Tuesday, 13 November 2012

[www.keralites.net] തുപ്പാക്കി'ക്കു വന്‍ വരവേല്‍പ്‌;

 

തുപ്പാക്കി'ക്കു വന്‍ വരവേല്‍പ്‌; ഒറ്റദിവസത്തെ കളക്ഷന്‍ മൂന്നരക്കോടി : തീയറ്ററുകളില്‍ 'അന്യന്‍മാര്‍' പണം വാരുന്നു.

കോഴിക്കോട്‌/കൊച്ചി: സമരവും പ്രതിസന്ധിയും മൂലം ഇടയ്‌ക്കിടെ കട്ട്‌ പറയേണ്ടി വന്ന മലയാള സിനിമ നഷ്‌ടക്കണക്ക്‌ എണ്ണുമ്പോള്‍ ആവേശത്തിരയിളക്കി വന്ന 'തുപ്പാക്കി' ആദ്യ ദിനം 'വെടിവച്ചിട്ടത്‌' കോടികള്‍.

തീയറ്റര്‍ ഉടമകളുടെ സമരത്തെത്തുടര്‍ന്ന്‌ 22 കോടി രൂപയുടെ നഷ്‌ടം നേരിട്ട മലയാള സിനിമയെ ഞെട്ടിച്ച്‌ വിജയ്‌ ചിത്രമായ 'തുപ്പാക്കി' റിലീസ്‌ ദിവസം മാത്രം മൂന്നരക്കോടി രൂപയാണ്‌ കൊയ്‌തെടുത്തത്‌. സംസ്‌ഥാനത്തെ 120 തിയറ്ററുകളില്‍ നിന്നാണ്‌ ഈ വരുമാനം.

കേരളത്തിലുള്‍പ്പെടെയുള്ള തീയറ്ററുകളില്‍ ഇന്നലെയാണു 'തുപ്പാക്കി' റിലീസ്‌ ചെയ്‌തത്‌. മലയാള സിനിമയില്‍ സൂപ്പര്‍ താര ചിത്രങ്ങള്‍ക്കു പോലും ലഭിക്കാത്ത ഇനീഷ്യല്‍ കളക്ഷനാണു ചിത്രം നേടിയെടുത്തത്‌. 'തുപ്പാക്കി'യുടെ ടിക്കറ്റിനു കരിഞ്ചന്തയില്‍ 600 മുതല്‍ 900 രൂപ വരെയായിരുന്നു ഇന്നലെ വില.

തുപ്പാക്കിയെ വരവേല്‍ക്കാന്‍ സംസ്‌ഥാനത്ത്‌ ഒരുക്കങ്ങള്‍ നേരത്തെതന്നെ നടത്തിയിരുന്നു. 126 തീയറ്ററുകളിലായാണ്‌ കേരളത്തില്‍ സിനിമ റിലീസ്‌ ചെയ്‌തത്‌. വിജയ്‌ ആരാധകര്‍ നിറഞ്ഞുകവിഞ്ഞതോടെ പലയിടങ്ങളിലും സ്‌പെഷല്‍ ഷോകള്‍ നടത്തേണ്ടിവന്നു. തിരുവനന്തപുരം പത്മനാഭയില്‍ പുലര്‍ച്ചെ 4 മണിക്കും പാലക്കാട്‌ ദേവി ദുര്‍ഗയില്‍ പുലര്‍ച്ചെ അഞ്ച്‌ മണിക്കുമാണ്‌ ആദ്യ ഷോ ആരംഭിച്ചത്‌.

കോഴിക്കോട്‌ നഗരത്തില്‍ മൂന്നു തീയറ്ററുകളിലായി 18 പ്രദര്‍ശനമാണ്‌ ഇന്നലെ നടന്നത്‌. തിരുവനന്തപുരം, എറണാകുളം എന്നീ നഗരങ്ങളില്‍ മൂന്നിലധികം തീയറ്ററുകളിലാണു ചിത്രം പ്രദര്‍ശിപ്പിക്കുന്നത്‌.

തുപ്പാക്കിയുടെ വരവോടെ നേരത്തെ റിലീസ്‌ ചെയ്‌ത മമ്മൂട്ടി ചിത്രം 'ജവാന്‍ ഓഫ്‌ വെള്ളിമല' മിക്ക തീയറ്ററുകളില്‍ നിന്നും മാറ്റുകയോ ഷോയുടെ എണ്ണം കുറയ്‌ക്കുകയോ ചെയ്‌തു. മറ്റൊരു സൂപ്പര്‍സ്‌റ്റാര്‍ ചിത്രമായ 'റണ്‍ ബേബി റണ്‍' നൂണ്‍ഷോ ആക്കിയാണ്‌ എറണാകുളത്തെ പ്രമുഖ തീയറ്ററില്‍ തുപ്പാക്കി നാല്‌ ഷോ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചത്‌. തുപ്പാക്കി വന്നതോടെ തീയറ്ററുകള്‍ ഒഴിഞ്ഞുകൊടുക്കേണ്ട അവസ്‌ഥയാണ്‌ പല മലയാള സിനിമകള്‍ക്കും നേരിടേണ്ടിവന്നത്‌.

സംസ്‌ഥാനത്തെ സിനിമാ സംഘടനകളില്‍ പ്രബലരായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നടത്തിയ സമരം പോലും 'തുപ്പാക്കി'ക്കുമുന്നില്‍ പൊട്ടിത്തകര്‍ന്നിരുന്നു. 'തുപ്പാക്കി' എന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ വന്‍ നഷ്‌ടമുണ്ടാകുമെന്ന തിരിച്ചറിവാണു തീയറ്റര്‍ ഉടമകളെ സമരത്തില്‍ നിന്നും പിന്തിരിപ്പിച്ചത്‌.

വിജയ്‌ ചിത്രത്തിനു പുറമേ യാഷ്‌ ചോപ്ര അവസാനമായി സംവിധാനം ചെയ്‌ത, ഷാരൂഖ്‌ ഖാന്‍ നായകനായ ഹിന്ദി ചിത്രം 'ജബ്‌ തക്ക്‌ ഹെ ജാന്‍'
എന്ന ചിത്രവും അജയ്‌ ദേവ്‌ഗണ്‍ നായകനായ സണ്‍ ഓഫ്‌ സര്‍ദാറും പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്‌. ഇതോടെ സമീപകാലത്തൊന്നും മലയാള സിനിമയ്‌ക്ക് തീയറ്റര്‍ കിട്ടുമെന്ന പ്രതീക്ഷയും ഇല്ലാതായി.

 

Abdul Jaleel
Office Manager

 : 00966 (1) 2116891
 : www.alrajhibank.com.sa

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment