കുറെ നാളായി ഈ ചര്‍ച്ച ശ്രദ്ധിക്കുന്ന വായിക്കുന്ന ഒരാള്‍ എന്ന നിലക്ക് ചില അഭിപ്രായങ്ങള്‍ പറയുവാന്‍ ആഗ്രഹിക്കുന്നു.ഈ ചര്‍ച്ച ഇങ്ങനെ നീണ്ടു പോകുകയേ ഉള്ളു പരസ്പരം മാന്യമായ രീതിയില്‍ പഴിചാരി മുന്നേറുന്നു.
ഒരു വിലയിരുതാലോ മനസിലാക്കാലോ ഈ കാര്യത്തില്‍ ഒരിക്കലും ഉണ്ടാകില്ല.അവസാനം ഓരോരുത്തരും അവരവര്‍ വിശ്വസിക്കുന്നത്
തന്നെ നൂറു ശതമാനം ശരി അതില്‍ അപ്പുറം ശരിക്ക് നിലനില്‍ക്കാന്‍ കഴിയില്ല അല്ലെങ്കില്‍ നിലനില്‍ക്കേണ്ട എന്ന രീതിയില്‍ ചര്‍ച്ച പോകും.
കാരണം ഇതൊരു വിശ്വാസത്തിന്റെ കാര്യമാണ്,വിശ്വാസവും ശാസ്ത്രവും രണ്ടാണ്.അത് കാലങ്ങളായി പരസ്പരം കലഹിച്ചു കൊണ്ടേയിരിക്കുന്നു.
ആധുനിക കാലത്ത് പിടിച്ചു നില്‍ക്കാന്‍ ചില വിശ്വാസങ്ങള്‍ക്ക് ശാസ്ത്രത്തെ ഒരുറപ്പിനു കൂട്ടുപിടിക്കാം എന്ന തലം വരെ എത്തുന്നു.ക്രിസ്ത്യാനികള്‍ പറയുന്നു
ബൈബിള്‍ ഓരോ വാക്കും ശരി എന്ന്,മറ്റു പല വിശ്വാസ സംഹിതകളും അങ്ങനെ തന്നെ വിശ്വസിക്കുന്നു,സ്വരാശ്തൃയന്‍ മാരുടെ,സെന്ത് അവസ്ഥ,എന്ന വിശുദ്ധ പുസ്തകം,
ക്രിസ്ത്യാനികളുടെ ബൈബിള്‍, ഹിന്ദുക്കളുടെ ഗീത,ചൈന ക്കാരുടെ ഐ ചിംഗ്,പിന്നെ ഷിന്ടോ ഇസം,കന്ഫുസിഅനിസം,അങ്ങനെ നൂറുകണക്കിന് ഗ്രന്ഥങ്ങള്‍ ഇന്ന് നിലവില്‍ ഉണ്ട്,ഓരോ മത വിഭാഗക്കാരും തങ്ങളുടെ പുസ്തകം തന്നെ ആണ് ആത്യന്തികം എന്നും,തങ്ങളുടെ വിശുദ്ധ പുസ്തകങ്ങള്‍ മുഴുവന്‍ പരമ കാരുണ്യ വാനായ
ദൈവം സ്വര്‍ഗത്തില്‍ ഇരുന്നു ഒരു ഫാക്സ് ആയി ഭൂമിയില്‍ ഉള്ള ഒരാള്‍ക്ക് അയച്ചതാനെന്നും ഒക്കെ വിശ്വസിക്കുന്നു..
ലോകത്തിലുള്ള ഓരോ മതക്കാര്‍ക്കും അവകാശ പ്പെടാം തങ്ങളുടെ മാത്രം ആണ് ആത്യന്തികം എന്നും,മറ്റെല്ലാം കള്ളം എന്നും,എന്നാല്‍ സത്യം മനസിലാക്കണമെങ്കില്‍,
നമ്മള്‍ വിശ്വസിക്കുന്നതില്‍നിന്നും,പഠിച്ചതില്‍ നിന്നും,അവകാസപ്പെടുന്നതില്‍നിന്നും ഒക്കെ മാറി അപ്പുറം ചെല്ലുംബോഴെ നമ്മള്‍ പഠിച്ചത് തന്നെയാണോ സത്യം എന്ന ചോദ്യം സ്വയം ചോതിക്കാന്‍ തുടങ്ങൂ..ആ ആത്മ പരിശോധനയില്‍ നിന്നെ സത്യാന്വേഷണം തുടങ്ങൂ..
ഒരു മത വിഭാഗത്തില്‍ ജനിച്ച ഒരാള്‍ക്ക് സാധാരണക്കാരന്‍ ആയ ഒരാള്‍ക്ക്,താന്‍ ഓര്‍മവെച്ച കാലം മുതല്‍ വീണ്ടും വീണ്ടും കേട്ടത് അങ്ങനെ തള്ളികളയാണോ,അത് സത്യമാണോ എന്ന് ചിന്തിക്കാനോ ഉള്ള ധൈര്യം ഇല്ല പിന്നെ സുഖം താന്‍ പിടിച്ച മുയല്‍ തന്നെ.
സെമെടിക് മതങ്ങള്‍ ആയറിയപ്പെടുന്ന,ജ്വൂത മതവും അവരുടെ പുസ്തകമായ തോറയും അതില്‍നിന്നും തിരിഞ്ഞു പിന്നീടു വന്ന ക്രിസ്തു മതവും,ഇസ്ലാമും ഇവരുടെ വിശുദ്ധ ഗ്രന്ഥങ്ങളും ആയി വളരെ സാമ്യം പുലര്‍ത്തുന്നു.കാരണവും,കാര്യവും വളരെ ഏറെ...
ഒരു ഹിന്ദുവോ ക്രിസ്ത്യാനിയോ,മുസ്ലിമോ മാത്രം ആയി ഒതുങ്ങി നില്‍ക്കാതെ വീണ്ടും മാനസികമായി വളര്‍ന്നാല്‍ സത്യം പതിയെ മറ നീക്കി പുറത്തു വരുന്നത് കാണാം
അല്ലെങ്കില്‍ സുഖം,അല്ലെങ്കില്‍ സുഖം താന്‍ വിശ്വസിക്കുന്നത് മാത്രമാണ് ഈ ലോകത്തിലെ ഒരേ ഒരു ശരി എന്ന് വിശ്വസിച്ചു,മറ്റു വൈവിധ്യ വിശ്വാസങ്ങളെ തികച്ചും അസഹിഷ്ണുതയോടെ കണ്ടു,തള്ളിപ്പറഞ്ഞു,അവര്‍ക്കെതിരെ ബോംബും,കത്തിയും എടുത്തു അവരെ വെറുക്കപ്പെട്ടവര്‍ ആക്കി,ഈ ലോകം ഞങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതെന്നു സ്വയം തീറെഴുതി,സ്വന്തക്കാരുടെ ഗുണ്ടാ ഗ്രൂപ്പ് കല്‍ ഉണ്ടാക്കി പരസ്പരം പോരടിച്ചു മരിക്കാം...
പാകിസ്ഥാനില്‍ കഴിഞ്ഞ കലാപത്തില്‍ കൊല്ലപ്പെട്ട ഇരുന്നൂറോളം പേര്‍,നിത്യേന അഫ്ഗാനിശ്തനിലും,ഇറാക്കിലും,കൊലചെയ്യപ്പെടുന്ന നൂറുകണക്കിന് ആളുകള്‍ അവരെ കൊന്നത് ഹിന്ദുവോ ,ക്രിസ്ത്യാനിയോ അല്ല,മാര്‍ട്ടിന്‍ ലൂതറെ കൊന്നത്,ജോണ്‍ പോള്‍ ഒന്നാമനെ കൊന്നത്,ഇന്കുഇസിടിഒന് എന്ന പേരില്‍ ആയിരങ്ങളെ പീഡിപ്പിച്ചു കൊന്നത്,കേരളത്തില്‍ വര്‍ഗീസ് എന്നയാളെ പള്ളിക്ക് മുന്‍പില്‍ കൊന്നത് ഒന്നും മുസ്ലിമുകളൊ ഹിന്ദുകളോ അല്ല,ജാതി വ്യവസ്ഥയുടെ പേരില്‍ അനാചാരങ്ങളുടെ പേരില്‍,സ്ത്രീകളെ കീഴാലന്മാരെ,കൊന്നു തള്ളിയത് ക്രിസ്ത്യനികാലോ,മുസ്ലിമോ അല്ല എന്നു നമുക്കറിയാം..
സ്വന്തം മതത്തില്‍ വിശ്വസിക്കുന്ന വരെല്ലാം മരിച്ച് കഴിഞ്ഞാല്‍ സ്വര്‍ഗത്തില്‍ അല്ലാത്തവരെല്ലാം നരഗത്തില്‍,ഇത് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ കൊള്ളുന്ന ഒരു നല്ല കഥ മാത്രം ആണ്.
ഉള്ള ജീവിതം എങ്ങനെ നന്നായി ലോകത്തിനു മറ്റുള്ളവര്‍ക്ക് നന്മ ചെയ്തു ശാന്തമായി ജീവിച്ചു തീര്‍ക്കാം എന്ന് അറിയില്ലാത്തവര്‍ ആണ് മരണാന്തര ജീവിതം സുരക്ഷിതമാക്കാന്‍ പെടാപ്പാട് പെടുന്നത്.Is there life after death? is not a relevant question now,We must ask our self, is there life before death?.the first one we donot know,truly.u can simply claim.
എല്ലാ സൃഷ്ട്ട്ടിയുടെയും നിദാനം ഈശ്വരന്‍,കര്‍ത്താവ്,അള്ളാഹു ആണെങ്കില്‍ ഈ വൈവിധ്യങ്ങളും സൃഷ്ട്ടിച്ചത് അറിയുന്നത് അവിടുന്ന് മാത്രം,നാമെല്ലാവരും മക്കള്‍ മാത്രം അവരില്‍ ചിലരെ നീ ഒരു പുസ്തകം വായിച്ചില്ല അല്ലെങ്കില്‍ അറിഞ്ഞില്ല എന്നതിന്റെ പേരില്‍ നരകത്തില്‍ നിത്യ തീയില്‍ എറിയാന്‍ വിടുന്നവാനാണ് ദൈവം എങ്കില്‍ ദൈവം മനുഷ്യനേക്കാളും എത്രയോ ചെറുതാണ്? അങ്ങനെയുള്ളവന്‍ ആണ് ദൈവമെങ്കില്‍ ? മഹാത്മാ ഗാന്ധിയും നെഹ്രുവും,ബുധനും ,ക്രിസ്തുവും, ജപ്പാന്‍കാര്‍ മുഴുവനും ചൈനക്കാരും കമ്മ്യൂണിസ്റ്റ് കാറും എല്ലാമെല്ലാം നരകതിലെക്കയിരിക്കും ഇപ്പോള്‍ ഗമിച്ചുകൊണ്ടിരിക്കുന്നത്...
ആരെയും വേദനിപ്പിക്കാന്‍ അല്ല ഉദ്ദേശിച്ചത്,ചില ചിന്തകള്‍ പങ്കുവച്ചു അത്രയേ ഉള്ളു...കൂടി എങ്കില്‍ പൊറുക്കുക,കൈകള്‍ ,കാലുകള്‍,തല തുടങ്ങിയ അവയവങ്ങള്‍ ഇനിയും എനിക്ക് ആവശ്യമുണ്ട്...
No comments:
Post a Comment