Wednesday 1 February 2012

Re: [www.keralites.net] ദൈവം ഉണ്ടോ? ......!

 

ദൈവം

വിശുദ്ധ ഖുറാന്‍ പറയുന്നത് ശ്രദ്ധിക്കൂ " അള്ളാഹു - അവനല്ലാതെ ഒരു ദൈവവുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍, എല്ലാം നിയന്ത്രിക്കുന്നവന്‍ , മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റെതാണ് ആകാശ ഭൂമികളിലുള്ളതെല്ലാം . അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെ അടുക്കല്‍ ശുപാര്‍ശ നടത്താന്‍ ആരുണ്ട്‌ ? അവര്‍ക്ക് വരാനുള്ളതും അവര്‍ക്ക് കഴിഞ്ഞു പോയതും അവന്‍ അറിയുന്നു . അവന്റെ അറിവില്‍നിന്നും അവന്‍ ഇചഛിക്കുന്നതല്ലാതെ അവര്‍ക്ക് സൂക്ഷ്മമായ്‌ അറിയാന്‍ കഴിയുകയില്ല . അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊളളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്നു ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ ."

പ്രവാചകന്മാര്‍

വിശുദ്ധ ഖുറാന്‍ പറയുന്നതു ശ്രദ്ധിക്കൂ !
തീര്‍ച്ചയായും നിന്നെ നാം അയച്ചിരിക്കുന്നത്‌ സത്യവും കൊണ്ടാണ്‌. ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനുമായിട്ട്‌. ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല.

( നബിയെ പരിഹസിച്ചുകൊണ്ട്‌ ) സത്യനിഷേധികള്‍ പറയുന്നു: ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ഇവന്‍റെ മേല്‍ എന്താണ്‌ ഒരു ദൃഷ്ടാന്തം ഇറക്കപ്പെടാത്തത്‌? ( നബിയേ, ) നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. എല്ലാ ജനവിഭാഗത്തിനുമുണ്ട്‌ ഒരു മാര്‍ഗദര്‍ശി.

" ഞാനിതാ ഭൂമിയില്‍ ഒരു പ്രതിനിധിയെ സൃഷ്ടിക്കാന്‍ പോകുന്നു , എന്ന് നിന്റെ നാഥന്‍ മാലഖമാരോട് പറഞ്ഞ സന്ദര്‍ഭം ശ്രദ്ധേയമാണ്. മാലാഖമാര്‍ പറഞ്ഞു , ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കുന്നവരെയും, ചോര ചിന്തുന്നവരെയും ആണോ നീ നിയോഗിക്കുന്നത് . ഞങ്ങളാകട്ടെ നിന്റെ മഹത്വം പ്രകീര്‍ത്തിക്കുകയും ചെയ്യുന്നവരല്ലോ. അള്ളാഹു (ദൈവം ) പറഞ്ഞു ! നിങ്ങള്‍്ക്കറിഞ്ഞുകൂടാത്തത് എനിക്കറിയാം .

........................................... പിശാച്‌ അവരെ (ആദമിനെയും, ഇണയെയും) വഴി തെറ്റിച്ചു (അല്ലാഹുവിന്റെ കല്പനകള്‍ അനുസരിക്കുന്നത്തില്‍ നിന്നും) . അവര്‍ അനുഭവിച്ചു വന്ന സൌഖ്യത്തില്‍ നിന്നും (സ്വര്‍ഗത്തില്‍ ) പുറം തള്ളുകയും ചെയ്തു.

അനന്തരം ആദം നിന്റെ നാഥനില്‍ നിന്നും ചില വചനങ്ങള്‍ സ്വീകരിച്ചു . ( ആ വചനങ്ങള്‍ മുഖേനെ പശ്ച്ഛാത്തപിച്ച ) ആദമിന് അള്ളാഹു പാപമോചനം നല്‍കി. അവന്‍ പശ്ച്ഛാത്തപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രേ .

അള്ളാഹു പറഞ്ഞു , നിങ്ങളെല്ലാവരും അവിടെ നിന്നും ( സ്വര്‍ഗത്തില്‍ നിന്നും ) ഇറങ്ങി പ്പോവുക (ഭൂമിയിലേക്ക്) . എന്നിട്ട് എന്റെ പക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ , എന്റെ ആ മാര്‍ഗദര്‍ശനം പിന്‍്പറ്റുന്നവരാരോ അവര്‍ ഭയപ്പെടെണ്ടതില്ല , അവര്‍ ദുഃഖിക്കേണ്ടി വരുകയുമില്ല.

അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളികളയുകയും ചെയ്തവരയിരിക്കും നരകാവകശികള്‍് , അവര്‍ അതില്‍ നിത്യവാസികളും ആയിരിക്കും.

------------------ മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം അവര്‍‌ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കുവാനും നിഷേധികള്‍ക്ക് താക്കീത് നല്കുവാനുമായി അള്ളാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. ജനങ്ങള്‍ ഭിന്നിച്ച വിഷയത്തില്‍ തീര്‍്പ്പുകല്പിക്കാനായ് അവരുടെ കൂടെ സത്യവേദവും അള്ളാഹു അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്കപെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നു കിട്ടിയ ശേഷവും വേദ വിഷയത്തില്‍ ഭിന്നിച്ചിട്ടുള്ളത് അവര്‍‌ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുംകൊണ്ടല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്നും അവര്‍‌ ഭിന്നിച്ച്കന്നുവോ ആ സത്യത്തിലേക്ക് അള്ളാഹു തന്റെ താല്പര്യപ്രകാരം സത്യം വിശ്വസിച്ചവര്‍്ക്ക് വഴി കാണിച്ചു.
താന്‍ ഉദ്ദേശിക്കുന്നവരെ അള്ളാഹു നേര്‍ മാര്‍ഗത്തിലേക്ക് നയിക്കുന്നു.

IN THE NAME OF GOD, THE MOST BENEFICENT, THE MOST MERCIFUL:
PRAISE BE TO GOD, THE LORD OF THE UNIVERSE.
THE MOST MERCIFUL, THE EVER MERCIFUL.
KING OF THE DAY OF JUDGMENT.
YOU ALONE WE WORSHIP, AND YOU ALONE WE ASK FOR HELP
GUIDE US TO THE STRAIGHT PATH;
THE PATH OF THOSE WHOM YOU HAVE BLESSED, NOT OF THOSE WHO HAVE DESERVED ANGER, NOR OF THOSE WHO STRAY.
--------------------------------------------------
Thanks & Brgds
BRK


2012/2/1 ps koya <pskoya2004@yahoo.com>
എന്താ താങ്ങളുടെ നിലപാട്‌ എന്ന് വ്യക്തമായി പറയണം. ഉണ്ട് അല്ലെങ്കില്‍ ഇല്ല എന്ന്. എന്നാ പിന്നെ നമുക്ക് ചര്‍ച്ച ചെയ്യാം വളരെ നല്ല രീതിയില്‍. ഈ കാര്യം ഒരു നല്ല ചര്‍ച്ചയാക്കാം. ഒരുപാട് കാര്യങ്ങള്‍ നമുക്ക് അതിലൂടെ മനസ്സിലാക്കാന്‍ കഴിയും എന്ന് പ്രത്യാശിക്കുന്നു.
 
PSK

From: laly s <lalysin@yahoo.co.in>
To: Keralites <Keralites@yahoogroups.com>
Sent: Tuesday, January 31, 2012 5:01 PM
Subject: [www.keralites.net] ദൈവം ഉണ്ടോ? ......!
 
Fun & Info @ Keralites.net
ദൈവം ഉണ്ടോ?
എല്ലാ മനുഷ്യരും ഒരു പ്രാവശ്യമെങ്കിലും ചിന്തിച്ചിട്ടുള്ള ഒരു കാര്യം ആയിരിക്കും ഇത്. ഈ കുറിപ്പിലുടെ ദൈവം ഉണ്ടെന്നോ ഇല്ലെന്നോ സ്ഥാപിക്കാനുള്ള ശ്രമം അല്ല മറിച്ച് വസ്തുതകള്‍ യുക്തിസഹമായി പരിശോദിക്കാന്‍ ആണ് ഇവിടെ ശ്രമിക്കുന്നത്. വായിക്കുന്നവര്‍ എന്നോട് യോജിക്കണം എന്ന് യാതൊരു നിര്‍ബന്ധവുമില്ല. പക്ഷേ അഭിപ്രായം രേഖപെടുത്തുമ്പോള്‍ വെറുതെ ചീത്ത എഴുതി വിടാതെ കാര്യങ്ങള്‍ ഗൌരവത്തോടെ വിലയിരുത്തണം എന്നു മാത്രം ഒരു അഭ്യര്‍ത്ഥന ഉണ്ട്.

മനുഷ്യന്റെ എഴുതപെട്ട ചരിത്രം നമ്മള്‍ക്ക് ലഭിക്കുന്നത് ഏതാണ്ട് അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പുള്ളത് മാത്രമാണ്. അതിനു മുന്‍പുള്ള മനുഷ്യനെ പറ്റിയും അവന്റെ ജീവിതരീതിയെ പറ്റിയും ശാസ്ത്ര പരീക്ഷണങ്ങളിലൂടെയും മറ്റും മനസിലാക്കി എടുക്കാനേ സാധിക്കു.

മത ഗ്രന്ഥങ്ങളായ ഖുര്‍ആന്‍, ബൈബിള്‍ എന്നിവ അനുസരിച്ച് ആദവും ഹവ്വയും ആണ് ആദ്യത്തെ മനുഷ്യര്‍. അവരുടെ ഉത്പത്തിയെപറ്റി പറയുന്ന കഥ ശാസ്ത്രീയ വിശദീകരണങ്ങളുമായി ഒരു രീതിയിലും പൊരുത്ത പെടുന്നവ അല്ല.

ഹിന്ദു പുരാണത്തില്‍ പറയുന്ന ദശാവതാര കഥ പ്രതീകാതമകമായി പരിണാമ സിദ്ദാന്തമാണ് അവതരിപ്പിക്കുന്നത്‌ എന്നു വാദിക്കാവുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്. ഡാര്‍വിന്റെ പരിണാമ സിദ്ദാന്തം നമ്മള്‍ ഒരു വരിയില്‍ അവതരിപ്പിച്ചാല്‍ ഏതാണ്ട് ഇങ്ങനെ ചുരുക്കാം.


ജലത്തില്‍ ജീവന്‍ ഉണ്ടാകുന്നു - ജലത്തിലെ ബഹുകോശ ജീവികള്‍ - ജലത്തിലും കരയിലും ജീവിക്കുന്ന ജീവികള്‍ - കരയില്‍ ജീവിക്കുന്ന ജീവികള്‍ - മനുഷ്യന്‍


ഇനി നമ്മള്‍ ദശാവതാര കഥ എടുത്താല്‍


മത്സ്യം (ജല ജീവി) - കൂര്‍മം (ജലത്തിലും കരയിലും) - വരാഹം - നരസിംഹം (കരയില്‍) - വാമനന്‍ (മനുഷ്യന്‍)


ഇനി നമുക്ക് ശാസ്ത്രീയമായി കാര്യങ്ങളെ ഒന്നു സമീപിക്കാം. പരിണാമ ഫലമായി പുരാതന മനുഷ്യന്‍ ഉണ്ടാകുന്നു. അവന്‍ മൃഗ സമാനനായി ജീവിക്കുന്നു. മൃഗങ്ങളെ പോലെ ഇര പിടിക്കുകയും ഗുഹകളില്‍ ജീവിക്കുകയും ചെയ്യുന്നു. കാലക്രമേണ അവന്‍ ചിന്തിക്കാന്‍ തുടങ്ങുകയും ഇര പിടിക്കാന്‍ പ്രാകൃതമായ ആയുധങ്ങള്‍ ‍ഉപയോഗിക്കുകയും വാസസ്ഥലങ്ങളില്‍ കൂടുതല്‍ സൗകര്യം ഒരുക്കാനും സ്വന്തം ആവശ്യത്തിനായി മൃഗങ്ങളെ ഉപയോഗിക്കാനും തുടങ്ങി.
അവിടെ നിന്നും പടി പടിയായി വളര്‍ന്ന അവന്‍ കൃഷി ചെയ്യാനും ആഹാര സാധനങ്ങള്‍ സംഭരിച്ചു വെക്കാനും പഠിച്ചു. ഒപ്പം ശത്രുക്കളെ കീഴടക്കാനും അവന്‍ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. പക്ഷേ അപ്പോഴും അവനു മനസിലാകാത്ത / കീഴടക്കാന്‍ പറ്റാത്ത നിരവധി പ്രതിഭാസങ്ങള്‍ അവനു ചുറ്റും ഉണ്ടായിരുന്നു. കീഴടക്കാനോ മനസിലാക്കാനോ പറ്റാത്തതിനെ ആരാധിക്കുക എന്ന നിലയിലേക്ക് അവന്‍ മാറി. അങ്ങനെ സുര്യനും ചന്ദ്രനും കടലും വെള്ളച്ചാട്ടങ്ങളും എല്ലാം അവന്റെ ആരാധനാമൂര്‍ത്തികളായി മാറി.

ഭാരതീയ പുരാണങ്ങളും വേദങ്ങളും പരിശോധിച്ചാല്‍ നമുക്ക് ഇത് മനസിലാക്കാന്‍ സാധിക്കും. സൂര്യനും ഇന്ദ്രനുമെല്ലാം ദൈവങ്ങളായത് ഇങ്ങനെ ആണ്. ലോകത്തിന്റെ പല ഭാഗത്തും ഇങ്ങനെ പല രീതിയിലുള്ള ആരാധനാ മൂര്‍ത്തികള്‍ ഉണ്ടായിട്ടുണ്ട്. ഗ്രീക്ക് പുരാണങ്ങളും മറ്റും പരിശോധിച്ചാല്‍ ഭാരതീയ പുരാണങ്ങളിലെന്ന പോലെ ഈ സ്ഥിതി വിശേഷം നമുക്ക് മനസിലാക്കാന്‍ സാധിക്കും. ഈ ആരാധനാ മൂര്‍ത്തികളെ പ്രീതിപ്പെടുത്താന്‍ വേണ്ടി പല വിധ അനുഷ്ടാനങ്ങളും ആരാധന സമ്പ്രദായങ്ങളും രൂപമെടുത്തു. ഈ ശക്തികളെ ആരാധിക്കാന്‍ വേണ്ടി ഒരു പ്രത്യേക വിഭാഗം തന്നെ ഉണ്ടായി. അവര്‍ സമൂഹത്തിന്റെ മേല്തട്ടിലേക്ക് ഉയര്‍ന്നു വന്നു
.
 
Fun & Info @ Keralites.net
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment