വയലാര്‍ രവി ആസ്പത്രിയില്‍
Published on13 Nov 2012
മസ്‌കറ്റ്: കേന്ദ്രമന്ത്രി വയലാര്‍ രവിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഗള്‍ഫില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി പോയ മന്ത്രിയെ മസ്‌കറ്റിലെ ഒരു സ്വകാര്യ ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
From: Keralites@yahoogroups.com [mailto:Keralites@yahoogroups.com] On Behalf Of muzammil kandoth
Sent: Tuesday, November 13, 2012 1:39 PM
To: Keralites
Subject: Re: [www.keralites.net] വയലാര്‍ രവി എത്തും മുമ്പേ പ്രതിഷേധം കത്തുന്നു
November 13, 2012അപ്പളും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന് ..ഒരു വിധം സുബോധമുള്ള ആളുകളൊക്കെ പറഞ്ഞതാണ്, പോരണ്ടാ പോരണ്ടാന്ന്. കേട്ടില്ല. അവസാനം പ്രവാസി മലയാളികളുടെ പ്രതിഷേധത്തിന്റെ സുനാമിത്തിരകണ്ട് കേന്ദ്രമന്ത്രി വയലാര് രവിക്ക് ഗള്ഫ് പര്യടനം വെട്ടിച്ചുരുക്കി തിരിച്ചുപോകേണ്ടി വന്നിരിക്കുന്നു. ഇതൊരു വിജയമാണ്. രാഷ്ട്രീയം മറന്നുള്ള പ്രവാസി മലയാളികളുടെ കൂട്ടായ പ്രതിഷേധത്തിന്റെ വിജയം. അധികാരത്തിന്റെ സുഖശീതളിമയില്‍ ദല്‍ഹിയിലും തിരുവനന്തപുരത്തും മയങ്ങിക്കിടക്കുന്ന മുഴുവന്‍ മന്ത്രിമാര്‍ക്കുമുള്ള ഒരു പാഠം കൂടിയാണിത്. ജനങ്ങള്‍ കണ്ണ് തുറന്നു പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അവരുടെ കയ്യില്‍ ഇന്ന് പ്രതികരിക്കാനുള്ള മാധ്യമമുണ്ട്. ആ പ്രതികരണങ്ങളെ അഗ്നിയായി പടര്ത്താനുള്ള സംഘ ബോധമുണ്ട്. ഒഴിഞ്ഞ കസേരകള്‍ സാക്ക്ഷി. ഗള്‍ഫിലെ ഒരു സ്വീകരണ ചടങ്ങില്‍ നിന്ന്. വയലാര്‍ രവിയെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തണമെന്ന് ഉദ്ദേശമില്ല. അദ്ദേഹത്തിന്‍റെ ചടുലമായ രാഷ്ട്രീയ പാരമ്പര്യത്തെയും വിലകുറച്ച് കാണുന്നില്ല, മറിച്ച് അതീവ ഗുരുതരമായ പ്രവാസി വിഷയങ്ങളില്‍ ഉണ്ടായിട്ടുള്ള കുറ്റകരമായ നിഷ്ക്രിയത്വത്തെ വിമര്‍ശിക്കാതെ വയ്യ. യാത്രക്കാരുടെ സ്വാഭാവിക പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടു എയര്‍ ഇന്ത്യ അധികൃതര്‍ ഉണ്ടാക്കിയ റാഞ്ചല്‍ തിരക്കഥയെക്കുറിച്ച് പതിനെട്ടു ദിവസം ഒരക്ഷരം മിണ്ടാതിരുന്ന മന്ത്രി ഗള്‍ഫിലേക്ക് പുറപ്പെടുന്നതിന്റെ തലേ ദിവസമാണ് വായ തുറന്നത്. ഒക്ടോബര്‍ പത്തൊമ്പതിന് നടന്ന പ്രശ്നത്തെക്കുറിച്ച് പ്രവാസി കാര്യമന്ത്രിക്കു തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്ന വ്യോമയാന മന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ നവംബര്‍ ആറ് വരെ കാത്തിരിക്കേണ്ടി വന്നു. അതും ഗള്‍ഫിലെ പ്രതിഷേധങ്ങളെക്കുറിച്ച് കേട്ടറിഞ്ഞപ്പോള്‍ !!! സോഷ്യല്‍ മീഡിയയിലെ സുനാമിത്തിരയെക്കുറിച്ച് മനസ്സിലാക്കിയപ്പോള്‍ !!! ഇതിലപ്പുറം ഒരു ഗതികേട് എന്തുണ്ട്?. ഒറ്റക്കെട്ടായുള്ള പ്രവാസികളുടെ പ്രതിഷേധത്തെ രാഷ്ട്രീയ നിറം കലര്‍ത്തി രക്ഷപ്പെടാനാണ് മന്ത്രി ഇപ്പോള്‍ ശ്രമിക്കുന്നത്. ഷാര്‍ജയില്‍ മാധ്യമ പ്രവര്‍ത്തകരോട് മന്ത്രി തട്ടിക്കയറുന്ന ദൃശ്യം അതാണ് കാണിക്കുന്നത്. ഏഷ്യാനെറ്റ് വാര്‍ത്തയില്‍ കാണിച്ച ഈ വീഡിയോ അതിനു ഏറ്റവും വലിയ തെളിവാണ്. പ്രിയ സുഹ്രുത്തുക്കളെ, November 5, 2012 വയലാര്ജീ, ഇങ്ങോട്ട് കെട്ടിയെടുക്കല്ലേ, സമയം നന്നല്ല!കേന്ദ്ര മന്ത്രി വയലാര് രവിയോട് വളരെ ബഹുമാനമുള്ള ഒരാളാണ് ഞാന്‍. കേരള രാഷ്ട്രീയത്തിലെ വളരെ പക്വതയുള്ള നേതാവ്. കോട്ടും സൂട്ടുമിട്ടാല്‍ കാണാനും കൊള്ളാം, മിതഭാഷിയുമാണ്. പക്ഷെ പരിസരബോധം അല്പം കുറവാണെന്ന് തോന്നുന്നു. അല്ലെങ്കില് ഈ സമയത്ത് ഗള്ഫിലേക്ക് കെട്ടിയെടുക്കില്ല. പ്രവാസി മലയാളികളോടുള്ള കേന്ദ്ര സര്ക്കാരിന്റെയും എയര്‍ ഇന്ത്യയുടെയും നയങ്ങളില്‍ പ്രതിഷേധിച്ച് മലയാളി സമൂഹം ഒരു അഗ്നിപര്വതം പോലെ ചുട്ടു പഴുത്തു നില്ക്കുന്ന ഈ സമയത്താണ് ഗള്ഫിലെ എല്ലാ രാജ്യങ്ങളും ഒന്ന് കറങ്ങി രസിച്ചു കളയാം എന്ന് മന്ത്രി തീരുമാനിക്കുന്നത്. സുനാമി വരുന്ന ദിവസം കടലില്‍ ചൂണ്ടയിടാന്‍ പോകുന്ന പോലുള്ള ഒരു വരവാണിത്. എന്താണ് സംഭവിക്കുക എന്ന് കണ്ടറിയണം. Malayalam News 05 November 2012 പ്രതിഷേധിക്കാന്‍ അറിയാത്തവരാണ് ഈ പാവം പിടിച്ച പ്രവാസികള്‍.. ചുട്ടുപൊള്ളുന്ന മണലാരണ്യങ്ങളില്‍ രാപ്പകല്‍ വിയര്‍പ്പൊഴുക്കി പ്രതികരണത്തിന്റെ എല്ലാ കണികകളും മരുഭൂമിയില്‍ ഊറ്റിയിട്ടു തല താഴ്ത്തി നടക്കുന്നവര്‍. കിട്ടുന്ന പണം മുടങ്ങാതെ വീട്ടുകാരുടെയും നാട്ടുകാരുടെയും ചിലവിനു അയച്ചു കൊടുക്കുക.. രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ നാട്ടിലൊന്നു പോയി വരിക.. ഏതാനും ദിവസം ഭാര്യയും മക്കളോടൊത്തുമൊന്ന് കഴിയുക. വിസ കഴിയും മുമ്പ് ഒരപരിചിതനെപ്പോലെ തിരിച്ചു വന്നു മരുഭൂമിയുടെ വിയര്‍പ്പിലേക്ക് ഊളിയിടുക. ഇത് മാത്രമാണ് അവന്റെ ജീവിത ചക്രം. അതിനപ്പുറമുള്ള ഒരു ജീവിതമോ സ്വപ്നമോ അവനില്ല. വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നാട്ടിലേക്ക് പോകുന്ന ആ യാത്രയിലെങ്കിലും ദുരിതങ്ങള്‍ സമ്മാനിക്കാതിരിക്കുക എന്നത് മാത്രമാണ് ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും അവര്‍ പ്രതീക്ഷിക്കുന്നത്. ആ ഒരു പ്രാഥമിക ആവശ്യത്തില്‍ പോലും ദയനീയമായി പരാജയപ്പെട്ട ഒരു സര്‍ക്കാരും അതിന്റെ തലപ്പത്തുള്ള മന്ത്രിയുമാണ് താങ്കള്‍. അതുകൊണ്ട് തന്നെ താലപ്പൊലിയുമായി താങ്കളെ സ്വീകരിക്കാന്‍ ഇത്തവണ പ്രവാസികളെ കിട്ടില്ല എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്.ഇല്ല എന്ന് തീര്‍ത്ത് പറയുന്നില്ല. ഉണ്ടായിരിക്കും, താങ്കളെ സ്വീകരിക്കാന്‍ സംഘടന പ്രതിനിധികളായ ചില എമ്പോക്കികള്‍ !. പൂച്ചെണ്ട് തരാനും കൂടെ നിന്ന് പല്ലിളിച്ചു നില്‍ക്കുന്ന ഫോട്ടോയെടുത്തു പത്രത്തില്‍ കൊടുക്കാനും അവര്‍ കാണുമായിരിക്കും. അതവരുടെ നിയോഗവും തലവിധിയുമാണ്. അതവര്‍ ചെയ്തേ തീരൂ. പക്ഷെ പ്രവാസത്തിന്റെ നോവും നൊമ്പരവും അറിയുന്ന ഒരൊറ്റ മലയാളിയും താങ്കളുടെ സ്വീകരണ ചടങ്ങുകളില്‍ കാണില്ല. നിയമ വിധേയമല്ലാത്ത ഒരു പ്രതിഷേധവും ഗള്‍ഫ് നാടുകളില്‍ പ്രവാസികള്‍ നടത്താറില്ല. അതവര്‍ നടത്തുകയുമില്ല. അത് കൊണ്ട് തന്നെ അവര്‍ക്ക് ചീമുട്ട എറിയാനും കഴിയില്ല. ഓഡിറ്റോറിയങ്ങള്‍ നിറയുന്ന ആള്‍കൂട്ടവും കയ്യടിയും കാണാതിരിക്കുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുക. അത് താങ്കള്‍ക്കുള്ള ചീമുട്ടയാണ്. Latest update : അപ്പളും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന് From: mohamed rafi <rafi515@yahoo.com> To: Keralites <Keralites@yahoogroups.com> Sent: Sunday, November 4, 2012 10:53 PM Subject: [www.keralites.net] വയലാര് രവി എത്തും മുമ്പേ പ്രതിഷേധം കത്തുന്നു വയലാര്‍ രവി എത്തും മുമ്പേ പ്രതിഷേധം കത്തുന്നുവയലാര് രവിയുടെ ഗള്‍ഫ് സന്ദര്‍ശനത്തിന് മുന്നോടിയായി ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളില്‍ ചിലത് അബൂദബി: കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ഗള്‍ഫ് പര്യടനത്തിന് തിരിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രവാസ ലോകത്ത് പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞദിവസം മുതല്‍ സോഷ്യല്‍നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ മന്ത്രിയുടെ വരവില്‍ പ്രതിഷേധിക്കുന്ന പോസ്റ്റുകളാണ് നിറയെ. എയര്‍ഇന്ത്യ 'റാഞ്ചല്‍' സംഭവത്തില്‍ പ്രവാസികള്‍ക്ക് അനുകൂലമായി ശക്തമായ നിലപാടെടുക്കാന്‍ തയാറാകാതിരുന്നതാണ് വയലാര്‍ രവിക്കെതിരായ രോഷത്തിന് ആക്കം കൂട്ടിയിരിക്കുന്നത്. |
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment