കുറച്ചു കൂടി ക്ലിയര്‍ ആക്കാമായിരുന്നു ലാലി
നരസിംഹം പ്രധി നിദാനം ചെയുന്നത് - പരിണാമം പൂര്‍ണമാകാത്ത പകുതി മൃഗവും പകുതി മനുഷ്യനെയും ആണ്
പിന്നെ വാമനന്‍ - കുറിയ മനുഷ്യര്‍
പരശുരാമന്‍ - മഴു കൊണ്ട് കാട് വെട്ടിത്തെളിച്ച് - വനവാസി -
ബലരാമന്‍ - മണ്ണില്‍ ഉഴുതു ജീവിക്കുന്ന മനുഷ്യന്‍
ശ്രീരാമന്‍ - ഉത്തമ പുരുഷന്‍
ശ്രീ കൃഷ്ണന്‍ - ദൈവ പരിവേഷമുള്ള മനുഷ്യന്‍
കല്‍ക്കി - സംഹാര പരിവേഷം ഉള്ള - മനുഷ്യന്‍ - ഇപ്പോള്‍ ഈ അവതാരമല്ലേ ഭുമിയില്‍ വിലസുന്നത് ?
അവതാരങ്ങളെ യും ഈശ്വര അംശം ഉള്ള എല്ലാ ജന്മങ്ങളെയും ആരാധിക്കുകയും നല്ലതാണു അതാണ് ഭാരത സംസ്കാരം
എന്നാല്‍ - കുട്ടി ദൈവങ്ങളെയും - അവരുടെ പ്രിതുക്കള്‍ ആയ ബ്രംഹം - വിഷ്ണു - മഹേശ്വരം ( creator- sustainer - distroyer- in islam - pithavu - puthran - parishudhathmav- in Christianity) ക്ക് മുകളില്‍ ഉള്ള പരാ ശക്തിയെ ( എകദൈവം) യെ - പ്രാപിക്കാന്‍ തുടങ്ങുബോള്‍ ആണ് ഹിന്ദു അവന്ടെ മത സങ്കല്പങ്ങളെ പൂര്തികരിക്കുന്നത്
അലെങ്ങില്‍ മറ്റു മതക്കാര്‍ക്ക് ഇടയില്‍ നമ്മള്‍ അപഹസിക്കപെട്ടവര്‍ ആകും. ചോദ്യം ചെയപ്പെടും - ( ഉദാഹരണം - അയപ്പണ്ടേ ജനനം - വിഷ്ണു വിന്ടെയും ശിവന്‍ ടെയും സംഗമം)
അത് പോലെ ഗീതാ യെ കുറിച്ചും ഭാഗവതത്തെ കുറിച്ചും പറയാതെ 'നമുക്ക് വേദങ്ങളെ കുറിച്ച് പറയാം - അവിടെ ഹിന്ദു വിന്ടെ യസസു മറ്റു ഉള്ളവരെ കാല്‍ ഉയര്‍ത്ത പെടും - കൊര്‍ആന്‍ ഇല്‍ പറഞ്ഞ പോലെ നിനക്ക് നിന്റെ മതം
ബൈബിള്‍ ഇല്‍ പറഞ്ഞ പോലെ നിന്റെ വിശ്വാസം നിന്നെ രഷിക്കട്ടെ
ഗീതയില്‍ പറഞ്ഞ പോലെ - ഏത് വഴിയില്‍ നീ ആരധിച്ചാലും - എത്തി ചേരുന്നത് എന്നിലേക്ക് ആണ് .
അത് കൊണ്ട് - എല്ലാ മത സംഹിത കളും ഒന്നായി കണ്ടു കൊണ്ട് നമുക്ക് ഒരുമിച്ചു മുന്നോട്ട് പോകാം സനല്‍
2012/1/31 laly s <lalysin@yahoo.co.in>
ദൈവം ഉണ്ടോ? എല്ലാ മനുഷ്യരും ഒരു പ്രാവശ്യമെങ്കിലും ചിന്തിച്ചിട്ടുള്ള ഒരു കാര്യം ആയിരിക്കും ഇത്. ഈ കുറിപ്പിലുടെ ദൈവം ഉണ്ടെന്നോ ഇല്ലെന്നോ സ്ഥാപിക്കാനുള്ള ശ്രമം അല്ല മറിച്ച് വസ്തുതകള്‍ യുക്തിസഹമായി പരിശോദിക്കാന്‍ ആണ് ഇവിടെ ശ്രമിക്കുന്നത്. വായിക്കുന്നവര്‍ എന്നോട് യോജിക്കണം എന്ന് യാതൊരു നിര്‍ബന്ധവുമില്ല. പക്ഷേ അഭിപ്രായം രേഖപെടുത്തുമ്പോള്‍ വെറുതെ ചീത്ത എഴുതി വിടാതെ കാര്യങ്ങള്‍ ഗൌരവത്തോടെ വിലയിരുത്തണം എന്നു മാത്രം ഒരു അഭ്യര്‍ത്ഥന ഉണ്ട്.
മനുഷ്യന്റെ എഴുതപെട്ട ചരിത്രം നമ്മള്‍ക്ക് ലഭിക്കുന്നത് ഏതാണ്ട് അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പുള്ളത് മാത്രമാണ്. അതിനു മുന്‍പുള്ള മനുഷ്യനെ പറ്റിയും അവന്റെ ജീവിതരീതിയെ പറ്റിയും ശാസ്ത്ര പരീക്ഷണങ്ങളിലൂടെയും മറ്റും മനസിലാക്കി എടുക്കാനേ സാധിക്കു.
മത ഗ്രന്ഥങ്ങളായ ഖുര്‍ആന്‍, ബൈബിള്‍ എന്നിവ അനുസരിച്ച് ആദവും ഹവ്വയും ആണ് ആദ്യത്തെ മനുഷ്യര്‍. അവരുടെ ഉത്പത്തിയെപറ്റി പറയുന്ന കഥ ശാസ്ത്രീയ വിശദീകരണങ്ങളുമായി ഒരു രീതിയിലും പൊരുത്ത പെടുന്നവ അല്ല.
ഹിന്ദു പുരാണത്തില്‍ പറയുന്ന ദശാവതാര കഥ പ്രതീകാതമകമായി പരിണാമ സിദ്ദാന്തമാണ് അവതരിപ്പിക്കുന്നത് എന്നു വാദിക്കാവുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്. ഡാര്‍വിന്റെ പരിണാമ സിദ്ദാന്തം നമ്മള്‍ ഒരു വരിയില്‍ അവതരിപ്പിച്ചാല്‍ ഏതാണ്ട് ഇങ്ങനെ ചുരുക്കാം.
ജലത്തില്‍ ജീവന്‍ ഉണ്ടാകുന്നു - ജലത്തിലെ ബഹുകോശ ജീവികള്‍ - ജലത്തിലും കരയിലും ജീവിക്കുന്ന ജീവികള്‍ - കരയില്‍ ജീവിക്കുന്ന ജീവികള്‍ - മനുഷ്യന്‍
ഇനി നമ്മള്‍ ദശാവതാര കഥ എടുത്താല്‍
മത്സ്യം (ജല ജീവി) - കൂര്‍മം (ജലത്തിലും കരയിലും) - വരാഹം - നരസിംഹം (കരയില്‍) - വാമനന്‍ (മനുഷ്യന്‍)
ഇനി നമുക്ക് ശാസ്ത്രീയമായി കാര്യങ്ങളെ ഒന്നു സമീപിക്കാം. പരിണാമ ഫലമായി പുരാതന മനുഷ്യന്‍ ഉണ്ടാകുന്നു. അവന്‍ മൃഗ സമാനനായി ജീവിക്കുന്നു. മൃഗങ്ങളെ പോലെ ഇര പിടിക്കുകയും ഗുഹകളില്‍ ജീവിക്കുകയും ചെയ്യുന്നു. കാലക്രമേണ അവന്‍ ചിന്തിക്കാന്‍ തുടങ്ങുകയും ഇര പിടിക്കാന്‍ പ്രാകൃതമായ ആയുധങ്ങള്‍ ഉപയോഗിക്കുകയും വാസസ്ഥലങ്ങളില്‍ കൂടുതല്‍ സൗകര്യം ഒരുക്കാനും സ്വന്തം ആവശ്യത്തിനായി മൃഗങ്ങളെ ഉപയോഗിക്കാനും തുടങ്ങി. അവിടെ നിന്നും പടി പടിയായി വളര്‍ന്ന അവന്‍ കൃഷി ചെയ്യാനും ആഹാര സാധനങ്ങള്‍ സംഭരിച്ചു വെക്കാനും പഠിച്ചു. ഒപ്പം ശത്രുക്കളെ കീഴടക്കാനും അവന്‍ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. പക്ഷേ അപ്പോഴും അവനു മനസിലാകാത്ത / കീഴടക്കാന്‍ പറ്റാത്ത നിരവധി പ്രതിഭാസങ്ങള്‍ അവനു ചുറ്റും ഉണ്ടായിരുന്നു. കീഴടക്കാനോ മനസിലാക്കാനോ പറ്റാത്തതിനെ ആരാധിക്കുക എന്ന നിലയിലേക്ക് അവന്‍ മാറി. അങ്ങനെ സുര്യനും ചന്ദ്രനും കടലും വെള്ളച്ചാട്ടങ്ങളും എല്ലാം അവന്റെ ആരാധനാമൂര്‍ത്തികളായി മാറി.
ഭാരതീയ പുരാണങ്ങളും വേദങ്ങളും പരിശോധിച്ചാല്‍ നമുക്ക് ഇത് മനസിലാക്കാന്‍ സാധിക്കും. സൂര്യനും ഇന്ദ്രനുമെല്ലാം ദൈവങ്ങളായത് ഇങ്ങനെ ആണ്. ലോകത്തിന്റെ പല ഭാഗത്തും ഇങ്ങനെ പല രീതിയിലുള്ള ആരാധനാ മൂര്‍ത്തികള്‍ ഉണ്ടായിട്ടുണ്ട്. ഗ്രീക്ക് പുരാണങ്ങളും മറ്റും പരിശോധിച്ചാല്‍ ഭാരതീയ പുരാണങ്ങളിലെന്ന പോലെ ഈ സ്ഥിതി വിശേഷം നമുക്ക് മനസിലാക്കാന്‍ സാധിക്കും. ഈ ആരാധനാ മൂര്‍ത്തികളെ പ്രീതിപ്പെടുത്താന്‍ വേണ്ടി പല വിധ അനുഷ്ടാനങ്ങളും ആരാധന സമ്പ്രദായങ്ങളും രൂപമെടുത്തു. ഈ ശക്തികളെ ആരാധിക്കാന്‍ വേണ്ടി ഒരു പ്രത്യേക വിഭാഗം തന്നെ ഉണ്ടായി. അവര്‍ സമൂഹത്തിന്റെ മേല്തട്ടിലേക്ക് ഉയര്‍ന്നു വന്നു . |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment