ഷക്കീല ആത്മകഥ എഴുതുന്നു....!!
രണ്ടായിരത്തിന്റെ തുടക്കകാലത്ത് അനേകം രതിചിത്രങ്ങളിലൂടെ മലയാളികളുടെ രോമാഞ്ചമായി മാറിയ ഷക്കീലയുടെ ആത്മകഥ വരുന്നു. ഇപ്പോള്‍ എഡിറ്റിംഗ് പൂര്‍ത്തിയായി വരുന്ന ഈ ആത്മകഥയ്‌ക്ക് 250 പേജുകളുണ്ട്. ജനുവരി രണ്ടാം വാരത്തില്‍ കോഴിക്കോട് വച്ചാവും ഷക്കീലയുടെ ആത്മകഥയുടെ പ്രകാശനം. പുസ്‌തകത്തിന്റെ വിലയുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.
ഷക്കീലയുടെ കുട്ടിക്കാലം, കൗമാരത്തിലെ പ്രണയബന്ധങ്ങള്‍, പലരുമായും നടത്തിയ ശാരീരിക ബന്ധങ്ങള്‍, മദ്യപാനാസക്‌തി, സിനിമയിലെത്തിയതിനുശേഷമകപ്പെട്ട ചതിക്കുഴികള്‍ തുടങ്ങി എല്ലാം ആരുടേയും മുഖം നോക്കാതെ ഷക്കീല ഈ പുസ്‌തകത്തിലൂടെ തുറന്നു പറയുന്നുണ്ടെന്നാണ് അറിയുന്നത്. കൂടാതെ കുട്ടിക്കാലം തൊട്ടുള്ള നടിയുടെ അനേകം അപൂര്‍വ്വ ചിത്രങ്ങളും ഈ ബുക്കില്‍ പ്രസിദ്ധീകരിക്കുന്നുണ്ടത്രെ.
1991 ല്‍ സില്‍ക്ക് സ്‌മിത നായികയായ 'പ്‌ളേഗേള്‍സ്' എന്ന രതിച്ചിത്രത്തിലൂടെയാണ് ഷക്കീല സിനിമയിലെത്തിയത്. 2000 ത്തില്‍ തീയേറ്ററുകളിലെത്തി വന്‍വിജയം നേടിയ 'കിന്നാരത്തുമ്പികളാ'ണ് ഷക്കീലയെ രതിചിത്രറാണിയാക്കി മാറ്റിയത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, പഞ്ചാബി, കന്നഡ ഭാഷകളിലും ഷക്കീല അഭിനയിച്ചിട്ടുണ്ട്. കൂടാതെ നേപ്പാളീസ്, ചൈനീസ്, സിംഹള ഭാഷകളിലേക്ക് ഷക്കീലച്ചിത്രങ്ങള്‍ ഡബ്ബ് ചെയ്യപ്പെട്ടു.
എന്നാല്‍ രണ്ടായിരത്തിന്റെ പകുതിയോടെ കേരളത്തില്‍ സെന്‍സര്‍ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ ഷക്കീലച്ചിത്രങ്ങളുടെ വസന്തകാലത്തിന് അന്ത്യമായി. അതോടെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ കോമഡിച്ചിത്രങ്ങളിലേക്ക് ഷക്കീല ചുവടുമാറ്റി. ഇത്രയും കാലത്തിനിടെ 200 ഓളം ചിത്രങ്ങളിലഭിനയിച്ചു ഷക്കീല.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment