സമര ചരിതം ആട്ടക്കഥ അവസാന ദിവസം ______________________________ ഹല്ലോ ....... എസ് ... പറ കോയാ ... ന്താ ഈ രാത്രിയില് ..? കിടന്നിട്ട് ഉറക്കം വരുന്നില്ലടോ .... പ്പ.. ന്താ.. ചെയ്ക ... ങേ ... എന്താ പ്രശ്നം ... താന്‍ തെളിച്ച് പറാന്ന് ... എടൊ ഈ സമരം അവസാനിപ്പിച്ചേ പറ്റൂ ... പ്രശ്നങ്ങള്‍ പലതാണ് ... എനിക്കും അറിയാം ... നമ്മളിപ്പോ.. ന്താ .. ചെയ്ക ... കാര്യങ്ങള്‍ കൈ വിട്ട് പോവുകയല്ലേ ... നമുക്ക് മാണി സാറിന്റെ വീട് വരെയൊന്നു പോയാലോ ...? എന്താ ഈ പറയണേ ... ഈ പാതി രാത്രിയിലോ ... അതെ ...രാത്രിയില്‍ ... രാത്രി തന്നെ എന്തേലും ചെയ്തില്ലേല്‍ ... നാളത്തെ ദിവസം ... ശ്ശോ ... ഓര്‍ക്കാന്‍ കൂടി വയ്യ സംഭവം ശെരിയാ ... പക്ഷെ നാളത്തെ ഒരു ദിവസം കൂടി സമരം നടക്കട്ടെ ... നാളെ തന്നെ തീരുമാനം ഉണ്ടാക്കാം .. പോരെ ...? താന്‍ പോടോ ... തനിക്കിപ്പോഴും അതിന്‍റെ സീരിയസ്നസ് മനസിലായിട്ടില്ല ... എടൊ പലരും ജോലിക്ക് കയറി തുടങ്ങി ... നമ്മള്‍ കരി ഓയില്‍ ഒഴിച്ച ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ ചിലപ്പൊ നാളെ നമുക്കെതിരെ തിരിഞ്ഞേക്കും, ഒപ്പം ആ കെ എസ് യു പോക്കിരികളുടെ തൊഴിയും. അതിലുമൊക്കെ പ്രധാനം മലപ്പുറത്തെ സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കണ്ടേ. ഇന്ന് രാത്രി എങ്കിലും തിരിച്ചില്ലേല്‍ ഭാരവാഹിത്തം ഒന്നും കിട്ടില്ല, വെറും കാഴ്ചക്കാരായി ഇരിക്കേണ്ടി വരും. ഓക്കേ ...ഞാനിപ്പോ എന്താ ചെയ്യേണ്ടത് ? താന്‍ ബാക്കി ഉള്ളവരെ കൂടി വിളിക്കുക ... നമുക്ക് ഇപ്പൊ തന്നെ മാണി സാറിനെ പോയൊന്നു കാണാം. മാണി സാറിന്റെ പി എ യെ ഒന്ന് വിളിച്ച് അപ്പോയിന്റ്മെന്‍റ് എടുത്താലോ ..? ഹേയ് .. അതൊന്നും വേണ്ട ... വിളിച്ചാല്‍ കാണണ്ട എന്ന് പറയും .. നിങ്ങള്‍ അവിടെ റെഡിയായി നില്‍ക്ക് ... ഞാനിപ്പോ എത്തും. ************ എല്ലാരും കേറിയല്ലോ ... ഓക്കേ വണ്ടി പോട്ടെ മന്ത്രിയുടെ വീട്ടിലേക്ക് ... ഇപ്പൊ തോന്നുന്നു ഒന്നും വേണ്ടായിരുന്നു എന്ന് ... അല്ലെ കോയാ ... അതെന്നെ ... എന്റെ പെണ്ണുമ്പിള്ളയും അതന്നെ പറയുന്നു ... എനിക്ക് പണ്ടേ പുത്തി ഇല്ല ... ഇപ്പ ദാ പിന്നെയും എന്ന് ... അതെ ... രാജ്യത്തെ ഇരുപത്തഞ്ച് സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഈ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കി കഴിഞ്ഞു. ആ സ്ഥിതിക്ക് ഈ അവസാന നിമിഷം നമ്മള്‍ സമരം ചെയ്തിട്ട് എന്ത് നേടാനാ അല്ലെ . പോയ പുത്തി തിരിച്ചു വരില്ലല്ലോ ... ഹാ .. ഹും ... അത് പോട്ടെ ... നമ്മളിപ്പോ മന്ത്രിയോട് എന്താ പറയാന്‍ പോകുന്നത് ..? അതൊക്കെ ഞാന്‍ എഴുതി വെച്ചിട്ടുണ്ട് ... നിങ്ങള്‍ കൂടെ നിന്നാ മതി ... ഓക്കേ ങാ ... ഇറങ്ങിക്കോ ... സ്ഥലം എത്തി ... സാര്‍ ...മാണി സാര്‍ ഉണ്ടോ അകത്ത് ... ? ഉണ്ട് ആരാന്ന് പറയണം ... ? ഏഴ് സമര സഖാക്കള്‍ വന്ന് നില്‍ക്കുവാന്നു പറഞ്ഞാ മതി ... സമരക്കാരെ ആരെയും അനുവദിക്കണ്ട ...ന്നാ പറഞ്ഞിരിക്കുന്നേ ... കാണാതെ ഞങ്ങള്‍ക്ക് വേറെ നിവര്‍ത്തി ഇല്ല ... പ്ലീസ് ... ഒന്ന് പറയണം .. ശെരി ഇരിക്കൂ .. ************ സാറ് കുളിക്കുവാ ... അര മണിക്കൂര്‍ വെയിറ്റ് ചെയ്യൂ ... അയ്യോ ... ഞങ്ങള്‍ വെളുക്കുവോളം വേണേലും വെയിറ്റ് ചെയ്യാം ... പക്ഷെ കാണാതെ പോകാന്‍ പറ്റില്ല ... ഓക്കേ ശെരി .. ഓ .. ശെരി ... കോയാ ... ഞാന്‍ അന്നേ പറഞ്ഞതാ, ഒരു ദിവസത്തെ സൂചനാ പണിമുടക്ക് നടത്തി അടുത്ത തലമുറക്ക് വേണ്ടി ഒരു പ്രധിക്ഷേധം അറിയിച്ചാല്‍ മതിയെന്ന്. അന്ന് ആരും കേട്ടില്ല . ഇതിപ്പോ വെള്ളത്തില്‍ ഇറങ്ങുകയും ചെയ്തു, എന്നാ അക്കരെ എത്തിയതും ഇല്ല. ശവത്തില്‍ കുത്താതെഡോ..... ************ ആ ... എന്താ സഖാക്കളെ ... ഈ അര്‍ദ്ധരാത്രിയില്‍ ....? എല്ലാരും ഉണ്ടല്ലോ ...? അതെ സാര്‍ ... വരാതിരിക്കാന്‍ കഴിയാത്ത സാഹചര്യം ആണ് ... അതെയോ ... ന്താ ... കാര്യം ..? ഞങ്ങള്‍ക്ക് ഈ സമരം ഒന്ന് പിന്‍വലിക്കണം ... അതിന് നിങ്ങളല്ലേ സമരം ചെയ്യുന്നത്, ഞാനല്ലല്ലോ ... നിങ്ങള്‍ പിന്‍വലിച്ചോ ... എനിക്കിപ്പൊ എന്ത് ചെയ്യാന്‍ കഴിയും ..? ഞങ്ങള്‍ കുറെ ആവശ്യങ്ങള്‍ ഉന്നയിക്കും ... അങ്ങ് അതെല്ലാം ഒന്ന് അങ്ങീകരിച്ച് തരണം ... അഹഹ്ഹാഹ് ... ഇത് പറയാനാണോ ഈ രാത്രിയില്‍ വന്നത് ... നിങ്ങള്‍ പോ ... എനിക്ക് ഉറങ്ങണം .. ദയവ് ചെയ്ത് അങ്ങനെ പറയരുത് ... അങ്ങ് ഞങ്ങടെ ആവശ്യങ്ങള്‍ ഒന്ന് കേട്ട് നോക്കൂ ... എന്നിട്ട് മറുപടി പറ .. മറുപടി ഇപ്പോഴേ പറയാം ... ഒന്നും അങ്ങീകരിക്കാന്‍ സാധ്യം അല്ല അങ്ങ് ഒന്ന് കേള്‍ക്കൂ ... കേട്ടാല്‍ അങ്ങ് അങ്ങീകരിച്ചിരിക്കും ... പെട്ടെന്ന് പറയൂ ... ആവശ്യം ഒന്ന് : പങ്കാളിത്ത പെന്‍ഷന്‍ നിലവിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ബാധകം ആക്കരുത് അങ്ങീകരിച്ചു .... കണ്ടോ ... സാറ് പോലും അറിയാതെ സാറ് അങ്ങീകരിച്ചത്......... എത്ര മനോഹരമായ ആവശ്യങ്ങള്‍ അല്ലെ സാറേ ... അഹഹ്ഹ ... അത് ശെരിയാണല്ലോ ... നിങ്ങള്‍ തന്നെ ആണ് യഥാര്‍ത്ഥ യൂണിയന്‍ നേതാക്കള്‍ ... ഒരു കാര്യം ചെയ്യാം, മുഖ്യ മന്ത്രി ഇപ്പൊ വീട്ടില്‍ ഉണ്ട്, നമുക്ക് അങ്ങോട്ട് പോകാം ... സമരം തീരുകയാണേല്‍ തീരട്ടെ ..., പക്ഷെ ഒരുമിച്ച് പോകണ്ട, നാളെ പത്രക്കാര്‍ എഴുതും, ഞാനാണ് നിങ്ങളെയും കൊണ്ട് പോയി സമരം ഒത്ത് തീര്‍പ്പ് ആക്കിയത് എന്ന്. ശെരി സാര്‍ ... ഞങ്ങള്‍ അവിടെ എത്തിക്കോളാം ... ഓക്കേ ... ************ വരൂ വരൂ ... എന്താ മന്ത്രിയും നേതാക്കളും കൂടി രാത്രിയില്‍ ........? അതെ ... ഇവര്‍ക്ക് ആ സമരം ഒന്ന് പിന്‍വലിച്ചാല്‍ കൊള്ളാം എന്നുണ്ട് ... നല്ല കാര്യം ... അതിനിപ്പോ നമ്മള്‍ എന്താ ചെയ്യേണ്ടത് ...? ഇവരുടെ ചില ആവശ്യങ്ങള്‍ അങ്ങീകരിക്കണം എന്നാണ് അവര്‍ പറയുന്നത് ... അങ്ങീകരിക്കേണ്ട എല്ലാ ആവശ്യങ്ങളും നമ്മള്‍ അങ്ങീകരിച്ചു കഴിഞ്ഞു. എന്നിട്ടും അവര്‍ സമരം ചെയ്തു. ഇതില്‍ ഇനി എനിക്കൊന്നും പറയാന്‍ ഇല്ല. അല്ല സി എം ... വളരെ വിചിത്രമായ ആവശ്യങ്ങള്‍ ആണ് ഇവരുടേത് ... നമ്മള്‍ അറിയാതെ തന്നെ അങ്ങീകരിച്ച് പോകും. അതെന്ത് തരം ആവശ്യങ്ങള്‍ .... കേള്‍ക്കട്ടെ ... ആവശ്യം ഒന്ന് : പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിന് മുന്‍പ് പ്രശ്നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കണം. അതില്‍ സര്‍വീസ് സംഘടനാ പ്രധിനിധികളെയും ഉള്‍പ്പെടുത്തണം. മറുപടി : പദ്ധതി നടപ്പാക്കിയതിനു ശേഷം പ്രശ്നം ഉണ്ടായാല്‍ അപ്പോള്‍ സമിതി രൂപീകരിക്കും, പക്ഷെ നിങ്ങളെ അതില്‍ ഉള്‍പ്പെടുത്തുന്ന പ്രശ്നമേ ഇല്ല. വേണ്ട ... വേണ്ടപ്പെട്ടവര്‍ വേണ്ട എന്ന് പറഞ്ഞാ പിന്നെ നമുക്കെന്ത് നിര്‍ബന്ധം ....... ആവശ്യം രണ്ട് : ട്രഷറി ഫണ്ട് നിക്ഷേപിക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയില്‍ സംസ്ഥാന ട്രഷറിയെ കൂടി ഉള്‍പ്പെടുത്തണം. മറുപടി : കേന്ദ്രത്തോട് ആവശ്യപ്പെടാം മതി സി എം ... ധാരാളം മതി ... ആവശ്യം മൂന്ന്: മിനിമം പെന്‍ഷന്‍ ഉറപ്പാക്കണം മറുപടി : കേന്ദ്ര ബില്‍ നിയമം ആകുമ്പോള്‍ അതുണ്ടാകും എന്ന് നേരത്തെ പറഞ്ഞതാണ് . ഉവ്വോ ... ഞങ്ങള്‍ കേട്ടില്ല .... ഹിഹിഹിഹി ... ഈ ഞങ്ങടെ ഒരു കാര്യം .... അപ്പ അതില് തീരുമാനം ആയി .... ആവശ്യം നാലും അവസാനത്തേതും : പങ്കാളിത്ത പെന്‍ഷന്‍ നിലവിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ബാധകം ആക്കരുത് ഉത്തരം : ആഹഹഹ .... അപ്പൊ നിങ്ങള്‍ ഇറങ്ങുവല്ലേ ... പോയി കിടന്ന് ഉറങ്ങിക്കോ ... നാളെ സമരം ഉള്ളതല്ലേ. സി എം ഇങ്ങനെ ശവത്തില്‍ കുത്തരുത് ... ഞങ്ങളെ സഹായിക്കണം ... നേരെ ചൊവ്വേ ഒന്ന് ഉറങ്ങിയിട്ട് ദിവസം അഞ്ചായി ... അതെന്താ ... ടെന്‍ഷന്‍ ... അല്ലാതെന്താ ... സമരം തുടങ്ങാന്‍ ഇത്രയും ടെന്‍ഷന്‍ ഇല്ലായിരുന്നു, ഇപ്പൊ നിര്‍ത്താനാ ടെന്‍ഷന്‍ . എനിക്കിപ്പോ എന്ത് ചെയ്യാന്‍ സാധിക്കും ...? അങ്ങ് ആ പുറത്ത് കൂടിക്കിടക്കുന്ന പത്ര തെണ്ടികളോട് ഒന്ന് പറയണം ... നമ്മള്‍ എല്ലാ കാര്യത്തിലും ധാരണ ആയെന്ന് ... ശെരി ... നിങ്ങള്‍ സമരം പിന്‍വലിച്ചതായി പത്രക്കുറിപ്പ് ഇറക്ക് ... ഞാന്‍ അവരോട് പറഞ്ഞോളാം ... നന്ദി സി എം നന്ദി .... ഇതിന് ഞങ്ങള്‍ എന്നും അങ്ങയോട് കടപ്പെട്ടിരിക്കും ... കോയാ ... പോകാം ..... ************ ഹാ ... എല്ലാ പത്രങ്ങളും ഉണ്ടല്ലോ ... അതെ എന്തായി ചര്‍ച്ച ... ചര്‍ച്ച സമ്പൂര്‍ണ്ണ വിജയം. സര്‍ക്കാര്‍ മുട്ട് മടക്കി. ഭരണം തന്നെ നിശ്ചലം ആകുമെന്ന ഘട്ടം സംജാതം ആയതിനാലാണ് ഈ രാത്രി തന്നെ സി എം ഞങ്ങളെ വിളിച്ച് സമരം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ഞങ്ങടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു ...ചിലത് അങ്ങീകരിക്കാം എന്ന് ഉറപ്പും തന്നു. അപ്പൊ എങ്ങനെ സമരം അവസാനിച്ചോ ...? അത് അര മണിക്കൂര്‍ കൂടി കഴിഞ്ഞ് പറയാം. കാര്യം ഇല്ല ... പത്രത്തിന്റെ ലാസ്റ്റ് എഡിഷന്‍ പ്രിന്റ് ചെയ്യാന്‍ പോകുന്നു എന്നാ ഒരു ഇരുപത് മിനിറ്റ് രക്ഷയില്ലാ ...... പതിനഞ്ച് ... സോറി ... പത്ത് ... പറ്റില്ല ....... എടെ ഒരഞ്ച് എങ്കിലും .... അവിടെ പ്രിന്റിഗ് തുടങ്ങാന്‍ പോകുന്നു ... നിങ്ങള്‍ എന്താച്ചാ പറ ... അല്ലേല്‍ ഞങ്ങള്‍ പോകുന്നു .. ഹും പ്രിന്റിംഗ് ...ഒലക്ക ... ഞങ്ങളും കണ്ടിട്ടുണ്ട് പ്രിന്റിംഗ് ഒക്കെ .... ദാ പിടിച്ചോ പത്രക്കുറിപ്പ് "നവ ലിബറല്‍ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് കനത്ത തിരിച്ചടി ആയി മാറി ഈ സമരം" --- On Tue, 15/1/13, Jinto P Cherian <jinto512170@yahoo.com> wrote:
|
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment