Wednesday 20 February 2013

[www.keralites.net] ഇന്ന് ലോക മാതൃഭാഷാദിനമാണ്

 

മലയാളം മരിക്കുന്നുവോ?


നമ്മള്‍ മലയാളിക മാതൃഭാഷയാണ് മലയാളം. അമ്മിഞ്ഞപ്പാലുപോലെ മധുരമാണ് നമ്മുടെ മാതൃഭാഷ. നമ്മുടെ മാതൃഭാഷയെ മലയാളത്തെ നാം പരിപാലിക്കേണ്ട രീതിയില്‍ പരിപാലിക്കുന്നുണ്ടോ? ഇല്ലന്നാണ് എനിക്ക് തോന്നുന്നത്. ലോകവും സാങ്കേതികവിദ്യകളും ദിനംപ്രതി പുരോഗതിയിലേക്ക് കുതിക്കുകയാണ്. ആ വേഗതയില്‍ മലയാളഭാഷയ്ക്ക്‌ അന്ത്യകൂദാശ കൊടുക്കുന്ന തിരക്കിലാണ് മലയാളികള്‍.

"എനിച്ച് മലയാലം എയിതാനും വായിക്കാനും അരിയില്ല "

എന്ന് അഭിമാനത്തോടെ പറയുന്ന മലയാളികള്‍ , മലയാളം സംസാരിച്ചാല്‍ ഫൈന്‍ അടിക്കുന്ന സ്കൂളുകളുമുള്ള നമ്മുടെ കൊച്ചു കേരളത്തില്‍ മലയാളഭാഷയുടെ സ്ഥാനമെന്താണ്?
മാതൃഭാഷ ആശയവിനിമയത്തിന്‍റെ ഉപാധി മാത്രമല്ല അത് സാമൂഹികസമരസതയുടെയും വിദ്യാഭ്യാസ-സാമ്പത്തിക പുരോഗതിയുടെയും നിദാനം കൂടിയാണ് സര്‍വോപരി മാതൃഭാഷ ഒരു സംസ്കാരത്തിന്‍റെ പ്രതീകവും കൂടിയാണ് .ലോകത്തെവിടെയും ഏതൊരുവന്‍റെയും വീണ്ടുവിചാരങ്ങള്‍ പൂര്‍ണമായും മറ്റുള്ളവരിലേക്ക്‌ പകരാന്‍ സജ്ജമായ ഭാഷ മാതൃഭാഷ തന്നെ.
"എന്നുടെ ഭാഷ താനെന്‍ തറവാട്ടമ്മ...
യന്യയാം ഭാഷ വിരുന്നുകാരി"
എന്ന്‌ വള്ളത്തോള്‍ പാടിയിട്ടുണ്ട്‌.
ഇപ്പോള്‍ ചിലര്‍ ചോദിക്കും വള്ളത്തോള്‍ ആരാണെന്ന്? ആ ഒരു പാതയിലേക്ക് മലയാളികള്‍ നടന്നു നീങ്ങുകയാണ് . മലയാളം പറയുന്നതും പഠിക്കുന്നതും തങ്ങളുടെ സ്റ്റാറ്റസിന് കുറച്ചിലാണ് എന്ന് കരുതുന്ന കുറച്ച്ആളുകള്‍ എങ്കിലും ഇന്നുണ്ട് .
എന്നാല്‍ കണ്ണുള്ളപ്പോള്‍ കണ്ണിന്‍റെ വിലയറിയില്ല എന്ന് പറയുന്നത് എത്രമാത്രം ശരിയാണ്. വിദേശികളായ മലയാളികള്‍ക്ക് മാതൃഭാഷ കാണുമ്പോള്‍ അല്ലങ്കില്‍ കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി വക്കുകള്‍ക്കതീതമാണ്. മാതൃഭാഷയെന്നാല്‍ നമ്മുടെ വികാരമാണ് .അത് വൈകാരികതലത്തെ സ്പര്‍ശിച്ചുണര്‍ത്തുന്ന ദീപമാണ് ... കേവലമായ അറിവിനപ്പുറം ജീവിതാനുഭവങ്ങളിലൂടെ മനസ്സിനെ സ്വംശീകരിക്കുന്നത് നമ്മുടെ മാതൃഭാഷ തന്നെയാണ് അതില്‍ ഒരു സംശയവും വേണ്ട.

ഇന്ന് ഫെബ്രുവരി 21 എന്താണ് ഇന്നത്തെ ദിവസത്തിന്‍റെ പ്രതേകത ? മിക്കവര്‍ക്കും അറിയില്ല . പ്രണയദിനവും അച്ഛന്‍ ദിനവും അമ്മ ദിനവും അപ്പുപ്പന്‍ ദിനവും അങ്ങനെ എന്തിനും ദിവസം ആഘോഷമാക്കുവാന്‍ മലയാളികള്‍ ഇന്ന് വളരെ ഉത്സാഹം കാണിക്കുന്നുണ്ട് എന്നാല്‍ ഇത് പോലെയുള്ള ദിവസങ്ങള്‍ അവര്‍ക്ക് അറിയാന്‍ കഴിയില്ല .

ഇന്ന് ലോക മാതൃഭാഷാദിനമാണ് . 1999 നവംബറില്‍ യുനസ്കോയുടെ പൊതുസഭ ലോക മാതൃഭാഷ ദിനം പ്രഖ്യാപിച്ചു. 2000 മുതല്‍ ഫെബ്രുവരി 21 ന് മാതൃഭാഷാദിനമായി ആചരിച്ചു വരുന്നുണ്ട്. യുനസ്കോയുടെ സര്‍വേയില്‍ ധാരാളം ഭാഷകള്‍ അന്യമായികൊണ്ടിരിക്കുന്നു . ഒരു ഭാഷയിക്ക് മങ്ങലേല്‍ക്കുന്നു എന്ന് വച്ചാല്‍ ഒരു സംസ്കാരം ഇല്ലതാവുവാന്‍ പോകുന്നു എന്നാണ്. ഭാഷ വൈവിദ്ധ്യത്തേയും സാംസ്‌കാരികതനിമകളെയും സംരക്ഷിക്കുക എന്നതാണ് ഈ ദിനം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത് .
വളര്‍ന്നുവരുന്ന കുട്ടികളില്‍ മാതാവിനും മാതൃഭൂമിക്കും തുല്യമാണ് മാതൃഭാഷയെന്ന സന്ദേശം എത്തിക്കുവാന്‍ നമുക്ക് കഴിയണം

എല്ലാ മലയാളികള്‍ക്കും വേണ്ടി ഓ എന്‍ വി എഴുതിയ മലയാളം എന്നാ കവിത ഇവിടെ കൊടുക്കുന്നു .


എത്ര സുന്ദരം എത്ര സുന്ദരം എന്‍റെ മലയാളം
മുത്തു പവിഴങ്ങള്‍ കൊരുത്തൊരു പൊന്നു നൂല്‍ പോലെ
മണ്ണില്‍ വീണു കുരുത്ത നെന്മണി വിത്തു മുള പൊട്ടി
മിന്നുമീരില വീശിടുമ്പോള്‍ എത്രയീരടികള്‍
മണ്ണില്‍ വേര്‍പ്പു വിതച്ചവര്‍ തന്‍ ഈണമായ് വന്നൂ
അന്നു പാടിയ പാട്ടിലൂഞ്ഞാലാടി മലയാളം...
കൊഞ്ചലും കുറുമൊഴികളും പോയ് കഥകള്‍ പലതോതി
നെഞ്ചണച്ചൊരു ഗുരു വളര്‍ത്തിയ കിളിമകള്‍ പാടി
ദേവദൈത്യ മനുഷ്യവര്‍ഗ്ഗമഹാചരിത്രങ്ങള്‍
തേന്‍ കിനിയും വാക്കിലോതി വളര്‍ന്നു മലയാളം...
എത്ര സുന്ദരം എത്ര സുന്ദരം എന്‍റെ മലയാളം..
മുത്തു പവിഴങ്ങള്‍ കൊരുത്തൊരു സ്വര്‍ണ്ണമാലിക പോല്‍..
എത്ര സുന്ദരം എത്ര സുന്ദരം എന്‍റെ മലയാളം..

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment