പ്രഭുദേവ വീണ്ടും മുക്കാല... മുക്കാബലയുമായി...!!
എ.ആര്‍. റഹ്‌മാന്റെ ചടുല സംഗീതവും പ്രഭുദേവയുടെ അതിശയിപ്പിക്കുന്ന അതിദ്രുത നൃത്തച്ചുവടുകളും സൂപ്പര്‍ ഹിറ്റാക്കി മാറ്റിയ കാതലനിലെ മുക്കാല മുക്കാബല എന്ന ഗാനം ഓര്‍മ്മയില്ലേ. ഇപ്പോഴിതാ ആ ഗാനത്തെ വീണ്ടും പുനര്‍ജ്‌ജനിപ്പിച്ചിരിക്കുകയാണ് പ്രഭുദേവ.
സംവിധായകന്റെ കുപ്പായം അഴിച്ചുവെച്ച് ഒരു നടനായി മാത്രം പ്രഭുദേവ പ്രത്യക്ഷപ്പെടുന്ന 'എനിബൊഡി ക്യാന്‍ ഡാന്‍സ്' എന്ന പുതിയ ഹിന്ദിച്ചിത്രത്തില്‍ ഈ ഗാനത്തിനൊപ്പിച്ച് പ്രഭുദേവ ചുവടുകള്‍ വയ്‌ക്കുന്നുണ്ടത്രെ. ഹിന്ദി വരികളിലൊരുക്കിയ മുക്കാല മുക്കാബലയ്‌ക്കൊപ്പം പ്രഭുദേവ ചുവടു വയ്‌ക്കുന്ന രംഗങ്ങള്‍ ഇതിനോടകം യൂട്യബിലെ ഈ ചിത്രത്തിന്റെ ട്രെയിലറുകളിലൂടെ നിരവധി പേരെ ആകര്‍ഷിച്ചു കഴിഞ്ഞു.
പൂര്‍ണ്ണമായും ത്രീഡിയിലൊരുക്കുന്ന ഇന്ത്യയിലെ ആദ്യ നൃത്ത ചിത്രമാണ് 'എനിബൊഡി ക്യാന്‍ ഡാന്‍സ്'. ഹിന്ദിയില്‍ സിനിമാ സംവിധായകനായും നൃത്ത സംവിധായകനായും പേരെടുത്ത റിമോ ഡിസൂസയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. വിദ്യാ ബാലന്റെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് റോയി കപൂറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പ്രഭു ദേവയും പ്രമുഖ നൃത്തസംവിധായകനായ ഗണേഷ് ആചാര്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ 'സൊ യു തിങ്ക് യു ക്യാന്‍ ഡാന്‍സ്' എന്ന അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധേയമായ ഡാന്‍സ് റിയാലിറ്റി ഷോയില്‍ വിജയകിരീടം ചൂടിയ ലൗറീന്‍ ഗോട്ടിലാബാണ് നായിക.
കൂടാതെ 'ഡാന്‍സ് ഇന്ത്യാ ഡാന്‍സ്' റിയാലിറ്റി ഷോയിലെ വിജയികളും അഭിനയിക്കുന്നുണ്ട്. സംവിധായകന്‍ റിമോ ഡിസൂസയും പ്രഭുദേവയും മൈക്കിള്‍ ജാക്‌സന്റെ കടുത്ത ആരാധകരാണ്. അതുകൊണ്ടുതന്നെ മൈക്കിള്‍ ജാക്‌സനുള്ള ഒരു ശ്രദ്ധാഞ്‌ജലിയായാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയില്‍ മൈക്കിള്‍ ജാക്‌സന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ സമര്‍പ്പിച്ച ഒരു ഗാനരംഗത്ത് പ്രഭുദേവയോടൊപ്പം സംവിധായകന്‍ റിമോയും പ്രത്യക്ഷപ്പെടുന്നുണ്ടത്രെ.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment