Tuesday 13 November 2012

[www.keralites.net] ഇതും ഒരു മന്ത്രി തന്നെ

 

 ഇതും ഒരു മന്ത്രി തന്നെ

യാത്രാദുരിതം നേരിട്ടറിയാന്‍ കേന്ദ്രമന്ത്രിയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ യാത്രക്കാരനായി

ആലപ്പുഴ: ഗള്‍ഫ് മലയാളികളുടെ യാത്രാദുരിതം നേരിട്ടറിയാന്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്തു.

വിമാനക്കമ്പനി അധികൃതരെ മുന്‍കൂട്ടി അറിയിക്കാതെയാണ് അദ്ദേഹം ദുബായിലേയ്ക്ക് യാത്ര ചെയ്തത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കൊച്ചിയില്‍നിന്ന് 3.30ന് പുറപ്പെട്ട ഐ.ഇ.എക്‌സ് 435-ാം നമ്പര്‍ വിമാനത്തില്‍ കയറിയ ശേഷമാണ് വ്യോമസഹമന്ത്രി യാത്രക്കാരനായി ഉണ്ടെന്ന വിവരം വിമാനക്കമ്പനി അധികൃതര്‍ അറിഞ്ഞത്.

ബുധനാഴ്ച യാത്ര ചെയ്യാനുള്ള ടിക്കറ്റ് മന്ത്രി എടുത്തിരുന്നു. എന്നാല്‍ ഈ ടിക്കറ്റ് കൂടാതെ വേണുഗോപാല്‍ എന്ന പേരില്‍ ചൊവ്വാഴ്ച യാത്രചെയ്യാനുള്ള ടിക്കറ്റും അദ്ദേഹമെടുത്തു. ഇതുപയോഗിച്ചാണ് സാധാരണയാത്രക്കാരനായി വിമാനത്തില്‍ കയറിയത്. മന്ത്രിയുണ്ടെന്ന് അറിഞ്ഞപ്പോള്‍ വി.ഐ.പി. പരിഗണന സൗകര്യം വിമാന അധികൃതര്‍ ഒരുക്കിയെങ്കിലും അദ്ദേഹം നിരസിച്ചു. സാധാരണയാത്രക്കാര്‍ക്ക് ലഭിക്കുന്ന ഭക്ഷണമാണ് മന്ത്രിയും കഴിച്ചത്. തുടര്‍ന്ന് ഓരോ യാത്രയ്ക്കാരന്റെയും അടുത്തെത്തി യാത്രാദുരിതങ്ങള്‍ കേട്ടു.

വിമാനത്തില്‍ വിതരണം ചെയ്യുന്നത് ഗുണനിലവാരമില്ലാത്ത ഭക്ഷണമാണെന്നാണ് യാത്രക്കാരുടെ പരാതി.

അപ്രതീക്ഷിതമായി വിമാനങ്ങള്‍ റദ്ദാക്കുന്നതും ദുരിതത്തിലാക്കുന്നതായി യാത്രക്കാര്‍ പറഞ്ഞു. ഭക്ഷണത്തില്‍ കേരളീയ, നാടന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്താമെന്ന ഉറപ്പ് മന്ത്രി യാത്രക്കാര്‍ക്ക് നല്‍കി. വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് ഒഴിവാക്കാന്‍ ഇടപെടാമെന്നും വിമാനത്തില്‍ ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ യാത്ര.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment