ഇനി റേഷന്‍ കാര്‍ഡും പള്ളിക്കൂടം സര്ട്ടിഫിക്കേറ്റും കൂടെ കൊണ്ട് പോകേണ്ടി വരും
മദ്യം വാങ്ങണമെങ്കില്‍ ഇനി 21 വയസ്സാകണം...!!!
Story Dated: Wednesday, February 20, 2013 02:13
തിരുവനന്തപുരം: സന്തോഷം വന്നാലും സങ്കടം വന്നാലും മദ്യം വേണമെന്ന് നിര്‍ബ്ബന്ധമുള്ള മലയാളികളിലേക്ക് മദ്യം വാങ്ങാന്‍ ഒരു ചെറിയ നിബന്ധന. മദ്യം വാങ്ങാന്‍ 21 വയസ് പൂര്‍ത്തിയാകണം.
മന്ത്രി സഭായോഗത്തില്‍ കൊണ്ടുവന്ന അബ്‌ക്കാരി നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ആണ് ഈ പുതിയ വ്യവസ്‌ഥ. നേരത്തേ ഉണ്ടായിരുന്ന 18 വയസ്സാണ് 21 വയസ്സാക്കി ഉയര്‍ത്തിയിരിക്കുന്നത്. മദ്യം വാങ്ങാനും വില്‍ക്കാനും 21 വയസ്സ് പൂര്‍ത്തിയാകണം എന്ന് പുതിയ ഓര്‍ഡിനന്‍സില്‍ പറയുന്നു. മദ്യം വാങ്ങുന്നതിന് പ്രായപരിധി ഉള്‍പ്പെടെ പ്രധാനമായും മൂന്ന് നിബന്ധനകളാണ് പറയുന്നത്.
ബീവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് നല്‍കേണ്ട ഗ്യാലനേജ് ഫീസ് വര്‍ദ്ധിപ്പിക്കുക. സിനിമ ചാനല്‍ തുടങ്ങിയവയില്‍ മദ്യപാനം പ്രദര്‍ശിപ്പിക്കുന്ന രംഗങ്ങളില്‍ നിയമാനുസൃതമായി മുന്നറിയിപ്പ് കാണിക്കണമെന്ന വ്യവസ്‌ഥ നിയമം മൂലം നടപ്പില്‍ വരുത്തുക.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment