Friday, 28 December 2012

[www.keralites.net] ഇന്ദിരാഗാന്ധിയെ മോശമായാണ്‌ ചിത്രീകരിച്ചിരിക്കുന്നതെന്നു ബാലകൃഷ്‌ണപിള്ള

 

'മിഡ്‌നൈറ്റ്‌ ചില്‍ഡ്രന്‍' വിവാദത്തില്‍

 

വിവാദ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബോളിവുഡ്‌ സംവിധായിക ദീപാമേത്തയുടെ പുതിയ ചിത്രം 'മിഡ്‌നൈറ്റ്‌ ചില്‍ഡ്ര'ണും പതിവ്‌ തെറ്റിച്ചില്ല. തിരുവനന്തപുരത്തു നടക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഇന്ദിരാഗാന്ധിയെ മോശമാക്കി ചിത്രീകരിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന്‌ വിവിധ കോണ്‍ഗ്രസ്‌ നേതാക്കളുടെ എതിര്‍പ്പുകളാണ്‌ വിളിച്ചു വരുത്തിയിരിക്കുന്നത്‌. മേളയില്‍ തിങ്കളാഴ്‌ച രാത്രിയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 മുതല്‍ 1977 വരെ രാജ്യത്ത്‌ നടപ്പാക്കിയ അടിയന്തിരാവസ്‌ഥ കാലത്തെ ഇന്ത്യയുടെ കഥയാണ്‌ പറയുന്നത്‌.

കോണ്‍ഗ്രസ്‌ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയെ മോശമായാണ്‌ ചിത്രീകരിച്ചിരിക്കുന്നതെന്നും ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നും മുന്‍മന്ത്രി ബാലകൃഷ്‌ണപിള്ള പറഞ്ഞു. ഇന്ത്യയെ ഈ ചിത്രത്തില്‍ മോശമായാണ്‌ ചിത്രീകരിച്ചിരിക്കുന്നതെന്നും ഇതംഗീകരിക്കാനാവുന്നതല്ലെന്നുമാണ്‌ കോണ്‍ഗ്രസ്‌ നേതാവും മുന്‍മന്ത്രിയുമായ പന്തളം സുധാകരന്‍ അഭിപ്രായപ്പെട്ടത്‌.

എന്നാല്‍ സിനിമയെ രാഷ്‌ട്രീയമായി കാണരുതെന്നും ഈ വിവാദം അനാവശ്യമാണെന്നും പലരും സിനിമ കാണാതെയാണ്‌ അഭിപ്രായം പറയുന്നതെന്നും പിള്ളയുടെ മകനും മന്ത്രിയുമായ ഗണേഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ സിനിമയുടെ അവസാനം ഇന്ത്യയുടെ ഭൂപടം കാഷ്‌മീരില്ലാതെ കാണിച്ചത്‌ തന്നെ വേദനിപ്പിച്ചുവെന്നും ഗണേഷ്‌കുമാര്‍ പറയുന്നു.

പ്രമുഖ സാഹിത്യകാരനായ സല്‍മാന്‍ റുഷ്‌ദിയുടെ ഇതേ പേരിലുള്ള വിവാദനോവലാണ്‌ ഈ സിനിമയ്‌ക്കാധാരം. 1980 ല്‍ റുഷ്‌ദി എഴുതിയ ഈ നോവല്‍ 1981 ലെ ബുക്കര്‍ പ്രൈസിനര്‍ഹമായിരുന്നു. ഭൂരിഭാഗം ചിത്രീകരണവും ശ്രീലങ്കയില്‍ നടന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇസ്ലാമിക തീവ്രവാദികളെ പേടിച്ച്‌ അതീവരഹസ്യമായിട്ടാണ്‌ നടത്തിയത്‌. അന്തര്‍ ദ്ദേശീയ ചലച്ചിത്രമേളകളില്‍ സംസാരവിഷയമായ ചിത്രം ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന്റെ '' സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി നേടിക്കഴിഞ്ഞു.

സത്യ ബാബ, സിദ്ധാര്‍ത്ഥ്‌, റോണിത്‌ റോയി, രാഹുല്‍ ബോസ്‌, അനുപം ഖേര്‍, ദര്‍ശീല്‍ സഫാരി, സോഹ അലി ഖാന്‍, ശബാന ആസ്‌മി, ശ്രേയ ശരണ്‍, സീമ ബിശ്വാസ്‌ എന്നിവരാണ്‌ ഈ സിനിമയിലെ പ്രധാന താരങ്ങള്‍


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment