മോട്ടറോള ഈയിടെ പുറത്തിറക്കിയ ഉല്‍പന്നമാണ് മോട്ടോ എക്‌സ്ടി535 ഹാന്‍ഡ്‌സെറ്റ്. കാഴ്ചയില്‍ മോട്ടറോള ഡിഫൈ മിനിയുമായി സാമ്യമുണ്ടെങ്കിലും, വലിപ്പം കൂടുതലാണ് ഈ പുതിയ ഫോണിന്. വളരെ ഒതുക്കമുള്ള ഡിസൈനുള്ള ഇത് ഒരു പരുക്കന്‍ ഫോണ്‍ ആണ്. ഇതിന്റെ ഫീച്ചറുകളും വളരെ ആകര്‍ഷണീയമാണ്.
ഫീച്ചറുകള്‍:
-
800 മെഗാഹെര്‍ഡ്സ് ക്വാല്‍കോം പ്രോസസ്സര്‍
-
ആന്‍ഡ്രോയിഡ് 2.3.5 ഓപറേറ്റിംഗ് സിസ്റ്റം
-
4.5 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍
-
480 x 854 പിക്സല്‍ ഡിസ്പ്ലേ റെസൊലൂഷന്‍
-
5 മെഗാപിക്സല്‍ റിയര്‍ ക്യാമറ
-
എല്‍ഇഡി ഫ്ലാഷ് സപ്പോര്‍ട്ട്
-
വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനം
-
0.3 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ
-
വിവിധ ഓഡിയോ, വീഡിയോ ഫയല്‍ ഫോര്ാറ്റുകള് സപ്പോര്‍ട്ട് ചെയ്യുന്ന മീഡിയ പ്ലെയര്‍
-
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ആപ്ലിക്കേഷനുകള്‍
-
512 എംബി റാം
-
മൈക്രോഎസ്ഡി, ട്രാന്‍സ്ഫഌഷ്… കാര്‍ഡ് സ്ലോട്ട്
-
മെമ്മറി ഉയര്‍ത്താം
-
വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റികള്‍
-
ജിപിഎസ് സപ്പോര്‍ട്ട്
-
വാപ് സപ്പോര്‍ട്ട്
-
യുഎസ്ബി പോര്‍ട്ട്
-
115 എംഎം നീളം, 58 എംഎം വീതി, 11.9 എംഎം കട്ടി
-
109 ഗ്രാം ഭാരം
വളരെ ലളിതവും ഒകുക്കവുമുള്‌ലതാണ് ഈ പുതിയ മോട്ടറോള ഹാന്‍ഡ്‌സെറ്റിന്റെ ഡിസൈന്‍. അതിനാല്‍ കൈയില്‍ പിടിച്ചും കൊണ്ടു നടക്കുക വളരെ എളുപ്പമാണ്. വിവിധ ജിഎസ്എം, യുഎംടിഎസ് ഫ്രീക്വന്‍സികള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ജിഎസ്എം ഫോണ്‍ ആണിത്.
താരതമ്യേന വലിയ ഡിസിപ്ലേയാണ് ഈ ഹാന്‍ഡ്‌സെറ്റിനുള്ളത്. മള്‍ട്ടി ടച്ച് സംവിധാനമുള്ളതാണ് ഈ സ്‌ക്രീന്‍. ക്വാല്‍കോം പ്രോസസ്സര്‍, 512 എംബി റാം എന്നിവയുടെ ശക്തമായ സപ്പോര്‍ട്ട് ഉണ്ട് ഈ മൊബൈലിന്.
ആവശ്യത്തിന് മെമ്മറിയുള്ള ഈ ഫോണിന്റെ മെമ്മറി ഉയര്‍ത്തണമെങ്കില്‍ മെമ്മറി കാര്‍ഡ് സ്ലോട്ട് സംവിധാനവും ഈ ഹാന്‍ഡ്‌സെറ്റില്‍ ഒരുക്കിയിരിക്കുന്നു. യുഎസ്ബി പോര്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത് എന്നിങ്ങനെ വ്യത്യസ്തമായ കണക്റ്റിവിറ്റി സംവിധാനങ്ങളുള്ളതിനാല്‍ ഡാറ്റ ഷെയറിംഗ് വളരെ എളുപ്പത്തില്‍ നടക്കും.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment