സര്‍ക്കാര്‍ അനാസ്ഥ, ഉപഭോക്തൃഫോറങ്ങളുടെ പ്രവര്‍ത്തനം അവതാളത്തില്‍ |
കൊച്ചി: സംസ്ഥാനത്തെ ഉപഭോക്തൃഫോറങ്ങളുടെ സ്ഥിതിയെന്താണെന്ന അന്വേഷണം വിചിത്രമായ ചില സത്യങ്ങളാണ് പുറത്തുകൊണ്ടുവന്നത്. സര്‍ക്കാരിന്റെ സാമ്പത്തികസഹായം ലഭിക്കാത്തതുമൂലം ഉപഭോക്തൃഫോറങ്ങളുടെ പ്രവര്‍ത്തനം താറുമാറായിരിക്കുന്നു. ഉപഭോക്തൃ സംരക്ഷണനിയമപ്രകാരം പരാതി ലഭിച്ച് മൂന്നുമാസത്തിനകം കേസുകള്‍ തീര്‍പ്പാക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പതിനേഴ് വര്‍ഷവും പതിമൂന്ന് വര്‍ഷവുമായി കെട്ടിക്കിടക്കുന്ന കേസുകള്‍ വരെ സംസ്ഥാനത്തെ പല കോടതികളിലുമുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഫണ്ടിന്റെ അഭാവം മൂലം കേസിലെ എതിര്‍കക്ഷികള്‍ക്ക് അയക്കേണ്ട നോട്ടീസിനുള്ള തപാല്‍ സ്റ്റാമ്പ് പോലും ഉപഭോക്താക്കള്‍ നല്‍കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഓരോ ജില്ലയിലേയും തീര്‍പ്പാകാത്ത കേസുകളുടെ എണ്ണം നോക്കിയാല്‍ അമ്പരന്നുപോകുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. നിയമസംവിധാനങ്ങളുടെ നടത്തിപ്പിനും വ്യവഹാരത്തിനും കേരളം പോലൊരു സ്ഥലത്ത് ഇതാണ് അവസ്ഥ. ആയിരത്തോളം കേസുകളാണ് ഇത്തരത്തില്‍ തീര്‍പ്പാകാതെ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്നത്. ഒരു പോസ്റ്റ് കാര്‍ഡില്‍ പരാതി അയച്ചാല്‍ പോലും നീതി കിട്ടുന്ന സംവിധാനം എന്ന പ്രചാരണത്തോടെയാണ് കണ്‍സ്യൂമര്‍ ഫോറങ്ങള്‍ സംസ്ഥാനത്ത് നിലവില്‍ വന്നത്. എന്നാല്‍ നടപടിക്രമങ്ങളുടെ നൂലാമാലകളും പരാതികള്‍ക്ക് ചെലവേറിയതും നീതി ലഭിക്കാനുള്ള കാലതാമസവും ഉപഭോക്താക്കളെ ഇത്തരം സംവിധാനങ്ങളില്‍ നിന്നകറ്റുകയാണ്. ഒരു വസ്തുവിന്റെ വിലയേക്കാള്‍ ഒരു രൂപ കൂടുതല്‍ വില്‍പ്പനക്കാരന്‍ വാങ്ങിയാല്‍ പോലും ഫോറത്തെ പരാതിയുമായി സമീപിച്ച് നീതി ലഭ്യമാക്കാന്‍ കഴിയുന്നതാണ് വ്യവസ്ഥ. എന്നാല്‍ പരാതി നല്‍കണമെങ്കില്‍ ഇപ്പോള്‍ 100 രൂപ മുതല്‍ 500 വരെ കോര്‍ട്ട് ഫീ, പോസ്റ്റല്‍ ഫീസ് മുതലായവ നല്‍കണം. ചെലവിന് പണമില്ലാത്തതിനാലാണ് ഇത് വാങ്ങുന്നതെന്നാണ് കോടതി ഭാഷ്യം. പക്ഷേ ഒരു രൂപയുടെ തട്ടിപ്പിനെതിരെ പരാതി നല്‍കാന്‍ 500 ചെലവാക്കണമെന്ന യുക്തി ഉപഭോക്താവിന്റെ അവകാശത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ്. സര്‍ക്കാര്‍ സഹായം ലഭിച്ചാല്‍ ഈ ഫീസ് പിരിവ് ഒഴിവാക്കാന്‍ കഴിയുമെന്നിരിക്കെ നിയമവകുപ്പോ സര്‍ക്കാര്‍ പൊതുവിലോ ഉപഭോക്തൃഫോറത്തെ തിരിഞ്ഞുനോക്കാറുമില്ല. ഫയല്‍ ചെയത് 3 വര്‍ഷത്തില്‍ കൂടുതലായിട്ടും തീര്‍പ്പാകാത്ത കേസുകളുടെ കണക്കുകള്‍ മൊത്തം സംസ്ഥാനത്ത് താഴെ പറയും വിധമാണ്; ഇതില്‍ 1995 ല്‍ രജിസ്റ്റര്‍ ചെയ്ത കേസുമുണ്ട്. മൂന്ന് മാസത്തിനകം തീര്‍പ്പാക്കേണ്ട വ്യവസ്ഥയുള്ള കേസില്‍ 17 വര്‍ഷമായിട്ടും ഉപഭോക്താവിന് നീതി ലഭിച്ചില്ലെന്ന് ചുരുക്കം. 1999 - 2, 2001 - 3, 2002 - 7, 2003 - 47, 2004 - 18, 2005 - 44 2006 - 123, 2007 - 169, 2008 - 223, 2009 - 378 ഇത് സംബന്ധിച്ച രേഖകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക Mathrubhumi (web-edition) |
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment