Wednesday 18 January 2012

[www.keralites.net] BEWARE GULF MALAYA LEES.........UMMEN CHANDI'S GIFT FOR YOU.......READ THIS MATHRUBHOOMI NEWS.....

 

വിദേശ യാത്രക്കാര്‍ കൊണ്ടുവരുന്ന സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കൂട്ടി

നെടുമ്പാശ്ശേരി: വിമാനത്താവളങ്ങളില്‍ സ്വര്‍ണത്തിന് ഈടാക്കുന്ന കസ്റ്റംസ് തീരുവ കൂട്ടി. കഴിഞ്ഞ ദിവസം മുതല്‍ ഇതു നടപ്പായി. സ്വര്‍ണവില കുത്തനെ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കസ്റ്റംസ് വരുമാനം വര്‍ധിപ്പിക്കുന്നതിന് തീരുവ കൂട്ടിയത്. ചുരുങ്ങിയത് 6 മാസം വിദേശത്ത് തങ്ങിയിട്ടുള്ള യാത്രക്കാരന് ഇന്ത്യയിലേക്ക് മടങ്ങിവരുമ്പോള്‍ 10 കിലോ സ്വര്‍ണം കൊണ്ടുവരാം. ബിസ്‌കറ്റായോ, നാണയമായോ, ആഭരണമായോ കൊണ്ടുവരുന്നതിന് തടസ്സമില്ല.

കട്ടി സ്വര്‍ണത്തിന് (ബിസ്‌കറ്റ്, നാണയം മുതലായവ) ഗ്രാമിന് 30 രൂപയായിരുന്നു കസ്റ്റംസ് തീരുവ. ഇപ്പോഴിത് വിലയുടെ 2 ശതമാനം എന്ന തോതാക്കി. ഇപ്പോഴത്തെ വിലയനുസരിച്ച് ഗ്രാമിന് 52.6 ഡോളറാണ് സ്വര്‍ണവില നിശ്ചയിച്ചിരിക്കുന്നത്. തീരുവ വിലയുടെ രണ്ട് ശതമാനം എന്ന തോതിലാക്കിയതിനാല്‍ ഗ്രാമിന് 58 രൂപയോളം തീരുവ അടയേ്ക്കണ്ടിവരും. സ്വര്‍ണാഭരണങ്ങള്‍ക്ക് ഗ്രാമിന് 75 രൂപയായിരുന്നു തീരുവ. ഇനി വിലയുടെ അഞ്ച് ശതമാനമാണ് ഈടാക്കുക. ഗ്രാമിന് 145 രൂപയോളം അടയേ്ക്കണ്ടിവരും. ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ വ്യതിയാനം വരുന്നതിനനുസരിച്ച് തീരുവയിലും വ്യത്യാസം വരും. വിദേശ കറന്‍സിയാണ് തീരുവയായി നല്‍കേണ്ടത്. വിദേശത്ത് നിന്ന് വരുന്ന സ്ത്രീകള്‍ക്ക് 20,000 രൂപയുടെ സ്വര്‍ണവും പുരുഷന്‍മാര്‍ക്ക് 10,000 രൂപയുടെ സ്വര്‍ണവും തീരുവ അടയ്ക്കാതെ കൊണ്ടുവരാം.

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ സ്വര്‍ണത്തില്‍ നിന്ന് തീരുവയിനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ 86 ലക്ഷം രൂപയുടെ വരുമാനമുണ്ടായതായി കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ നാസര്‍ ഖാന്‍ അറിയിച്ചു. 1.19 കോടി രൂപയുടെ കള്ളക്കടത്ത് സ്വര്‍ണം പിടികൂടുകയും ചെയ്തു. ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിനും പുതിയ തീരുവ ബാധകമാണ്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment