Wednesday, 1 February 2012

Re: [www.keralites.net] ദൈവം ഉണ്ടോ? ......!

 

ചോദ്യം: ദൈവം ഒരു യാഥാര്‍ത്ഥ്യമോ? ഒരു ദൈവം ഉണ്ടെന്ന് വ്യക്തമായി എനിക്ക്‌ എങ്ങനെ അറിയുവാന്‍ കഴിയും?

ഉത്തരം:
ഒരു ദൈവം ഉണ്ടെന്ന് നമുക്ക്‌ വ്യക്തമായി അറിയുവാന്‍ കഴിയും. കാരണം അവന്‍ മൂന്നു രീതിയില്‍ തന്നെത്താന്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. പ്രപഞ്ചത്തില്‍, വചനത്തില്‍, ക്രിസ്തുവില്‍

ഒരു ദൈവം ഉണ്ട്‌ എന്നതിന്റെ ഏറ്റവും വലിയ തെളിവ്‌ താന്‍ സൃഷ്ടിച്ച ഈ ലോകം തന്നെയാണ്‌. "ദൈവത്തെക്കുറിച്ച്‌ അറിയാവുന്നത്‌ അവര്‍ക്ക്‌ വെളിവായിരിക്കുന്നു. ദൈവം അവര്‍ക്ക്‌ വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങള്‍ ലോകസൃഷ്ടി മുതല്‍ അവന്റെ പ്രവര്‍ത്തികളാല്‍ തെളിവായി വരുന്നു" (റോമ. 1:20). "ആകാശം ദൈവത്തിന്റെ മഹത്വത്തെ വര്‍ണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു" (സങ്കീ.19:1).

എവിടെ നിന്നെങ്കിലും എനിക്ക്‌ ഒരു ഘടികാരം കിട്ടിയാല്‍ അത്‌ പെട്ടെന്ന് വെളിപ്പെട്ടതാണെന്നോ അല്ലെങ്കില്‍ അത്‌ എപ്പോഴും ഉണ്ടായിരുന്നതാണെന്നോ ഞാന്‍ കരുതുകയില്ല. ആ ഘടികാരത്തിന്റെ ഘടന അനുസര്‍ച്ച്‌ അതു രൂപകല്‍പന ചെയ്ത ഒരാള്‍ ഉണ്ടെന്ന് എനിക്ക്‌ അനുമാനിക്കാം. ഒരു ഘടികാരത്തിനേക്കാള്‍ എത്രയോ മടങ്ങ്‌ കൃത്യനിഷ്ടയും രൂപകല്‍പനയും ഞാന്‍ എന്റെ ചുറ്റിലുമുള്ള പ്രപഞ്ചത്തില്‍ കാണുന്നു. നാം സമയം അളക്കുന്നത്‌ നമ്മുടെ ഘടികാരത്തെ ആശ്രയിച്ചല്ലല്ലോ; മറിച്ച്‌ ദൈവത്തിന്റെ കൈവേലയെ ആശ്രയിച്ചാണല്ലോ - ഭൂമിയുടെ പ്രദിക്ഷണത്തെ ആശ്രയിച്ചാണ്‌ നാം സമയം അളക്കുന്നത്‌. നാം വസിക്കുന്ന ഈ പ്രപഞ്ചം ഒരു വലിയ രൂപകല്‍പന വെളിപ്പെടുത്തുന്നു; ആ രൂപകല്‍പന, രൂപകല്‍പനചെയ്ത ആളിനെ ചൂണ്ടിക്കാണിക്കുന്നു.

നമുക്ക്‌ എവിടെ നിന്നെങ്കിലും എഴുതപ്പെട്ട ഒരു സന്ദേശം ലഭിച്ചു എന്ന് കരുതുക. അത്‌ വായിച്ചു മനസ്സിലാക്കുവാന്‍ നാം ശ്രമിക്കുന്നു. എവിടെ നിന്നോ ആരോ ഒരാള്‍ എഴുതി അയക്കാതെ ആ ദൂത്‌ നമുക്ക്‌ വന്നു ചേരുകയില്ലല്ലോ. എന്നാല്‍ അതിനേക്കാള്‍ എത്രയോ അധികം 'സന്ദേശങ്ങള്‍' അടങ്ങിയതാണ്‌ നമ്മുടെ ശരീര്‍ത്തിലെ ഓരോ സെല്ലുകളിലേയും ഡി.എന്‍.എ.കോഡുകള്‍. ഇത്ര അധിക സങ്കീര്‍ണ്ണമായ സന്ദേശങ്ങള്‍ അടങ്ങിയ D.N.A.കോഡുകള്‍ എഴുതിയ ഒരാള്‍ ഇല്ലെന്നോ?

നാം ജീവിക്കുന്നത്‌ സങ്കീര്‍ണ്ണമായ ഒരു ഭൌതീക ലോകത്തില്‍ മാത്രമല്ല, മനുഷന്റെ ഹൃദയത്തില്‍ നിത്യതയും ദൈവം വെച്ചിരിക്കുന്നു എന്ന് സഭാപ്ര. 3:11 പറയുന്നു. സകല മനുഷരും മനസ്സിലാക്കിയിരിക്കുന്ന ഒരു നഗ്ന സത്യം വെറും ഭൌതീകം മത്രമല്ല മനുഷജീവിതം എന്നതാണ്‌. രണ്ടു നിലകളിലാണ്‌ നിത്യതയെക്കുറിച്ചുള്ള ചിന്ത മനുഷനെ പ്രായോഗികമായി സ്വാധീനിച്ചിരിക്കുന്നത്‌; മനുഷന്‍ നിയമങ്ങള്‍ക്ക്‌ വിധേയനാണ്‌. മനുഷന്‍ ആരാധിക്കുന്നവനാണ്‌.

ലോകത്ത്‌ ഇതുവരെ കണ്ടിട്ടുള്ള എല്ലാ കലാചാരങ്ങളും നാഗരീകതകളും ചില ധാര്‍മീക മൂല്യങ്ങളെ ഒരുപോലെ മതിക്കുന്നവയാണ്‌. ഉദ്ദാഹരണമായി ലോകത്തെമ്പാടും മനുഷന്‍ സ്നേഹത്തിന്‌ വിലകല്‍പിക്കുന്നു; ഭോഷ്കിനെ വെറുക്കുന്നു. ഈ പൊതുവായുള്ള ധാര്‍മീകത - ഏതു ശരി, ഏതു തെറ്റ്‌ എന്നുള്ള സര്‍വലൌകീക ചിന്താഗതി - നമ്മെ കാണിക്കുന്നത്‌ മാനവരാശിക്കു പിന്നില്‍ വര്‍ത്തിക്കുന്ന ഒരു വലിയ ധാര്‍മ്മീക നിയമജ്ഞനെയാണ്‌.

അതുപോലെതന്നെ ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ എല്ലായിടത്തും, നാഗരീക വ്യത്യാസമെന്യേ, തങ്ങള്‍ക്കായി ആരാധനാ രീതികള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. ഒരു പക്ഷേ, ആരേയാണ്‌ ആരാധിക്കുന്നത്‌ എന്നതില്‍ വ്യത്യാസം ഉണ്ടായാലും, മാനവകുലം എല്ലായിടത്തും തങ്ങളേക്കാള്‍ ഉയര്‍ന്ന ഒരു ശക്തിയെക്കുറിച്ച്‌ അറിവുള്ളവരായിരുന്നു. മനുഷന്റെ ഈ വാഞ്ചക്ക്‌ കാരണം ദൈവം മനുഷനെ തന്റെ സാദൃശ്യത്തില്‍ ഉണ്ടാക്കിയതിനാലാണ്‌ (ഉല്‍പ.1:27).

ഇനിയും ദൈവം പ്രത്യേകമായി ബൈബിളില്‍ കൂടെ തന്നെത്താന്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. വേദപുസ്തകത്തില്‍ ദൈവത്തിന്റെ ആസ്ഥിത്വത്തെപ്പറ്റി ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല; ദൈവമുണ്ട്‌ എന്ന അനുമാനത്തിലാണ്‌ വേദപുസ്തകം എഴുതപ്പെട്ടിരിക്കുന്നത്‌ (ഉല്‍പ.1:1: പുറ.3:14). ആരെങ്കിലും ഒരാള്‍ തന്റെ ആത്മകഥ എഴുതുമ്പോള്‍, താന്‍ ജീവിച്ചിരുന്നു എന്ന് തെളിയിക്കുവാന്‍ സമയം കളയാറില്ലല്ലോ. അതുപോലെ ദൈവവും തന്റെ ആസ്ഥിത്വത്തെ തെളിയിക്കുവാന്‍ തന്റെ പുസ്തകത്തില്‍ ഒരുമ്പെട്ടിട്ടില്ല. ആളുകളെ പരിവര്‍ത്തനം ചെയ്യുവാനുള്ള അതിന്റെ കഴിവ്‌, അതിന്റെ സത്യസന്ധത, അതിലെ അത്ഭുതങ്ങള്‍, നാം വേദപുസ്തകത്തെ അടുത്തു ശ്രദ്ധിക്കേണ്ട ആവശ്യത്തിലേക്ക്‌ വിരല്‍ ചൂണ്ടുന്നു.

അടുത്തതായി ദൈവം തന്നേത്താന്‍ വെളിപ്പെടുത്തിയിരിക്കുന്നത്‌ തന്റെ പുത്രനായ യേശുക്രിസ്തുവില്‍ കൂടെയാണ്‌ (യോഹ.14:6-11). "ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവമായിരുന്നു... വചനം ജഡമായി നമ്മുടെ ഇടയില്‍ പാര്‍ത്തു" (യോഹ.1:1,14). യേശുക്രിസ്തുവില്‍ "ദൈവത്തിന്റെ സകല സമ്പൂര്‍ണ്ണതയും ദേഹരൂപത്തില്‍ വസിക്കുന്നു" (കൊലോ.2:9). യേശുക്രിസ്തു തന്റെ അത്ഭുതകരമായ ജീവിതത്തില്‍ പഴയ നിയമം മുഴുവനും പാലിക്കുകയും പഴയനിയമത്തിലെ പ്രവചനങ്ങള്‍ മുഴുവനും നിറവേറ്റുകയും ചെയ്തു (മത്താ.5:17). തന്റെ ദൈവത്വത്തിന്റെ ആധാരമായി യേശുക്രിസ്തു അനേക അത്ഭുതങ്ങളും അടയാളങ്ങളും മാത്രമല്ല അനേക മനുഷസ്നേഹ കര്‍മ്മങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ചെയ്തു (യോഹ.21:24-25). തന്റെ മരണാനന്തരം താന്‍ ഉയിര്‍ത്തെഴുന്നേറ്റു വന്നത്‌ നൂറുകണക്കിന്‌ ദൃകഃസാക്ഷികള്‍ കണ്ട്‌ സാക്ഷിക്കുന്നു (1കൊരി.15:6). യേശുക്രിസ്തു ആരായിരുന്നു എന്നതിന്‌ അനേക തെളിവുകള്‍ ഉണ്ട്‌. അപ്പൊസ്തലനായ പൌലോസ്‌ പറയുന്നത്‌ ശ്രദ്ധിക്കുക: "അത്‌ ഒരു കോണില്‍ നടന്നതല്ല" (പ്രവ.26:26).

നമുക്കെല്ലാമറിയാവുന്നതുപോലെ അവിശ്വാസികള്‍ തങ്ങളുടെ തെറ്റായ ചിന്താഗതികളാല്‍ തെളിവുകളെ മാറ്റിമറിക്കാറുണ്ട്‌. ഏതു തെളിവുകളും അവര്‍ക്ക്‌ മതിയാകുന്നതല്ല (സങ്കീ. 14:1). വേദപുസ്തകം പറയുന്നത്‌ ഇത്‌ വിശ്വസിക്കുന്നവര്‍ക്കേ ഇതിന്റെ ഫലം കാണുവാന്‍ സാധിക്കുകയുള്ളൂ എന്നാണ്‌ (എബ്രാ. 11:6).


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment