‌ ആയിരുന്നു.

യാത്രകള്‍

യാത്രയും ഇഷ്‌ടങ്ങളില്‍ ഒന്നാണ്‌. ആര്‍ഭാടം നിറഞ്ഞ സ്‌ഥലങ്ങളേക്കാള്‍ പ്രകൃതിരമണീയമായ സ്‌ഥലങ്ങള്‍ കാണാനാണ്‌ എനിക്കിഷ്‌ടം. അക്കാര്യത്തില്‍ കേരളമാണ്‌ ഏറ്റവും മുന്നില്‍. വാടാമല്ലി ചെയ്യാന്‍ ഇവിടെയെത്തിയപ്പോള്‍ അത്ഭുതത്തോടെയാണ്‌ ഓരോ സ്‌ഥലവും കണ്ടത്‌. പിന്നെ ഷൂട്ടിംഗിനേക്കാള്‍ ആകാംഷയായിരുന്നു ഇവിടുത്തെ ഓരോ സ്‌ഥലങ്ങളില്‍ ചെല്ലുമ്പോഴും. സ്വിറ്റസര്‍ലണ്ടാണ്‌ എന്റെ സ്വപ്‌ന നഗരം. ഇതുവരെ പോകാന്‍ കഴിഞ്ഞിട്ടില്ല. ആദ്യം അവിടം കാണാനുള്ള ആകാംഷ ഇപ്പോഴേ അടക്കാന്‍ കഴിയുന്നില്ല. ആ ദിവസവും പ്രതീക്ഷിച്ച്‌ ഇരിക്കുകയാണ്‌ ഞാന്‍. എയര്‍ഹോസ്‌റ്റസ്‌ ആയതുകൊണ്ടുതന്നെ പല സ്‌ഥലങ്ങളിലും പോകാനുള്ള അവസരം കിട്ടിയിട്ടുണ്ട്‌. എന്നാലും ഇവിടുത്തേക്കാള്‍ മികച്ച ഒരു കാഴ്‌ചയും ഉണ്ടാവിെല്ലന്നാണ്‌ എന്റെ വിശ്വാസം.

അംഗീകാരങ്ങള്‍

കുട്ടിയായിരുന്നപ്പോഴേ മോഡലിംഗിലേക്ക്‌ വന്നതുകൊണ്ട്‌ സ്‌റ്റേജിനോട്‌ പേടി തോന്നിയിട്ടില്ലായിരുന്നു. മിസ്‌ ലക്‌നൗ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. ആലൂക്കാസ്‌, കരിക്കിനേത്ത്‌ സില്‍ക്ക്‌സ്, സീമാസ്‌ വെഡ്‌ഡിങ്‌ കളക്ഷന്‍സ്‌ തുടങ്ങി ധാരാളം പരസ്യചിത്രങ്ങളില്‍ അഭിനയിച്ചു. മോഡലിങ്‌ രംഗത്തുനിന്ന്‌ ധാരാളം അംഗീകാരങ്ങള്‍ കിട്ടിയിട്ടുണ്ട്‌.

കുടുംബം

ലക്‌നൗവിലാണ്‌ എന്റെ വീട്‌. കുറേ കാലങ്ങളായി ഡല്‍ഹിയില്‍ താമസിക്കുന്നു. വീട്ടില്‍ അമ്മയും അച്‌ഛനും പിന്നെ ഒരു സഹോദരനും ഉണ്ട്‌.

Fun & Info @ Keralites.net

Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment