Friday 28 December 2012

[www.keralites.net] ഇനിയൊരൊറ്റ കമല്‍ ചിത്രവും തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന്‌

 

വിശ്വരൂപം പ്രദര്‍ശിപ്പിക്കില്ലെന്ന്‌ തീയേറ്റര്‍ ഉടമകള്‍

 

പുതിയ ചിത്രമായ വിശ്വരൂപം തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനു മുന്‍പ്‌ ഡി.റ്റി.എച്ചിലൂടെ സംപ്രേഷണം ചെയ്യാനുള്ള അനുമതി സാറ്റലൈറ്റ്‌ ഉടമകള്‍ക്ക്‌ നല്‌കി കോടികള്‍ മുന്‍കൂറായി കൈപ്പറ്റിയ കമലഹാസന്‍ തന്റെ തീരുമാനവുമായി മുന്നോട്ട്‌ പോവാനാണ്‌ നീക്കമെങ്കില്‍ വിശ്വരൂപം മാത്രമല്ല ഇനിയൊരൊറ്റ കമല്‍ ചിത്രവും തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന്‌ തമിഴ്‌നാട്ടിലെ തീയേറ്റര്‍ ഉടമകളുടെ അസോസിയേഷന്‍ വ്യക്‌തമാക്കി.

''വ്യാജ സി ഡിയും പുതിയ ചിത്രങ്ങളുടെ ഉടനുള്ള ചാനല്‍ പ്രദര്‍ശനവും ഒക്കെക്കൊണ്ട്‌ വംശനാശത്തിന്റെ വക്കില്‍ നില്‌ക്കുന്ന തീയേറ്ററുകളെ രക്ഷിച്ച്‌ നിലനിര്‍ത്താന്‍ ഡി.റ്റി.എച്ചിലൂടെ വിശ്വരൂപം പ്രദര്‍ശിപ്പിക്കുവാനുള്ള ഉദ്യമത്തില്‍ നിന്നു പിന്‍മാറണമെന്ന്‌ ഞങ്ങള്‍ കമലിനോട്‌ ആവശ്യപ്പെട്ടതാണ്‌. തീയേറ്ററുകളുടെ നിലനില്‌പിനെ പ്രതിസന്ധിയിലാക്കുന്ന ഈ നീക്കത്തില്‍ നിന്ന്‌ പിന്‍തിരിയാന്‍ കമലിന്‌ ഉദ്ദേശമില്ലെങ്കില്‍ വിശ്വരൂപമെന്നല്ല ഭാവിയില്‍ ഇനി കമലിന്റെ ഒരു ചിത്രവും തീയേറ്ററുകളില്‍ കളിക്കേണ്ട എന്നാണ്‌ ഞങ്ങളുടെ തീരുമാനം.''

തമിഴ്‌നാട്ടിലെ തീയേറ്റര്‍ ഉടമകളുടെ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ പനീര്‍ ശെല്‍വം പറയുന്നു. അതേസമയം തമിഴ്‌നാട്ടില്‍ മാത്രമേയുള്ളൂ തീയേറ്റര്‍ റിലീസിനു മുന്‍പ്‌ വിശ്വരൂപം ഡി.റ്റി.എച്ചിലൂടെ കാണിക്കുന്നത്‌. മറ്റ്‌ സംസ്‌ഥാനങ്ങളില്‍ ചിത്രത്തിന്‌ ഡി.റ്റി.എച്ച്‌. റിലീസ്‌ ഉണ്ടാവില്ല, തീയേറ്റര്‍ റിലീസ്‌ മാത്രമേ ഉണ്ടാവൂ. തമിഴ്‌നാട്ടിലെ തീയേറ്ററുകളോടുള്ള കമലഹാസന്റെ ഈ ചിറ്റമ്മ നയത്തില്‍ തങ്ങള്‍ക്ക്‌ കടുത്ത എതിര്‍പ്പാണുള്ളതെന്നും പനീര്‍ ശെല്‍വം പറയുന്നു.

ജനുവരി 11 നാണ്‌ ചിത്രം ലോകവ്യാപകമായി തീയേറ്ററുകളില്‍ റിലീസ്‌ ചെയ്യാന്‍ കമല്‍ തീരുമാനിച്ചിരിക്കുന്നത്‌. ജനുവരി പത്താം തീയതി രാത്രിയാണ്‌ (തീയേറ്റര്‍ റിലീസിന്‌ കൃത്യം എട്ടു മണിക്കൂര്‍ മുന്‍പ)്‌ ഡി.റ്റി.എച്ചിലൂടെ വിശ്വരൂപം സാറ്റലൈറ്റ്‌ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുക. ഒറ്റത്തവണ മാത്രമേ ഡി.റ്റി.എച്ചിലൂടെ വിശ്വരൂപം പ്രദര്‍ശിപ്പിക്കൂ. ഒരു തവണ ഒരു കുടുംബത്തിന്‌ ഡി.റ്റി.എച്ചിലൂടെ വിശ്വരൂപം കാണാന്‍ 1000 രൂപയാണ്‌ ചാര്‍ജ്‌ജ്. ഓറോ ത്രീഡി സൗണ്ട്‌ സിസ്‌റ്റത്തിലൊരുക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ്‌ വിശ്വരൂപം.

ഇത്തരത്തിലൊരുക്കുന്ന ലോകത്തിലെ രണ്ടാമത്തെ ചിത്രവും. ഇതിനു മുന്‍പ്‌ 'റെഡ്‌ ടെയ്‌ല്‍സ്‌' എന്ന ഹോളിവുഡ്‌ ചിത്രം മാത്രമേ ഓറോ ത്രീഡി സൗണ്ട്‌ സിസ്‌റ്റവുമായി എത്തിയിട്ടുള്ളൂ. തിരക്കഥ, സംവിധാനം, നായക വേഷം എല്ലാം കമല്‍ തന്നെ കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിലെ നായികമാര്‍ പൂജ കുമാറും ആന്‍ഡ്രിയ ജെര്‍മിയയുമാണ്‌. ശങ്കര്‍ -എഹ്‌സാന്‍-ലോയിയുടേതാണ്‌ സംഗീതം.

സനു വര്‍ഗീസാണ്‌ ക്യാമറാമാന്‍. രാജ്‌ കമല്‍ ഫിലിംസ്‌ ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമലഹാസനും ചന്ദ്രഹാസനും ചേര്‍ന്നാണ്‌ ഈ ചിത്രം നിര്‍മ്മിക്കുന്നത്‌. 95 കോടി രൂപയാണ്‌ നിര്‍മ്മാണച്ചെലവ്‌. തമിഴ്‌ കൂടാതെ ഹിന്ദിയിലും ഈ ചിത്രം പ്രദര്‍ശനത്തിനെത്തും


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment