പാളയില്‍ നിന്ന് പാത്രം; കര്‍ഷകര്‍ക്ക് വരുമാനമാകുന്നു
കല്പറ്റ: പാഴായിപോകുന്ന പാളകള്‍ മനോഹരമായ പാത്രങ്ങളായി മാറുമ്പോള്‍ കര്‍ഷകര്‍ക്ക് അത് വരുമാന മാര്‍ഗവുമാകുന്നു. കുന്ദമംഗലം സ്വദേശി ടി.എന്‍. ഗില്‍ബര്‍ട്ടാണ് തെക്കുംതറയില്‍ പാള ഉപയോഗിച്ച് പാത്രം നിര്‍മിക്കുന്ന യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നത്.
പാളപ്പാത്രങ്ങള്‍ മണ്ണില്‍ ലയിച്ചുചേരുന്നവയായതിനാല്‍ ഗില്‍ബര്‍ട്ടിന്റെ ചെറുകിട വ്യവസായം പരിസ്ഥിതി സൗഹൃദപരവുമാണ്. പ്ലാസ്റ്റിക്ക് കൊണ്ടുള്ള 'ഡിസ്‌പോസബിള്‍ പ്ലേറ്റ്' ഉയര്‍ത്തുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കൂടിയാണ് പാളപ്പാത്രം. ഉപയോഗശേഷം വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങള്‍ പാതയോരത്തും മറ്റും കൂട്ടിയിടുന്നത് പതിവുകാഴ്ചയാണ്. പ്ലാസ്റ്റിക് നിരോധിച്ച സ്ഥലങ്ങളില്‍ പാളപ്പാത്രങ്ങളാണ് ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കുന്നത്.
വയനാട്ടിലെ മിക്ക പ്രദേശങ്ങളില്‍ നിന്നും ഗില്‍ബര്‍ട്ട് പാളകള്‍ ശേഖരിക്കുന്നുണ്ട്. പാളകള്‍ ശേഖരിച്ചുവെക്കുന്ന കര്‍ഷകര്‍ക്ക് ഒന്നിന് 50 പൈസ തോതില്‍ വില ലഭിക്കും. ഇപ്പോള്‍ നിത്യേന 500 പാളകള്‍ വരെയാണ് ലഭ്യമാക്കുന്നതെങ്കില്‍ വേനല്‍ ശക്തമാകുന്നതോടെ ഇവ ലോഡുകണക്കിന് കിട്ടും. ഇത് ഉണക്കിയ ശേഷം അന്യജില്ലകളില്‍ കൊണ്ടുപോയും പാത്രങ്ങളാക്കി മാറ്റുന്നുണ്ട്.
തോട്ടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന പാളകള്‍ രണ്ടുദിവസം വെയിലത്തിട്ട് ഉണക്കിയെടുക്കും. തുടര്‍ന്ന് അരമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കും. വെള്ളം വാര്‍ന്ന ശേഷം അച്ചിലിട്ട് പാത്രമുണ്ടാക്കും. മൂന്നര മിനിറ്റ് യന്ത്രത്തില്‍ ചൂടാക്കിയശേഷമാണ് പാത്രങ്ങള്‍ വില്പനയ്ക്ക് തയ്യാറാകുന്നത്. 4, 6, 8, 10, 12 ഇഞ്ച് വലിപ്പത്തില്‍ പ്ലേറ്റുകള്‍ നിര്‍മിക്കുന്നു.
10 ഇഞ്ച് പാത്രത്തിനാണ് കൂടുതല്‍ ചെലവ്. റെയില്‍വേ, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളിലാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്.
രണ്ടുവര്‍ഷം മുമ്പാണ് ഗില്‍ബര്‍ട്ട് പാളപ്പാത്ര നിര്‍മാണം ആരംഭിച്ചത്. ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ ഗില്‍ബര്‍ട്ട് നിരന്തര അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഈ സംരംഭം തിരഞ്ഞെടുത്തത്. 3500 രൂപയ്ക്ക് യന്ത്രം വാങ്ങി പരീക്ഷണാടിസ്ഥാനത്തില്‍ പാളപ്ലേറ്റ് നിര്‍മിച്ചു. ഇത് വിജയകരമെന്ന് കണ്ടപ്പോള്‍ അല്പാല്പമായി വിപണണിയിലെത്തിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഗില്‍ബര്‍ട്ടിന്റെ യൂണിറ്റില്‍ അഞ്ച് തൊഴിലാളികളുണ്ട്.
ഖാദി ഗ്രാമവ്യവസായ കേന്ദ്രം, വ്യവസായ വകുപ്പ് തുടങ്ങിയവ മുഖേന ഇത്തരം സംരംഭങ്ങള്‍ തുടങ്ങാന്‍ വായ്പ ലഭിക്കും. പാളപ്പാത്ര നിര്‍മാണത്തില്‍ താത്പര്യമുള്ളവര്‍ക്ക് പരിശീലനം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് ഗില്‍ബര്‍ട്ട് പറഞ്ഞു. ഫോണ്‍: 9847874304.
╚»+91 9447 1466 41«╝
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment