ബ്ലാക്ക്ബറി ഇന്ത്യക്കാരന്റെ കൈയിലേക്ക്
പ്രേം വത്സ |
ഒട്ടാവ: കാനഡ ആസ്ഥാനമാക്കിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി ബ്ലാക്ക്‌ബെറിയുടെ നിയന്ത്രണം ഇനി ഇന്ത്യക്കാരന്. ഹൈദരാബാദില്‍ ജനിച്ച പ്രേം വത്സയുടെ ഫെയര്‍ഫാക്‌സ് ഫിനാഷ്യല്‍ ഹോള്‍ഡിങ് എന്ന സ്ഥാപനമാണ് ബ്ലാക്ക്‌ബെറി വാങ്ങുന്നത്.
470 കോടി യു.എസ്. ഡോളര്‍ (29,000 കോടി രൂപ )നല്‍കിയാണ് ബ്ലാക്ക്‌ബെറിയെ പ്രേം വത്സ ഏറ്റെടുക്കുന്നത്. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു കമ്പനികളും ഒപ്പിട്ടു.
സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ മത്സരം അതിജീവിക്കാന്‍ ബ്ലാക്ക്ബറി ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് കൈമാറ്റം. ഈ വര്‍ഷം പുറത്തിറക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വിപണിയില്‍ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന്, 40 ശതമാനം ജീവനക്കാരെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തുകയാണെന്ന് വെള്ളിയാഴ്ച കമ്പനി പ്രഖ്യാപിച്ചിരുന്നു.
ഫെയര്‍ഫാക്‌സിന് ഇപ്പോള്‍ ബ്ലാക്ക്‌ബെറിയില്‍ 10 ശതമാനം ഓഹരിയുണ്ട്. ബാക്കി ഷെയറിന് ഒന്നിന് ഒന്‍പത് ഡോളര്‍ പ്രകാരമാണ് വില്പന. നവംബര്‍ നാലോടെ ഔപചാരികമായ ഓഹരികൈമാറ്റം പൂര്‍ത്തിയാകും.
1950 ല്‍ ഹൈദരാബാദില്‍ ജനിച്ച പ്രേം വത്സ മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിങിന് ശേഷമാണ് കാനഡയിലെത്തുന്നത്. ഒന്റാരിയോ സര്‍വകലാശാലയില്‍ നിന്ന് എം.ബി.എ നേടിയ അദ്ദേഹം വിവിധ കമ്പനികളില്‍ ജോലി ചെയ്ത ശേഷം സുഹൃത്തുക്കളോടൊപ്പം ഒരു അസറ്റ് മാനേജ്‌മെന്റ് കമ്പനി സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് നിരവധി കമ്പനികളെ ഏറ്റെടുത്ത വത്സയുടെ കമ്പനി 1987 ലാണ് ഇവയെല്ലാം ചേര്‍ത്ത് ഫെയര്‍ഫാക്‌സ് ഫിനാഷ്യല്‍ ഹോള്‍ഡിങ് എന്ന സ്ഥാപനം രൂപവത്ക്കരിക്കുന്നത്.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
.
__,_._,___
No comments:
Post a Comment