ഭക്ഷണം തേടിയിറങ്ങിയ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌തു കൊന്നു!
മുംബൈ: മഹാരാഷ്‌ട്രയിലെ ഒരു ഗ്രാമത്തില്‍ വിശപ്പ് സഹിക്കാനാവാതെ ആഹാരം തേടി വഴിയോര ഭക്ഷണശാലയിലെത്തിയ പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കി കൊന്നു. ബാന്ദ്ര ജില്ലയിലെ ലഖിനി ഗ്രാമത്തിലാണ് സംഭവം നടന്നത്.
കഴിഞ്ഞ വ്യാഴാഴ്‌ച വീട്ടുജോലിക്കാരിയായ മാതാവ് വീട്ടിലില്ലായിരുന്ന സമയത്താണ് അഞ്ചും ഒന്‍പതും പതിനൊന്നും വയസ്സുളള കുട്ടികള്‍ വിശപ്പു സഹിക്കാന്‍ കഴിയാതെ വീടുവിട്ടിറങ്ങിയത്. ഇവര്‍ ആഹാരത്തിനായി ധാബയിലെത്തിയപ്പോള്‍ അവിടെവച്ച് ക്രൂരബലാത്സംഗത്തിനിരയാവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാല് ദിവസത്തിനു ശേഷം അടുത്തുളള കിണറ്റില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കുട്ടികള്‍ സ്വയം ജീവനൊടുക്കിയതാണെന്നായിരുന്നു പോലീസിന്റെ ആദ്യ ഭാഷ്യം. എന്നാല്‍, പോസ്‌റ്റ്മോര്‍ട്ടത്തിനു ശേഷമാണ് ബലാത്സംഗ വിവരം പുറത്തറിയുന്നത്. ക്രുരമായ കൊലപാതകം അരങ്ങേറിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. വ്യാജമദ്യം വില്‍ക്കുന്ന ഇത്തരം ധാബകള്‍ അടച്ചുപൂട്ടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net