പൈശാചിക നടപടി ചെയ്‌തവരോടു സൗഹൃദമില്ല: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പാകിസ്‌താനുമായുള്ള നയതന്ത്രബന്ധം വിച്‌ഛേദിക്കുന്നതുള്‍പ്പടെയുള്ള കടുത്ത നടപടിക്ക് ഇന്ത്യ തയാറാകുന്നു. ഇന്ത്യന്‍ െസെനികരെ നിഷ്‌ഠൂരമായി കൊലപ്പെടുത്തുകയും മൃതദേഹം വികൃതമാക്കുകയും ചെയ്‌ത സംഭവത്തില്‍ നടപടിയില്ലെങ്കില്‍ ബന്ധം വിച്‌ഛേദിക്കേണ്ടി വരുമെന്നു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പാകിസ്‌താനു മുന്നറിയിപ്പു നല്‍കി.
ഇന്ത്യന്‍ െസെനികരെ കൊന്നു മൃതദേഹം വികൃതമാക്കിയവരുമായി ഇനി പഴയപോലെ ബന്ധം സാധ്യമല്ല. അതിര്‍ത്തിയിലെ സംഭവങ്ങള്‍ ഇന്ത്യക്ക് അസ്വീകാര്യമാണ്. കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു ശിക്ഷിക്കണം. ഇത്തരം െപെശാചിക പ്രവൃത്തികളിലേര്‍പ്പെട്ടവരോടു പഴയ നിലപാടു പറ്റില്ല. ഇത്തരക്കാരുമായി ഒരു തരത്തിലുള്ള ഇടപാടും ഇന്ത്യക്കു സാധ്യമല്ല.-പ്രധാനമന്ത്രി പാകിസ്‌താനു മുന്നറിയിപ്പു നല്‍കി. െസെനിക ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ഡോ. സിംഗ്.
സംഘര്‍ഷത്തിന്റെ പശ്‌ചാത്തലത്തില്‍, പാക് പൗരന്‍മാര്‍ക്കു ഗുണകരമായ പുതുക്കിയ വിസാനയം മരവിപ്പിച്ചു പാകിസ്‌താന് ഇന്ത്യ തിരിച്ചടി നല്‍കി. വിവിധ ഏജന്‍സികള്‍ സാങ്കേതിക സംശയങ്ങള്‍ ഉയര്‍ത്തിയതിനാലാണു വിസാനയം മരവിപ്പിച്ചതെന്നു സര്‍ക്കാര്‍ വിശദീകരിച്ചെങ്കിലും നയതന്ത്രതലത്തില്‍ കടുത്ത നടപടികളിലേക്ക് ഇന്ത്യ കടക്കുന്നതായാണു സൂചന. ഇരുഭാഗത്തേയും സേനാ ബ്രിഗേഡിയര്‍മാരുടെ ഫ്‌ളാഗ് മീറ്റിംഗിനു ശേഷവും പാകിസ്‌താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിച്ചതിനാല്‍ െസെനിക നടപടിക്കു മുതിരാതെ നയതന്ത്രതലത്തില്‍ പിടിമുറുക്കാനാണ് ഇന്ത്യയുടെ നീക്കം.
ഇന്നലെ അഞ്ചുതവണ ചെക്‌പോസ്‌റ്റുകള്‍ക്കുനേരേ പാക് െസെന്യം വെടിവയ്‌പു നടത്തിയെങ്കിലും ധൃതിപിടിച്ച രോഷപ്രകടനത്തിനു മുതിരേണ്ടതില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യയിലേക്കു യാത്രചെയ്യുന്ന, 65 കഴിഞ്ഞ മുതിര്‍ന്ന പാകിസ്‌താന്‍ പൗരന്‍മാര്‍ക്കു അതിര്‍ത്തിയില്‍ വച്ചുതന്നെ വിസ നല്‍കുന്ന പദ്ധതി ഇന്നലെ അട്ടാരി ചെക് പോസ്‌റ്റില്‍ ആരംഭിക്കാനിരിക്കുകയായിരുന്നു. ഇന്ത്യയില്‍ ബന്ധുക്കളുള്ള നിരവധി പാകിസ്‌താന്‍കാര്‍ക്കു പ്രയോജനകരമാകുമായിരുന്ന ഈ പദ്ധതിയുടെ ഉദ്‌ഘാടനമാണ് അനിശ്‌ചിതമായി മാറ്റിയത്. പദ്ധതി ഉചിതമായ സമയത്തു പ്രാബല്യത്തില്‍ വരുമെന്നു സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.
ഡിസംബറില്‍ പാക് ആഭ്യന്തരമന്ത്രി റഹ്‌മാന്‍ മാലിക് ന്യൂഡല്‍ഹി സന്ദര്‍ശിച്ചപ്പോഴാണു മുതിര്‍ന്ന പാക് പൗരന്‍മാര്‍ക്കായി വിസാ നടപടിക്രമത്തില്‍ ഇളവു നല്‍കാന്‍ ധാരണയായത്. തുടര്‍ന്നു ദ്രുതഗതിയില്‍ പദ്ധതി നടപ്പാക്കാനുള്ള നീക്കം നടന്നു വരുമ്പോഴാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതും ഇന്ത്യ-പാക് ബന്ധം വഷളായതും. ആന്തരികവും ബാഹ്യവുമായ ഏതു വെല്ലുവിളിയേയും നേരിടാന്‍ െസെന്യം സജ്‌ജമാണെന്നു കരസേനാ മേധാവി ജനറല്‍ ബിക്രം സിംഗ് ആവര്‍ത്തിച്ചു.
ശത്രുവിന്റെ ഏതാക്രമണത്തെയും പ്രതിരോധിച്ചു രാജ്യത്തിന്റെ അതിര്‍ത്തി കാത്തുസൂക്ഷിക്കാന്‍ െസെന്യം പ്രതിജ്‌ഞാബദ്ധമാണ്. ദേശരക്ഷയെ ബാധിക്കുന്ന എല്ലാ വെല്ലുവിളികളും സെധെര്യം തരണം ചെയ്യാന്‍ ആത്മത്യാഗം ചെയ്യാന്‍ ഓരോ ഇന്ത്യന്‍ െസെനികനും ഒരുക്കമാണ്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള ഭീഷണികള്‍ നേരിടാന്‍ െസെന്യം സുസജ്‌ജമാണ്-കരസേനാദിനത്തോടനുബന്ധിച്ചു നടന്ന െസെനിക പരേഡിനെ അഭിവാദ്യം ചെയ്‌ത ശേഷം ജനറല്‍ ബിക്രം സിംഗ് പറഞ്ഞു.
അതേസമയം, െസെനിക കമാന്‍ഡര്‍മാരുടെ ഫ്‌ളാഗ് മീറ്റിംഗിനു ശേഷവും പാക് െസെന്യം നിയന്ത്രണ രേഖയില്‍ അഞ്ചു തവണ വെടിനിര്‍ത്തല്‍ ലംഘിച്ചു. നിലപാടില്‍ അയവുവരുത്താതെ പാകിസ്‌താന്‍ ധാര്‍ഷ്‌ട്യം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കു മറ്റു മാര്‍ഗം തേടേണ്ടി വരുമെന്നു വടക്കന്‍ മേഖലാ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ കെ.ടി പര്‍നായ്‌ക് മുന്നറിയിപ്പു നല്‍കി.
തിടുക്കത്തിലുള്ള രോഷപ്രകടനത്തിന് ഇന്ത്യ ഈ ഘട്ടത്തില്‍ തയാറല്ല. നിയന്ത്രണ രേഖയിലെ സ്‌ഥിതി െസെന്യം നിരീക്ഷിച്ചു വരികയാണ്. ഇപ്പോള്‍ യുദ്ധസമാന സാഹചര്യം നിലവിലില്ല. യുദ്ധം പാകിസ്‌താന് ഒട്ടും ഗുണകരമാകില്ല. ഞങ്ങളും അത് ആഗ്രഹിക്കുന്നില്ല-പര്‍നായ്‌ക് പറഞ്ഞു. അതേസമയം, ഇന്ത്യ-പാക് സംഘര്‍ഷം ചര്‍ച്ചകളിലൂടെ ലഘൂകരിക്കണമെന്ന് ഇന്ത്യയിലെ യു.എസ്. അംബാസഡര്‍ നാന്‍സി പവല്‍ അഭിപ്രായപ്പെട്ടു.
No comments:
Post a Comment