ഇംഗ്‌ളീഷ് വിംഗ്‌ളീഷിന് രണ്ടാം ഭാഗം വരുന്നു....
ബോളിവുഡിലെ സൂപ്പര്‍ നായിക ശ്രീദേവിയുടെ രണ്ടാം വരവ് ഉജ്‌ജ്വലമാക്കിക്കൊണ്ട് ഈ വര്‍ഷം ഒക്‌ടോബറില്‍ പ്രദര്‍ശനത്തിനെത്തി വന്‍വിജയം നേടിയ 'ഇംഗ്‌ളീഷ് വിംഗ്‌ളീഷി'ന് രണ്ടാം ഭാഗം വരുന്നു.
ഇംഗ്‌ളീഷ് വിംഗ്‌ളീഷ് രണ്ടിന്റെ തിരക്കഥാരചനയിലാണിപ്പോള്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായികയുമായ ഗൗരി ഷിന്‍ഡെ. തന്റെ ഇംഗ്‌ളീഷ് മോശമായതുകൊണ്ട് ഭര്‍ത്താവില്‍ നിന്നും മകളില്‍ നിന്നും നിരന്തരം അവഗണന നേരിടേണ്ടി വരുന്ന ഒരു മറാത്തി വീട്ടമ്മയുടെ ഇംഗ്‌ളീഷ് പരിജ്‌ഞാനം നേടാനുള്ള കഠിന പ്രയത്നത്തിന്റെ കഥയാണ് രസകരമായി ഇംഗ്‌ളീഷ് വിംഗ്‌ളീഷ് പറയുന്നത്.
'ഇംഗ്‌ളീഷ് വിംഗ്‌ളീഷി'ന്റെ വിജയത്തെത്തുടര്‍ന്ന് അനവധി തിരക്കഥാകൃത്തുക്കളും സംവിധായകരുമാണ് കഥ പറയാന്‍ ശ്രീദേവിയെത്തേടി യെത്തുന്നത്. ശ്രീദേവിയെ കേന്ദ്രകഥാപാത്രമാക്കി ഒരു സിനിമ നിര്‍മ്മിക്കാന്‍ ഭര്‍ത്താവ് ബോണി കപൂറിനും പദ്ധതിയുണ്ട്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment