ഈ ഭൂമിയില്‍ മൂന്നുവിഭാഗം ആളുകളുണ്ട്...പ്രകടമായി അസൂയപ്പെടുന്നവരാണ് ആദ്യത്തെ വിഭാഗം...ഇവര്‍ക്ക് അസൂയയെ ഒളിപ്പിച്ചു വെക്കാന്‍ കഴിയുകയില്ല...കണ്ണുകളില്‍ അസൂയ കത്തിജ്വലിക്കും.... രണ്ടാമത്തെ വിഭാഗം അസൂയക്കാര്‍ക്ക് ഒരു പ്രത്യേകതയുണ്ട്...അവര്‍ അസൂയ പുറത്തുകാട്ടില്ല ...പുറത്തുകാട്ടാതെ അസൂയപ്പെടുന്നവര്‍ വലിയ വിമ്മിഷ്ടമാണ് മനസ്സില്‍ അനുഭവിക്കുന്നത്... മൂന്നാമതൊരു കൂട്ടരുണ്ട്...അത് അപൂര്‍വ്വത്തില്‍ അപൂര്‍വ്വമാണ് ...അസൂയ ഇല്ലാത്തവര്‍ .... നാമെല്ലാം ആ വിഭാഗതില്‍പ്പെടുമെന്നു ഓരോരുത്തരും വിശ്വസിക്കുന്നു....അസൂയയില്ലാത്തവര്‍ തീരെ കുറവാണ്...അവരുടെ മനസ്സ് ശുദ്ധമായിരിക്കും...അവര്‍ക്ക് സിദ്ധികള്‍ ഉണ്ടാകും...അത്തരമൊരു കഥാപാത്രമാണ് അനസൂയാ ദേവി...ഒരു പവിത്രയുടെ ധര്‍മ്മം എന്താണെന്ന് അവര്‍ക്കറിയാം...മനസ്സില്‍ ആരോടും വെറുപ്പില്ല...വിദ്വേഷമില്ല..മറ്റൊരാള്‍ നനായി കാണുമ്പോള്‍ ഉള്ളില്‍ അസ്വസ്തതയില്ല....അനസൂയയെക്കുറിച്ചു പലരും നല്ലത് പറയുന്നത് കേട്ടപ്പോള്‍ ദേവിമാര്‍ക്ക് വരേയും അസൂയതോന്നി..ഇത്ര മഹാത്മ്യമുള്ള സ്ത്രീകള്‍ ഉണ്ടാകുമോ...?..ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരുടെ പത്നിമാരായ സരസ്വതി ,ലക്ഷ്മി ,പാര്‍വ്വതി എന്നിവര്‍ അനസൂയയെ പരീക്ഷിക്കാന്‍ നിശ്ചയിച്ചു...അവര്‍ ഒരുമിച്ചിരുന്നു കൂടിയാലോചിച്ചു ... ഇത്ര ഉത്തമഗുണങ്ങളുള്ള ഒരു സ്ത്രീരത്നമുണ്ടെങ്കില്‍ അവളെ പരീക്ഷിക്കാതെ വയ്യാ..അവര്‍ അതിനായി സ്വന്തം ഭര്‍ത്താക്കന്മാരെ തന്നെ ചട്ടം കെട്ടി..അനസൂയയെ കാണാനായി ത്രിമൂര്‍ത്തികള്‍ ഒരുമിച്ചു പുറപ്പെട്ടു....അവര്‍ അനസൂയയുടെ ആശ്രമത്തില്‍ കയറിച്ചെന്നു...അതിഥികളെ സല്‍ക്കരിക്കുന്ന കാര്യത്തില്‍ അനസൂയയോട് ആര്‍ക്കും മത്സരിക്കാന്‍ കഴിയില്ല...ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുടെ നിബന്ധന ക്രൂരമായിരുന്നു..അനസൂയ വിവസ്ത്രയായി നിന്നുകൊണ്ട് ആഹാരം വിളമ്പിതരണം.... അനസൂയയ്ക്ക് യാതൊരു കുലുക്കവും ഉണ്ടായില്ല...അവര്‍ അതിനു തയാറായി... അനസൂയയുടെ പതിവ്രതാഭാവം ശക്തമായിരുന്നു..ധ്യാനത്തിന്റെ മൂര്‍ത്തിയാണവള്‍ ...ആ നിമിഷത്തില്‍ത്തന്നെ ത്രിമൂര്‍ത്തികള്‍ ചെറിയ കുട്ടികള്‍ ആയി മാറി...അനസൂയ ആഹാരം വിളമ്പികൊടുക്കുകയും ചെയ്തു... ത്രിമൂര്‍ത്തികള്‍ തന്റെ മക്കളായി ജനിക്കണമെന്ന് അനസൂയ ആഗ്രഹിച്ചിരുന്നു...ഈ ആഗ്രഹം സഫലമായി...ഇതോടെ അവര്‍ മൂവരും ഒന്നായി...ത്രിമൂര്‍ത്തിയായി..അനസൂയയുടെ ശക്തിവിശേഷത്തിനു മുമ്പില്‍ എല്ലാവരും തലകുനിച്ചു...ദേവിമാര്‍ മൂവരും അവിടെ പ്രത്യക്ഷപ്പെട്ടു..അനസൂയയുടെ മുമ്പില്‍ സരസ്വതി അനുഗ്രഹാശിസ്സുകള്‍ ചൊരിഞ്ഞു...അനസൂയാഭവം തന്നെയാണ് വിദ്യ...മഹാലക്ഷ്മി അനുഗ്രഹിച്ചതോടെ ധനം ചൊല്‍പ്പടിക്ക് നിന്നു ... പാര്‍വ്വതി അവള്‍ക്കു ശക്തികൊടുത്തു..അനസൂയാഭാവം നമ്മുടെ മനസ്സില്‍ ശക്തമാകുമ്പോള്‍ മേല്‍പ്പറഞ്ഞ മൂന്നു ഗുണങ്ങളും നമ്മില്‍ തിളങ്ങും..വിദ്യാധനം,ശക്തി എന്നിവയാണ് ഈ മൂന്നു ഗുണങ്ങള്‍ .... നമുക്ക് എന്തുകൊണ്ട് അസൂയയില്‍നിന്നും മോചനം നേടിക്കൂടാ...?...ദേവപത്നിമാര്‍ അനസൂയയുടെ അനുഗ്രഹം വാങ്ങിയശേഷം ത്രിമൂര്‍ത്തിയുടെ കൂടെ മടങ്ങി,,അസൂയപ്പെടാതെ ജീവിക്കുന്ന ഒരു ചെറിയ ശതമാനം ആളുകള്‍ ഇന്നും നമ്മുടെ ഇടയിലുണ്ട്...അവര്‍ വിനയാന്വിതരായിരിക്കും...ആരെയും കുറ്റപ്പെടുത്തുകയില്ല...വിദ്യയുടെയും ധനത്തിന്റെയും ശക്തിയുടെയും അനുഗ്രഹം അവര്‍ക്കുണ്ടായിരിക്കും...അസൂയ ഒഴിവാക്കല്‍ എളുപ്പമാണ്...അതേസമയം അത്ര എളുപ്പമല്ലതാനും..
|
No comments:
Post a Comment