Thursday, 2 February 2012

Re: [www.keralites.net] ദൈവം ഉണ്ടോ? ......!

 


ദൈവം, സത്യദൈവം, സാക്ഷാല്‍ദൈവം, പരമേശ്വരന്‍ എന്നിവക്കുള്ള അറബി നാമമാണ് 'അല്ലാഹു'. ഇസ്ലാം ഏറ്റവും പൂര്‍ണവും വിശിഷ്ടവുമായ ദൈവനാമമായി സ്വീകരിച്ചിട്ടുള്ളത് 'അല്ലാഹു'വിനെയാണ്. ഈ പദത്തിന് ബഹുവചനമോ ലിംഗഭേദമോ ഇല്ല. സാക്ഷാല്‍ ദൈവത്തെക്കുറിക്കാനല്ലാതെ മറ്റൊന്നിനും ഈ പദം ഉപയോഗിക്കാറുമില്ല. ഇസ്ലാമില്‍ ദൈവത്തിന് മറ്റനേകം നാമങ്ങള്‍കൂടി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയെല്ലാം ഗുണനാമങ്ങളാണ്.  അനറബി ഭാഷകളില്‍ 'അല്ലാഹു'വിന് സമാനമായ ഒറ്റപദം സുപരിചിതമല്ലാത്തതിനാല്‍ അറബികളല്ലാത്ത മുസ്ലിംകളും ദൈവത്തെ അവന്റെ ഏറ്റം വിശിഷ്ട നാമമായ 'അല്ലാഹു' എന്നുതന്നെ വിളിച്ചുവരുന്നു. അല്ലാഹു ഇസ്ലാംമതം അവതരിപ്പിക്കുന്ന ഒരു പ്രത്യേക ദൈവമാണെന്നും മുസ്ലിംകളുടെ മാത്രം ആരാധ്യനാണെന്നും ചിലര്‍ തെറ്റായി മനസ്സിലാക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ പ്രപഞ്ചത്തിന്റെ മുഴുവന്‍ ദൈവമാണ് അല്ലാഹു. സാക്ഷാല്‍ ദൈവം എന്ന അര്‍ഥത്തില്‍ എല്ലാ മതക്കാരും അറബിഭാഷയില്‍ അല്ലാഹു എന്ന പദം തന്നെയാണ് ഉപയോ ഗിക്കുന്നത്. ബൈബിളിന്റെ അറബി തര്‍ജമകള്‍ 'യഹോവ' എന്ന പദത്തിനുപകരം ഉപയോഗിക്കുന്നത് 'അല്ലാഹു' എന്നാണ്. ഇസ്ലാമിന് മുമ്പ് അറേബ്യയിലെ ബഹുദൈവവിശ്വാസികള്‍ എല്ലാ ദൈവങ്ങള്‍ക്കും മീതെ ഒരു പരമേശ്വരന്‍ ഉള്ളതായി വിശ്വസിച്ചിരുന്നു. ആ പരമേശ്വരനെ അവര്‍ വിളിച്ചിരുന്നതും അല്ലാഹു എന്നാണ്. ഈ പ്രപഞ്ചത്തിനു പിന്നില്‍ അതിനെ സൃഷ്ടിച്ചു പരിപാലിക്കുന്ന ഒരു മഹാശക്തിയുണ്ട്. അവനാണ് സാക്ഷാല്‍ ദൈവം. ഇസ്ലാമിന്റെ ഭാഷയില്‍ അല്ലാഹു അവന്‍ അദൃശ്യനും അത്യുന്നതനും അതുല്യനുമാകുന്നു. "അവനെപ്പോലെ യാതൊന്നുമില്ല'' (ഖുര്‍ആന്‍ 42: 11). "കണ്ണുകള്‍ അവനെ കാണുന്നില്ല. കണ്ണുകളെ അവന്‍ കാണുന്നു'' (6: 103). "അവന്‍ അത്യുന്നതനും അതിഗംഭീരനുമാകുന്നു' (2: 255). മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ക്ക് ഗോചരമാകുന്ന സകലത്തില്‍നിന്നും ഭിന്നമാകയാല്‍ മനുഷ്യന് അവന്റെ രൂപം സങ്കല്‍പ്പിക്കാനാവില്ല. മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്‍ രൂപരഹിതമാകുന്നു. അതിനാല്‍ അവന്റെ ചിത്രമെഴുതാനോ പ്രതിമയുണ്ടണ്ടാക്കാനോ കഴിയില്ല; പാടില്ല. മനുഷ്യന്‍ അവന്റെ പേരില്‍ ഉണ്ടാക്കുന്ന ചിത്രങ്ങളും പ്രതിമകളുമൊന്നും അവന്റെതാവുകയുമില്ല. പ്രപഞ്ചത്തിനു പിന്നില്‍ ഇങ്ങനെയൊരു അദൃശ്യഹസ്തം പ്രവര്‍ത്തിക്കുന്നുവെന്നതിന് തെളിവായി ഇസ്ലാം ചൂണ്ടിക്കാണിക്കുന്നത് ഈ ഭൌതികപ്രപഞ്ചത്തെ തന്നെയാണ്. പ്രപഞ്ചത്തിന്റെ വൈപുല്യം, ഗാംഭീര്യം, അതിന്റെ വൈവിധ്യമാര്‍ന്ന ഘടകങ്ങള്‍ തമ്മിലുള്ള രഞ്ജിപ്പ്, പരസ്പരപൂരകത്വം, യുക്തിയുക്തത, ലക്ഷ്യോന്മുഖത തുടങ്ങിയവയെല്ലാം അതിന്റെ പിന്നില്‍ സര്‍വശക്തവും സര്‍വജ്ഞവുമായ ഒരസ്തിത്വത്തിന്റെ ആസൂത്രണപാടവവും നിര്‍മാണവൈഭവവും വിളിച്ചറിയിക്കുന്നു. പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍ ചൂണ്ടികാണിച്ചുതരുന്ന ആ അദൃശ്യസാനിദ്ധ്യമാണ് അല്ലാഹു. കണിശമായ വ്യവസ്ഥകളനുസരിച്ച്, കടുകിടതെറ്റാതെ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചമാകുന്ന ഈ തൊഴില്‍ശാല, അതിനുപിന്നില്‍ ഒരു ഈശ്വരനുണ്ടെന്നു മാത്രമല്ല വിളിച്ചോതുന്നത്; പ്രത്യുത ആ ഈശ്വരന്‍ ഏകനും അഖണ്ഡനും അവിഭാജ്യനും അനാദിയും അനന്തനുമാണെന്നുകൂടി അസന്നിഗ്ധമായി വിളിച്ചോതുന്നു. ഒന്നിലധികം ഈശ്വരന്മാര്‍ക്ക് ഈ മഹാപ്രപഞ്ചത്തെ ഇത്ര കൃത്യമായ നിയമങ്ങളനുസരിച്ച് പ്രവര്‍ത്തിപ്പിച്ചുകൊണ്ട് ഇത്ര ഭദ്രമായി നിലനിര്‍ത്തി കൊണ്ടു പോകാനാവില്ല. ഖുര്‍ആനിലൂടെ ദൈവം പറയുന്നു: 'ഭൂമിയിലും ഉപരിലോകങ്ങളിലും പല ദൈവങ്ങളുണ്ടായിരുന്നുവെങ്കില്‍ അവ എന്നേ നശിച്ചുപോയിട്ടുണ്ടാകുമായിരുന്നു.'(21:22)"ബഹുദൈവവിശ്വാസികള്‍ വാദിക്കുന്നതു പോലെ അല്ലാഹുവിന്റെ കൂടെ വേറെയും ദെവങ്ങളുണ്ടായിരുന്നുവെങ്കില്‍ അവരെല്ലാവരും പരമാധികാരപീഠത്തിലെത്താന്‍ മത്സരിക്കുമായിരുന്നു.' (17:42) അല്ലാഹുവില്‍-സാക്ഷാല്‍ ദൈവത്തിലുള്ള വിശ്വാസത്തിന്റെ അനിവാര്യഘടകമാണ് ദൈവത്തിന്റെ ഏകത്വത്തിലുള്ള വിശ്വാസം. ദൈവാസ്തിക്യത്തെ നിഷേധിക്കുന്നതും പല ദൈവങ്ങളുടെ ആസ്തിക്യം അംഗീകരിക്കുന്നതും ഇസ്ലാമിന്റെ ദൃഷ്ടിയില്‍ ഏതാണ്ട് ഒരുപോലെയാണ്. രണ്ടുകൂട്ടരും യഥാര്‍ത്ഥദൈവത്തെ നിഷേധിക്കുകയാണ്. ഏകനായ അല്ലാഹു സര്‍വസല്‍ഗുണസമ്പൂര്‍ണനാകുന്നു. വിശിഷ്ട ഗുണങ്ങളെല്ലാം അവയുടെ കേവലമായ അവസ്ഥയില്‍ അവനില്‍ സമ്മേളിച്ചിരിക്കുന്നു. യാതൊരു തരത്തിലുള്ള ന്യൂനതയും അവനെ സ്പര്‍ശിക്കുന്നില്ല. "അവനാണ് അല്ലാഹു.അവനല്ലാതെ ദൈവമില്ല. കാണുന്നതും കാണാത്തതും അറിയുന്നവനാണവന്‍. അവന്‍ ദയാപരനും കരുണാമയനുമാണ്. അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല,രാജാധിരാജന്‍; പരമപവിത്രന്‍, സമാധാന ദായകന്‍, അഭയദാതാവ്, മേല്‍നോട്ടക്കാരന്‍,അജയ്യന്‍, പരമാധികാരി, സര്‍വ്വോന്നതന്‍, എല്ലാം അവന്‍ തന്നെ. ജനം പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു ഏറെ പരിശുദ്ധനാണ്. അവനാണ് അല്ലാഹു. സ്രഷ്ടാവും രൂപരചയിതാവും അവന്‍ തന്നെ. വിശിഷ്ടനാമങ്ങളൊക്കെയും അവന്നുള്ളതാണ്. ആകാശഭൂമികളിലുള്ളവയെല്ലാം അവന്റെ മഹത്വം കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവനാണ് അജയ്യനും യുക്തിജ്ഞനും (59: 22-24) ജ്ഞാനം, ശക്തി, അധികാരം, കാരുണ്യം, നീതി തുടങ്ങിയവ അല്ലാഹുവിന്റെ മുഖ്യഗുണങ്ങളാണ്. എല്ലാ സംഗതികളിലും ത്രികാലജ്ഞനാണല്ലാഹു. അവനറിയാതെ പ്രപഞ്ചത്തില്‍ ഒരിലയനങ്ങുക പോലും ചെയ്യുന്നില്ല. സൃഷ്ടികള്‍ രഹസ്യമായും പരസ്യമായും പ്രവര്‍ത്തിക്കുന്നതുമാത്രമല്ല, അവരുടെ ഹൃദയങ്ങളിലുണരുന്ന വിചാര വികാരങ്ങള്‍ പോലും അവന്‍ അറിയുന്നു. അറിവ് മാത്രമല്ല, അറിവനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള കഴിവും അധികാരവും കൂടി അവനുണ്ട്. അവന്‍ ഇഛിക്കുന്നത് സംഭവിക്കട്ടെ എന്നുകല്‍പിക്കുകയേ വേണ്ടൂ. അത് സംഭവിക്കുകയായി. പ്രപഞ്ചത്തെ സൃഷ്ടിച്ചുവിട്ട് മാറിനില്‍ക്കുകയല്ല അവന്‍; എല്ലാം നേരിട്ട് നിയന്ത്രിച്ചു കൊണ്ടിരിക്കുകയാണ്. പ്രപഞ്ചത്തില്‍ അവനിഛിച്ചതു മാത്രം നടക്കുന്നു. അവനാണ് സകല സൃഷ്ടികളുടേയും രാജാവും നിയമശാസകനും. അവന് ആരുടെ മുമ്പിലും കണക്ക് ബോധിപ്പിക്കേണ്ടതില്ല. എല്ലാവരും അവന്റെ മുമ്പില്‍ കണക്കു ബോധിപ്പിക്കണം. പരമദയാലുവും പരമകാരുണികനുമാണ് അല്ലാഹു.പരമദയാലു, പരമകാരുണികന്‍ എന്നിവ 'അല്ലാഹു'വിനു ശേഷമുള്ള ഏറ്റവും വിശിഷ്ടമായ ദൈവനാമങ്ങളാണ്. സജ്ജനത്തേയും ദുര്‍ജനത്തേയും അവന്‍ ഈ ലോകത്ത് ഒരുപോലെ പരിപാലിക്കുന്നു. അല്ലാഹുവിനെ നിഷേധിക്കുകയും ധിക്കരിക്കുകയും ചെയ്യുന്നവര്‍ക്കുപോലും ജീവിതവിഭവങ്ങള്‍ ചൊരിഞ്ഞു കൊടുക്കുന്നു. എന്നാല്‍ സജ്ജനത്തെ അവന്‍ പരലോകത്ത് പ്രത്യേകം അനുഗ്രഹിക്കുന്നു. അല്ലാഹുവിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങളഖിലം നീതിയിലധിഷ്ഠിതമാണ്. അവന്‍ സ്വയം നീതി പ്രവര്‍ത്തിക്കുകയും പ്രപഞ്ചത്തില്‍ നീതിസ്ഥാപിക്കുകയും ചെയ്യുന്നു. തന്റെ ശാസനകള്‍ അനുസരിച്ച് ന്യായമായ കര്‍മഫലം നല്‍കുന്നു. ശിഷ്ടജനത്തെ രക്ഷിക്കുകയും ദുഷ്ടജനത്തെ ശിക്ഷിക്കുകയും ചെയ്യുക അല്ലാഹുവിന്റെ നീതിനിഷ്ഠയുടെ അനിവാര്യതാല്‍പര്യമാകുന്നു. പ്രപഞ്ചത്തിന്റെ സ്രഷ്ടാവും ഉടമയും പരമാധികാരിയുമെന്ന നിലയില്‍ അല്ലാഹു മാത്രമാണ് സകല സൃഷ്ടികളുടേയും സ്തുതി സ്തോത്രങ്ങളും ആരാധനയും അര്‍ഹിക്കുന്നവന്‍. അവനല്ലാത്ത യാതൊരസ്തിത്വവും ആരാധനക്കര്‍ഹമല്ല. ഒക്കെയും അവന്റെ സൃഷ്ടികളും അടിമകളും മാത്രമാകുന്നു. എല്ലാവരും അവനെ മാത്രം ആരാധിക്കാനും വഴിപ്പെടാനും കടപ്പെട്ടിരിക്കുന്നു. മുകളില്‍പ്പറഞ്ഞപ്രകാരമുള്ള ഏകനും അഖണ്ഡനും അവിഭാജ്യനും സ്രഷ്ടാവും ഉടമയും പരമാധികാരിയും പരമകാരുണികനും നീതിനിഷ്ഠനുമായ അസ്തിത്വത്തെ അല്ലാഹു-സത്യദൈവം-ആയി അംഗീകരിക്കുകയും, അവനെമാത്രം വഴിപ്പെടുകയും പ്രാര്‍ത്ഥിക്കുകയും അവനല്ലാത്ത സകല അസ്ഥിത്വങ്ങള്‍ക്കുമുള്ള ആരാധനയും വഴിപ്പെടലും നിഷേധിക്കുകയുമാണ് ഇസ്ലാമിലെ തൌഹീദ്-ഏകദൈവ വിശ്വാസം. അല്ലാഹുവിന് ഏതെങ്കിലും തരത്തിലുള്ള ബഹുത്വം അല്ലെങ്കില്‍ അവന്റേതുമാത്രമായ ഗുണങ്ങളിലും അധികാരാവകാശങ്ങളിലും മറ്റാര്‍ക്കെങ്കിലും പങ്കാളിത്തം ആരോപിക്കലും അവര്‍ക്ക് ആരാധനയും അടിമത്തവും അര്‍പ്പിക്കലും ബഹുദൈവത്വം-ആകുന്നു. മാപ്പര്‍ഹിക്കാത്ത അധര്‍മവും കടുത്ത ദൈവനിന്ദയും കൊടിയ തിന്മകളുടെ ഉറവിടവുമാണിത്. ജീവിതം പൂര്‍ണമായി അല്ലാഹുവിന് സമര്‍പ്പിച്ച് അവനെമാത്രം വഴിപ്പെട്ട് ജീവിക്കലാണ് ഇസ്ലാം. മുഴു ജീവിത മേഖലകളിലേക്കും ആവശ്യമായ ജീവിത മാര്‍ഗം അല്ലാഹു കാണിച്ചു തന്നിരിക്കുന്നു. ആ ജീവിത ക്രമത്തിനും ഇസ്ലാമെന്ന് തന്നെയാണ് പറയുക. വിധി വിശ്വാസം സര്‍വലോകങ്ങളിലും നടക്കുന്ന സൃഷ്ടി-സ്ഥിതി സംഹാരങ്ങളഖിലം അല്ലാഹു നിശ്ചയിച്ച നിയമങ്ങളും വ്യവസ്ഥകളുമനുസരിച്ച് അവന്റെ അറിവോടെ മാത്രം നടക്കുന്നു. പ്രപഞ്ചത്തില്‍ നടക്കുന്ന ഒരു പുല്‍ക്കൊടിയുടെ അനക്കം പോലും അവന്റെ അറിവിനും ഇഛക്കും അതീതമല്ല. പ്രപഞ്ചത്തില്‍ ഒരില വീഴുന്നുപോലുമില്ല; അത് അവന്‍ അറിഞ്ഞിട്ടല്ലാതെ. (ഖുര്‍ആന്‍. 6:59) കാരണം, പ്രപഞ്ചത്തിലെ ഓരോ അണുവിന്റെയും സൃഷ്ടാവും ഉടമയും നിയന്താവുമാണവന്‍. അവന്റെ അറിവിനും ഇഛക്കും അതീതമായി വല്ലതും സംഭവിക്കുകയെന്നാല്‍-അതെത്ര നിസ്സാരമായിരുന്നാലും ശരി--പ്രപഞ്ചത്തിന്മേലുള്ള അവന്റെ ഉടമസ്ഥതയും നിയന്ത്രണവും സമ്പൂര്‍ണമല്ല എന്നാണര്‍ഥം. സൃഷ്ടി പ്രപഞ്ചത്തെ സമ്പൂര്‍ണമായി ചൂഴ്ന്ന് നില്‍ക്കുന്ന നിതാന്തവും സക്രിയവുമായ അധികാരത്തിന്റെയും വിധികര്‍ത്തൃത്വത്തിന്റെയും അനിവാര്യതയാകുന്നു പ്രപഞ്ചത്തില്‍ സംഭവിക്കുന്നതെന്തും-അതു നല്ലതാവട്ടെ, ചീത്തയാവട്ടെ-അവന്റെ വിധിക്കു വിധേയമായിരിക്കുക എന്നത്. ഈ വിധിവ്യവസ്ഥ തന്നെയാണ് ഒരര്‍ഥത്തില്‍ പ്രകൃതി നിയമം. തീക്ക് ചൂട്,മഞ്ഞിനു തണുപ്പ്,കണ്ണിനു കാഴ്ച, ഭൂമിക്ക് ആകര്‍ഷണ ശക്തി തുടങ്ങിയവയൊക്കെ ദൈവത്തിന്റെ വിധികളാകുന്നു. അവയെ പ്രകൃതി എന്നു വിളിക്കുമ്പോള്‍ അവക്കു പിന്നിലുള്ള സക്രിയവും ജാഗ്രത്തുമായ വിധാതാവിനെ ഉദ്ദേശിക്കാറില്ലെന്നു മാത്രം. അന്ധവും അബോധവുമായ ശക്തിയായിട്ടാണല്ലോ പ്രകൃതി കണക്കാക്കപ്പെടുന്നത്. പ്രകൃതിയുടെ ഓരോ കണികയുടെയും,ഓരോ സ്പന്ദനത്തിന്റെയും പിന്നില്‍ സുശക്തവും സര്‍വജ്ഞവും സബോധവുമായ ഒരു വിധാതവുണ്ട് എന്ന യാഥാര്‍ഥ്യത്തെക്കൂടി ഉള്‍ക്കൊള്ളുന്നതാണ് വിധിവ്യവസ്ഥ എന്ന പ്രയോഗം. വിധി വ്യവസ്ഥ അഥവാ പ്രപഞ്ചത്തിന്‍മേലുള്ള അല്ലാഹുവിന്റെ അധികാരവും അറിവും മനുഷ്യന്റെ പ്രവര്‍ത്തന സ്വാതന്ത്യ്രത്തില്‍ ഇടപെടുന്നില്ല."ഓരോ മനുഷ്യന്റെയും ഭാഗധേയം നാം അവന്റെ കഴുത്തില്‍ തന്നെ ബന്ധിച്ചിരിക്കുന്നു''(ഖുര്‍ആന്‍ 17:13)."ഓരോരുത്തരും തങ്ങളുടെ മാര്‍ഗത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ആരാണ് സന്‍മാര്‍ഗസ്ഥരെന്ന് നിന്റെ നാഥന് നന്നായറിയാം''(17:84)."നിശ്ചയം,അല്ലാഹു മനുഷ്യരോട് അല്‍പം പോലും അനീതി ചെയ്യുന്നതല്ല. പക്ഷേ മനുഷ്യന്‍ അവരോടു തന്നെ അക്രമം ചെയ്യുന്നു എന്നതത്രെ യാഥാര്‍ഥ്യം''(10:44) തീക്ക് ചൂടുണ്ടാവുക എന്നതും അതില്‍ പതിക്കുന്ന വസ്തു കരിഞ്ഞു പോവുക എന്നതും വിധിയാണ്. മനുഷ്യനാണ് തീയില്‍ ചാടുന്നതെങ്കില്‍ വെന്തുമരിക്കുക എന്നതും വിധിയുടെ ഭാഗം തന്നെ. ആരൊക്കെ,എന്തൊക്കെ എങ്ങനെയൊക്കെ തീയില്‍ പതിക്കുമെന്നും കത്തിച്ചാമ്പലാകുമെന്നുമുള്ള അറിവ് അല്ലാഹുവിന്റെ ജ്ഞാനത്തിന്റെ ഭാഗമാകുന്നു. പക്ഷേ,ഒരാളെ അഗ്നികുണ്ഡത്തില്‍ ചാടിക്കുന്നത് അല്ലാഹുവിന്റെ ഈ വിധിയും അറിവുമല്ല. അത് അയാള്‍ സ്വയം എടുത്ത തീരുമാനമാണ്. തീയില്‍ ചാടി പൊള്ളലേറ്റവന്‍, തീക്കു ചൂടുണ്ടാവുക,അതില്‍ പതിച്ചവര്‍ക്ക് പൊള്ളലേല്‍ക്കുക തുടങ്ങിയ പ്രകൃതി നിയമങ്ങളെ ആക്ഷേപിക്കുന്നതിലര്‍ഥമില്ല. അതു പോലെ നിരര്‍ഥകമാണ് വിധിയെ പഴിക്കുന്നതും. ദൈവത്തിന്റെ ഇഛയോ അറിവോ മനുഷ്യനെ യാതൊന്നിനും നിര്‍ബന്ധിക്കുന്നില്ല. മനുഷ്യന്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സ്വന്തം ഇഛയനുസരിച്ചും സ്വതന്ത്രമായ തീരുമാനമനുസരിച്ചുമാകുന്നു.സ്വതന്ത്രമായി അനുഷ്ടിച്ച കര്‍മങ്ങളുടെ ഉത്തരവാദിത്വം അനിവാര്യമായും അതിന്റെ കര്‍ത്താവിനുണ്ട്. ആ ഉത്തരവാദിത്വത്തിന്റെ പേരിലാണ് പരലോകത്ത് മനുഷ്യകര്‍മങ്ങള്‍ വിചാരണക്കും രക്ഷാ ശിക്ഷകള്‍ക്കും വിധേയമാക്കപ്പെടുന്നത്.
From: laly s <lalysin@yahoo.co.in>
To: Keralites <Keralites@yahoogroups.com>
Sent: Tuesday, 31 January 2012, 17:01
Subject: [www.keralites.net] ദൈവം ഉണ്ടോ? ......!
 
Fun & Info @ Keralites.net
ദൈവം ഉണ്ടോ?
എല്ലാ മനുഷ്യരും ഒരു പ്രാവശ്യമെങ്കിലും ചിന്തിച്ചിട്ടുള്ള ഒരു കാര്യം ആയിരിക്കും ഇത്. ഈ കുറിപ്പിലുടെ ദൈവം ഉണ്ടെന്നോ ഇല്ലെന്നോ സ്ഥാപിക്കാനുള്ള ശ്രമം അല്ല മറിച്ച് വസ്തുതകള്‍ യുക്തിസഹമായി പരിശോദിക്കാന്‍ ആണ് ഇവിടെ ശ്രമിക്കുന്നത്. വായിക്കുന്നവര്‍ എന്നോട് യോജിക്കണം എന്ന് യാതൊരു നിര്‍ബന്ധവുമില്ല. പക്ഷേ അഭിപ്രായം രേഖപെടുത്തുമ്പോള്‍ വെറുതെ ചീത്ത എഴുതി വിടാതെ കാര്യങ്ങള്‍ ഗൌരവത്തോടെ വിലയിരുത്തണം എന്നു മാത്രം ഒരു അഭ്യര്‍ത്ഥന ഉണ്ട്.

മനുഷ്യന്റെ എഴുതപെട്ട ചരിത്രം നമ്മള്‍ക്ക് ലഭിക്കുന്നത് ഏതാണ്ട് അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പുള്ളത് മാത്രമാണ്. അതിനു മുന്‍പുള്ള മനുഷ്യനെ പറ്റിയും അവന്റെ ജീവിതരീതിയെ പറ്റിയും ശാസ്ത്ര പരീക്ഷണങ്ങളിലൂടെയും മറ്റും മനസിലാക്കി എടുക്കാനേ സാധിക്കു.

മത ഗ്രന്ഥങ്ങളായ ഖുര്‍ആന്‍, ബൈബിള്‍ എന്നിവ അനുസരിച്ച് ആദവും ഹവ്വയും ആണ് ആദ്യത്തെ മനുഷ്യര്‍. അവരുടെ ഉത്പത്തിയെപറ്റി പറയുന്ന കഥ ശാസ്ത്രീയ വിശദീകരണങ്ങളുമായി ഒരു രീതിയിലും പൊരുത്ത പെടുന്നവ അല്ല.

ഹിന്ദു പുരാണത്തില്‍ പറയുന്ന ദശാവതാര കഥ പ്രതീകാതമകമായി പരിണാമ സിദ്ദാന്തമാണ് അവതരിപ്പിക്കുന്നത്‌ എന്നു വാദിക്കാവുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്. ഡാര്‍വിന്റെ പരിണാമ സിദ്ദാന്തം നമ്മള്‍ ഒരു വരിയില്‍ അവതരിപ്പിച്ചാല്‍ ഏതാണ്ട് ഇങ്ങനെ ചുരുക്കാം.


ജലത്തില്‍ ജീവന്‍ ഉണ്ടാകുന്നു - ജലത്തിലെ ബഹുകോശ ജീവികള്‍ - ജലത്തിലും കരയിലും ജീവിക്കുന്ന ജീവികള്‍ - കരയില്‍ ജീവിക്കുന്ന ജീവികള്‍ - മനുഷ്യന്‍


ഇനി നമ്മള്‍ ദശാവതാര കഥ എടുത്താല്‍


മത്സ്യം (ജല ജീവി) - കൂര്‍മം (ജലത്തിലും കരയിലും) - വരാഹം - നരസിംഹം (കരയില്‍) - വാമനന്‍ (മനുഷ്യന്‍)


ഇനി നമുക്ക് ശാസ്ത്രീയമായി കാര്യങ്ങളെ ഒന്നു സമീപിക്കാം. പരിണാമ ഫലമായി പുരാതന മനുഷ്യന്‍ ഉണ്ടാകുന്നു. അവന്‍ മൃഗ സമാനനായി ജീവിക്കുന്നു. മൃഗങ്ങളെ പോലെ ഇര പിടിക്കുകയും ഗുഹകളില്‍ ജീവിക്കുകയും ചെയ്യുന്നു. കാലക്രമേണ അവന്‍ ചിന്തിക്കാന്‍ തുടങ്ങുകയും ഇര പിടിക്കാന്‍ പ്രാകൃതമായ ആയുധങ്ങള്‍ ‍ഉപയോഗിക്കുകയും വാസസ്ഥലങ്ങളില്‍ കൂടുതല്‍ സൗകര്യം ഒരുക്കാനും സ്വന്തം ആവശ്യത്തിനായി മൃഗങ്ങളെ ഉപയോഗിക്കാനും തുടങ്ങി.
അവിടെ നിന്നും പടി പടിയായി വളര്‍ന്ന അവന്‍ കൃഷി ചെയ്യാനും ആഹാര സാധനങ്ങള്‍ സംഭരിച്ചു വെക്കാനും പഠിച്ചു. ഒപ്പം ശത്രുക്കളെ കീഴടക്കാനും അവന്‍ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. പക്ഷേ അപ്പോഴും അവനു മനസിലാകാത്ത / കീഴടക്കാന്‍ പറ്റാത്ത നിരവധി പ്രതിഭാസങ്ങള്‍ അവനു ചുറ്റും ഉണ്ടായിരുന്നു. കീഴടക്കാനോ മനസിലാക്കാനോ പറ്റാത്തതിനെ ആരാധിക്കുക എന്ന നിലയിലേക്ക് അവന്‍ മാറി. അങ്ങനെ സുര്യനും ചന്ദ്രനും കടലും വെള്ളച്ചാട്ടങ്ങളും എല്ലാം അവന്റെ ആരാധനാമൂര്‍ത്തികളായി മാറി.

ഭാരതീയ പുരാണങ്ങളും വേദങ്ങളും പരിശോധിച്ചാല്‍ നമുക്ക് ഇത് മനസിലാക്കാന്‍ സാധിക്കും. സൂര്യനും ഇന്ദ്രനുമെല്ലാം ദൈവങ്ങളായത് ഇങ്ങനെ ആണ്. ലോകത്തിന്റെ പല ഭാഗത്തും ഇങ്ങനെ പല രീതിയിലുള്ള ആരാധനാ മൂര്‍ത്തികള്‍ ഉണ്ടായിട്ടുണ്ട്. ഗ്രീക്ക് പുരാണങ്ങളും മറ്റും പരിശോധിച്ചാല്‍ ഭാരതീയ പുരാണങ്ങളിലെന്ന പോലെ ഈ സ്ഥിതി വിശേഷം നമുക്ക് മനസിലാക്കാന്‍ സാധിക്കും. ഈ ആരാധനാ മൂര്‍ത്തികളെ പ്രീതിപ്പെടുത്താന്‍ വേണ്ടി പല വിധ അനുഷ്ടാനങ്ങളും ആരാധന സമ്പ്രദായങ്ങളും രൂപമെടുത്തു. ഈ ശക്തികളെ ആരാധിക്കാന്‍ വേണ്ടി ഒരു പ്രത്യേക വിഭാഗം തന്നെ ഉണ്ടായി. അവര്‍ സമൂഹത്തിന്റെ മേല്തട്ടിലേക്ക് ഉയര്‍ന്നു വന്നു
.
Fun & Info @ Keralites.net
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment