Wednesday 20 February 2013

Re: [www.keralites.net] "പണി മുടക്കാന്‍ " ഒരു പണി മുടക്ക് !!!!!!!!!!

 

ദേശീയ പണിമുടക്ക് ആഹ്വാനം ചെയ്ത നേതാക്കളോടും , പണിമുടക്ക് വിജയിപ്പിക്കാൻ അഹോരാത്രം പാടുപെട്ട അണികളോടും ഒരൊറ്റ ചോദ്യം. 

അല്ലാ സുഹൃത്തുക്കളെ , നിങ്ങൾ പത്ത് ആവശ്യം ഉന്നയിച്ചുകൊണ്ടാണല്ലോ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ദ്വിദിന പണിമുടക്കിനു ആഹ്വാനം ചെയ്തതും പണിമുടക്കുന്നതും. നല്ല കാര്യം തന്നെ. നിങ്ങളുടെ ഈ പ്രതിബദ്ധതയെ ഞാൻ ശ്ലാഘിക്കുന്നു. നിങ്ങളുടെ ഈ ദ്വിദിന ദേശീയ പണിമുടക്ക് തീർച്ചയായും ഐതിഹാസികം തന്നെയാണു. അപ്പോൾ ചോദ്യം ഇതാണു. നിങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ ഉണ്ടല്ലോ, അത് സാധിച്ചുകിട്ടാൻ വേണ്ടി തന്നെയല്ലേ ചരിത്രം നിർമ്മിക്കാൻ പോകുന്ന ഈ പണിമുടക്ക് നടത്തുന്നത്? അല്ലാതെ പിന്നെ ചുമ്മാ ആരെങ്കിലും ഇങ്ങനെ രാജ്യവ്യാപകമായി പണിമുടക്കുമോ അല്ലേ?

ശരി, പണിമുടക്ക് നാളെ അർദ്ധരാത്രിയോടെ അവസാനിക്കും. മറ്റന്നാൾ മുതൽ നിങ്ങൾ എന്താണു ചെയ്യാൻ പോകുന്നത്? കട്ടേം പടോം എല്ലാം മടക്കി വീട്ടിൽ കൊണ്ടുപോയി വെച്ച് മൃഷ്ടാന്നം ഉണ്ട് ഏമ്പക്കവും വിട്ട് പണിമുടക്കിന്റെ വിജയലഹരിയിൽ എല്ലാം വിസ്മരിക്കാനാണോ ഉദ്ദേശം? അപ്പോൾ പിന്നെ നിങ്ങൾ മുന്നോട്ട് വെച്ച ആവശ്യങ്ങളുടെ ഗതിയോ? അവ ശരിക്കും നടപ്പിലാക്കിക്കിട്ടണ്ടേ? കിട്ടിയല്ല്ലെങ്കിൽ പിന്നെ ആ ആവശ്യങ്ങളുടെ ഗതി എന്ത്?

ഒരു ആവശ്യം മുന്നോട്ട് വെച്ചാൽ ഒന്നോ രണ്ടോ സമരം കൊണ്ടൊന്നും അത് നിർവ്വഹിച്ചുകിട്ടുകയില്ല എന്നും തുടർന്നും സമരം ചെയ്താൽ മാത്രമേ അതൊക്കെ കിട്ടൂ എന്നും അത്കൊണ്ട് ആവശ്യം നടപ്പാകുന്നത് വരെ സമരം ചെയ്യണം എന്നും നിങ്ങൾക്ക് തോന്നുന്നില്ലേ? ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ കുറിച്ച് നിങ്ങൾക്ക് വല്ല വിവരവും ഉണ്ടോ? ഇല്ലെങ്കിൽ പോട്ടെ, ഏത് ആവശ്യം ഉന്നയിച്ച് സമരം തുടങ്ങിയാലും അത് നടത്തിക്കിട്ടുന്നത് വരെ സമരം ചെയ്യണം എന്ന ബാലപാഠം നിങ്ങൾക്ക് അറിയില്ലേ? 

ശരിക്കും നിങ്ങൾ ചെയ്യാൻ പോകുന്നത് എന്താണു? ഇപ്പോൾ ഉന്നയിച്ച ആവശ്യങ്ങൾ ഒന്ന് തേച്ചുമിനുക്കി മുന്നോട്ട് വെച്ച് അടുത്ത വർഷം വീണ്ടും ഒരു ദേശീയ പണിമുടക്ക് നടത്താനാണോ ഉദ്ദേശിക്കുന്നത്. അപ്പോൾ നിങ്ങൾക്ക് ആവശ്യങ്ങൾ നടപ്പാക്കിക്കിട്ടലല്ല ലക്ഷ്യം, വർഷാവർഷം പണിമുടക്ക് നടത്തി നിങ്ങളുടെ സാന്നിധ്യം ഇന്ത്യൻ ജനതയെ അറിയിക്കലാണു അല്ലേ? 

അങ്ങനെയാണെങ്കിൽ നിങ്ങൾ പെരുംകള്ളന്മാരാണു. ഇന്ത്യൻ ജനതയുടെ എത്രയോ കോടി പണം ചുമ്മാ നിങ്ങളുടെ ഈഗോ സാക്ഷാൽക്കരിക്കപ്പെടാൻ വേണ്ടി മാത്രം പാഴാക്കുന്ന രാജ്യദ്രോഹികളാണു നിങ്ങൾ. നിങ്ങളെയാണു ജനകീയ വിചാരണ നടത്തി കഴുവിലേറ്റേണ്ടത്
.

From: RAJEEVAN THEKKE VEETIL <tvrajeevan2009@gmail.com>
To: Keralites@yahoogroups.com
Sent: Tuesday, 19 February 2013 9:16 PM
Subject: Re: [www.keralites.net] "പണി മുടക്കാന്‍ " ഒരു പണി മുടക്ക് !!!!!!!!!!

 

ഒരു ദിവസം ഭാരതത്തിലെ തൊഴിലാളികള്‍ പതിനായിരം കോടി രൂപയുടെ ലാഭം ഉണ്ടാക്കിതരുന്നുന്ടെങ്കില്‍ അതിന്റെ ഒരു ഭാഗം വീതിച്ചു കൊടുത്തു കൂടെ .

On Tue, Feb 19, 2013 at 5:33 PM, Jinto P Cherian <jinto512170@yahoo.com> wrote:
 

നാളെയും മറ്റന്നാളുമായി നടക്കുന്ന 48 മണിക്കൂര്‍ പണിമുടക്കില്‍ രാജ്യമൊട്ടാകെ നിശ്ചലമാകും. പൊതുജീവിതത്തെ ദുരിതത്തിലേക്ക് തള്ളിവിടുന്ന പണിമുടക്ക് രാജ്യത്തിന്റെ സാമ്പത്തിക മേഘലക്ക് ഏല്‍പ്പിക്കുന്ന പ്രഹരവും ചെറുതല്ല. 15,000 മുതല്‍ 20,000 കോടി രൂപയുടെ വരെ സാമ്പത്തിക നഷ്ടം രാജ്യത്തിന് ഉണ്ടാക്കുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.വിലക്കയറ്റം തടയുക, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, തൊഴില്‍നിയമങ്ങള്‍ നടപ്പാക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കു സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു പണിമുടക്ക്.
ഈ 48 മണിക്കൂര്‍കൊണ്ട് എല്ലാ പ്രിശ്ങ്ങളും പരിഹരികം ഉണ്ടാകുമോ !!
 

www.keralites.net









__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment