Tuesday, 15 January 2013

[www.keralites.net] ശബ്‌ദവൈകല്യമുള്ള ദിലീപിന്റെ മുറിച്ചുണ്ടന്‍

 

മുറിച്ചുണ്ടന്‍ ദിലീപ്‌ തകര്‍ക്കും?

Fun & Info @ Keralites.net

കുഞ്ഞിക്കൂനനായും ചാന്ത്‌പൊട്ടിലെ സ്‌ത്രൈണതയുള്ള ആണായും മായാമോഹിനിയായും വെള്ളിത്തിരയിലവതരിച്ച ദിലീപ്‌ മുറിച്ചുണ്ടനാകുന്നു! വൈശാഖ്‌ സംവിധാനം ചെയ്യുന്ന സൗണ്ട്‌ തോമയിലാണ്‌ ദിലീപിന്റെ ഈ പുതിയ അവതാരം. സൗണ്ട്‌ തോമയുടെ പ്ര?മോഷനു വേണ്ടി പുറത്തിറക്കിയ മുറിച്ചുണ്ടുള്ള ദിലീപിന്റെ സ്‌റ്റില്ലുകള്‍ ഇതിനോടകം ഇന്റര്‍നെറ്റിലൂടെ ഏറെപ്പേരെ ആകര്‍ഷിച്ചു കഴിഞ്ഞു.

ശബ്‌ദവൈകല്യമുള്ള ദിലീപിന്റെ മുറിച്ചുണ്ടന്‍ കഥാപാത്രത്തിന്റെ മൂക്കിനും വളവുണ്ട്‌. തത്തച്ചുണ്ട്‌ പോലെ നീണ്ടതാണ്‌ മൂക്ക്‌. ദിലീപിന്റെ കഥാപാത്രത്തിന്റെ ശബ്‌ദവൈകല്യം മൂലമുളള തമാശകളാണ്‌ ഈ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഇതിനോടകം കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. ദിലീപിനെ സൗണ്ട്‌ തോമയാക്കാനുള്ള മേക്കപ്പിന്‌ മൂന്നുമണിക്കൂര്‍ നേരം വേണമത്രേ.

ബെന്നി പി. നായരമ്പലമാണ്‌ തിരക്കഥാകൃത്ത്‌. പ്രിയാഞ്‌ജലിയുടെ ബാനറില്‍ ദിലീപിന്റെ സഹോദരന്‍ അനൂപ്‌ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നമിതാ പ്രമോദാണ്‌ നായിക. പ്രമുഖ എഫ്‌. എം. ചാനലില്‍ റേഡിയോ ജോക്കിയാണ്‌ നമിതയുടെ കഥാപാത്രം. സുരാജ്‌ വെഞ്ഞാറമൂട്‌, നെടുമുടി വേണു, തുടങ്ങിയവരാണ്‌ മറ്റ്‌ പ്രമുഖ താരങ്ങള്‍. ഷാജിയാണ്‌ ഛായാഗ്രാഹകന്‍. രാജീവ്‌ ആലുങ്കലിന്റെ വരികള്‍ക്ക്‌ ഗോപീ സുന്ദറിന്റേതാണ്‌ സംഗീതം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment