Wednesday 8 February 2012

[www.keralites.net] ഇന്ത്യയുടെ പതനം; ബി.സി.സി.ഐ.യുടേയും

 

ഇന്ത്യയുടെ പതനം; ബി.സി.സി.ഐ.യുടേയും

Fun & Info @ Keralites.net

ഓസ്‌ട്രേലിയക്കെതിരെ നടന്ന 4 ടെസ്റ്റ് മത്സരങ്ങളിലും നല്ലൊരു മത്സരം പോലും കാഴ്ച്ചവെയ്ക്കാതെ തോറ്റു തുന്നം പാടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമ്പൂര്‍ണ്ണ പരാജയം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണ്ണുതുറപ്പിക്കുമെന്ന് കരുതട്ടെ.

ഒന്നാം പ്രതി ഐ.പി.എല്‍:


ഐ.പി.എല്‍.ന്റേയും ട്വന്റി 20 ക്രിക്കറ്റിന്റെ അതിപ്രസരമാണ് ടെസ്റ്റ് മത്സരങ്ങളില്‍ ക്ഷമാപൂര്‍വം ബാറ്റ് ചെയ്ത് റണ്ണെടുക്കുന്നതിനു പകരം, ബാറ്റ്‌സ്മാന്‍മാര്‍ വിക്കറ്റ് കളഞ്ഞ് കുളിക്കുന്നത്. കായികക്ഷമതയില്ലാത്തവര്‍ക്കും ട്വന്റി 20 യില്‍ തിളങ്ങാം. ബൗളര്‍ വെറും 4 ഓവര്‍ പന്തെറിയുകയും ബാറ്റ്‌സ്മാന്‍മാര്‍ കണ്ണും പൂട്ടി ബാറ്റ് ചെയ്യുകയും വഴി ക്രിക്കറ്റിന്റെ അടിസ്ഥാന തത്വങ്ങള്‍ ബലികഴിച്ചുകൊണ്ട് ഐ.പി.എല്ലും ട്വന്റി 20 യും തഴച്ചു വളരുകയാണ്. (ഇതിന്റെ ഗുണം ലഭിക്കുന്നത്് സ്‌പോണ്‍സര്‍മാര്‍ക്കും കളിക്കാര്‍ക്കും ബി.സി.സി.ഐക്കും തന്നെ) ക്ലോസ് ഇന്‍ ഫീല്‍ഡര്‍മാര്‍ക്ക് തിളങ്ങാന്‍ യാതൊരുവിധ സാഹചര്യവും ട്വന്റി 20യില്‍ ഇല്ല. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക മുതലായ ടീമുകളുടെ പ്രമുഖ ക്രിക്കറ്റര്‍മാരാരും ഐ.പി.എല്‍ കളിക്കാറില്ല എന്നത് യാഥാര്‍ഥ്യമാണ്. നേരെ മറിച്ച് ഇന്ത്യയുടെ പ്രമുഖരായ എല്ലാ ബാറ്റ്‌സ്മാന്‍മാരും ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ ഫിറ്റ് അല്ലെങ്കിലും എങ്ങിനെയെങ്കിലും അവര്‍ ഐ.പി.എല്‍. കളിച്ചിരിക്കും-പണം തന്നെ പ്രധാനം.

Fun & Info @ Keralites.net

രണ്ടാം പ്രതി ബി.സി.സി.ഐ:


ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് യാഥാര്‍ഥ്യ ബോധമില്ലാത്തതാണ് പ്രധാന പ്രശ്‌നം. പലപ്പോഴും വിദേശ പര്യടനങ്ങള്‍ നടക്കുമ്പോള്‍ ടീമിന് ആവശ്യാനുസരണം മാച്ച് പ്രാക്ടീസ് ലഭിക്കാറില്ല. ബൗണ്‍സും സ്വിങ്ങും ഉള്ള പിച്ചുകളില്‍ കളിക്കുമ്പോള്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെടുന്നു. നമ്മുടെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ എന്തുകൊണ്ട് ബൗണ്‍സിനുള്ള പുല്ല് നിറഞ്ഞ പിച്ചുകള്‍ നിര്‍മ്മക്കുന്നില്ല?. ഇതുമാതിരിയുള്ള പിച്ചുകള്‍ ഇന്ത്യയില്‍ ഉണ്ടായാല്‍ തീര്‍ച്ചയായും ഏത് സാഹചര്യത്തെയും നേരിടാന്‍ കെല്‍പ്പുള്ള നല്ല ബാറ്റ്‌സ്മാന്‍മാരും ഫാസ്റ്റ് ബൗളര്‍മാരും ഉണ്ടാകും. കൂടാതെ സ്ലിപ്പ് കോര്‍ഡനുകളിലും മറ്റു ക്ലോസ് ഇന്‍ സ്ഥാനങ്ങളിലും നല്ല റിഫ്ലക്‌സുകളുള്ള ഫീല്‍ഡര്‍മാരെ ലഭിക്കും. ബി.സി.സി.ഐ. ഇത്തരം പിച്ച് നിര്‍മ്മിക്കാതിരിക്കുന്നതിനുള്ള പ്രധാന കാരണം സാമ്പത്തികം തന്നെ. പുല്ല് നിറഞ്ഞ പിച്ച് ഉണ്ടായാല്‍ ടെസ്റ്റ് മത്സരം മൂന്നോ നാലോ ദിവസം കൊണ്ട് തീര്‍ന്നാല്‍ ഗേറ്റ് കലക്ഷന്‍, ടെലിവിഷനിലൂടെയും മറ്റു പരസ്യമാര്‍ഗങ്ങളിലൂടെയും ലഭിക്കുന്ന പണം നഷ്ടമാകും എന്ന ഭയം തന്നെയാണ് കാരണം.
പരിഹാരമാര്‍ഗ്ഗം :- രജ്ഞിട്രോഫി മത്സരങ്ങള്‍ക്കെങ്കിലും ബി.സി.സി.ഐ. ബൗണ്‍സുള്ള പിച്ചുകള്‍ നിര്‍മ്മിക്കട്ടെ. ദക്ഷിണാഫ്രിക്കക്കെതിരെ ശ്രീലങ്കയും ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാനും നടത്തിയ പ്രകടനം നമ്മളൊക്കെ കണ്ടതാണല്ലോ!. ടെസ്റ്റ് മത്സരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും, ഐ.പി.എല്‍., ട്വന്റി 20 മത്സരങ്ങളില്‍ സീനിയര്‍ താരങ്ങള്‍ വളരെ കുറച്ചു മത്സരങ്ങള്‍ മാത്രം കളിക്കുന്നു എന്നുറപ്പുവരുത്തുക, എല്ലാവര്‍ഷവും സീനിയര്‍ താരങ്ങള്‍ ചുരുങ്ങിയത് 4 രഞ്ജി ട്രോഫി മത്സരങ്ങളെങ്കിലും നിര്‍ബന്ധമായും അവരുടെ സംസ്ഥാനത്തിനുവേണ്ടി കളിച്ചിരിക്കണം എന്ന് നിഷ്‌ക്കര്‍ഷിക്കുക, പൂര്‍ണ്ണമായും മാച്ച് ഫിറ്റ് അല്ലാത്ത ഒരൊറ്റ
കളിക്കാരനെയും അവന്‍ എത്രമാത്രം പ്രഗത്ഭനാണെങ്കിലും ടീമിലിടം നല്‍കരുത്.

പണം നല്‍കുന്നത് പ്രകടനത്തിനുസൃതമാക്കണം:


എല്ലാ താരങ്ങള്‍ക്കും ടെസ്റ്റ് മത്സരത്തിലെ അവരുടെ പ്രകടനത്തിനനുസരിച്ചു പണം നല്‍കുന്ന സമ്പ്രദായം കൊണ്ടുവരണം. ടെസ്റ്റ് മത്സരങ്ങള്‍ക്കും പ്രതിഫലം ഉയര്‍ത്താന്‍ ബി.സി.സി.ഐ. തയ്യാറാകുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
സീനിയര്‍ താരങ്ങളുടെ ടീമിലെ സ്ഥാനം ആജീവനാന്തമാക്കരുത്.: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ ഇടം ലഭിച്ചവര്‍ ചിലരെങ്കിലും ഫോമിലല്ലെങ്കില്‍ പോലും സ്ഥിരമായി ടീമിലിടം ലഭിക്കുന്നു. ചിലര്‍ പഴയകാല പ്രതാപത്തിന്റെ പേരില്‍ ടീമില്‍ തുടരുന്ന സാഹചര്യം ഒഴിവാക്കിയെ തീരു. പ്രകടനം മാത്രമായിരിക്കണം ടീമിലിടം ലഭിക്കാനുളള മാനദണ്ഡം. യുവതാരങ്ങള്‍ക്കും കൂടുതല്‍ ചാന്‍സ് നല്‍കണം. ഫോമിലല്ലെങ്കില്‍ ടീമില്‍ സ്ഥാനം ലഭിക്കില്ല എന്ന ചിന്ത ബാറ്റ്‌സ്മാന്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ അവരെ നിര്‍ബന്ധിതരാക്കും. ഉദാ: ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഔള്‍ റൗണ്ടര്‍ കപില്‍ദേവ് 33-ാം വയസ്സിലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 131 ടെസ്റ്റില്‍ 434 വിക്കറ്റും 5000ത്തിലേറെ റണ്‍സും
8 സെഞ്ച്വറിയടക്കം നേടിയ കപില്‍ മോശം ഫോം കാരണം ടീമില്‍ നിന്ന് പുറംതള്ളപ്പെടുമെന്ന ഭയം മൂലം വിരമിക്കുകയായിരുന്നു.

Fun & Info @ Keralites.net

മാന്യമായി വിരമിക്കുവാന്‍ സാഹചര്യമൊരുക്കണം:


വി.വി.എസ്. ലക്ഷ്മണ്‍:
ഇന്ത്യയുടെ പ്രധാനപ്പെട്ട പല മത്സരങ്ങളുടെയും വിജയശില്പി. ക്ലാസിക്കല്‍ ബാറ്റ്‌സ്മാന്‍. ഓസ്‌ട്രേലിയക്കെതിരെ മികച്ച റിക്കാര്‍ഡാണെങ്കിലും ഈ പരമ്പരയില്‍ ബാറ്റ്‌കൊണ്ട് പരാജയം. ഈ പരമ്പരയില്‍ വെറും 155 റണ്‍സ്. ടെസ്റ്റ് കാരിയര്‍ - 134 ടെസ്റ്റില്‍17 സെഞ്ച്വറിയടക്കം 8781 റണ്‍സ് ഫീല്‍ഡിങ്ങിലും മോശം പ്രകടനം. സ്ലിപ്പില്‍ നിരവധി ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുകയും പൊതുവേ വേഗം കുറഞ്ഞ ഫീല്‍ഡര്‍ എന്ന ഖ്യാതി. വിരമിക്കല്‍ ആസന്നം.

രാഹുല്‍ ദ്രാവിഡ് :-
ഇന്ത്യകണ്ട ഏറ്റവും വിശ്വസ്തനും സാങ്കേതിക തികവുമുളള ബാറ്റ്‌സ്മാന്‍. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ തിളങ്ങിയില്ലെങ്കിലും ഈ പരമ്പരയില്‍ ഓസ്‌ട്രേലിയക്കെതിരെ മികച്ച തുടക്കം ലഭിച്ചെങ്കിലും നീണ്ട ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ പറ്റിയില്ല. ഈ പരമ്പരയില്‍ 6 തവണ ബൗള്‍ഡായി. ബാക്ക് ഫൂട്ട്
ശരിയായ വിധത്തില്‍ ചലിക്കാത്തതുമൂലം, ബാറ്റും പാഡും തമ്മിലുളള വിടവു കൂടുകവഴി ബൗള്‍ഡാവാന്‍ സാധ്യതകൂടി. ഈ പരമ്പരയില്‍ 194 റണ്‍സ് നേടി. ടെസ്റ്റ് കാരിയര്‍-164 ടെസ്റ്റില്‍ 36 സെഞ്ച്വറിയടക്കം 13288 റണ്‍സ്. സ്ലിപ്പില്‍ നിരവധി ക്യാച്ചുകള്‍ കൈവിട്ടു. റിഫ്ലക്‌സുകള്‍ മോശം - വിരമിക്കല്‍ ആസന്നം.

സച്ചിന്‍ ല്‍െണ്ടുല്‍ക്കര്‍ :-
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍. ബാറ്റ്‌സ്മാന്‍ നേടാവുന്ന റിക്കാര്‍ഡുകള്‍ മിക്കവാറും സ്വന്തം. പല മത്സരങ്ങളിലും തിളങ്ങിയെങ്കിലും ഒരു യഥാര്‍ത്ഥ മാച്ച് വിന്നര്‍ എന്ന് പറഞ്ഞുകൂടാ. രണ്ടാം ഇന്നിങ്ങ്‌സുകളിലെ പ്രകടനം മോശം. 100-ാം സെഞ്ച്വറി മനസ്സില്‍ കണ്ട് നീണ്ട ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ പറ്റുന്നില്ല. പരമാവധി ഏകദിന മത്സരങ്ങളിലും സച്ചിനെ കളിപ്പിക്കുകവഴി 100-ാം സെഞ്ച്വറി നേടാന്‍ സാഹചര്യമൊരുക്കണം. അല്ലാത്തപക്ഷം ടീമിന് ബാധ്യതയാകും. ഈ പരമ്പരയില്‍ 287 റണ്‍സ്. ടെസ്റ്റ് കാരിയര്‍ - 188 ടെസ്റ്റില്‍
51 സെഞ്ച്വറിയടക്കം 15470 റണ്‍സ്- ഒന്നോ രണ്ടോ സീസണ്‍ കൂടി തുടരാം.

പരമ്പരയിലെ കണ്ടുപിടുത്തം


വിരാട് കോലി ബാറ്റ്‌സ്മാനെന്ന നിലയില്‍ തിളങ്ങി. ഇന്ത്യയുടെ ഭാവിയിലെ 3-ാം നമ്പര്‍ ബാറ്റ്‌സ്മാന്‍. കൂടാതെ ഉമേഷ് യാദവ്, അശ്വിന്‍ എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. നിരുത്തരവാദമായ് ബാറ്റ് ചെയ്ത സെവാഗ്, പലപ്പോഴും വിക്കറ്റ് ദാനം
ചെയ്യുകയായിരുന്നു. ശിക്ഷാനടപടി എന്ന നിലയില്‍ ഒരു പരമ്പരയിലെങ്കിലും പുറത്തിരുത്തണം. ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ പ്രതിരോധാത്മകനയവും ബാറ്റിങ്ങിലെ മോശം ഫോമും ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തെ ബാധിച്ചു.

(മുന്‍ ഓപ്പണിങ് ബാറ്റ്‌സ്മാനും അമ്പയറുമാണ് ലേഖകന്‍)
Thanks


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment