Wednesday 20 February 2013

Re: [www.keralites.net] ഇത് എവിടത്തെ ന്യായമാണ്

അമൃതയുടെ വാദം പൊളിയുന്നു അമൃദയ്ക്കെതിരെ കേസ്സെടുക്കാന്‍ കോടതി നിര്‍ദേശം

തന്റെ ഭാഗത്ത്‌ ആളു കൂടുവാന്‍ അമൃത ഒരുക്കിയ കള്ളകളി ആയിരുന്നു പൂവാലശല്യം എന്ന് നിങ്ങള്‍ക്കും മനസ്സിലാകും...!!

സത്യാവസ്ഥ മനസിലാക്കുക! അമൃത എന്നാ പെണ്ണിനെ അവഹേളിച്ചു എന്ന് പറയുന്ന വരുടെയും ഭാഗം കേള്‍കാന്‍ മനസ്സ് ഉണ്ടായിരിക്കണം...ഇപ്പോള്‍ പ്രതിയെന്നു പറയുന്ന അവരും ഇന്ത്യയില്‍ ജനിച്ചു വളര്‍ന്നവരാണ് അവര്‍ക്കും ഇതിനെ കുറിച്ച് പറയാന്‍ കാണും!....

വുമണ്‍ എറൈസിംഗ് പ്രോഗ്രാമില്‍ പങ്കെടുത്തു മടങ്ങിയ അമൃത ആ ഹാങ്ങ് ഓവറില്‍ മനപ്പൂര്‍വം പബ്ലിസിറ്റിക്ക് വേണ്ടി ക്രിയേറ്റ് ചെയ്ത ഒരു ഇഷ്യു ആണ് ഇത് എന്ന് കരുതുകയെ ന്യായമുള്ളൂ...

..ഇരുന്നൂറ്റമ്പത് സി സി ക്രുഇസ് ബൈക്ക് ഓടിച്ചു വന്ന പെണ്ണിനെ കണ്ടപാടെ ചാടി വീണു തെറി വിളിച്ചു എന്ന അമൃതയുടെ വാദം പച്ച കള്ളമാണ് .... അമൃത ബൈക്കില്‍ അവിടെയെത്തുമ്പോള്‍ പ്രതികള്‍ എന്ന് പറയുന്നവര്‍ കടയുടെ ഉള്ളില്‍ ആയിരുന്നു .. പാര്‍ക്കിംഗ് സംബന്ധിച്ച തര്‍ക്കം തുടങ്ങിയത് അമൃതയുടെ കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തില്‍ വന്നവരുമായാണ് . അമൃത അതിനിടയില്‍ കയറി ഇടപെടുകയായിരുന്നു .... അതു അമൃതയും ഇപ്പോള്‍ സമ്മതിക്കുന്നു ... അങ്ങനെ വരുമ്പോള്‍ അമൃത ബൈക്കില്‍ വന്നപാടെ പോവാലന്മാരെ പോലെ കമന്ടടിച്ചത് ചോദ്യം ചെയ്തതാണ് തര്‍ക്ക കാരണം എന്ന് അമൃത ആദ്യം ചാനലില്‍ പറഞ്ഞത് പച്ചക്കള്ളമാണ്

എന്ത് കാര്യത്തിനും കേട്ട പാടെ കേള്‍ക്കാത്ത പാടെ പെണ്ണിനൊപ്പം കേറി സപ്പോര്‍ട്ട് നില്‍ക്കുന്നതല്ല പുരോഗമന വാദം ...നാല് സര്‍ക്കാരുദ്യോഗസ്ഥര്‍ അതും നാല് പേര് കൂടി നില്‍ക്കുന്നിടത്ത് വച്ച് ഒരു പെണ്ണിനെ യാതൊരു പ്രകോപനവും കൂടാതെ കേട്ടാലറയ്ക്കും വിധം ഏക പക്ഷീയമായി തെറി വിളിച്ചു എന്ന് വിശ്വസിക്കാനല്‍പ്പം പ്രയാസമുണ്ട് . ഇവര്‍ ആരും തന്നെ സംഭവ സമയം മദ്യപിച്ചിരുന്നുമില്ല എന്നോര്‍ക്കണം . ''പ്രതികളില്‍'' അനൂപിന്റെയും ദൃസാക്ഷികളുടെയും വാക്കുകള്‍ വിശ്വസിച്ചാല്‍ ഉദ്യോഗസ്ഥര്‍ കാപ്പി കുടി കഴിഞ്ഞു പുറത്തു വന്നപ്പോള്‍ അമൃതയുടെ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അവരുടെ വാഹനം എടുക്കുന്നതിനു തടസ്സമാകും വിധം പാര്‍ക്ക് ചെയ്തിരിക്കുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ നിന്നാണ് ''സംഭവം'' ഉണ്ടാകുന്നത് , അപ്പോള്‍ അമൃത വന്നയുടനെ തന്നെ മോശമായ കമന്റുകള്‍ അടിച്ചു എന്നാ വാദം പൊളിയുന്നു .. കാരണം അമൃത ഹോട്ടലില്‍ എത്തുമ്പോള്‍ അവര്‍ കടയുടെ അകത്തായിരുന്നു .

ഇപ്പോഴത്തെ കേരളത്തിലെ സാഹചര്യം അമൃത വെറും പബ്ലിസിറ്റിക്ക് വേണ്ടി മുതലെടുത്തു എന്ന് കരുതാനേ ന്യായമുള്ളൂ!..........


From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To:
Sent: Wednesday, February 20, 2013 2:35 PM
Subject: [www.keralites.net] ഇത് എവിടത്തെ ന്യായമാണ്

 
നമ്മുടെ നിയമം മാറ്റി എഴുതിയെ പറ്റു, ഏതോ ബുദ്ധിയുള്ള വക്കീലിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ഇയാള്‍ പരാതി അയാള്‍ക്കനുകൂലമായി കൊടുത്തിരിക്കുന്നത്‌, അത് കിട്ടിയ ഉടനെ പെണ്‍കുട്ടിയുടെ പേരില്‍ കേസ് എടുക്കാനും ഉത്തരവിട്ടു, ഇത് എവിടത്തെ ന്യായമാണ്, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് പോയ, അതും രാത്രിയില് 11 മണിക്ക് പോയ അവരുടെ വാഹനത്തിനു മുന്‍പിലെ വണ്ടി മാറ്റാന്‍ ആവശ്യപ്പെട്ടതിനാല് പോലും പെണ്‍കുട്ടി ആക്രമിച്ചത്, ആരാ ഇത് വിശ്വസിക്കുക. ഗോവിന്ദ ചാമിയെയും ദല്‍ഹിയിലെ പീഡന ക്കാരെയും രക്ഷപ്പെടുത്താന്‍ വരുന്ന, കളവു മാത്രം പറഞ്ഞു കേസ് വിജയിപ്പിക്കുന്ന ഈ വക്കീലന്മാര്‍ ഉള്ള കാലത്തോളം ഇവിടെ ശരിയായ നീതി നടക്കുകയില്ല.
ഭക്ഷണം തേടിയിറങ്ങിയ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌തു കൊന്നു!
 
മുംബൈ: മഹാരാഷ്‌ട്രയിലെ ഒരു ഗ്രാമത്തില്‍ വിശപ്പ്‌ സഹിക്കാനാവാതെ ആഹാരം തേടി വഴിയോര ഭക്ഷണശാലയിലെത്തിയ പ്രായപൂര്‍ത്തിയാവാത്ത മൂന്ന്‌ പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കി കൊന്നു. ബാന്ദ്ര ജില്ലയിലെ ലഖിനി ഗ്രാമത്തിലാണ്‌ സംഭവം നടന്നത്‌.
കഴിഞ്ഞ വ്യാഴാഴ്‌ച വീട്ടുജോലിക്കാരിയായ മാതാവ്‌ വീട്ടിലില്ലായിരുന്ന സമയത്താണ്‌ അഞ്ചും ഒന്‍പതും പതിനൊന്നും വയസ്സുളള കുട്ടികള്‍ വിശപ്പു സഹിക്കാന്‍ കഴിയാതെ വീടുവിട്ടിറങ്ങിയത്‌. ഇവര്‍ ആഹാരത്തിനായി ധാബയിലെത്തിയപ്പോള്‍ അവിടെവച്ച്‌ ക്രൂരബലാത്സംഗത്തിനിരയാവുകയായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. നാല്‌ ദിവസത്തിനു ശേഷം അടുത്തുളള കിണറ്റില്‍ നിന്നാണ്‌ മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌.
കുട്ടികള്‍ സ്വയം ജീവനൊടുക്കിയതാണെന്നായിരുന്നു പോലീസിന്റെ ആദ്യ ഭാഷ്യം. എന്നാല്‍, പോസ്‌റ്റ്മോര്‍ട്ടത്തിനു ശേഷമാണ്‌ ബലാത്സംഗ വിവരം പുറത്തറിയുന്നത്‌. ക്രുരമായ കൊലപാതകം അരങ്ങേറിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്‌. വ്യാജമദ്യം വില്‍ക്കുന്ന ഇത്തരം ധാബകള്‍ അടച്ചുപൂട്ടണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

www.keralites.net


No comments:

Post a Comment