ഐസ്‌ക്രീം കേസ്: സര്‍ക്കാര്‍ ഇടപെടുന്നത് എന്തിനെന്ന് ഹൈക്കോടതി?
കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിന്റെ പുനരന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്താണ് പ്രത്യേക താല്‍പര്യമെന്ന് ഹൈക്കോടതി ആരാഞ്ഞു. കേസിന്റെ മൊഴിപ്പകര്‍പ്പുകള്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കൈമാറുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തിനാണെന്നും ജസ്റ്റിസ് എ.കെ.മോഹന്‍ ചോദിച്ചു.
വി.എസിന് കേസ് ഡയറിയും അനുബന്ധരേഖകളും കൈമാറണമെന്ന കേസ് പരിഗണിക്കുന്ന കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായര്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ഹര്‍ജി ജസ്റ്റിസ് മോഹന്റെ ബെഞ്ചിലേയ്ക്ക് മാറ്റിയത്.
പൊതുതാല്‍പര്യമുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി വി.എസിന് രേഖകള്‍ കൈമാറണമെന്ന് ഉത്തരവിട്ടത്. എന്നാല്‍, കേസിന്റെ റിപ്പോര്‍ട്ട് ലഭിക്കാന്‍ വി.എസിന് നിയമപരമായി അര്‍ഹതയില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.
മൊഴിപ്പകര്‍പ്പുകളും മറ്റു രേഖകളും വി.എസിന് കൈമാറുന്നതിനെ കേസിലെ പ്രതികളാണ് എതിര്‍ക്കുന്നതെങ്കില്‍ മനസിലാക്കാം. എന്നാല്‍, നിഷ്പക്ഷ നിലപാട് സ്വീകരിക്കേണ്ട സര്‍ക്കാര്‍ കോടതിയുടെ ഉത്തരവിനെ എതിര്‍ക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. സര്‍ക്കാര്‍ എന്തിനാണ് ഇതിന് തടസ്സം നില്‍ക്കുന്നത്. കേസില്‍ സര്‍ക്കാര്‍ ഒരു കക്ഷി പോലുമല്ല-കോടതി നിരീക്ഷിച്ചു.
അഡ്വക്കേറ്റ് ജനറലിന് ഹാജരാകാനായി കേസിന്റെ പ്രാഥമികവാദം മാറ്റിവയ്ക്കണമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം വി.എസിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചോദ്യംചെയ്തു.

Mathrubhumi 15-01-2013
KARUNAKARAN
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___
No comments:
Post a Comment