ജൈവവളങ്ങളുടെ ലഭ്യതക്കുറവും രാസവളത്തിന്റെ വിലയിലെ കുതിപ്പും ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ടത് അനിവാര്യമാക്കിയിട്ടുണ്ട്. ജൈവ വാതക ഉത്പാദനം കഴിഞ്ഞുള്ള മനുഷ്യ വിസര്‍ജ്യം ദുര്‍ഗന്ധരഹിതവും വിളകള്‍ക്ക് നല്ല തോതില്‍ പോഷകങ്ങള്‍ ലഭ്യമാക്കുന്നതുമാണ്. ഇത് ചൈന, ജപ്പാന്‍, കൊറിയ, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു. കുമിളി സ്വദേശി രാജേന്ദ്രന്‍ നിര്‍മിച്ച ജൈവവാതക പ്ലാന്റുകളില്‍ ഗ്യാസുത്പാദനം കഴിഞ്ഞുശേഷിക്കുന്ന സ്ലറിയും ഇത്തരത്തില്‍ കൃഷിക്കും മത്സ്യകൃഷിക്കും ഉപയോഗപ്പെടുത്തുന്നുണ്ട്. ഒരു മനുഷ്യന്‍ പ്രതിവര്‍ഷം ശരാശരി 520 കിലോഗ്രാം വിസര്‍ജ്യം ഉത്പാദിപ്പിക്കുന്നു. , കാല്‍സ്യം, മഗ്‌നീഷ്യം തുടങ്ങി സൂക്ഷ്മ മൂലകങ്ങളുടെ മണ്ണിലെ തോതുകൂട്ടാനും ഘടന മെച്ചപ്പെടുത്താനും ഇതിനാവും.
പൊതു ടോയ്‌ലറ്റുകളിലെ വിസര്‍ജ്യം ഇന്ധനമായി ഉപയോഗിക്കുന്ന ബയോഗ്യാസ് പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിച്ച് പാചകവാതകവും വൈദ്യുതിയും രാജേന്ദ്രന്‍ ഉത്പാദിപ്പിക്കുന്നു. തമിഴ്‌നാട്ടിലും കേരളത്തിലുമായി ആയിരത്തിലേറേ കമ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റുകള്‍ രാജേന്ദ്രന്‍ ഇതിനകം നിര്‍മിച്ചുകഴിഞ്ഞു.
25 മുതല്‍ 200 ക്യുബിക് മീറ്റര്‍ വലിപ്പമുള്ള പ്ലാന്റുകളാണ് രാജേന്ദ്രന്‍ സാധാരണ നിര്‍മിക്കുന്നത്. പൊതുടോയ്‌ലറ്റിലെ വിസര്‍ജ്യത്തെ പൈപ്പുകള്‍ വഴി, മണ്ണിനടിയില്‍ നിര്‍മിച്ച ബയോഗ്യാസ് പ്ലാന്റിന്റെ ടാങ്കിലെത്തിക്കുന്നു. ഇവിടെവെച്ച്, വായുവിന്റെ അസാന്നിധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ബാക്ടീരിയകള്‍ വിസര്‍ജ്യത്തില്‍ നിന്നുള്ള മീതേന്‍ വാതകത്തിന്റെ ഉത്പാദനം ത്വരപ്പെടുത്തും. ഈ മീതേനെ ട്യൂബുകള്‍ വഴി അടുക്കളകളിലെത്തിച്ച് ഗ്യാസ് അടുപ്പുകള്‍ കത്തിക്കാന്‍ ഉപയോഗപ്പെടുത്താം.
100 പേരുടെ വിസര്‍ജ്യത്തിന് 40 പേര്‍ക്ക് ഒരു ദിവസം ഭക്ഷണമുണ്ടാക്കാന്‍ വേണ്ട പാചകവാതകം ലഭ്യമാക്കാനാവും. 35 ടണ്‍ വിസര്‍ജ്യം ദിവസവും നിക്ഷേപിക്കപ്പെടുന്ന പൊതുടോയ്‌ലറ്റുകളെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന ബയോഗ്യാസ് പ്ലാന്റുകള്‍ വൈദ്യുതോത്പാദനത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്. പ്ലാന്റുകളിലെ മീതേന്‍ വാതകത്തെ ഉപയോഗിച്ച് ഗ്യാസ് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുക. ഇത്തരം പ്ലാന്റുകളില്‍ നിന്ന് 2500 യൂണിറ്റ് വൈദ്യുതി ദിവസവും ഉത്പാദിപ്പിക്കാനാവുമെന്നു രാജേന്ദ്രന്‍ വെളിപ്പെടുത്തി. ഇത്തരം കമ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റുകള്‍ ദുര്‍ഗന്ധം ഒട്ടും വമിപ്പിക്കുന്നില്ല. ഒറ്റ തവണയുള്ള പൈസച്ചെലവേ വരികയുള്ളൂവെന്നതും അപകടകരമല്ല എന്നതുമാണ് മറ്റു മെച്ചങ്ങള്‍. നാലരലക്ഷം മുതല്‍ (25ങ3) 40 ലക്ഷംവരെയാണ് (200ങ3) കമ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റുണ്ടാക്കാന്‍ വേണ്ട ചെലവ്. മനുഷ്യവിസര്‍ജ്യത്തെ ആശ്രയിച്ചുപ്രവര്‍ത്തിക്കുന്ന ബയോഗ്യാസ് പ്ലാന്റുകള്‍ ഒട്ടേറേയെണ്ണം രാജേന്ദ്രന്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. തമിഴ്‌നാട്, കേരളം, പുതുച്ചേരി ഗവണ്‍മെന്റുകളുടെ ഊര്‍ജസംരക്ഷണ അവാര്‍ഡും ലഭിച്ചു. തമിഴ്‌നാട്ടിലെ നിരവധി ഗ്രാമപ്പഞ്ചായത്തുകള്‍ ഇതു നടപ്പാക്കിക്കഴിഞ്ഞു.
ഇക്കൂട്ടത്തില്‍ ഈറോഡിലെ കുമരപാളയം ഗ്രാമത്തില്‍ ചെയ്ത കമ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റ് ഏറേ മാധ്യമ ശ്രദ്ധ നേടിയിരുന്നു. 30 പൊതു ടോയ്‌ലറ്റുകളെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന ബയോഗ്യാസ് പ്ലാന്റ് പുറത്തുവിടുന്ന പാചകവാതകം 160 കുടുംബങ്ങളുടെ പാചകാവശ്യം നിവേറ്റുകയാണിവിടെ. മദ്രാസ് ഐ.ഐ.ടി., എസ്.ആര്‍.എം. കോളേജുകള്‍, യേര്‍ക്കാട് മോണ്ട് ഫോര്‍ട്ട് സ്‌കൂള്‍, തൃശ്ശിനാപ്പള്ളി ജമാല്‍ മുഹമ്മദ് കോളേജ്, കോവൈ കെ.പി.ആര്‍.മില്‍, പുതുച്ചേരി പൊതു ബസ്സ്റ്റാന്‍ഡ്, മുരിങ്ങൂര്‍ ധ്യാനകേന്ദ്രം, തൃശ്ശൂര്‍ ജൂബിലി മിഷന്‍, തിരുവല്ല പുഷ്പഗിരി, കോട്ടയം മെഡിക്കല്‍ കോളേജ് തുടങ്ങി ഒട്ടേറേ സ്ഥാപനങ്ങക്കുവേണ്ടി രാജേന്ദ്രന്‍ ടോയ്‌ലറ്റ് ആശ്രിത പൊതു ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഗ്യാസുത്പാദനം കഴിഞ്ഞു പുറത്തുവരുന്ന ദുര്‍ഗന്ധരഹിതമായ അവശിഷ്ടം കൃഷിക്ക് വളമായും മത്സ്യം വളര്‍ത്തലിനും ഉപയോഗപ്പെടുത്തുന്നു.
പഴനി ക്ഷേത്രത്തില്‍ ഇത്തരമൊരു കമ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റിന്റെ നിര്‍മാണം രാജേന്ദ്രന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന മീതേന്‍ വാതകമുപയോഗിച്ച് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് പഴനിയിലെ പുതിയ ബസ്സ്റ്റാന്‍ഡിനു വേണ്ട വൈദ്യുതി ലഭ്യമാക്കും. ഫോണ്‍: 09447806081.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment