ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സ് ലൈവ് ഉം അണിയറ നാടകങ്ങളും സത്യാവസ്ഥ ....
ഇക്കഴിഞ്ഞ Feb 17 തിയതി വൈകിട്ടു 6 മണിക്കുള്ള ലൈവ് ആയിട്ടു നമ്മളെ കാണിച്ച പരിപാടി ശരിക്കും ലൈവ് ആയിരുന്നോ എന്ന് അറിയാന്‍ ആരോട് ചോദിക്കാന്‍...
....രാജ്യം പദ്മശ്രീ കൊടുത്തു ആദരിച്ച സിനിമയില്‍ 25 വര്ഷം പൂര്‍ത്തിയാക്കിയ ജയറാം എന്ന നടനെ പോലും ജനങ്ങളെ പറ്റിക്കാന്‍ ജഗദീഷ് ഉം പ്രൊഡ്യുസറും കാണിച്ച മിടുക്ക് സമ്മതിക്കണം ...
16 തിയതി രാവിലെ 10:30ക്ക് ഷൂട്ടിംഗ് തുടങ്ങിയ ഗ്രാന്‍ഡ് ഫൈനല്‍ ജയറാം അകെ കുടി ഒരേഒരു സ്കിറ്റ് മാത്രമേ കണ്ടിട്ടുള്ളൂ ..അതും ടീം രസികര്‍ അവതരിപ്പിച്ച സ്കിറ്റ് ...അതുകഴിഞ്ഞ് ജയറാം തിരിച്ചു പോയി...പക്ഷെ 17ാo തിയതി ലൈവ് ആയി കാണിച്ചതോ ..എല്ലാ സ്കിറ്റ് ഉം ജയറാം ഇരുന്നു സന്തോഷത്തോടെ പരിപാടി കാണുന്നതായി എഡിറ്റ് ചെയ്യ്തു കാണിച്ചു..
അതൊക്കെ പോട്ടെ ആ പരിപാടി മൊത്തം 16 തീയതി ഷൂട്ട് ചെയ്യ്തു 17 തിയതി ഫൈനല്‍ റിസള്‍ട്ട് മാത്രം രാത്രി 8മണിക്ക് ഷൂട്ട് ചെയ്യ്തു ...അപ്പോളാണ് ഏഷ്യാനെറ്റ് ഉം ജഗദീഷിന്റെയും നിര്‍മ്മാതവിന്റെയും കള്ളത്തരങ്ങള്‍ വെളിച്ചത്തായത് ...
ഏറ്റവും കുടുതല്‍ മാര്‍ക്ക് കിട്ടിയ 4starsന് ഗ്രാന്‍ഡ് ടോട്ടല്‍ 2961 points..Team comedy cousins Grand total 2954...പോയിന്റ് -ല്‍ മുന്നാം സ്ഥാനത്തുള്ള ടീം VIPനു ജഗദിഷ് ഒന്നാം സ്ഥാനം കൊടുത്തത് ...
മുന്നാം സ്ഥാനമുള്ള വി ഐ പി എന്ന ടീമിനെ അപ്പോള്‍ തന്നെ രണ്ടാം സ്ഥാനം കൊടുത്തു മുന്നോട്ടു് ആയപ്പോള്‍ 4stars പ്രതിഷേധിച്ചിരുന്നു ..അപ്പോള്‍ അതിനായി നടന്‍ സായി കുമാര്‍ -മണിയന്‍ പിള്ള രാജുവും കല്പനയും പ്രതിഷേധിച്ചപ്പോള്‍ ജഗദീഷ് വഴങ്ങിയില്ല ...
അവസാനത്തെ ഗ്രാന്‍ഡ് ഫൈനലില്‍ ജഡ്ജെസ് പോയിന്റ് കൊടുക്കാനുള്ള 100 മാര്‍ക്ക് -ല്‍ 40mark ജഗദീഷ് കയ്യടക്കി വെച്ചിട്ട് ബാക്കി 60 mark മറ്റ് മുന്ന് ജഡ്ജിനു 20മാര്‍ക്ക് വീതം കൊടുത്തുള്ളൂ ..അതില്‍ തന്നെ ജഗദീഷിന്‍റെ കള്ളി വെളിച്ചതായി ...അത് മാത്രമല്ല ടീം വി .ഐ .പി യുടെ 2 സ്കിറ്റ് തെറ്റി പോയിട്ട് 12 പ്രാവിശ്യം റീടേക്ക് എടുത്താണ് ശരിയാക്കിയതും....ഒരു റെക്കോര്‍ഡ് ങ്ങ് സ്കിറ്റ് നു 12 മിനിറ്റ് സമയമാണ് അനുവതിച്ചിരിക്കുന്നത്...അതില്കുടുതല് സമയം എടുത്താല്‍ മൈനസ് മാര്‍ക്ക് കിട്ടും എന്ന നിബന്തനയും ജഗദീഷ് തെറ്റിച്ചു ....
വിജയിച്ച ടീം കാണിച്ചത് രാജ്യ സ്നേഹമല്ല ...രാജ്യ ദ്രോഹം അണ് .ട്രെയിനിംഗ് കഴിഞ്ഞു ഇറങ്ങുന്ന ഏതു പട്ടാളകാരനും ഹിന്ദി പറയും ...പക്ഷെ ഇതിലെ പട്ടാളകാരന് സ്വന്തം രാഷ്ട്ര ഭാഷ പോലും അറിയില്ല ,,.പോരാത്തതിന് പെണ്‍കുട്ടികളുടെ പുറകെ പോകുന്ന കോമാളി ആയിട്ടാണ് ചിത്രീകരിച്ചിരികുന്നത്...
മറ്റൊരു ജഡ്ജ് നടന്‍ അനൂപ്ചന്ദ്രനേയും .. ടിനി ടോമിനേയും ഈ കള്ളത്തരങ്ങള്‍ക്ക് കൂട്ട്നില്‍ക്കാന്‍ വിസമ്മതിച്ചതു കൊണ്ട് ജഗദീഷ് അവരെ ഒഴിവാക്കി സായികുമാറിനെ കൊണ്ട് വന്നു. പക്ഷെ അദ്ധേഹവും ജഗദീ ഷിനോട് ഈ കാണിച്ചതിന് എതിര്‍പ്പ് പ്രകടിപിച്ചു...
മൂന്നു വര്‍ഷമായി ഈ പരിപാടിയില്‍ പങ്കെടുത്ത മിമിക്രി കലാകാരന്മാരെ വെച്ച് SMS ഇലൂടെയും ചാനല്‍ റേറ്റിങ്ങിലൂടെയും കാശുണ്ടാക്കിയ ഏഷ്യാനെറ്റും ജഗദീഷും ബൈജു മേലിലയും ഒരു രൂപ പോലും പ്രതിഫലം കൊടുക്കാതെയാണ് ഇത്രയും വര്ഷം ഈ പാവപ്പെട്ട കലാകാരന്മാരെ പറ്റിച്ചത്
ഇതൊന്നും വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലെ.... വോടോഫോണ്‍ 6 മാസം കഴിഞ്ഞപ്പോള്‍ തന്നെ sms സറ്റോപ്പ് ചെയ്തു എന്ന് അറിഞ്ഞതുത്തന്നെ ഞങ്ങള്‍ 16 തിയതിയാണ്. ഞങ്ങളെ വെച്ച് ജനങ്ങളില്‍ നിന്നും sms ചോതിച്ചു കോടികള്‍ ഉണ്ടാക്കി ഏഷ്യാനെറ്റും ജഗദീഷും ബൈജു മേലിലയും . sms അയച്ച നിങളുടെ കാശു നഷ്ട്ടപ്പെടുത്തുകയും ചെയ്യ്തു .
ഇനിയും ഇതേ റിയാലിറ്റി ഷോയുടെ സീസണ്‍ 2 ഈ മാസം 22 തിയതിയില്‍ നമ്മുടെ ഈ ചിഫ് ജഡ്ജ് പാട്ടും പാടി എത്തും..കാത്തിരിക്കുക - കരുതിഇരിക്കുക ....
No comments:
Post a Comment