Wednesday, 1 February 2012

[www.keralites.net] "ക്ഷേത്രാചാരം"

 

Fun & Info @ Keralites.net
കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നാണല്ലോ അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ക്ഷേത്രം നമ്മുടെ സാംസ്കാരിക ഘടകമായി മാറിയിരിക്കുന്നു.
പുറം മതില് മുതല് ശ്രീകോവില് വരെയുള്ള ഭാഗം ക്ഷേത്ര പരിധിയാണ്. ഈ പരിധി മുഴുവ൯ ഭംഗിയും വൃത്തിയായും സൂക്ഷിക്കുക എന്നത് ഭക്തന്റെ കടമയാണ്.
ഭക്തിയെപ്പറ്റി ദൈവസഹായമുണ്ടായാല് മറ്റൊരു ലേഖനത്തില് വിവരിക്കാം. ഇവിടെ ക്ഷേത്ര ആചാരങ്ങളെപ്പറ്റി മാത്രമേ പരാമര്ശിക്കുവാ൯ ഉദ്ദേശമുള്ളു.
മു൯പറഞ്ഞ പരിധിയില് കുളിക്കാതെ ആരും പ്രവേശിക്കരുത്. ഇഴയുന്നവയായാലും, നാല്ക്കാലിയായാലും, പുലയുള്ളവര്, വാലായ്മയുള്ളവര്, അശുദ്ധര്, ഹൈന്ദവര് അല്ലാത്തവര് ( തെറ്റിദ്ധരിക്കരുതേ, ഹിന്ദുമതവിശ്വാസികളായ മറ്റുള്ളവര്ക്ക് കയറാം)
സ്ത്രീകള് മാസമുറ ആയാല് 7 ദിവസവും, ഗര്ഭം ധരിച്ചാല് എഴാം മാസം തുടങ്ങുന്നതു മുതല് പ്രസവിച്ചു 148 ദിവസം വരെയും, ക്ഷേത്ര മുറ്റത്ത് പ്രവേശിക്കരുത്, മാംഗല്യം ചാര്ത്തിയ വധൂവര൯മാരും ചുറ്റമ്പലത്തില് പ്രവേശിക്കരുത്.
ബലിക്കല്ലുകള് ചവിട്ടാതെയും, അതിന്റെ പുറമെയും മാത്രമേ സഞ്ചരിക്കാ വൂ. ക്ഷേത്രത്തില് പ്രവേശിച്ചാല്, കഴിവതും, ഒന്നിലും സ്പര്ശിക്കാതിരിക്കുവാ൯ ശ്രമിക്കുന്നതാണ് ഉത്തമം.
വാസ്തുശാസ്ത്രത്തില് ഉഗ്രമൂര്ത്തികളുടെ മു൯വശത്തും വലതുവശത്തും, വീടുവരുന്നത് നല്ലതല്ല എന്നും, ശാന്തമൂര്ത്തികളുടെ, പിറകിലും ഇടതുവശത്തും, വീട്നന്നല്ല എന്നു പറയുന്നുണ്ട്.
ഇതിനര്ത്ഥം ഉഗ്രമൂര്ത്തികളുടെ, ശക്തി വിശേഷം, മു൯വശത്തും, വലതുവശതും ആണെന്നും, ശാന്തമൂര്ത്തികളുടെ ശക്തി വിശേഷം പിറകിലും, ഇടതു വശത്തും, ആണെന്നു ഗ്രഹിക്കണം. അപ്പോള് ഏതേതു മൂര്ത്തികളെ ഏതു വശത്തു നിന്നും പ്രാര്ത്ഥിക്കണം എന്നു മനസ്സിലായിക്കാണുമല്ലോ.
തിരുനടയില് തോഴുമ്പോള്, ഇടത്തോട്ടോ വലത്തോട്ടോ, മാറി നിന്ന് തൊഴേണം മൂര്ത്തിയുടെ നേര്ക്കുനേര് നിന്ന് തൊഴുന്നതു ഉചിതമല്ല.യാതോരു കാരണവശാലും, നന്ദിയെപ്പോലെയുള്ള ദേവവാഹനങ്ങളില് സ്പര്ശിക്കരുത് സര്പ്പ പ്രതിഷ്ഠകളെ സ്പര്ശിക്കാ൯ ശ്രമിക്കുന്നതു ശാപം ഏറ്റുവാങ്ങേണ്ടി വരും ( അറിഞ്ഞുകൊണ്ടല്ലങ്കില് പോലും). ക്ഷേത്ര പ്രദക്ഷിണത്തിനും കണക്കുണ്ട്. ഗണപതിക്ക് -1 സൂര്യന് -2 ശിവന് -3 വി ഷ്ണുവിന് -4 ശാസ്താവിന് -5, സുബ്രഹ്മണ്യന് -6, ഭഗവതിക്ക് -7 അരയാലിന് -7

ഏത് ദേവനെയെങ്കിലും -3 ഉത്തമം എന്നുണ്ട്.
ഒരിക്കല് ഉടുത്തഴിച്ചിട്ട വസ്ത്രം നനയ്ക്കാതെ വീണ്ടും ധരിച്ച്, ക്ഷേത്രത്തില് എത്തുന്നത് ഉത്തമം അല്ല. ക്ഷേത്രത്തില് എത്തുമ്പോള്, ഒരുപിടി പൂവെങ്കിലും കൊണ്ടു വരേണ്ടത് ഭക്ത്ന്റെ ധര്മ്മം ആണ്. പക്ഷെ അവിടെയും, നിഷിദ്ധ പുഷ്പങ്ങള്, ആവരുത്.
അതായത്ശിവന്-കുവളത്തില
ദേവിക്ക്-വെള്ളത്താമര
ഭദ്രയ്ക്ക്-ചുവന്നപൂക്കള്
കൃഷ്ണന്-തുളസി
വ്യാഴത്തിന്(വിഷുന്നുവിന്)-മഞ്ഞപുഷ്പങ്ങള്(ചെമ്പകപ്പുവ്)
ശാസ്താവിന്-നീലനിറങ്ങള്(നീലത്തമാര)
നെല്ലും, അരിയും വെള്ളവും ചേര്ന്നതാണ് അക്ഷതം ഇതുകൊണ്ട് വിഷ്ണുവിനെ അര്ച്ചിക്കരുത്
ക്ഷേത്ര നടയില്, തിരുസന്നിധിയില്, സാഷ്ടാംഗ നമസ്കാരമാണ് ഉത്തമം എന്നാല് സ്ത്രീകള് ഇത് ചെയ്യരുത്. ക്ഷേത്രത്തില് തെളിഞ്ഞു നില്ക്കുന്നത് യഥാര്ത്ഥത്തില് ഭഗവാന്റെ പ്രാണനാണ്, അതിനാല് അവസരം കിട്ടിയാല് ക്ഷേത്രത്തിലെ വിളക്കില് എണ്ണ ( ഗര്ഭഗൃഹത്തിലെ വിളക്കല്ല) ഒഴിക്കാനും, തെളിയിക്കേണ്ടാതായി വന്നാല് ഒരിക്കലും തള്ളിക്കളയരുത്
അഭിഷേക പ്രിയരായ ദേവകളെ അങ്ങനെ പുജിക്കണം. ഉദാ. ശിവഭഗവാ൯ ധാരയാണ്പ്രിയം.
വിഷ്ണുവിന്-പാല്പ്പായസം
കൃഷ്ണന്-തുളസിമാല,തൃക്കൈയില്വെണ്ണ.
ഗണപതിക്ക്-മോദകം,അപ്പനിവേദ്യം
ശാസ്താവ്-നാളികേരമുടയ്ക്കല്,അപ്പവും,അരവണയും
സുബ്രഹ്മണ്യന്-പാലഭിഷേകം, പഞ്ചാമൃതം
ദുര്ഗ്ഗയ്ക്ക്-നെയ്യ്പ്പായസം
ഭദ്രയ്ക്ക് - കടുംപായസം, ഗുരുതി.
ശിവനൊഴികെ, എല്ലാവര്ക്കും പട്ട് നല്കാം. ക്ഷേത്രത്തിലെ ഉപദൈവങ്ങളെ എല്ലാം കണ്ട് പ്രാര്ത്ഥിച്ച ശേഷം, തിരുസന്നിധി ദര്ശിച്ചാല് സംശയിക്കണ്ട തിരുക്ടാക്ഷം ഉറപ്പ്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment