എന്താ താങ്ങളുടെ നിലപാട് എന്ന് വ്യക്തമായി പറയണം. ഉണ്ട് അല്ലെങ്കില്‍ ഇല്ല എന്ന്. എന്നാ പിന്നെ നമുക്ക് ചര്‍ച്ച ചെയ്യാം വളരെ നല്ല രീതിയില്‍. ഈ കാര്യം ഒരു നല്ല ചര്‍ച്ചയാക്കാം. ഒരുപാട് കാര്യങ്ങള്‍ നമുക്ക് അതിലൂടെ മനസ്സിലാക്കാന്‍ കഴിയും എന്ന് പ്രത്യാശിക്കുന്നു.
PSK
From: laly s <lalysin@yahoo.co.in>
To: Keralites <Keralites@yahoogroups.com>
Sent: Tuesday, January 31, 2012 5:01 PM
Subject: [www.keralites.net] ദൈവം ഉണ്ടോ? ......!
ദൈവം ഉണ്ടോ? എല്ലാ മനുഷ്യരും ഒരു പ്രാവശ്യമെങ്കിലും ചിന്തിച്ചിട്ടുള്ള ഒരു കാര്യം ആയിരിക്കും ഇത്. ഈ കുറിപ്പിലുടെ ദൈവം ഉണ്ടെന്നോ ഇല്ലെന്നോ സ്ഥാപിക്കാനുള്ള ശ്രമം അല്ല മറിച്ച് വസ്തുതകള്‍ യുക്തിസഹമായി പരിശോദിക്കാന്‍ ആണ് ഇവിടെ ശ്രമിക്കുന്നത്. വായിക്കുന്നവര്‍ എന്നോട് യോജിക്കണം എന്ന് യാതൊരു നിര്‍ബന്ധവുമില്ല. പക്ഷേ അഭിപ്രായം രേഖപെടുത്തുമ്പോള്‍ വെറുതെ ചീത്ത എഴുതി വിടാതെ കാര്യങ്ങള്‍ ഗൌരവത്തോടെ വിലയിരുത്തണം എന്നു മാത്രം ഒരു അഭ്യര്‍ത്ഥന ഉണ്ട്.
മനുഷ്യന്റെ എഴുതപെട്ട ചരിത്രം നമ്മള്‍ക്ക് ലഭിക്കുന്നത് ഏതാണ്ട് അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പുള്ളത് മാത്രമാണ്. അതിനു മുന്‍പുള്ള മനുഷ്യനെ പറ്റിയും അവന്റെ ജീവിതരീതിയെ പറ്റിയും ശാസ്ത്ര പരീക്ഷണങ്ങളിലൂടെയും മറ്റും മനസിലാക്കി എടുക്കാനേ സാധിക്കു.
മത ഗ്രന്ഥങ്ങളായ ഖുര്‍ആന്‍, ബൈബിള്‍ എന്നിവ അനുസരിച്ച് ആദവും ഹവ്വയും ആണ് ആദ്യത്തെ മനുഷ്യര്‍. അവരുടെ ഉത്പത്തിയെപറ്റി പറയുന്ന കഥ ശാസ്ത്രീയ വിശദീകരണങ്ങളുമായി ഒരു രീതിയിലും പൊരുത്ത പെടുന്നവ അല്ല.
ഹിന്ദു പുരാണത്തില്‍ പറയുന്ന ദശാവതാര കഥ പ്രതീകാതമകമായി പരിണാമ സിദ്ദാന്തമാണ് അവതരിപ്പിക്കുന്നത് എന്നു വാദിക്കാവുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്. ഡാര്‍വിന്റെ പരിണാമ സിദ്ദാന്തം നമ്മള്‍ ഒരു വരിയില്‍ അവതരിപ്പിച്ചാല്‍ ഏതാണ്ട് ഇങ്ങനെ ചുരുക്കാം.
ജലത്തില്‍ ജീവന്‍ ഉണ്ടാകുന്നു - ജലത്തിലെ ബഹുകോശ ജീവികള്‍ - ജലത്തിലും കരയിലും ജീവിക്കുന്ന ജീവികള്‍ - കരയില്‍ ജീവിക്കുന്ന ജീവികള്‍ - മനുഷ്യന്‍
ഇനി നമ്മള്‍ ദശാവതാര കഥ എടുത്താല്‍
മത്സ്യം (ജല ജീവി) - കൂര്‍മം (ജലത്തിലും കരയിലും) - വരാഹം - നരസിംഹം (കരയില്‍) - വാമനന്‍ (മനുഷ്യന്‍)
ഇനി നമുക്ക് ശാസ്ത്രീയമായി കാര്യങ്ങളെ ഒന്നു സമീപിക്കാം. പരിണാമ ഫലമായി പുരാതന മനുഷ്യന്‍ ഉണ്ടാകുന്നു. അവന്‍ മൃഗ സമാനനായി ജീവിക്കുന്നു. മൃഗങ്ങളെ പോലെ ഇര പിടിക്കുകയും ഗുഹകളില്‍ ജീവിക്കുകയും ചെയ്യുന്നു. കാലക്രമേണ അവന്‍ ചിന്തിക്കാന്‍ തുടങ്ങുകയും ഇര പിടിക്കാന്‍ പ്രാകൃതമായ ആയുധങ്ങള്‍ ഉപയോഗിക്കുകയും വാസസ്ഥലങ്ങളില്‍ കൂടുതല്‍ സൗകര്യം ഒരുക്കാനും സ്വന്തം ആവശ്യത്തിനായി മൃഗങ്ങളെ ഉപയോഗിക്കാനും തുടങ്ങി. അവിടെ നിന്നും പടി പടിയായി വളര്‍ന്ന അവന്‍ കൃഷി ചെയ്യാനും ആഹാര സാധനങ്ങള്‍ സംഭരിച്ചു വെക്കാനും പഠിച്ചു. ഒപ്പം ശത്രുക്കളെ കീഴടക്കാനും അവന്‍ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. പക്ഷേ അപ്പോഴും അവനു മനസിലാകാത്ത / കീഴടക്കാന്‍ പറ്റാത്ത നിരവധി പ്രതിഭാസങ്ങള്‍ അവനു ചുറ്റും ഉണ്ടായിരുന്നു. കീഴടക്കാനോ മനസിലാക്കാനോ പറ്റാത്തതിനെ ആരാധിക്കുക എന്ന നിലയിലേക്ക് അവന്‍ മാറി. അങ്ങനെ സുര്യനും ചന്ദ്രനും കടലും വെള്ളച്ചാട്ടങ്ങളും എല്ലാം അവന്റെ ആരാധനാമൂര്‍ത്തികളായി മാറി.
ഭാരതീയ പുരാണങ്ങളും വേദങ്ങളും പരിശോധിച്ചാല്‍ നമുക്ക് ഇത് മനസിലാക്കാന്‍ സാധിക്കും. സൂര്യനും ഇന്ദ്രനുമെല്ലാം ദൈവങ്ങളായത് ഇങ്ങനെ ആണ്. ലോകത്തിന്റെ പല ഭാഗത്തും ഇങ്ങനെ പല രീതിയിലുള്ള ആരാധനാ മൂര്‍ത്തികള്‍ ഉണ്ടായിട്ടുണ്ട്. ഗ്രീക്ക് പുരാണങ്ങളും മറ്റും പരിശോധിച്ചാല്‍ ഭാരതീയ പുരാണങ്ങളിലെന്ന പോലെ ഈ സ്ഥിതി വിശേഷം നമുക്ക് മനസിലാക്കാന്‍ സാധിക്കും. ഈ ആരാധനാ മൂര്‍ത്തികളെ പ്രീതിപ്പെടുത്താന്‍ വേണ്ടി പല വിധ അനുഷ്ടാനങ്ങളും ആരാധന സമ്പ്രദായങ്ങളും രൂപമെടുത്തു. ഈ ശക്തികളെ ആരാധിക്കാന്‍ വേണ്ടി ഒരു പ്രത്യേക വിഭാഗം തന്നെ ഉണ്ടായി. അവര്‍ സമൂഹത്തിന്റെ മേല്തട്ടിലേക്ക് ഉയര്‍ന്നു വന്നു . |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment