വിദ്യാദേവതയും അക്ഷരരൂപിണിയുമാണ് ദേവി സരസ്വതി...ശുഭ്രവസ്ത്രധാരിണിയായ അമ്മയുടെ അനുഗ്രഹം ഉണ്ടെങ്കിലെ വിദ്യയിലുന്നതിയും കലാഭിവൃദ്ധിയും ഉണ്ടാകൂ എന്ന് ഭക്തര്‍ വിശ്വസിക്കുന്നു....അറിവിന്റെ നിറം വെളുപ്പും ,അഞ്ജാനത്തിന്റെ നിറം കറുപ്പുമായി കരുതുന്നു...തിന്മയുടെ കറുത്തകരങ്ങളില്‍നിന്നും രക്ഷതേടി നന്മയുടെ പരിപാവനതയിലെക്കുള്ള ആദ്യ പടിയാണ് വിദ്യാരംഭം...അഞ്ജാനാമകന്നു വിദ്യാലാഭം ഉണ്ടാകുമ്പോള്‍ മോക്ഷം സുസാദ്ധ്യമാകുന്നു..സദ്‌വിദ്യ സ്വായത്തമാക്കിയവരും,സത്കര്‍മ്മ നിരതരുമായ ഒരു ജനതയാണ് ലോകത്തിന്റെ നിലനില്പ്പിനാധാരം എന്നുതന്നെ പറയാം.... വിദ്യാദേവതയായ വാഗീശ്വരി സാവിത്രി , ശതരൂപ , ബ്രഹ്മാണി , ഗായത്രി , സരസ്വതി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നു...ഞാനസ്വരൂപിണിയായ അമ്മയുടെ അനുഗ്രഹം ഞാനചേതനയുടെ രണ്ടു ഭാവങ്ങളായ പ്രജ്ഞയ്ക്കും ബുദ്ധിക്കും ഉത്തമമാണ് ....പ്രജ്ഞ,മനുഷ്യന്റെ ആത്മീയതെയും ഉന്നത്തിയെയും സഹായിക്കുമ്പോള്‍ ബുദ്ധിയാകട്ടെ ഭൌതിക ഉന്നമനത്തിനും സാക്ഷാത്കാരത്തിനും സഹായിക്കുന്നു... പ്രജ്ഞയുടെ ദേവതയായ ഗായത്രിയും വിദ്യയുടെ ദേവതയായ സരസ്വതിയേയും പ്രത്യേകം പൂജിക്കുന്നത് ഇതുമൂലമാണ്...വിദ്യാദായിനിയായ സരസ്വതിയുടെ ആവിര്‍ഭാവം വസന്തപഞ്ചമിയില്‍ ആണെന്ന് വിശ്വസിക്കുന്നു...വേദപ്രധാനമായ ഋഗ്വേദത്തില്‍ ദേവിസങ്കല്പത്തിന്റെ ആദിമരൂപം പ്രസ്താവിച്ചിട്ടുണ്ട്..."പ്രാണോ ...ദേവീ....സരസ്വതീ.."...എന്ന് തുടങ്ങുന്ന ദേവീസ്തുതിയില്‍ ശക്തിസ്വരൂപിണിയും സര്‍വ്വൈശ്വര്യദായികയുമായി വാഴ്ത്തുന്നത് ശക്തിസ്വരൂപിണിയായ സരസ്വതി തീര്‍ഥത്തെയാണ്....സരസ്വതീ സൂക്തമെന്ന പേരില്‍ ഈ ദേവീസ്തുതികള്‍ അറിയപ്പെടുന്നു..ജഗദ്ഗുരു ശങ്കരാചാര്യരുടെ കേനോപനിഷദ് ഭാഷ്യത്തില്‍ സരസ്വതിയെ വിദ്യാരൂപിണിയായി വാഴ്തുന്നുണ്ട്... സരസ്വതീപ്രതിഷ്ടയുടെ കൈകളില്‍ ഗ്രന്ഥവും അക്ഷരമാലയും (ജപമാല) വീണയും ഉണ്ടായിരിക്കണമെന്ന് അഗ്നിപുരാണം പ്രസ്താവിക്കുന്നു...ഗ്രന്ഥം അറിവിനെയും വീണ സംഗീതത്തെയും , അക്ഷരമാല ആത്മജ്ഞാനത്തെയും കുറിക്കുന്നു.... മനുഷ്യ ശരീരത്തില്‍ സൂക്ഷ്മരൂപത്തില്‍ സരസ്വതീചൈതന്യം രണ്ടിടങ്ങളില്‍ വസിക്കുന്നു എന്ന വിശ്വാസമുണ്ട്... ആജ്ഞാചക്രവും സഹസ്രാരപത്മവുമാണവ..ബുദ്ധിയേയും ചേതനയേയും നയിക്കുന്ന സുപ്രധാന സ്ഥാനങ്ങളാണിവ..പഴമക്കാര്‍ പറഞ്ഞിരിക്കുന്ന ഒരു ചൊല്ലുണ്ട്... :ലക്ഷ്മി ..വരും...പോകും...സരസ്വതി ഏഴു ജന്മം നോക്കിയേ വരൂ...വന്നാല്‍ പോകില്ല...എന്ന് ...ധനം വരും പോകും പക്ഷെ അറിവുണ്ടാകണമെങ്കില്‍ അത് പൂര്‍വ്വജന്മ സുകൃതമാണെന്നാണ് ഇതിനര്‍ഥം...വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമാണല്ലോ..!!!.....സദ്‌വിദ്യാദായിനിയും സത്കാലപ്രദായിനിയുമായ അമ്മയുടെ അനുഗ്രതിനായി പ്രാര്‍ഥിക്കാം... സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതുമേ സദാ....
|
No comments:
Post a Comment