Wednesday, 1 February 2012

Re: [www.keralites.net] ദൈവം ഉണ്ടോ? ......!

 

ഇനി എന്റെ അഭിപ്രായം നമ്മള്‍ വഴക്കടിക്കണ്ട കാര്യമോ എന്നെ ചിത്ത വിളിക്കണ്ട കാര്യമോ ഇല്ല ദൈവം ഇല്ല!!!!!!!!!!!!!

ജീവന്റെ സാന്നിധ്യം ഭൂമിയില്‍ മാത്രമെ ഇന്നേവരെ കണ്ടെത്തിയിട്ടുള്ളു എന്നതിനാല്‍ജീവജാലങ്ങളുടെ ഉല്പത്തിയെക്കുറിച്ച് വര്‍ഷങ്ങളായി നടക്കുന്ന സംവാദങ്ങള്‍ പ്രധാനമായും രണ്ട് കാര്യത്തെ ചൊല്ലിയാണ്
1) ഭൂമിയില്‍ തന്നെ ആണൊ ജീവജാലങ്ങള്‍ ഉല്‍ഭവിച്ചത് ?
2) മറ്റെവിടെ നിന്നെങ്കിലും ജീവന്‍ ഭുമിയിലേക്ക് ജീവന്‍ പ്രത്യേക കാരണങ്ങളാല്‍ എത്തിച്ചേര്‍ന്നതാണൊ?
അപ്പോള്‍ ഇത്തരത്തിലുള്ള ഒരു ചൊദ്യത്തിന്റെ ഉത്തരം കണ്ടെത്തുക എന്നത് വളരെ അധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഒന്നാമതായി ഭൂമി ഉണ്ടായിട്ട് ഏകദേശം നാലരക്കോടി വര്‍ഷങ്ങള്‍ ആയിരിക്കുന്നു.നാലരക്കോടി എന്നത് നമ്മള്‍ അനുമാനിച്ചിരിക്കുന്നത് ചില റേഡിയൊജനിക് ഐസോടോപ്പ് കണക്കുകളും ഫോസിലുകളുമാണ് ഈ പ്രാ‍യം കണക്കാക്കുന്നതിന് സഹായിച്ചത്. ഏറ്റവും ദുഷ്കരമായ കാര്യം ഈ നാലരക്കോടി വര്‍ഷം എവിടെ നിന്ന് തുടങ്ങുന്നു എന്നതായിരുന്നു, അതിനായി നിരവധി തിയറികള്‍ ആവിഷ്കരിച്ചു എങ്കിലും ലോകത്ത് ഏറ്റവും അംഗീകരിച്ച തിയറിയാണ് ബിഗ്-ബാംഗ്.1889-1953 വരെ ജീവിച്ചിരുന്ന എഡ്വിന്‍ ഹമ്പിള്‍ എന്ന ശാസ്ത്രജ്നനാണ് ഈ തിയറിയുടെ പിതാവായി കരുതപ്പെടുന്നത്. ഏകദേശം 1370 കോടി വർഷങ്ങൾക്കു് മുൻപു് ഒരു സ്ഫോടനത്തിലൂടെ പ്രപഞ്ചത്തിന്റെ ആരംഭം കുറിക്കപ്പെട്ടു. ഈ തിയറിയുടെ അടിസ്ഥാനത്തിൽ, ആദിയിൽ, സമയമില്ലായ്മയുടെ ഏതോ 'നിമിഷത്തിൽ സംഭവിച്ച ഒരു പൊട്ടിത്തെറിമൂലം അനന്തമായ ചൂടും സാന്ദ്രതയും നിലനിന്നിരുന്ന ഒരു ബിന്ദുവിൽ നിന്നും സ്ഥലവും സമയവും രൂപമെടുത്തു.ബിഗ്‌-ബാംഗിനുശേഷം ഒരു സെക്കന്റിന്റെ നിസ്സാരമായ ഒരംശം സമയപരിധിക്കുള്ളിൽ പ്രപഞ്ചം നമുക്കു് ഇന്നു് കാണാൻ സാധിക്കുന്നതിനേക്കാൾ കൂടിയ വലിപ്പത്തിലേക്കു് വികസിച്ചു. അതിനുശേഷം ഇന്നുവരെ പ്രപഞ്ചം നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു. ആദിസ്ഫോടനത്തിനുശേഷം നിലവിലുണ്ടായിരുന്നതും 'ശൂന്യമായതുമായ' ഒരു സ്പെയ്സിലേക്കു് പ്രപഞ്ചം വികസിക്കുകയായിരുന്നില്ല മറിച്ച് സ്ഥലവും കാലവും ആദിസ്ഫോടനത്തിലൂടെ 'ഒന്നുമില്ലായ്മയിൽ' നിന്നും രൂപമെടുക്കുകയായിരുന്നു. എങ്കിലും ഈ തിയറിക്കും വശദീകരിക്കാനാവാത്ത ഒരുപാട് കാര്യങ്ങള്‍ ഇപ്പൊഴും ഉണ്ട്. ഉദാഹരണത്തിന്
ഈ പ്രപഞ്ചം എവിടെ നിന്നാണ് വന്നത്? അറിയില്ല
എന്തിനാണ് വന്നത്? അറിയില്ല
ഇപ്പോള്‍ പ്രപഞ്ചം എവിടെ ആണ്? അറിയില്ല.
പക്ഷെ ഒന്നു നമുക്കറിയാം നമ്മള്‍ പ്രപഞ്ചത്തിലാണ്!
അപ്പോള്‍ ഇത്രയേറെ വിഷമം പിടിച്ച ഒരു സാഹചര്യത്തിലാണ് നമ്മള്‍ ജീവന്റെ ഉല്‍ഭവത്തെക്കുറിച്ചുള്ള തെളിവുകള്‍ തേടുന്നത്. മുന്‍പ് പറഞ്ഞത് പോലെ നമ്മളെ സംബദ്ധിച്ചിടത്തോളം പ്രധാനമായ പ്രശ്നം
1 ) ഭൂമിയില്‍ തന്നെ ആണൊ ജീവജാലങ്ങള്‍ ഉല്‍ഭവിച്ചത് ?
2) മറ്റെവിടെ നിന്നെങ്കിലും ജീവന്‍ ഭുമിയിലേക്ക് പ്രത്യേക കാരണങ്ങളാല്‍ എത്തിച്ചേര്‍ന്നതാണൊ? എന്നതാണ്. ഇന്നതെ സാഹചര്യത്തില്‍ നമുക്കറിയാവുന്ന ശാസ്ത്രവിദ്യകള്‍ ഉപയോഗിച്ച് മനുഷ്യര്‍ ഇന്നേവരെ ജീവന്റെ അംശം ഭൂമിയിലല്ലാതെ മറ്റെങ്ങും കണ്ടെത്തിയിട്ടില്ല. അപ്പോള്‍ നിലവിലുള്ള അറിവ് വച്ച് ജീവന്‍ ഭൂമിയില്‍ തന്നെ ഉല്‍ഭവിച്ചതാണ് എന്ന് അനുമാനിക്കുന്നു.മുന്‍പ് പറഞ്ഞത് പോലെ ബിഗ്-ബാംഗിന് ശേഷം നാലരക്കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമി അതിന്റെ രൂപം പ്രാപിക്കാന്‍ തുടങ്ങി. ആ പരിണാമത്തിന്റെ ഇടയിലെപ്പോഴോ വന്നെത്തിയ ഒരു സംഭവമാണ് ഈ ജീവന്‍.

PRADEEPSZ.

2012/2/1 rajesh pr <rajeshprdxb@yahoo.com>

താങ്കള്‍ എഴുതിയത് പകുതി സത്യം ആണ്. "....പക്ഷേ അപ്പോഴും അവനു മനസിലാകാത്ത / കീഴടക്കാന്‍ പറ്റാത്ത നിരവധി പ്രതിഭാസങ്ങള്‍ അവനു ചുറ്റും ഉണ്ടായിരുന്നു. കീഴടക്കാനോ മനസിലാക്കാനോ പറ്റാത്തതിനെ ആരാധിക്കുക എന്ന നിലയിലേക്ക് അവന്‍ മാറി. അങ്ങനെ സുര്യനും ചന്ദ്രനും കടലും വെള്ളച്ചാട്ടങ്ങളും എല്ലാം അവന്റെ ആരാധനാമൂര്‍ത്തികളായി മാറി.."

അത്രയേ ഉള്ളു , ദൈവ സങ്കല്പം. അതായതു ദൈവം ഇല്ല. മനുഷ്യ സഹജമായ ഭീതിയില്‍ നിന്നും ഉണ്ടായ ഒരു ഭാവന സൃഷ്ടി യാണ് ദൈവം. ഭീതി ആണ് ദൈവത്തെ സൃഷ്ടിച്ചത്. ദൈവത്തെ പുകഴ്ത്തിയാല്‍ ദൈവത്തിനു "സന്തോഷമാകും", അങ്ങേരു നമ്മുടെ പ്രശ്നങ്ങള്‍ എല്ലാം സോള്‍വ്‌ ചെയ്തു തരും.. പുകഴ്ത്തിയില്ലെങ്ങില്‍ മൂപ്പര്‍ക്ക് ദേഷ്യം വരും. നരകത്തില്‍ കൊണ്ട് പോയി ഫ്രൈ ആക്കും.... ഏതൊക്കെ ആണ് ഒരു മതത്തിന്റെ അടിസ്ഥാനം. അത് ഹിന്ദു മതം ആയാലും, ഇസ്ലാം ആയാലും. ശാസ്ത്രം പുരോഗമിക്കുന്നതിനോടോപ്പം ദൈവ സങ്കല്പ്പന്കളും മാറി വരുന്നു. നൂറു വര്ഷം മുന്‍പത്തെ വിശ്വാസം അല്ല ഇപ്പോളുള്ളത്. ഇപ്പോളുള്ള വിശ്വാസമയിരിക്കില്ല ഭാവിയിലെത്. അതായതു മനുഷ്യന്റെ സൌകര്യത്തിനനുസരിച്ചു ദൈവ വിശ്വാസവും മാറിക്കൊണ്ടിരിക്കും. മാറിയെ തീരു. എന്ന് പഴയ സങ്കല്പങ്ങള്‍ കാലഹരണ പെട്ടു എന്നു ബോദ്യമായപ്പോള്‍ മതങ്ങള്‍ ശാസ്ത്രത്തിനെ കൂട്ട് പിടിക്കാന്‍ തുടങ്ങി. മതവും ശാസ്ത്രവും ഒരിക്കലും ഒത്തു പോകില്ല ഒരേ സമയത്ത് ശാസ്ത്രത്തിനെ കുറ്റം പറഞ്ഞും, അതേ സമയത്ത് ഓരോന്ന് വ്യാഖ്യാനിച്ചു "...ഇതു ശാസ്ത്രം പറഞ്ഞു, അത് ശാസ്ത്രം പറഞ്ഞു ..." എന്നൊക്കെ ,തങ്ങളുടെ മതത്തിനെ ശാസ്ത്രത്തിന്റെ പിന്‍ബലം നല്കാന്‍ പാട് പെടുകയും ചൈയ്യുന്നു.

യഥാര്‍ത്ഥ മതം തങ്ങളുടെതാണെന്ന് ജപ്പാനിലെ ഏതോ ശാസ്ത്രഞ്ജന്‍ "കണ്ടുപിടിച്ചു" എന്നൊരു വാര്‍ത്ത ഒരു ഇസ്ലാമിക വാരികയില്‍ അടുത്ത് വായിക്കുകയുണ്ടായി. അതുപോലെ തന്നെ ആണ് പരിണാമ സിദ്ധാന്ധം ഹിന്ദു പുരാണത്തില്‍ ഉണ്ട് എന്നു പറയുന്നതും. ഏതൊക്കെ ശുദ്ധ അസംബധം ആണ്. ചുമ്മാ ഓരോന്ന് അടിച്ചു വിടും..!!! രാമായണത്തില്‍ പുഷ്പക വീമാനം ഉണ്ടായിരുന്നു ,അതുകൊണ്ട് പണ്ട് കാലത്തില്‍ ഭാരതത്തില്‍ വീമാനം ഉണ്ടായിരുന്നു എന്നു വാദിക്കുന്നവര്‍ ഉണ്ട് ...!!!!

എല്ലാ മതത്തിന്റെയും കാര്യം ഇങ്ങിനെ തന്നെ. ഒന്നും മറ്റൊന്നിനോട് മെച്ചപെട്ടത്‌ അല്ല. അതുപോലെ ദൈവവും.....!!!

Fun & Info @ Keralites.net
ദൈവം ഉണ്ടോ?
എല്ലാ മനുഷ്യരും ഒരു പ്രാവശ്യമെങ്കിലും ചിന്തിച്ചിട്ടുള്ള ഒരു കാര്യം ആയിരിക്കും ഇത്. ഈ കുറിപ്പിലുടെ ദൈവം ഉണ്ടെന്നോ ഇല്ലെന്നോ സ്ഥാപിക്കാനുള്ള ശ്രമം അല്ല മറിച്ച് വസ്തുതകള്‍ യുക്തിസഹമായി പരിശോദിക്കാന്‍ ആണ് ഇവിടെ ശ്രമിക്കുന്നത്. വായിക്കുന്നവര്‍ എന്നോട് യോജിക്കണം എന്ന് യാതൊരു നിര്‍ബന്ധവുമില്ല. പക്ഷേ അഭിപ്രായം രേഖപെടുത്തുമ്പോള്‍ വെറുതെ ചീത്ത എഴുതി വിടാതെ കാര്യങ്ങള്‍ ഗൌരവത്തോടെ വിലയിരുത്തണം എന്നു മാത്രം ഒരു അഭ്യര്‍ത്ഥന ഉണ്ട്.

മനുഷ്യന്റെ എഴുതപെട്ട ചരിത്രം നമ്മള്‍ക്ക് ലഭിക്കുന്നത് ഏതാണ്ട് അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പുള്ളത് മാത്രമാണ്. അതിനു മുന്‍പുള്ള മനുഷ്യനെ പറ്റിയും അവന്റെ ജീവിതരീതിയെ പറ്റിയും ശാസ്ത്ര പരീക്ഷണങ്ങളിലൂടെയും മറ്റും മനസിലാക്കി എടുക്കാനേ സാധിക്കു.

മത ഗ്രന്ഥങ്ങളായ ഖുര്‍ആന്‍, ബൈബിള്‍ എന്നിവ അനുസരിച്ച് ആദവും ഹവ്വയും ആണ് ആദ്യത്തെ മനുഷ്യര്‍. അവരുടെ ഉത്പത്തിയെപറ്റി പറയുന്ന കഥ ശാസ്ത്രീയ വിശദീകരണങ്ങളുമായി ഒരു രീതിയിലും പൊരുത്ത പെടുന്നവ അല്ല.

ഹിന്ദു പുരാണത്തില്‍ പറയുന്ന ദശാവതാര കഥ പ്രതീകാതമകമായി പരിണാമ സിദ്ദാന്തമാണ് അവതരിപ്പിക്കുന്നത്‌ എന്നു വാദിക്കാവുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്. ഡാര്‍വിന്റെ പരിണാമ സിദ്ദാന്തം നമ്മള്‍ ഒരു വരിയില്‍ അവതരിപ്പിച്ചാല്‍ ഏതാണ്ട് ഇങ്ങനെ ചുരുക്കാം.


ജലത്തില്‍ ജീവന്‍ ഉണ്ടാകുന്നു - ജലത്തിലെ ബഹുകോശ ജീവികള്‍ - ജലത്തിലും കരയിലും ജീവിക്കുന്ന ജീവികള്‍ - കരയില്‍ ജീവിക്കുന്ന ജീവികള്‍ - മനുഷ്യന്‍


ഇനി നമ്മള്‍ ദശാവതാര കഥ എടുത്താല്‍


മത്സ്യം (ജല ജീവി) - കൂര്‍മം (ജലത്തിലും കരയിലും) - വരാഹം - നരസിംഹം (കരയില്‍) - വാമനന്‍ (മനുഷ്യന്‍)


ഇനി നമുക്ക് ശാസ്ത്രീയമായി കാര്യങ്ങളെ ഒന്നു സമീപിക്കാം. പരിണാമ ഫലമായി പുരാതന മനുഷ്യന്‍ ഉണ്ടാകുന്നു. അവന്‍ മൃഗ സമാനനായി ജീവിക്കുന്നു. മൃഗങ്ങളെ പോലെ ഇര പിടിക്കുകയും ഗുഹകളില്‍ ജീവിക്കുകയും ചെയ്യുന്നു. കാലക്രമേണ അവന്‍ ചിന്തിക്കാന്‍ തുടങ്ങുകയും ഇര പിടിക്കാന്‍ പ്രാകൃതമായ ആയുധങ്ങള്‍ ‍ഉപയോഗിക്കുകയും വാസസ്ഥലങ്ങളില്‍ കൂടുതല്‍ സൗകര്യം ഒരുക്കാനും സ്വന്തം ആവശ്യത്തിനായി മൃഗങ്ങളെ ഉപയോഗിക്കാനും തുടങ്ങി.
അവിടെ നിന്നും പടി പടിയായി വളര്‍ന്ന അവന്‍ കൃഷി ചെയ്യാനും ആഹാര സാധനങ്ങള്‍ സംഭരിച്ചു വെക്കാനും പഠിച്ചു. ഒപ്പം ശത്രുക്കളെ കീഴടക്കാനും അവന്‍ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. പക്ഷേ അപ്പോഴും അവനു മനസിലാകാത്ത / കീഴടക്കാന്‍ പറ്റാത്ത നിരവധി പ്രതിഭാസങ്ങള്‍ അവനു ചുറ്റും ഉണ്ടായിരുന്നു. കീഴടക്കാനോ മനസിലാക്കാനോ പറ്റാത്തതിനെ ആരാധിക്കുക എന്ന നിലയിലേക്ക് അവന്‍ മാറി. അങ്ങനെ സുര്യനും ചന്ദ്രനും കടലും വെള്ളച്ചാട്ടങ്ങളും എല്ലാം അവന്റെ ആരാധനാമൂര്‍ത്തികളായി മാറി.

ഭാരതീയ പുരാണങ്ങളും വേദങ്ങളും പരിശോധിച്ചാല്‍ നമുക്ക് ഇത് മനസിലാക്കാന്‍ സാധിക്കും. സൂര്യനും ഇന്ദ്രനുമെല്ലാം ദൈവങ്ങളായത് ഇങ്ങനെ ആണ്. ലോകത്തിന്റെ പല ഭാഗത്തും ഇങ്ങനെ പല രീതിയിലുള്ള ആരാധനാ മൂര്‍ത്തികള്‍ ഉണ്ടായിട്ടുണ്ട്. ഗ്രീക്ക് പുരാണങ്ങളും മറ്റും പരിശോധിച്ചാല്‍ ഭാരതീയ പുരാണങ്ങളിലെന്ന പോലെ ഈ സ്ഥിതി വിശേഷം നമുക്ക് മനസിലാക്കാന്‍ സാധിക്കും. ഈ ആരാധനാ മൂര്‍ത്തികളെ പ്രീതിപ്പെടുത്താന്‍ വേണ്ടി പല വിധ അനുഷ്ടാനങ്ങളും ആരാധന സമ്പ്രദായങ്ങളും രൂപമെടുത്തു. ഈ ശക്തികളെ ആരാധിക്കാന്‍ വേണ്ടി ഒരു പ്രത്യേക വിഭാഗം തന്നെ ഉണ്ടായി. അവര്‍ സമൂഹത്തിന്റെ മേല്തട്ടിലേക്ക് ഉയര്‍ന്നു വന്നു
.

Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment