Friday, 28 December 2012

[www.keralites.net] കൂട്ടമാനഭംഗം: പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി

 

കൂട്ടമാനഭംഗം: പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി

Story Dated: Saturday, December 29, 2012 08:49

സിംഗപ്പൂര്‍: ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടമാനഭംഗത്തിന് ഇരയായ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. ബിഹാര്‍ സ്വദേശിനിയായ പാരമെഡിക്കല്‍ വിദ്യാര്‍ഥിനി ജ്യോതി (23) ആണ് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.15 ന് സിംഗപ്പൂര്‍ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ മരിച്ചത്. മരണസമയത്ത് കുട്ടിയുടെ മാതാപിതാക്കളും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരും സമീപത്തുണ്ടായിരുന്നു. ആശുപത്രി സിഇഒ ഡോ.കെല്‍വിന്‍ ലോ ആണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. മരണത്തില്‍ കുടുംബാംഗങ്ങള്‍ക്കുള്ള ദുഃഖത്തില്‍ ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും പങ്കുചേരുന്നതായി അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടം നടപടിക്കായി സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് ഹൈക്കമ്മീഷണര്‍ ടിസിഎ രാഘവന്‍ അറിയിച്ചു. ആശുപത്രിയില്‍ ജീവനുവേണ്ടി പോരാടിയ പെണ്‍കുട്ടി അവസാന നിമിഷം വരെ പൂര്‍ണ്ണ ബോധവതിയായിരുന്നുവെന്നും ഹൈക്കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി സെന്റ് സ്റ്റീഫന്‍ കോളജിലെ വിദ്യാര്‍ഥിനിയായ ജ്യോതി ഡിസംബര്‍ 16ന് രാത്രി 11 മണിക്കാണ് ഡല്‍ഹി വസന്ത് വിഹാറില്‍ വച്ച് പീഡനത്തിന് ഇരയായത്. രാത്രി സിനിമ കണ്ടശേഷം സുഹൃത്തിനൊപ്പം താമസസ്ഥലത്തേക്ക് മടങ്ങിയ പെണ്‍കുട്ടിയെ ബസിനെ ജീവനക്കാരായ ആറു പേര്‍ ചേര്‍ന്ന് ക്രൂരമായി മാനഭംഗപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമായിരുന്നു പീഡനം. രണ്ടു മണിക്കൂര്‍ നീണ്ട ക്രൂരതയ്ക്കു ശേഷം ബസില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു. സുഹൃത്ത് അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കുട്ടിയെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ജീവനോട് മല്ലിട്ട കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് സിംഗപ്പൂരിലേക്ക് മാറ്റിയത്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment