Friday 28 December 2012

[www.keralites.net] കമ്മത്ത്‌ ആന്റ്‌ കമ്മത്തിന്റെ ചാനല്‍റൈറ്റിന്‌ 4.75 കോടി

 

കമ്മത്ത്‌ ആന്റ്‌ കമ്മത്തിന്റെ ചാനല്‍റൈറ്റിന്‌ 4.75 കോടി.......!!

 

മമ്മൂട്ടിയേയും ദിലീപിനേയും നായകന്മാരാക്കി തോംസണ്‍ സംവിധാനം ചെയ്‌ത കമ്മത്ത്‌ ആന്റ്‌ കമ്മത്തിന്റെ സാറ്റലൈറ്റ്‌ റൈറ്റ്‌ 4.75 കോടി രൂപയ്‌ക്ക് മഴവില്‍ മനോരമ സ്വന്തമാക്കി. മലയാളത്തില്‍ ഇതുവരെയുള്ളതില്‍ വച്ച്‌ ഏറ്റവും ഉയര്‍ന്ന സാറ്റലൈറ്റ്‌ അവകാശത്തുകയാണിത്‌. കാര്‍ത്തികയും റീമ കല്ലിംഗലുമാണ്‌ ഈ ചിത്രത്തിലെ നായികമാര്‍.

കുഞ്ചാക്കോ ബോബനും ബാബുരാജുമാണ്‌ ഈ ചിത്രത്തിലെ മറ്റ്‌ രണ്ട്‌ പ്രധാന താരങ്ങള്‍. കൂടാതെ ധനുഷ്‌ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുമുണ്ട്‌. മൊത്തം ആറു കോടിയാണ്‌ കമ്മത്ത്‌ ആന്റ കമ്മത്തിന്റെ നിര്‍മ്മാണച്ചെലവ്‌. ഇത്രയും ഉയര്‍ന്ന സാറ്റലൈറ്റ്‌ റേറ്റ്‌ ലഭിച്ചതോടെ കമ്മത്ത്‌ സാമ്പത്തിക ലാഭമുണ്ടാക്കുമെന്ന്‌ ഉറപ്പായിക്കഴിഞ്ഞതായാണ്‌ അണിയറവൃത്താന്തം. ഉദയകൃഷ്‌ണ-സിബി കെ. തോമസിന്റെ തിരക്കഥ, മമ്മൂട്ടി-ദിലീപ്‌ കോമ്പിനേഷന്‍, ധനുഷിന്റെ അതിഥി വേഷം, തോംസന്റെ സംവിധാനം എന്നീ ആകര്‍ഷണഘടകങ്ങളാണത്രെ ഇത്രയും വലിയ തുകയ്‌ക്ക് 'കമ്മത്ത്‌ ആന്റ്‌ കമ്മത്ത്‌' വാങ്ങാന്‍ മഴവില്‍ മനോരമയെ പ്രേരിപ്പിച്ച ഘടകങ്ങള്‍. തോംസണ്‍ ഇതിനു മുന്‍പ്‌ സംവിധാനം ചെയ്‌ത കാര്യസ്‌ഥന്‍ ഹിറ്റായിരുന്നു. അതിഥി താരമായെത്തിയ ധനുഷിന്റെ പ്രതിഫലം 40 ലക്ഷം രൂപയാണെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. ക

മ്മത്ത്‌ സഹോദരന്മാരുടെ ഉടമസ്‌ഥതയിലുള്ള ഹോട്ടല്‍ ഉദ്‌ഘാടനത്തിനെത്തിയ ധനുഷ്‌ അവര്‍ക്കൊപ്പം ഒരു ഗാനരംഗത്ത്‌ നൃത്തം ചെയ്ുന്നതായയും ചിത്രത്തില്‍ കാണിക്കുന്നുണ്ട്‌. ഈ ഗാനരംഗത്തിനു വേണ്ടി സെറ്റിടാന്‍ തന്നെ 12 ലക്ഷം ചിലവായെന്നാണ്‌ അറിയുന്നത്‌. ഈ ഗാനരംഗം ചിത്രീകരിക്കാന്‍ മാത്രം മൊത്തം അന്‍പതു ലക്ഷം രൂപ ചെലവായത്രെ. കൂടാതെ ഫോര്‍ട്ട്‌ കൊച്ചിയില്‍ ഈ സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിക്കാന്‍ സെറ്റിട്ടത്‌ 35 ലക്ഷം രൂപയ്‌ക്കാണത്രെ. ആന്റോ ജോസഫാണ്‌ ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ്‌. എം. ജയചന്ദ്രന്റേതാണ്‌ സംഗീതം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment