ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യ തീയിട്ടു; തീയിലകപ്പെട്ട ഭാര്യയെ രക്ഷിച്ചതാകട്ടെ ഭര്‍ത്താവും ...
ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യ തീയിട്ടു; ഒടുവില്‍ തീയിലകപ്പെട്ട ഭാര്യയെ രക്ഷിച്ചതാകട്ടെ ഭര്‍ത്താവ്....കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന പഴഞ്ചൊല്ല് അനര്‍ത്ഥമാക്കുന്ന രീതിയിലുള്ള സംഭവമാണിവിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭര്‍ത്താവുമായി വഴക്കിട്ടതിനാണ് വീടിന് 48കാരി തീവെച്ചത്. ഭര്‍ത്താവ് ഓഫീസ്മുറിയില്‍ കിടന്നുറങ്ങുന്നതാണ് വഴക്കിന് കാരണമായതും വീടിന് തീയിടാന്‍ 48കാരിയായ നിഷിനോയെ പ്രേരിപ്പിച്ചതും. പടിഞ്ഞാറന്‍ ജപ്പാനിലാണ് സംഭവം. പേപ്പര്‍ കഷ്ണങ്ങള്‍ എടുത്ത് ഓഫീസ മുറിയേയും വീടിനേയും വേര്‍തിരിക്കുന്ന ഭാഗത്തുള്ള ദ്വാരങ്ങളില്‍ കുത്തിതിരുകിയാണ് ഇവര്‍ തീയിട്ടത്. തുടര്‍ന്ന് ഇവര്‍ ഉറങ്ങാന്‍ പോയത്രേ..എന്നാല്‍ പേപ്പറില്‍ നിന്നും വീട്ടിലേക്ക് തീ പടരുകയായിരുന്നു. പുകയടിച്ച് ഉറക്കമുണര്‍ന്ന ഭര്‍ത്താവ് ഭാര്യ വീടിനകത്ത് കുടുങ്ങിയിരിക്കുകയാണെന്ന് മനസ്സിലാക്കി ഉടന്‍ തന്നെ രക്ഷിക്കുകയായിരുന്നു. ഭാര്യയെ രക്ഷിക്കുന്നതിനിടയില്‍ ഇയാള്‍ക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. രണ്ടുപേരേയും ഉടന്‍ ആസുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് നിഷ്്‌നോയ്‌ക്കെതിരെ കൊലപാതകക്കുറ്റത്തിന് പോലീസ് കേസ്സ് ചാര്‍ജ്ജ് ചെയ്തു. ഭര്‍ത്താവിനെ ഒന്നു പേടിപ്പിക്കാന്‍ മാത്രമേ താന്‍ ഉദ്ദേശിച്ചിട്ടുള്ളുവെന്ന് യുവതി പോലീസിനെ അറിയിച്ചു.
Prince
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage:
http://www.keralites.net
No comments:
Post a Comment