Saturday 2 March 2013

[www.keralites.net] ഗൂഢാലോചന;

 

 
കൊച്ചി: തനിക്കെതിരെ തുടര്‍ച്ചയായി വിജിലന്‍സ് കേസ് വരുന്നതിന് പിന്നില്‍ ഗൂഢോലോചനയുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നല്‍കും. കേസ് കൊടുക്കുന്ന ആളുടെ പിറകില്‍ മറ്റു ചിലരാണ്. വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ട മൂന്ന് പരാതികളും മന്ത്രിയുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ്. അന്വേഷണത്തെ താന്‍ സ്വാഗതം ചെയ്യുന്നു.

അരി മൊത്തവ്യാപര കേന്ദ്രങ്ങള്‍ അനധികൃതമായി അനുവദിച്ചുവെന്നാണ് ആദ്യപരാതിയില്‍ പറയുന്നത്. എന്നാല്‍, താന്‍ മന്ത്രിയായ ശേഷം ഒറ്റ മൊത്ത വ്യാപാര കേന്ദ്രത്തിനും അനുമതി നല്‍കിയിട്ടില്ല. അനധികൃതമായി സ്ഥലം മാറ്റിയെന്നാണ് മറ്റൊരാരോപണം. മന്ത്രി എന്ന നിലയില്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.

സസ്‌പെന്‍റ് ചെയ്യപ്പെട്ട ശ്രീലത എന്ന സബ് രജിസ്ട്രാറെ തിരിച്ചെടുക്കാന്‍ ഐ.ജി. യെത്തന്നെ മാറ്റി പുതിയ ആളെ നിയമിച്ചെന്നാണ് മറ്റൊരു കേസ്. എന്നാല്‍, 2012 ഏപ്രില്‍ ഏഴിന് സബ് രജിസ്ട്രാറെ സസ്‌പെന്‍റ് ചെയ്യുന്നതും ജൂണ്‍ 12 ന് തിരിച്ചെടുക്കാന്‍ ഉത്തരവിട്ടതും ഒരേ ഐ.ജി. തന്നെയാണ്. ഉദ്യോഗസ്ഥയെ തിരച്ചെടുക്കാന്‍ പുതിയ ഐ.ജി.യെ വച്ചുവെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. സസ്‌പെന്‍റ് ചെയ്യപ്പെട്ട സബ് രജിസ്ട്രാര്‍ ദാമോദരനെ തിരിച്ചെടുത്തുവെന്നാണ് അവസാനം വന്ന പരാതി. എന്നാല്‍, മന്ത്രി എന്ന നിലയില്‍ ഇതില്‍ ഇടപെട്ടിട്ടില്ല.

സസ്‌പെന്‍റ് ചെയ്യപ്പെട്ടയാളുടെ ഭാര്യ നല്‍കിയ പരാതി പരിശോധിക്കാന്‍ ടാക്‌സ് സെക്രട്ടറിക്ക് അയച്ചുകൊടുത്തു. ഐ.ജി. ഹിയറിങ് നടത്തി, അച്ചട നടപടികള്‍ക്ക് വിധേയമായിക്കൊണ്ട് സര്‍വീസില്‍ തിരിച്ചെടുക്കുകയായിരുന്നു. ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടക്കുന്നുണ്ട്. കുറ്റക്കാരനെന്നു കണ്ടാല്‍ കര്‍ശന നടപടിയുണ്ടാകും.

മന്ത്രി എന്ന നിലയില്‍ താന്‍ ബന്ധപ്പെടാത്ത കാര്യങ്ങളാണ് ഇവയെല്ലാം. നീലേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസര്‍ക്കെതിരെയുള്ള പരാതി വരേണ്ടത് കോഴിക്കോട് വിജിലന്‍സ് കോടതിയിലാണ്. തിരിച്ചെടുക്കാന്‍ ഉത്തരിവിട്ട ഐ.ജി.ക്കെതിരെയുള്ള പരാതി തിരുവനന്തപുരം കോടതിയുടെ കീഴിലാണ് വരേണ്ടത്. എന്നാല്‍, എല്ലാ പരാതികളും തൃശ്ശൂര്‍ വിജിലന്‍സ് കോടതിയിലാണ് എത്തിയിരിക്കുന്നത്. ഒരാള്‍ തന്നെ തുടരെത്തുടരെ ഒരാള്‍ക്കെതിരെ കേസ് കൊടുക്കുമ്പോള്‍ യാഥാര്‍ഥ്യം ജനങ്ങള്‍ക്ക് മനസ്സിലാവും.

ജനങ്ങള്‍ക്ക് മുന്നില്‍, തന്നെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ചിലരുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ താന്‍ തയ്യാറായിട്ടില്ല. കരിഞ്ചന്ത ലോബിക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. അവരാവാം പരാതികള്‍ക്ക് പിന്നില്‍ ഉള്ളത്. തനിക്കെതിരെയുള്ള ഗൂഢാലോചന മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

ഗൂഢാലോചനയ്ക്ക് പിന്നില്‍ പാര്‍ട്ടി ചെയര്‍മാനാണോയെന്ന ചോദ്യത്തിന് ചെയര്‍മാനില്‍ നിന്ന് എല്ലാ പിന്തുണയും തനിക്ക് ലഭിക്കുന്നുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയില്ല. തനിക്കെതിരായ നീക്കങ്ങളെ ചെയര്‍മാന്‍ പ്രതിരോധിക്കുന്നുണ്ട്. മന്ത്രിയെന്ന നിലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അധികാരം പാര്‍ട്ടി നല്‍കിയിട്ടുണ്ടെന്നും അനൂപ് ജേക്കബ് പറഞ്ഞു.
 
MARTIN K GEORGE

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment