Monday, 23 September 2013

[www.keralites.net] വിവാഹ പ്രായം

 

വിവാഹ പ്രായം കുറയ്ക്കാന്‍ പറയുന്ന മുസ്‌ലിം നേതാക്കള്‍ ഈ മഹല്ല് കമ്മിറ്റിയെ കണ്ടു പഠിക്കട്ടെ !


 
574551_653652421320480_419565441_n
മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം നേതാക്കള്‍ നിശ്ചയിക്കുന്ന ഇക്കാലത്തെ നേതാക്കന്മാര്‍ക്ക് കണ്ടു പഠിക്കാനായി ഒരു മഹല്ല് കമ്മിറ്റി. മലപ്പുറം ജില്ലയിലെ പുലാമന്തോളിനടുത്തുള്ള നോര്‍ത്ത് പാലൂര്‍ മഹല്ലു കമ്മിറ്റിയാണ് ഏവര്‍ക്കും മാതൃകയാവുന്നത്. പള്ളിക്ക് മുന്‍പില്‍ വെച്ച ബോര്‍ഡ്‌ പ്രകാരം 18 വയസ്സിനു താഴെ ഉള്ളവരെ വിവാഹം ചെയ്തു കൊടുക്കാന്‍ തങ്ങള്‍ തയ്യാറല്ല എന്നാണ് മഹല്ല് കമ്മിറ്റി പറഞ്ഞിരിക്കുന്നത്. അത്തരമൊരു നിക്കാഹ് മഹല്ലിന്റെ ഉത്തരവാദിത്തത്തില്‍ ചെയ്തു കൊടുക്കുന്നതല്ല എന്നാണ് ബോര്‍ഡില്‍ ഉള്ളത്.
1238978_509955835762700_134521916_n
നോര്‍ത്ത്പാലൂര്‍ അന്‍സാറുല്‍ ഇസ്ലാം സംഘം ജുമാ മസ്ജിദ് കമ്മിറ്റി പള്ളിക്കു മുന്നിലെ ബോര്‍ഡിലെ വാചകങ്ങള്‍ ഇങ്ങനെയാണ്.
മഹല്ലു നിവാസികളെ അറിയിക്കുന്നത് - 13-09-2013 നു ചേര്‍ന്ന കമ്മിറ്റി യോഗതീരുമാനപ്രകാരം പതിനെട്ടു (18) വയസ് തികയാത്ത പെണ്‍കുട്ടികളുടെ നിക്കാഹ് പ്രസ്തുത മഹല്ലിന്റെ ഉത്തരവാദിത്തത്തില്‍ ചെയ്തു കൊടുക്കുന്നതല്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
എന്ന്
കമ്മിറ്റിക്കുവേണ്ടി
സെക്രട്ടറി
വിവാഹപ്രായം കുറയ്ക്കുന്നതിന് ഏറ്റവും മുന്‍പില്‍ തന്നെയുള്ള സമസ്ത സുന്നി വിഭാഗത്തിന്റെ നിയന്ത്രണത്തില്‍ ആണ് ഈ പള്ളി എന്നത് രസകരമായി തോന്നാം. ഇത് മറ്റു പല മഹല്ല് കമ്മിറ്റികളും ഇത്തരം 14 ലും 15 ലും ഒക്കെ വിവാഹം കഴിക്കുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട് എന്നത് ശ്ലാഘനീയമാണ് എന്ന്‍ പറയാതിരിക്കാന്‍ വയ്യ. കഴിഞ്ഞദിവസമാണ് നോര്‍ത്ത് പാലൂര്‍ മഹല്ലുകമ്മിറ്റി ഇത്തരത്തില്‍ ബോര്‍ഡ് വച്ചത്. പതിമൂന്നാം തീയതിയാണു മഹല്ലുകമ്മിറ്റി കൂടി ഈ തീരുമാനമെടുത്തത്. പള്ളിയുടെ ഗേറ്റില്‍തന്നെയാണു ബോര്‍ഡ് വച്ചിരിക്കുന്നത്.
മഹല്ലിന്റെ ജനറല്‍ സെക്രട്ടറി അലി പള്ളത്താണ് യോഗതീരുമാനം അറിയിച്ചിരിക്കുന്നത്. ഈ മാസം 13നു കൂടിയ യോഗത്തില്‍ ഏകപക്ഷീയമായാണ് തീരുമാനം അംഗീകരിച്ചതെന്നു മഹല്ല് ഭാരവാഹികള്‍ അറിയിച്ചു.

www.keralites.net



__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment