സുഹുര്തുക്കളെ,
നിങ്ങള്‍ എത്ര പേര്‍ ഈ പ്രോഗ്രാം കണ്ടു എന്നറിയില്ലാ...ഞാന്‍ പറഞ്ഞു വരുന്നത് ഇന്നലെ, അതായത് മാര്ച് രണ്ടാം തീയതി ഏഷ്യനെറ്റ് ടെലിക്കാസ്റ്റ് ചെയ്ത "ദേണ്ടെ, പിന്നെയും സന്തോഷ് പണ്ഡിറ്റ്" എന്ന പ്രോഗ്രാമ്മിനെ കുറിച്ച് ആണ്........
തുടക്കത്തില്‍ തന്നെ പറയട്ടെ..ഞാന്‍ സന്തോഷ് പണ്ഡിറ്റിന്റെ ആരാധകനോ അല്ലെങ്കില്‍ ഫാനോ അല്ലാ.എങ്കിലും ഇത് ഫെസ് ബുക്കില്‍ കണ്ടത് മുതല്‍ ഒരു പക്ഷെ
സഹതാപമാണ് തോന്നിയത്.. ഈ പ്രോഗ്രാം ടെലികാസ്റ്റ് ചെയ്ത ഏഷ്യനെറ്റിനോടും ..ആ അപ്പാവി പാവം സന്തോഷ് പണ്ഡിറ്റ്നോടും..
നമ്മുടെ ഏഷ്യനെറ്റ് ഇത്രക്കും അധപതിക്കേണ്ട സ്ഥിതിവിശേഷം വന്നു കഴിഞ്ഞുവോ ? അതോ "ഇന്ത്യവിഷ്യനും" "റിപ്പോര്‍ട്ടറും" വന്നതു മൂലമുള്ള അസ്ഥിരത മൂലമുള്ള ഭയമോ ? സത്യം പറയട്ടെ ഈ പ്രോഗ്രാം കണ്ടു കഴിഞ്ഞത് മുതല്‍, സന്തോഷ്
പണ്ഡിറ്റ് എന്നാ വ്യക്തിയോട് സഹതാപം ആണ് തോന്നിയത്.. എവിടെയും ഏതു ചാനലും വിളിച്ചാലും "തന്നെ അപമാനിക്കും", " താന്‍ അപമാനിക്കപ്പെടും", എന്നറിഞ്ഞു കൊണ്ട് ഈ പാവം എന്തിനു പോയി തല വെച്ച് കൊടുക്കുന്നു എന്നറിയില്ലാ..
ചുരിങ്ങിയ ചിലവില്‍ ഈ പാവം ഒരു സിനിമ ഉണ്ടാക്കിയതാണോ ആ പാവം ചെയ്ത തെറ്റ് ? വീട്ടിലെയും സമൂഹത്തിലെയും സ്ഥിതി വിശേഷങ്ങള്‍ ഇങ്ങനെ ആക്കിയ, ആക്കി തീര്‍ത്ത , ഒരു പാവത്തിനോട് ഇങ്ങനെയാണോ ഒരു പേര് കേട്ട ടീവി ചാനല്‍ പെരുമാറെണ്ടിയിരുന്നത് ? എന്തോ എനിക്കറിയില്ലാ.. അതും ഇതിന്റെ അവതാരകന്‍ അയി വന്ന ആള്‍ തുടക്കത്തില്‍, അതായത് അദേഹത്തിന്റെ കാരീയരിന്റെ തുടക്കത്തില്‍ , "തരികിട" എന്നാ പരിപാടി അവതരിപ്പിക്കുന്നതിന്റെ സമയത്ത്, എന്തൊക്കെ പുകില്‍ കാണിച്ചിട്ടുണ്ട് എന്നത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ് ! ആ മാന്യദ്ദേഹം ഈ പാവം സന്തോഷ് പണ്ടിറ്റിനോട് എന്തൊക്കെ മോശമായ രീതിയില്‍ ആണ് പെരുമാറിയത് !
ഇത് ഏഷ്യനെറ്റ് ടീവിയിലെ ഏതെങ്കിലും മാന്യദ്ദേഹം കാണും എന്നാ പ്രത്യാശയോടെ,
ഈ പ്രോഗ്രാമില്‍ പങ്കെടുത്ത ബാക്കി കോമാളികളില്‍ ആരെങ്കിലും കാണും , പ്രതികരിക്കും എന്നാ പ്രത്യാശയോടെ,
ഒരു പാവം മലയാളി കാണാത്തവര്‍ക്കായി ഇവിടെ ലിങ്ക് കൊടുത്തിരിക്കുന്നു .
No comments:
Post a Comment