Tuesday 24 September 2013

[www.keralites.net] =?utf-8?B?4LSf4LS+4LSs4LWN4oCMIOC0suC0seC1jeC0seC1jeKAjCDgtJrgt

 

ക്‌ളിക്കും ടച്ചുമൊക്കെ കഴിഞ്ഞു; ടാബ്‌ ലറ്റ്‌ ചലിപ്പിക്കാന്‍ ഇനി തുറിച്ചുനോക്കാം...!!

 

വാഷിംഗ്‌ടണ്‍: ക്‌ളിക്കും ടച്ചുമൊക്കെ കഴിഞ്ഞു ഉപകരണങ്ങളെ തുറിച്ചുനോട്ടം കൊണ്ടു നിയന്ത്രിക്കുന്ന സാങ്കേതികവിദ്യയുടെ കാലത്തേക്ക്‌ കാര്യങ്ങള്‍ എത്തുകയാണ്‌. ഒരു സ്വീഡിഷ്‌ ഹൈ ടെക്‌നോളജി കമ്പനി ടോബിയാണ്‌ ഇത്തരമൊരു ആശയം പരീക്ഷിച്ച്‌ വിജയിച്ചിരിക്കുന്നത്‌. ടാബ്ലറ്റുകളെ കണ്ണുകളുടെ ചലനങ്ങള്‍ക്ക്‌ അനുസൃതമായി നിയന്ത്രിക്കുന്ന സാങ്കേതികവിദ്യയാണ്‌ കമ്പനി വികസിപ്പിച്ചിട്ടുള്ളത്‌. അതായത്‌ ഈ സാങ്കേതികതയില്‍ കൈകള്‍ അനക്കാതെ ഉപകരണത്തെ നിയന്ത്രിക്കാം.

ഐ മൊബൈല്‍ എന്നാണ്‌ സാങ്കേതികവിദ്യയുടെ പേര്‌. യൂസറിന്റെ കണ്ണിന്റെ പൊസിഷന്‍ മനസ്സിലാക്കുന്ന രീതിയില്‍ ടാബ്‌ ലറ്റുകളില്‍ ഉപയോഗിച്ചിരിക്കുന്ന രണ്ട്‌ ഇന്‍ഫ്രാറെഡ്‌ ക്യാമറകള്‍ ഉള്‍പ്പെടുന്ന സെന്‍സര്‍ബാര്‍ സംവിധാനമാണ്‌ പണി പറ്റിക്കുന്നത്‌. വിന്‍ഡോസ്‌ സര്‍ഫേസിലുള്ള ടാബ്‌ ലറ്റുകളിലുകളിലാണ്‌ വിജയം കണ്ടിരിക്കുന്നത്‌.

മെനുവിലോ ഓപ്‌ഷനുകളിലോ യൂസര്‍ നോക്കുമ്പോള്‍ തന്നെ കണ്ണിന്റെ ചലനം തിരിച്ചറിഞ്ഞ്‌ ഈ സാങ്കേതികവിദ്യയില്‍ അവ ആക്‌റ്റിവേറ്റ്‌ ചെയ്യപ്പെടും. ഇനി അതിലേക്ക്‌ തുറിച്ചു നോക്കുമ്പോള്‍ മെനുവില്‍ ആവശ്യപ്പെടുന്ന കാര്യം തുറക്കുകയും ചെയ്യും. ലെഫ്‌റ്റ് ക്‌ളിക്ക്‌, റൈറ്റ്‌ ക്‌ളിക്ക്‌ തുടങ്ങി സ്‌ക്രീനില്‍ എവിടെ വേണമെങ്കിലും ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാകും.

ഇനി ടൈപ്പ്‌ ചെയ്യണമെന്നാണെങ്കില്‍ അതിനും വഴിയുണ്ട്‌. ഇക്കാര്യത്തിനായി ടോബി ഒരു സ്‌പെഷ്യല്‍ കീ ബോഡ്‌ തന്നെ രുപപ്പെടുത്തിയിട്ടുണ്ട്‌. കീ ബോഡ്‌ ഐക്കണിലേക്ക്‌ തുറിച്ചു നോക്കുന്നത്‌ അനുസരിച്ച്‌ ടൈപ്പും ചെയ്യാം. കീ ബോഡിലെ അതാതു അക്ഷരങ്ങളില്‍ നടത്തുന്ന തുറിച്ചുനോട്ടത്തിന്‌ അനുസരിച്ച്‌ ടൈപ്പ്‌ ചെയ്യാം. കൈകള്‍ ചലിപ്പിക്കാന്‍ കഴിയാത്ത തരത്തില്‍ വൈകല്യമുള്ളവര്‍ക്ക്‌ കണ്ണുകള്‍ കൊണ്ടു നിയന്ത്രിക്കാവുന്ന ഈ സംവിധാനം കൂടുതല്‍ ഗുണകരമാകുമെന്നാണ്‌ കമ്പനിയുടെ പ്രതീക്ഷ

 

 

 

Abdul Jaleel
Office Manager


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment