Wednesday, 8 February 2012

Re: [www.keralites.net] ദൈവം ഉണ്ടോ? ......!

 

ദൈവ വിശ്വാസത്തിന്റെ ഏറ്റവും പ്രത്യക്ഷമായ പ്രമാണങ്ങളിലൊന്നാണ് ബുദ്ധി. മുന്‍ധാരണകളും വളച്ചുകെട്ടുമില്ലാത്ത ശുദ്ധ യുക്തികൊണ്ടാലോചിച്ചാല്‍ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് ആവശ്യമാണെന്നും അവന്‍ ഏകനും സര്‍വ്വശക്തനുമായിരിക്കണമെന്നും ബോധ്യമാവുന്നു. പ്രവാചകന്മാരെ നിയോഗിക്കുന്നതിനു മുമ്പ് തന്നെ ഒരു വിഭാഗം ജനങ്ങള്‍ ഇത്തരമൊരു വിശ്വാസം വെച്ചുപുലര്‍ത്തിയിരുന്നു എന്നു കാണാം. ഇത്തരക്കാരെക്കുറിച്ച് ഏകദൈവവിശ്വാസികള്‍ എന്നതില്‍ കവിഞ്ഞ് മുസ്ലിംകള്‍ എന്നു പറയാന്‍ നിര്‍വ്വാഹമില്ല.

ദൈവത്തിന്റെ ഗുണവിശേഷണങ്ങളെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ ബുദ്ധികൊണ്ട് മാത്രം കഴിയുമെന്ന് ഇതിനര്‍ത്ഥമില്ല. അങ്ങനെയെങ്കില്‍ പ്രവാചകന്മാരെ നിയേഗിക്കേണ്ട ആവശ്യമില്ലല്ലോ. പ്രവാചകന്മാര്‍ പറഞ്ഞതാണ് സത്യമെന്നതിന് ഒരു പ്രമാണമായി വര്‍ത്തിക്കാനേ ബുദ്ധിക്ക് സാധ്യമാവൂ. കാരണം ദൈവമെന്നത് ഒരു പദാര്‍ത്ഥമല്ല. പദാര്‍ത്ഥങ്ങളേ ബുദ്ധിക്ക് വഴങ്ങൂ. ദൈവത്തെ പദാര്‍ത്ഥ രൂപത്തില്‍ രൂപകല്‍പ്പന ചെയ്യാനുള്ള വിഫലശ്രമമാണ് വിഗ്രഹാരാധനയെന്ന, ഒട്ടുമിക്ക മതങ്ങളും താഴ്ന്ന പടിയിലുള്ള ആരാധനാമുറയായി ഗണിക്കുന്ന സമ്പ്രദായത്തിന് ജന്മം നല്‍കിയത്. 

എന്നാല്‍ ദൈവത്തെ പദാര്‍ത്ഥ ലോകത്ത് കാണാന്‍ കഴിയാത്തതിലുള്ള നിരാശയാണ് ദൈവം തന്നെ ഇല്ലെന്ന വാദഗതിയിലേക്ക് കൊണ്െടത്തിച്ചത്. പ്രപഞ്ച സൃഷ്ടിക്കും നിലനില്‍പ്പിനും പിന്നില്‍ ഒരു ദൈവം ഇല്ലാതിരിക്കുന്നതിനെയും അത്തരം ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നത് പ്രകൃതിശക്തികളോ നിര്‍ജ്ജീവ വിഗ്രഹങ്ങളോ ആവുന്നതിനെയും ബുദ്ധിശക്തമായി നിരാകരിക്കുന്നു.

ശരീരത്തില്‍ കണ്ണ്, മൂക്ക്, നാക്ക് എന്നിവപോലെ വളരെ സങ്കീര്‍ണ്ണമായ ഒരവയവമാണ് ബുദ്ധി. പഞ്ചേന്ദ്രിയങ്ങള്‍ നല്‍കുന്ന വിവരങ്ങളെ സ്വീകരിച്ച് സമീകരിക്കലും അവയുടെ അടിസ്ഥാനത്തില്‍ പുതിയ നിഗമനങ്ങള്‍ കണ്െടത്തലുമാണ് ബുദ്ധിയുടെ ധര്‍മം. കണ്ണ്, കാത്, ത്വക്ക് തുടങ്ങി ഓരോ അവയവങ്ങളുടെ കഴിവുകള്‍ക്കും ചില പരിമിതികളുണ്ട്. 20 ഹെട്സിനും 20000 ഹെട്സിനും ഇടയിലുള്ള ശബ്ദവും 380 മുതല്‍ 780 വരെ മില്ലി മൈക്രോണിന്റെ ഇടയിലുള്ള ശബ്ദവും.

തരംഗ ദൈര്‍ഘ്യമുള്ള പ്രകാശവും മാത്രമേ നമുക്ക് കാണാന്‍ സാധ്യമാവൂ. തരംഗദൈര്‍ഘ്യക്കുറവു മൂലം അള്‍ട്രാവയലറ്റു രശ്മികള്‍ നഗ്ന നേത്രങ്ങളില്‍ പെടാതെ പോവുമ്പോള്‍ ഉയര്‍ന്ന ദൈര്‍ഘ്യം മൂലം ഇന്‍ഫ്രാറെഡ് മുതലങ്ങോട്ടുള്ള രശ്മികള്‍ കണ്ണിനെ മറികടന്നു പോവുന്നു. ഇതുപോലെ ബുദ്ധിക്കും ചില പരിമിതികളുണ്ട്. ഭൌതിക ജീവിതത്തെ അനായാസവും പ്രയാസരഹിതവുമായി മുന്നോട്ട് കൊണ്ടു പോവുകയെന്നതാണ് ബുദ്ധിയുടെ ധര്‍മ്മം. ഇതിനെ സൃഷ്ടിച്ച ദൈവത്തെ ബുദ്ധിയിലൊതുക്കണമെന്ന് ശഠിക്കുന്നത് സ്വര്‍ണ്ണക്കച്ചവടക്കാരന്‍ തന്റെ തുലാസ് കൊണ്ട് ഭാരമേറിയ ഒരു പഞ്ചസാരച്ചാക്ക് തൂക്കണമെന്ന് ശഠിക്കുന്നതുപോലെയാണ്. ദൈവത്തെ ഉള്‍ക്കൊള്ളാന്‍ പഞ്ചേന്ദ്രിയങ്ങള്‍ക്കോ ബുദ്ധിക്കോ സാധ്യമല്ലെന്നര്‍ത്ഥം.

നമ്മുടെ ബുദ്ധിക്ക് ഒരു വസ്തുവിനെ സങ്കല്‍പ്പിക്കണമെങ്കില്‍ സ്ഥല-കാലങ്ങളുടെ പശ്ചാത്തലം ആവശ്യമാണ്. സ്ഥല കാല പശ്ചാത്തലങ്ങളില്‍ നിന്ന് വെട്ടിമാറ്റി ഒന്നിനെയും സങ്കല്‍പ്പിക്കാന്‍ സാധ്യമല്ല. ബന്ധങ്ങള്‍ക്കതീതനായ അല്ലാഹു പിന്നെങ്ങനെ, നമ്മുടെ ബുദ്ധിക്ക് വഴങ്ങും. ബുദ്ധികൊണ്ട് പദാര്‍ത്ഥാതീതനായ അല്ലാഹുവിനെ പൂര്‍ണമായും, ഉള്‍ക്കൊള്ളാന്‍ സാധ്യമല്ല. എന്നാല്‍ ഒരു ദൈവത്തിന്റെ സാന്നിധ്യത്തെ സ്ഥിരീകരിക്കുന്ന നിരവധി ദൃഷ്ടാന്തങ്ങള്‍ നമ്മുടെ ബുദ്ധി തന്നെ നമുക്കു മുമ്പില്‍ നിരത്തിവെക്കുന്നു.
ഏതൊരു പ്രവൃത്തിയും നടക്കണമെങ്കില്‍ അതിനൊരു നിര്‍മ്മാതാവ് ആവശ്യമാണ് എന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. മനോഹരമായ ഒരു ബില്‍ഡിംങ് നമ്മുടെ കണ്ണില്‍പ്പെട്ടാല്‍ അതിനു പിന്നില്‍ സമര്‍ത്ഥനായ ഒരു എഞ്ചിനീയറും വിദഗ്ധരായ തൊഴിലാളികളും പ്രവര്‍ത്തിച്ചിട്ടുണ്െടന്ന് നമ്മോടാരും പറഞ്ഞറിയിക്കേണ്ടതില്ല. 

ഒരു കായലിനരികിലുള്ള മരം വീണ് സ്വയം പലകളായിമാറി ഒരു കപ്പല്‍ രൂപപ്പെട്ടു എന്ന് നമ്മോടൊരാള്‍ പറഞ്ഞാല്‍ നമുക്കതുള്‍ക്കൊള്ളാനാവുമോ? നിര്‍മ്മാതാവ് ആരെന്ന് വ്യക്തമായില്ലെങ്കിലും അതിനു പിന്നില്‍ ചില കരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്െടന്ന് ബോധ്യമാവും. ഇതുപോലെ നാം കാണുന്ന ഈ പ്രപഞ്ചവും അതിലുള്ള സകല വസ്തുക്കളും ഇല്ലായ്മയില്‍ നിന്ന് ഒരു സുപ്രഭാതത്തില്‍ സ്വയം ഉടലെടുത്തതല്ല. യാതൊരു കാരണവുമില്ലാതെ അങ്ങനെ ഒന്നും ഉടലെടുക്കുന്നത് നാം കാണുന്നില്ലല്ലോ. കാരണങ്ങളുടെ നിഷേധം ആധുനിക ശാസ്ത്ര യുഗത്തില്‍ ഏറ്റവും വലിയ അജ്ഞതയാണ്.

അതുകൊണ്ട് പ്രപഞ്ചത്തിനൊരു സ്രഷ്ടാവുണ്ട്. പ്രപഞ്ചത്തെയും അതിലുള്ള സകല പ്രതിഭാസങ്ങളെയും പടച്ചത് അവനാണ്. പ്രപഞ്ചത്തിലെ പ്രവര്‍ത്തനങ്ങളത്രയും നമുക്ക് കാര്യകാരണബന്ധങ്ങളുടെ ഒരു ശൃംഖലയായാണ് കാണാന്‍ സാധിക്കുന്നത്. ഇതിന് ഒരു പ്രാരംഭ കേന്ദ്രമാവശ്യമാണ്. ആ തുടക്കത്തിന്റെ കാരണക്കാരനാണ് അല്ലാഹു.
ചലനമെന്നത് പ്രപഞ്ചത്തിന്റെ ഒരു പ്രതിഭാസമാണ്. അതിനു വഴങ്ങാത്ത ഒരു വസ്തുവുമില്ല. ഭൂമി, സൂര്യന്‍, ഗോളങ്ങള്‍ എന്നിവയുടെ ഭ്രമണം സസ്യങ്ങളുടെ വളര്‍ച്ച, ജീവികളിലെ രക്ത ചംക്രമണം എന്നിവയെല്ലാം ചലന നൈരന്തര്യത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ്. ചലനം ഒരു തുടക്കത്തെക്കുറിക്കുന്നു. തുടക്കത്തിന് ഒരു തുടങ്ങിയവന്‍ വേണമല്ലോ. 

ബാഹ്യ സമ്മര്‍ദ്ദങ്ങളുടെ അഭാവത്തില്‍ ചലിക്കുന്ന ഒരു വസ്തു അനന്തമായി അതിന്റെ ചലനം തുടരുമെന്ന് സര്‍ ഐസക്ന്യൂട്ടന്റെ ചലന സിദ്ധാന്തം വ്യക്തമാക്കുന്നു. പ്രപഞ്ചത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങളിലുള്ള ദൈവ സാന്നിധ്യത്തെ ഈ സിദ്ധാന്തം നിഷേധിക്കുന്നുണ്െടങ്കിലും ചലനം തുടങ്ങണമെങ്കില്‍ ഒരു ചാലക ശക്തിവേണമെന്നതിനെ ശക്തിപ്പെടുത്തുന്നു. ന്യൂട്ടന് തിരുത്ത് കല്‍പ്പിച്ച ഐന്‍സ്റീന്റെ ആപേക്ഷിക സിദ്ധാന്തം, പ്രപഞ്ചവും അതിന് ഒരു ചലന നിയമവും സൃഷ്ടിക്കുക മാത്രമാണ് ദൈവത്തിന്റെ കര്‍ത്തവ്യമെന്നതിനെ തിരുത്തിക്കൊണ്ട് ചലനം ആപേക്ഷികമാണെന്ന് സിദ്ധാന്തിച്ചു. അഥവാ ചലനമോ നിശ്ചലതയോ ഒരു പദാര്‍ത്ഥത്തിന്റെ ആദ്യന്തിക ഗുണങ്ങളല്ല. 

മറിച്ച് ആപേക്ഷികമാണ്. ഉരുണ്ടുകൊണ്ടിരിക്കുന്ന ഒരു വസ്തു നില്‍ക്കാനല്ല മറിച്ച് ആപേക്ഷികമായി അതിന്റെ ചലനം തുടരാനാണ് ഒരു ബാഹ്യശക്തിയുടെ ആവശ്യം. അതുകൊണ്ടു തന്നെ പ്രപഞ്ചവും അതിലുള്ള പ്രവര്‍ത്തനങ്ങളും സുഗമമായി മുന്നോട്ട് കൊണ്ടു പോവുന്നതില്‍ ദൈവിക സാന്നിധ്യം അനിഷേധ്യമാണ്. സൂറത്തുറഹ്മാനിലെ "എല്ലാ ദിവസവും അവന്‍ തന്റെ കാര്യങ്ങളില്‍ (വ്യാപൃതന്‍) ആണ്'' (ഖു: 55:29) എന്ന വാക്യം ഇതുമായി ചേര്‍ത്ത് വായിക്കേണ്ടതാണ്. 

പ്രപഞ്ചത്തിന്റെ സുരക്ഷിതവും പ്രശ്നരഹിതവുമായ സഞ്ചാരത്തില്‍ ദൈവത്തിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് ഒരു വേള ആലോചിച്ചാല്‍ നമുക്ക് ബോധ്യമാവും. ചുമരില്‍ തൂങ്ങിക്കിടക്കുന്ന ഒരു ഘടികാരം ചലിക്കുന്നത് അതിനകത്തുള്ള സെല്ലു കൊണ്ടാണ്. നമ്മുടെ മുന്നിലുള്ള ഒരു മേശ അല്‍പം നീക്കണമെങ്കില്‍ ഊര്‍ജ്ജം പ്രയോഗിക്കണം. ഇതുപോലെ പ്രപഞ്ചത്തിലെ ഏതൊരു പ്രവര്‍ത്തനത്തിനും ഊര്‍ജ്ജം വേണം. നമുക്കാവശ്യമായ ഊര്‍ജ്ജം നാം ഭക്ഷ്യ പദാര്‍ത്ഥങ്ങളുടെ അടിസ്ഥാനമായ സസ്യങ്ങളില്‍ നിന്നും സസ്യങ്ങള്‍ സൂര്യനില്‍ നിന്നും സംഭരിക്കുന്നു. ഭൂമിയിലെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഊര്‍ജ്ജ സ്രോതസ്സ് സൂര്യന്‍ തന്നെയാണ്.

സൂര്യന്‍ അനുദിനം കോടക്കണക്കിന് ടണ്‍ ഊര്‍ജ്ജം പ്രസരിക്കുന്നു. കോടാനുകോടി വര്‍ഷങ്ങളായി തന്റെ ധര്‍മം നിര്‍വിഘ്നം തുടരുന്ന സൂര്യന് ആരണ് ഊര്‍ജ്ജം പകരുന്നത്? ഒരു നിമിഷമതങ്ങ് നിലച്ചുപോയാല്‍ ആരാണതിന് ഊര്‍ജ്ജവും പ്രകാശവും നല്‍കാന്‍ സാധിക്കുവന്നവന്‍? 
പ്രപഞ്ചത്തിലാകമാനം നിറഞ്ഞുനില്‍ക്കുന്ന, സകല പ്രവര്‍ത്തനങ്ങളിലും പ്രകടമാവുന്ന ദൈവത്തിന്റെ സാന്നിധ്യം പ്രഥമ ദൃഷ്ട്യാ നമുക്കെന്തുകൊണ്ട് ബോധ്യമാവുന്നില്ല? വിപരീതങ്ങളിലൂടെ വസ്തുതകളെ മനസ്സിലാക്കാനുള്ള കഴിവാണ് നമ്മുടെ ബുദ്ധിയിലുള്ളത്. ഇരുട്ട് കണ്ടാലേ വെളിച്ചമെന്തെന്ന് മനസ്സിലാവൂ. നിഴലും രാത്രിയുമില്ലെങ്കില്‍ നമുക്ക് പ്രകാശം നല്‍കുന്നത് സൂര്യനോ അതോ മറ്റേതിങ്കിലുമാണോ എന്നു പോലും മനസ്സിലാക്കാന്‍ സാധ്യമല്ല. ഇതുപോലെ നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന ദൈവസാന്നിധ്യം അനിഷേധ്യമാം വണ്ണം ശരിക്കും ബോധ്യമാവണമെങ്കില്‍ ദൈവമില്ലാത്ത അവസ്ഥ അല്‍പസമയമെങ്കിലും ഉണ്ടാവണം. അത് അസംഭവ്യമാണ്. 
സൂര്യന്‍, ചന്ദ്രന്‍, ഗ്രഹങ്ങള്‍, ഋതുഭേദങ്ങള്‍ തുടങ്ങി നമ്മുടെ ചുറ്റുപാടും നാം കാണുന്ന എല്ലാ വസ്തുക്കളും പ്രവര്‍ത്തനങ്ങളും പ്രത്യേകമായ ഒരുക്രമവും നിയമവ്യവസ്ഥയും അനുസരിക്കുന്നതായാണ് നാം കാണുന്നത്


--- On Wed, 2/8/12, Sabu m k <mk_sabu71@yahoo.com> wrote:

From: Sabu m k <mk_sabu71@yahoo.com>
Subject: Re: [www.keralites.net] ദൈവം ഉണ്ടോ? ......!
To: Keralites@yahoogroups.com
Date: Wednesday, February 8, 2012, 7:19 PM

 
Hi

Yes there is no question of real GOD or duplicate GOD or your GOD or their GOD.
The real question is whether there is any GOD. Not one GOD or multiple GOD.

From the talking since the original question, as every one knows, the replies as per each one belief. What the religions teaches them since younger age simply quotes on the mails. If we think deeply there is no need of a ONE GOD but all are natural things and only we people create the GOD for each of them their own reasons.

The religion like Muslim/cristian/Budha/gines/sikh/parsis  (pls don't think or question it from any religious eye) are prophetic (pravachaka) religion. That means these religouns are established by some prophets/gurus. So the views also by such Gurus/prophets only. They write a books as like the constitution and insist the followers to follow the same strictly.

There are some modernisation or split inside even there and different views are  noticed here also. The Hindu actually not from any such prophetics or a certain Gurus. It is regional inhabitans and there is no particular book we can't say like a constitution and what a hindu and what a non hindu and how they worship or such. Instead the VEDAS,  they simply support all type of beliefs even no god concept too. The six schools of Hinduisam based on the vedas even consisting NO GOD , ie of logics thinking.  again quoting abt them below.

So please all come out of religious thoughts and think freely ..




Basically there are 6 indian philosophies. And all these six philosophies considered vedas as Pramanas. 
1. Samkyas
2. Yoga
3. Nyaya or logics
5. Mimamsa,
6. VedantaThis school gives raise to dvaita and vishishtadvaita(advaita tatva was there from the begining),

Each of these schools was headed by mentors who wrote sutras on respective schools of philosophy. But however once vedanta(advaita) philosophy was resurrected by Shankaracharya, other schools of philosophies are less heard. 

Advaita, dvaita and vishishtadvaita are branches of vedanta school of philosophy only. Each of these branches are based on Brahmasutra written by Vyasa mahashri. They only differ each other by different interpretation of brahmasutra. 
Vedanta philosophy was described by advaita alone from the very beginning itself, but late after Shankara's time dvaita, vishishtadvaita, dvaitadvaita etc came. 
I dont know where you have got this information that these gurus told to follow caste system. And for your information, no one has to do war with these philosophies but it's an ideological discussion. 

The Indian thinkers of antiquity (very much like those of the post-Socratic Greek philosophical schools) viewed philosophy as a practical necessity that needed to be cultivated in order to understand how life can best be led. It became a custom for Indian writers to explain at the beginning of philosophical works how it serves human ends (puruṣārtha).

Brahmin thinkers centered philosophy on an assumption that there is a unitary underlying order (rta) in the universe[5] which is all pervasive and omniscient. The efforts by various schools were concentrated on explaining this order and the metaphysical entity at its source (Brahman). The concept of natural law (Dharma) provided a basis for understanding questions of how life on earth should be lived. The sages urged humans to discern this order and to live their lives in accordance with it.

In modern times, the most important school of Hindu philosophy is vedanta, which is further divided into three ways of understanding the same truth as dvaitavisisthadvaita and advaita. While these concepts might seem different and sometimes contradictory, they represent the three stages of the development of the human consciousness, and find their reconciliation inachintya bheda abheda.


Schools

Hindu philosophy

  • Nyaya, the school of logic
  • Vaisheshika, the atomist school
  • Samkhya, the enumeration school
  • Yoga, the school of Patanjali (which provisionally asserts the metaphysics of Samkhya)
  • Purva Mimamsa (or simply Mimamsa), the tradition of Vedic exegesis, with emphasis on Vedic ritual, and
  • Vedanta (also called Uttara Mimamsa), the Upanishadic tradition, with emphasis on Vedic philosophy.

These are often coupled into three groups for both historical and conceptual reasons: Nyaya-Vaishesika, Samkhya-Yoga, and Mimamsa-Vedanta. The Vedanta school is further divided into six sub-schools: Advaita (monism/nondualism), also includes the concept of AjativadaVisishtadvaita(monism of the qualified whole), Dvaita (dualism), Dvaitadvaita (dualism-nondualism), Suddhadvaita, and Achintya Bheda Abheda schools.

The six systems mentioned here are not the only orthodox systems, they are the chief ones, and there are other orthodox schools such as the "Grammarian" school.[7] These six systems, accept the authority of Vedas and are regarded as "orthodox" (astika) schools of Hindu philosophy; besides these, schools that do not accept the authority of the Vedas are categorized by Brahmins as unorthodox (nastika) systems.[7] Chief among the latter category are Buddhism, Jainism and Carvakas.


Jain philosophy

Jainism came into formal being after Mahavira synthesized philosophies and promulgations of the ancient Sramana philosophy, during the period around 550 BC, in the region that is present day Bihar in northern India. This period marked an ideological renaissance, in which the Vedic dominance was challenged by various groups. Buddhism also arose during this period.

Jain philosophy is traditionally believed to have been revived by Mahavira, whom the Jains see as the 24th and final Jain Tirthankar (enlightened seers), a line that stretches to time immemorial. The 23rd seer, Parsva is traditionally dated to around 900 BC.

Jainism is not considered as a part of the Vedic Religion (Hinduism),[9][10][11] even as there is constitutional ambiguity over its status. Jain tirthankars find exclusive mention in the Vedas and the Hindu epics. During the Vedantic age, India had two broad philosophical streams of thought: The Shramana philosophical schools, represented by BuddhismJainism, and the long defunct and Ajivika on one hand, and the Brahmana/Vedantic/Puranic schools represented by VedantaVaishnava and other movements on the other. Both streams are known to have mutually influenced each other.

The Hindu scholar Lokmanya Tilak credited Jainism with influencing Hinduism in the area of the cessation of animal sacrifice in Vedic rituals. Bal Gangadhar Tilak has described Jainism as the originator of Ahimsa and wrote in a letter printed in Bombay Samachar, Mumbai:10 Dec, 1904: "In ancient times, innumerable animals were butchered in sacrifices. Evidence in support of this is found in various poetic compositions such as the Meghaduta. But the credit for the disappearance of this terrible massacre from the Brahminical religion goes to Jainism."

Swami Vivekananda  also credited Jainsim as one of the influencing forces behind the Indian culture.

Jain is a follower of Jinas, spiritual 'victors' (Jina is Sanskrit for 'victor'), human beings who have rediscovered the dharma, become fully liberated and taught the spiritual path for the benefit of beings. Jains follow the teachings of 24 special Jinas who are known as Tirthankars ('ford-builders'). The 24th and most recent Tirthankar, Lord Mahavira, lived in c.6th century BC, which was a period of cultural revolution all over the world. Socrates was born in Greece, Zoroaster in Iran, Lao‑Tse and Confucious in China and Mahavira and Buddha in India.The 23rd Thirthankar of Jains, Lord Parsvanatha is recognised now as a historical person, lived during 872 to 772 BC... Jaina tradition is unanimous in making Rishabha, as the First Tirthankar.

One of the main characteristics of Jain belief is the emphasis on the immediate consequences of one's physical and mental behavior.[17] Because Jains believe that everything is in some sense alive with many living beings possessing a soul, great care and awareness is required in going about one's business in the world. Jainism is a religious tradition in which all life is considered to be worthy of respect and Jain teaching emphasises this equality of all life advocating the non-harming of even the smallest creatures.

Non-violence ( Ahimsa) is the basis of right View, the condition of right Knowledge and the kernel of right Conduct in Jainism.

Jainism encourages spiritual independence (in the sense of relying on and cultivating one's own personal wisdom) and self-control  which is considered vital for one's spiritual development. The goal, as with other Indian religions, is moksha which in Jainism is realization of the soul's true nature, a condition of omniscience (Kevala Jnana). Anekantavada is one of the principles of Jainism positing that reality is perceived differently from different points of view, and that no single point of view is completely true. Jain doctrine states that only Kevalis, those who have infinite knowledge, can know the true answer, and that all others would only know a part of the answer. Anekantavada is related to the Western philosophical doctrine of Subjectivism.


Buddhist philosophy

Buddhist philosophy is a system of beliefs based on the teachings of Siddhartha Gautama, an Indian prince later known as the Buddha (Pali for "awakened one").

From its inception, Buddhism has had a strong philosophical component. Buddhism is founded on the rejection of certain orthodox Hindu philosophical concepts. The Buddha criticized all concepts of metaphysical being and non-being as misleading views caused by reification, and this critique is inextricable from the founding of Buddhism.

Buddhism shares many philosophical views with other Indian systems, such as belief in karma, a cause-and-effect relationship between all that has been done and all that will be done. Events that occur are held to be the direct result of previous events. However, a major difference is the Buddhist rejection of a permanent, self-existent soul (atman). This view is a central one in Hindu thought but is rejected by all Buddhists.





--- On Wed, 2/8/12, John Thomas <joal0791@yahoo.com> wrote:

From: John Thomas <joal0791@yahoo.com>
Subject: Re: [www.keralites.net] ദൈവം ഉണ്ടോ? ......!
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Date: Wednesday, February 8, 2012, 1:16 AM

 
Dear Mathew,

You were a kid when you attended your Sunday schools just like me and other Christian kids. But you are a completely grown up man with fully grown brain. So just imagine the simple things mentioned in bible like why god needed dust to create human! He could have done it just by blink of an eye. Because 5000 years earlier human brain was trying to imitate a process of making ADA or VADA or bread from the wheat powder. We call it lack of imagination. No one needed to take this as an offense as these are not the proprietary products of anyone. 

Your comment about Laly S. posting on Hindu gods itself shows how bad you guys treat each other when it comes to 'your god' and ' their god'. This is exactly why I said, a minimum understanding is required on who is real god.

John


From: Mathew Paul <peepeeyem@gmail.com>
To: Keralites@yahoogroups.com
Sent: Tuesday, February 7, 2012 1:02 PM
Subject: Re: [www.keralites.net] ദൈവം ഉണ്ടോ? ......!



പേരുകൊണ്ട് ഒരു ക്രിസ്ത്യാനി ആണ് താങ്കള്‍ എന്ന് കരുതുന്നു. എങ്കില്‍ സണ്‍‌ഡേ ക്ലാസ്സില്‍ പഠിച്ചിട്ടുണ്ടാകുമല്ലോ. ദൈവം ആരാലും സൃഷ്ടിക്കപ്പെട്ടവനല്ല, എല്ലാറ്റിനും മുന്‍പേ ഉള്ളവനും എല്ലാം സൃഷ്ടിച്ചവനും അന്ത്യം ഇല്ലാത്തവനും സര്‍വ വല്ലഭനും(എല്ലാം അറിയുന്നവനും) എല്ലാറ്റിനും ആദി കാരണമായവനും ആണെന്ന്. പിന്നെന്തിനീ സംശയം?  മുപ്പത്തി മുക്കോടി ദൈവങ്ങളെപറ്റി എസ്‌. ലാലി നല്‍കുന്ന വിവരണം വിശ്വസനീയമല്ല. അഥവാ ആണെങ്കില്‍ തന്നെ ഹിന്ദുമത വിശ്വാസികള്‍ എത്ര പേര്‍ അത് സമ്മതിക്കും എന്ന് അറിഞ്ഞുകൂടാ.
 
 
 

2012/2/6 shamsudheen k <umailshamsuk@yahoo.co.in>
 
Dear Brothers,
 
We should learn the concept of GOD in each relegion from the holly scriptures of different religion viz: vedas, bible, quran etc... As I understand all these talk about one and only one God. The attributes of God in all relegion basically is, Creator, cherisher, sustainer, almighty, loving, merciful, forgiving, just etc etc. Please dont see what people do? Its man who try to manipulate the beliefs with vested interest or expressing his own idea from his limited knowledge or to escape from his responsibility. 
 
Its true that human is noble, but when separated from all the rules and regulation he is a worst animal. That is the reason every country, nations, bodies create its law.  These laws are created by man. But man has limitations of his knowledge and hence the laws are also having its limitations. One of the attribute all relegion talks about God is he knows everything. So he can only give a correct law or guidelines. When we are leaving the guidelines from the God or we are fabricating our own into that, we will have different concept of God. Its not the relegious scripture who created different concept of God but man. Even if billions of people believe in billion concepts of God or deny the existance of God the truth is God is one and only one.
 
As a good citizen of our country we have to follow the law of our country. As a good creature of God we have to follow his law. When we follow the law we have to make sure its from the god. For that we can apply all criteria to analyse it within the purview of human's knowledge. When we understand its from God we have to follow it to become a noble creature in all sense.
 
These all are my understanding with my limited knowledge. You may or may not agree. If your intention of raising the question is true my request is you have to search the truth until you find it.
 
I will never intentionally hurt anybodies belief or emotion, If anybody felt so in any of my words its not intentional and I request you to forgive me.
 
 
Thanks & regards,
 
  
Shamsudheen
Sent: Sunday, 5 February 2012 1:31 PM

Subject: Re: [www.keralites.net] ദൈവം ഉണ്ടോ? ......!
 
Dear sir,

I liked the below narrated kindergarten story very well. Thanks. But it doesn't answer anything that I raised in my email.

Who is god? Jahova or Allah or Jesus or Vishnu or Parama Sivan or anyone else? If it is one amongst this list, why? What about others in the list and people who believe in them? If none in the list, why? Any conclusive answer? Or do you just believe in some fairytale where there is no question in the story?

First of all understand the simple fact that there is not even a common minimum understanding between believers
of different religions/gods about who is god. They just ridicule one another and expect others to end up in hell.

John

From: HYDER <haom69@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Saturday, February 4, 2012 9:00 PM
Subject: Re: [www.keralites.net] ദൈവം ഉണ്ടോ? ......!
Hi,
A man went to a barbershop to have
his hair cut and his beard trimmed. As 
the barber began to work, they began
to have a good  conversation.
They talked about so many things
and various subjects.

 
When they eventually touched on the
subject of God,
the  barber said: 'I don't believe
that God exists.'    


'Why do you say that?' asked the
customer.  'Well, you just have to go
 out in the street to realize that
God doesn't exist. 

Tell me, if God exists, would there
be so many sick people? Would
there be abandoned children?
   
If God existed, there would be neither
suffering nor pain. 

I can't imagine a loving God who would
allow all of these things.' 

The customer thought for a moment,
but didn't respond because he didn't
want to start an argument.
  
The barber finished his job and the
customer left the  shop. 
 
Just after he left the barbershop, he
saw a man in the street with long,
stringy, dirty hair
and an  untrimmed   beard. 

He looked dirty and unkempt.
The customer turned back and
entered  the barbershop again
and he said to the barber: 

'You know what? Barbers do not exist.'    

'How can you say that?' asked the
surprised barber. 'I am here, and I am
a barber. And I just worked on you!'

 
'No!' the customer exclaimed. 'Barbers
don't exist because if they did, there
 would be no people with dirty long
hair and untrimmed
beards, like that man outside.'
'Ah, but barbers DO exist! That's what
happens when people do not come to me.' 

'Exactly!' affirmed the customer. 'That's
the point! God, too, DOES exist! That's
what happens when people do not go
 to Him and don't look to Him for help.     
That's why there's so much pain and
suffering in the world.'
  
From: John Thomas <joal0791@yahoo.com>To: "Keralites@yahoogroups.com" <Keralites@yahoogroups.com> Sent: Friday, 3 February 2012, 9:49Subject: Re: [www.keralites.net] ദൈവം ഉണ്ടോ? ......!
 
Hi,

After Laly S. had published this post with the above subject, several believers responded to this subject have a common agreement that 'there is god'. Someone even went further and said 'there should be a god'.

But the interesting part comes next. Who is this god?! Each one claims that it is the god he/she believes! The rest are all fakes and lies! What a pity my friends!

First of all whoever harp that there is a god should try for a collective consensus amongst the believers on this matter. Otherwise it is a joke. 

Try to understand that your life is nobody's mercy or generosity, but a pure matter of evaluation and chance in terms of time. For every parent, if the born children are two or three, unborn are hundreds or thousands. So be thankful to your parents for being one of those lucky two or three rather than the unfortunate hundreds who lost a chance to have a glimpse of this marvelous world. Work hard and find your destiny rather than try to make alliance with super power or almighty and find an easy way out for life's miseries.

John

From: HYDER <haom69@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Thursday, February 2, 2012 6:57 PM
Subject: Re: [www.keralites.net] ദൈവം ഉണ്ടോ? ......!

ദൈവം, സത്യദൈവം, സാക്ഷാല്‍ദൈവം, പരമേശ്വരന്‍ എന്നിവക്കുള്ള അറബി നാമമാണ് 'അല്ലാഹു'. ഇസ്ലാം ഏറ്റവും പൂര്‍ണവും വിശിഷ്ടവുമായ ദൈവനാമമായി സ്വീകരിച്ചിട്ടുള്ളത് 'അല്ലാഹു'വിനെയാണ്. ഈ പദത്തിന് ബഹുവചനമോ ലിംഗഭേദമോ ഇല്ല. സാക്ഷാല്‍ ദൈവത്തെക്കുറിക്കാനല്ലാതെ മറ്റൊന്നിനും ഈ പദം ഉപയോഗിക്കാറുമില്ല. ഇസ്ലാമില്‍ ദൈവത്തിന് മറ്റനേകം നാമങ്ങള്‍കൂടി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയെല്ലാം ഗുണനാമങ്ങളാണ്.  അനറബി ഭാഷകളില്‍ 'അല്ലാഹു'വിന് സമാനമായ ഒറ്റപദം സുപരിചിതമല്ലാത്തതിനാല്‍ അറബികളല്ലാത്ത മുസ്ലിംകളും ദൈവത്തെ അവന്റെ ഏറ്റം വിശിഷ്ട നാമമായ 'അല്ലാഹു' എന്നുതന്നെ വിളിച്ചുവരുന്നു. അല്ലാഹു ഇസ്ലാംമതം അവതരിപ്പിക്കുന്ന ഒരു പ്രത്യേക ദൈവമാണെന്നും മുസ്ലിംകളുടെ മാത്രം ആരാധ്യനാണെന്നും ചിലര്‍ തെറ്റായി മനസ്സിലാക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ പ്രപഞ്ചത്തിന്റെ മുഴുവന്‍ ദൈവമാണ് അല്ലാഹു. സാക്ഷാല്‍ ദൈവം എന്ന അര്‍ഥത്തില്‍ എല്ലാ മതക്കാരും അറബിഭാഷയില്‍ അല്ലാഹു എന്ന പദം തന്നെയാണ് ഉപയോ ഗിക്കുന്നത്. ബൈബിളിന്റെ അറബി തര്‍ജമകള്‍ 'യഹോവ' എന്ന പദത്തിനുപകരം ഉപയോഗിക്കുന്നത് 'അല്ലാഹു' എന്നാണ്. ഇസ്ലാമിന് മുമ്പ് അറേബ്യയിലെ ബഹുദൈവവിശ്വാസികള്‍ എല്ലാ ദൈവങ്ങള്‍ക്കും മീതെ ഒരു പരമേശ്വരന്‍ ഉള്ളതായി വിശ്വസിച്ചിരുന്നു. ആ പരമേശ്വരനെ അവര്‍ വിളിച്ചിരുന്നതും അല്ലാഹു എന്നാണ്. ഈ പ്രപഞ്ചത്തിനു പിന്നില്‍ അതിനെ സൃഷ്ടിച്ചു പരിപാലിക്കുന്ന ഒരു മഹാശക്തിയുണ്ട്. അവനാണ് സാക്ഷാല്‍ ദൈവം. ഇസ്ലാമിന്റെ ഭാഷയില്‍ അല്ലാഹു അവന്‍ അദൃശ്യനും അത്യുന്നതനും അതുല്യനുമാകുന്നു. "അവനെപ്പോലെ യാതൊന്നുമില്ല'' (ഖുര്‍ആന്‍ 42: 11). "കണ്ണുകള്‍ അവനെ കാണുന്നില്ല. കണ്ണുകളെ അവന്‍ കാണുന്നു'' (6: 103). "അവന്‍ അത്യുന്നതനും അതിഗംഭീരനുമാകുന്നു' (2: 255). മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ക്ക് ഗോചരമാകുന്ന സകലത്തില്‍നിന്നും ഭിന്നമാകയാല്‍ മനുഷ്യന് അവന്റെ രൂപം സങ്കല്‍പ്പിക്കാനാവില്ല. മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്‍ രൂപരഹിതമാകുന്നു. അതിനാല്‍ അവന്റെ ചിത്രമെഴുതാനോ പ്രതിമയുണ്ടണ്ടാക്കാനോ കഴിയില്ല; പാടില്ല. മനുഷ്യന്‍ അവന്റെ പേരില്‍ ഉണ്ടാക്കുന്ന ചിത്രങ്ങളും പ്രതിമകളുമൊന്നും അവന്റെതാവുകയുമില്ല. പ്രപഞ്ചത്തിനു പിന്നില്‍ ഇങ്ങനെയൊരു അദൃശ്യഹസ്തം പ്രവര്‍ത്തിക്കുന്നുവെന്നതിന് തെളിവായി ഇസ്ലാം ചൂണ്ടിക്കാണിക്കുന്നത് ഈ ഭൌതികപ്രപഞ്ചത്തെ തന്നെയാണ്. പ്രപഞ്ചത്തിന്റെ വൈപുല്യം, ഗാംഭീര്യം, അതിന്റെ വൈവിധ്യമാര്‍ന്ന ഘടകങ്ങള്‍ തമ്മിലുള്ള രഞ്ജിപ്പ്, പരസ്പരപൂരകത്വം, യുക്തിയുക്തത, ലക്ഷ്യോന്മുഖത തുടങ്ങിയവയെല്ലാം അതിന്റെ പിന്നില്‍ സര്‍വശക്തവും സര്‍വജ്ഞവുമായ ഒരസ്തിത്വത്തിന്റെ ആസൂത്രണപാടവവും നിര്‍മാണവൈഭവവും വിളിച്ചറിയിക്കുന്നു. പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍ ചൂണ്ടികാണിച്ചുതരുന്ന ആ അദൃശ്യസാനിദ്ധ്യമാണ് അല്ലാഹു. കണിശമായ വ്യവസ്ഥകളനുസരിച്ച്, കടുകിടതെറ്റാതെ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചമാകുന്ന ഈ തൊഴില്‍ശാല, അതിനുപിന്നില്‍ ഒരു ഈശ്വരനുണ്ടെന്നു മാത്രമല്ല വിളിച്ചോതുന്നത്; പ്രത്യുത ആ ഈശ്വരന്‍ ഏകനും അഖണ്ഡനും അവിഭാജ്യനും അനാദിയും അനന്തനുമാണെന്നുകൂടി അസന്നിഗ്ധമായി വിളിച്ചോതുന്നു. ഒന്നിലധികം ഈശ്വരന്മാര്‍ക്ക് ഈ മഹാപ്രപഞ്ചത്തെ ഇത്ര കൃത്യമായ നിയമങ്ങളനുസരിച്ച് പ്രവര്‍ത്തിപ്പിച്ചുകൊണ്ട് ഇത്ര ഭദ്രമായി നിലനിര്‍ത്തി കൊണ്ടു പോകാനാവില്ല. ഖുര്‍ആനിലൂടെ ദൈവം പറയുന്നു: 'ഭൂമിയിലും ഉപരിലോകങ്ങളിലും പല ദൈവങ്ങളുണ്ടായിരുന്നുവെങ്കില്‍ അവ എന്നേ നശിച്ചുപോയിട്ടുണ്ടാകുമായിരുന്നു.'(21:22)"ബഹുദൈവവിശ്വാസികള്‍ വാദിക്കുന്നതു പോലെ അല്ലാഹുവിന്റെ കൂടെ വേറെയും ദെവങ്ങളുണ്ടായിരുന്നുവെങ്കില്‍ അവരെല്ലാവരും പരമാധികാരപീഠത്തിലെത്താന്‍ മത്സരിക്കുമായിരുന്നു.' (17:42) അല്ലാഹുവില്‍-സാക്ഷാല്‍ ദൈവത്തിലുള്ള വിശ്വാസത്തിന്റെ അനിവാര്യഘടകമാണ് ദൈവത്തിന്റെ ഏകത്വത്തിലുള്ള വിശ്വാസം. ദൈവാസ്തിക്യത്തെ നിഷേധിക്കുന്നതും പല ദൈവങ്ങളുടെ ആസ്തിക്യം അംഗീകരിക്കുന്നതും ഇസ്ലാമിന്റെ ദൃഷ്ടിയില്‍ ഏതാണ്ട് ഒരുപോലെയാണ്. രണ്ടുകൂട്ടരും യഥാര്‍ത്ഥദൈവത്തെ നിഷേധിക്കുകയാണ്. ഏകനായ അല്ലാഹു സര്‍വസല്‍ഗുണസമ്പൂര്‍ണനാകുന്നു. വിശിഷ്ട ഗുണങ്ങളെല്ലാം അവയുടെ കേവലമായ അവസ്ഥയില്‍ അവനില്‍ സമ്മേളിച്ചിരിക്കുന്നു. യാതൊരു തരത്തിലുള്ള ന്യൂനതയും അവനെ സ്പര്‍ശിക്കുന്നില്ല. "അവനാണ് അല്ലാഹു.അവനല്ലാതെ ദൈവമില്ല. കാണുന്നതും കാണാത്തതും അറിയുന്നവനാണവന്‍. അവന്‍ ദയാപരനും കരുണാമയനുമാണ്. അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല,രാജാധിരാജന്‍; പരമപവിത്രന്‍, സമാധാന ദായകന്‍, അഭയദാതാവ്, മേല്‍നോട്ടക്കാരന്‍,അജയ്യന്‍, പരമാധികാരി, സര്‍വ്വോന്നതന്‍, എല്ലാം അവന്‍ തന്നെ. ജനം പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു ഏറെ പരിശുദ്ധനാണ്. അവനാണ് അല്ലാഹു. സ്രഷ്ടാവും രൂപരചയിതാവും അവന്‍ തന്നെ. വിശിഷ്ടനാമങ്ങളൊക്കെയും അവന്നുള്ളതാണ്. ആകാശഭൂമികളിലുള്ളവയെല്ലാം അവന്റെ മഹത്വം കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവനാണ് അജയ്യനും യുക്തിജ്ഞനും (59: 22-24) ജ്ഞാനം, ശക്തി, അധികാരം, കാരുണ്യം, നീതി തുടങ്ങിയവ അല്ലാഹുവിന്റെ മുഖ്യഗുണങ്ങളാണ്. എല്ലാ സംഗതികളിലും ത്രികാലജ്ഞനാണല്ലാഹു. അവനറിയാതെ പ്രപഞ്ചത്തില്‍ ഒരിലയനങ്ങുക പോലും ചെയ്യുന്നില്ല. സൃഷ്ടികള്‍ രഹസ്യമായും പരസ്യമായും പ്രവര്‍ത്തിക്കുന്നതുമാത്രമല്ല, അവരുടെ ഹൃദയങ്ങളിലുണരുന്ന വിചാര വികാരങ്ങള്‍ പോലും അവന്‍ അറിയുന്നു. അറിവ് മാത്രമല്ല, അറിവനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള കഴിവും അധികാരവും കൂടി അവനുണ്ട്. അവന്‍ ഇഛിക്കുന്നത് സംഭവിക്കട്ടെ എന്നുകല്‍പിക്കുകയേ വേണ്ടൂ. അത് സംഭവിക്കുകയായി. പ്രപഞ്ചത്തെ സൃഷ്ടിച്ചുവിട്ട് മാറിനില്‍ക്കുകയല്ല അവന്‍; എല്ലാം നേരിട്ട് നിയന്ത്രിച്ചു കൊണ്ടിരിക്കുകയാണ്. പ്രപഞ്ചത്തില്‍ അവനിഛിച്ചതു മാത്രം നടക്കുന്നു. അവനാണ് സകല സൃഷ്ടികളുടേയും രാജാവും നിയമശാസകനും. അവന് ആരുടെ മുമ്പിലും കണക്ക് ബോധിപ്പിക്കേണ്ടതില്ല. എല്ലാവരും അവന്റെ മുമ്പില്‍ കണക്കു ബോധിപ്പിക്കണം. പരമദയാലുവും പരമകാരുണികനുമാണ് അല്ലാഹു.പരമദയാലു, പരമകാരുണികന്‍ എന്നിവ 'അല്ലാഹു'വിനു ശേഷമുള്ള ഏറ്റവും വിശിഷ്ടമായ ദൈവനാമങ്ങളാണ്. സജ്ജനത്തേയും ദുര്‍ജനത്തേയും അവന്‍ ഈ ലോകത്ത് ഒരുപോലെ പരിപാലിക്കുന്നു. അല്ലാഹുവിനെ നിഷേധിക്കുകയും ധിക്കരിക്കുകയും ചെയ്യുന്നവര്‍ക്കുപോലും ജീവിതവിഭവങ്ങള്‍ ചൊരിഞ്ഞു കൊടുക്കുന്നു. എന്നാല്‍ സജ്ജനത്തെ അവന്‍ പരലോകത്ത് പ്രത്യേകം അനുഗ്രഹിക്കുന്നു. അല്ലാഹുവിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങളഖിലം നീതിയിലധിഷ്ഠിതമാണ്. അവന്‍ സ്വയം നീതി പ്രവര്‍ത്തിക്കുകയും പ്രപഞ്ചത്തില്‍ നീതിസ്ഥാപിക്കുകയും ചെയ്യുന്നു. തന്റെ ശാസനകള്‍ അനുസരിച്ച് ന്യായമായ കര്‍മഫലം നല്‍കുന്നു. ശിഷ്ടജനത്തെ രക്ഷിക്കുകയും ദുഷ്ടജനത്തെ ശിക്ഷിക്കുകയും ചെയ്യുക അല്ലാഹുവിന്റെ നീതിനിഷ്ഠയുടെ അനിവാര്യതാല്‍പര്യമാകുന്നു. പ്രപഞ്ചത്തിന്റെ സ്രഷ്ടാവും ഉടമയും പരമാധികാരിയുമെന്ന നിലയില്‍ അല്ലാഹു മാത്രമാണ് സകല സൃഷ്ടികളുടേയും സ്തുതി സ്തോത്രങ്ങളും ആരാധനയും അര്‍ഹിക്കുന്നവന്‍. അവനല്ലാത്ത യാതൊരസ്തിത്വവും ആരാധനക്കര്‍ഹമല്ല. ഒക്കെയും അവന്റെ സൃഷ്ടികളും അടിമകളും മാത്രമാകുന്നു. എല്ലാവരും അവനെ മാത്രം ആരാധിക്കാനും വഴിപ്പെടാനും കടപ്പെട്ടിരിക്കുന്നു. മുകളില്‍പ്പറഞ്ഞപ്രകാരമുള്ള ഏകനും അഖണ്ഡനും അവിഭാജ്യനും സ്രഷ്ടാവും ഉടമയും പരമാധികാരിയും പരമകാരുണികനും നീതിനിഷ്ഠനുമായ അസ്തിത്വത്തെ അല്ലാഹു-സത്യദൈവം-ആയി അംഗീകരിക്കുകയും, അവനെമാത്രം വഴിപ്പെടുകയും പ്രാര്‍ത്ഥിക്കുകയും അവനല്ലാത്ത സകല അസ്ഥിത്വങ്ങള്‍ക്കുമുള്ള ആരാധനയും വഴിപ്പെടലും നിഷേധിക്കുകയുമാണ് ഇസ്ലാമിലെ തൌഹീദ്-ഏകദൈവ വിശ്വാസം. അല്ലാഹുവിന് ഏതെങ്കിലും തരത്തിലുള്ള ബഹുത്വം അല്ലെങ്കില്‍ അവന്റേതുമാത്രമായ ഗുണങ്ങളിലും അധികാരാവകാശങ്ങളിലും മറ്റാര്‍ക്കെങ്കിലും പങ്കാളിത്തം ആരോപിക്കലും അവര്‍ക്ക് ആരാധനയും അടിമത്തവും അര്‍പ്പിക്കലും ബഹുദൈവത്വം-ആകുന്നു. മാപ്പര്‍ഹിക്കാത്ത അധര്‍മവും കടുത്ത ദൈവനിന്ദയും കൊടിയ തിന്മകളുടെ ഉറവിടവുമാണിത്. ജീവിതം പൂര്‍ണമായി അല്ലാഹുവിന് സമര്‍പ്പിച്ച് അവനെമാത്രം വഴിപ്പെട്ട് ജീവിക്കലാണ് ഇസ്ലാം. മുഴു ജീവിത മേഖലകളിലേക്കും ആവശ്യമായ ജീവിത മാര്‍ഗം അല്ലാഹു കാണിച്ചു തന്നിരിക്കുന്നു. ആ ജീവിത ക്രമത്തിനും ഇസ്ലാമെന്ന് തന്നെയാണ് പറയുക. വിധി വിശ്വാസം സര്‍വലോകങ്ങളിലും നടക്കുന്ന സൃഷ്ടി-സ്ഥിതി സംഹാരങ്ങളഖിലം അല്ലാഹു നിശ്ചയിച്ച നിയമങ്ങളും വ്യവസ്ഥകളുമനുസരിച്ച് അവന്റെ അറിവോടെ മാത്രം നടക്കുന്നു. പ്രപഞ്ചത്തില്‍ നടക്കുന്ന ഒരു പുല്‍ക്കൊടിയുടെ അനക്കം പോലും അവന്റെ അറിവിനും ഇഛക്കും അതീതമല്ല. പ്രപഞ്ചത്തില്‍ ഒരില വീഴുന്നുപോലുമില്ല; അത് അവന്‍ അറിഞ്ഞിട്ടല്ലാതെ. (ഖുര്‍ആന്‍. 6:59) കാരണം, പ്രപഞ്ചത്തിലെ ഓരോ അണുവിന്റെയും സൃഷ്ടാവും ഉടമയും നിയന്താവുമാണവന്‍. അവന്റെ അറിവിനും ഇഛക്കും അതീതമായി വല്ലതും സംഭവിക്കുകയെന്നാല്‍-അതെത്ര നിസ്സാരമായിരുന്നാലും ശരി--പ്രപഞ്ചത്തിന്മേലുള്ള അവന്റെ ഉടമസ്ഥതയും നിയന്ത്രണവും സമ്പൂര്‍ണമല്ല എന്നാണര്‍ഥം. സൃഷ്ടി പ്രപഞ്ചത്തെ സമ്പൂര്‍ണമായി ചൂഴ്ന്ന് നില്‍ക്കുന്ന നിതാന്തവും സക്രിയവുമായ അധികാരത്തിന്റെയും വിധികര്‍ത്തൃത്വത്തിന്റെയും അനിവാര്യതയാകുന്നു പ്രപഞ്ചത്തില്‍ സംഭവിക്കുന്നതെന്തും-അതു നല്ലതാവട്ടെ, ചീത്തയാവട്ടെ-അവന്റെ വിധിക്കു വിധേയമായിരിക്കുക എന്നത്. ഈ വിധിവ്യവസ്ഥ തന്നെയാണ് ഒരര്‍ഥത്തില്‍ പ്രകൃതി നിയമം. തീക്ക് ചൂട്,മഞ്ഞിനു തണുപ്പ്,കണ്ണിനു കാഴ്ച, ഭൂമിക്ക് ആകര്‍ഷണ ശക്തി തുടങ്ങിയവയൊക്കെ ദൈവത്തിന്റെ വിധികളാകുന്നു. അവയെ പ്രകൃതി എന്നു വിളിക്കുമ്പോള്‍ അവക്കു പിന്നിലുള്ള സക്രിയവും ജാഗ്രത്തുമായ വിധാതാവിനെ ഉദ്ദേശിക്കാറില്ലെന്നു മാത്രം. അന്ധവും അബോധവുമായ ശക്തിയായിട്ടാണല്ലോ പ്രകൃതി കണക്കാക്കപ്പെടുന്നത്. പ്രകൃതിയുടെ ഓരോ കണികയുടെയും,ഓരോ സ്പന്ദനത്തിന്റെയും പിന്നില്‍ സുശക്തവും സര്‍വജ്ഞവും സബോധവുമായ ഒരു വിധാതവുണ്ട് എന്ന യാഥാര്‍ഥ്യത്തെക്കൂടി ഉള്‍ക്കൊള്ളുന്നതാണ് വിധിവ്യവസ്ഥ എന്ന പ്രയോഗം. വിധി വ്യവസ്ഥ അഥവാ പ്രപഞ്ചത്തിന്‍മേലുള്ള അല്ലാഹുവിന്റെ അധികാരവും അറിവും മനുഷ്യന്റെ പ്രവര്‍ത്തന സ്വാതന്ത്യ്രത്തില്‍ ഇടപെടുന്നില്ല."ഓരോ മനുഷ്യന്റെയും ഭാഗധേയം നാം അവന്റെ കഴുത്തില്‍ തന്നെ ബന്ധിച്ചിരിക്കുന്നു''(ഖുര്‍ആന്‍ 17:13)."ഓരോരുത്തരും തങ്ങളുടെ മാര്‍ഗത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ആരാണ് സന്‍മാര്‍ഗസ്ഥരെന്ന് നിന്റെ നാഥന് നന്നായറിയാം''(17:84)."നിശ്ചയം,അല്ലാഹു മനുഷ്യരോട് അല്‍പം പോലും അനീതി ചെയ്യുന്നതല്ല. പക്ഷേ മനുഷ്യന്‍ അവരോടു തന്നെ അക്രമം ചെയ്യുന്നു എന്നതത്രെ യാഥാര്‍ഥ്യം''(10:44) തീക്ക് ചൂടുണ്ടാവുക എന്നതും അതില്‍ പതിക്കുന്ന വസ്തു കരിഞ്ഞു പോവുക എന്നതും വിധിയാണ്. മനുഷ്യനാണ് തീയില്‍ ചാടുന്നതെങ്കില്‍ വെന്തുമരിക്കുക എന്നതും വിധിയുടെ ഭാഗം തന്നെ. ആരൊക്കെ,എന്തൊക്കെ എങ്ങനെയൊക്കെ തീയില്‍ പതിക്കുമെന്നും കത്തിച്ചാമ്പലാകുമെന്നുമുള്ള അറിവ് അല്ലാഹുവിന്റെ ജ്ഞാനത്തിന്റെ ഭാഗമാകുന്നു. പക്ഷേ,ഒരാളെ അഗ്നികുണ്ഡത്തില്‍ ചാടിക്കുന്നത് അല്ലാഹുവിന്റെ ഈ വിധിയും അറിവുമല്ല. അത് അയാള്‍ സ്വയം എടുത്ത തീരുമാനമാണ്. തീയില്‍ ചാടി പൊള്ളലേറ്റവന്‍, തീക്കു ചൂടുണ്ടാവുക,അതില്‍ പതിച്ചവര്‍ക്ക് പൊള്ളലേല്‍ക്കുക തുടങ്ങിയ പ്രകൃതി നിയമങ്ങളെ ആക്ഷേപിക്കുന്നതിലര്‍ഥമില്ല. അതു പോലെ നിരര്‍ഥകമാണ് വിധിയെ പഴിക്കുന്നതും. ദൈവത്തിന്റെ ഇഛയോ അറിവോ മനുഷ്യനെ യാതൊന്നിനും നിര്‍ബന്ധിക്കുന്നില്ല. മനുഷ്യന്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സ്വന്തം ഇഛയനുസരിച്ചും സ്വതന്ത്രമായ തീരുമാനമനുസരിച്ചുമാകുന്നു.സ്വതന്ത്രമായി അനുഷ്ടിച്ച കര്‍മങ്ങളുടെ ഉത്തരവാദിത്വം അനിവാര്യമായും അതിന്റെ കര്‍ത്താവിനുണ്ട്. ആ ഉത്തരവാദിത്വത്തിന്റെ പേരിലാണ് പരലോകത്ത് മനുഷ്യകര്‍മങ്ങള്‍ വിചാരണക്കും രക്ഷാ ശിക്ഷകള്‍ക്കും വിധേയമാക്കപ്പെടുന്നത്.
From: laly s <lalysin@yahoo.co.in>
To: Keralites <Keralites@yahoogroups.com>
Sent: Tuesday, 31 January 2012, 17:01
Subject: [www.keralites.net] ദൈവം ഉണ്ടോ? ......!
 
Fun & Info @ Keralites.net
ദൈവം ഉണ്ടോ?
എല്ലാ മനുഷ്യരും ഒരു പ്രാവശ്യമെങ്കിലും ചിന്തിച്ചിട്ടുള്ള ഒരു കാര്യം ആയിരിക്കും ഇത്. ഈ കുറിപ്പിലുടെ ദൈവം ഉണ്ടെന്നോ ഇല്ലെന്നോ സ്ഥാപിക്കാനുള്ള ശ്രമം അല്ല മറിച്ച് വസ്തുതകള്‍ യുക്തിസഹമായി പരിശോദിക്കാന്‍ ആണ് ഇവിടെ ശ്രമിക്കുന്നത്. വായിക്കുന്നവര്‍ എന്നോട് യോജിക്കണം എന്ന് യാതൊരു നിര്‍ബന്ധവുമില്ല. പക്ഷേ അഭിപ്രായം രേഖപെടുത്തുമ്പോള്‍ വെറുതെ ചീത്ത എഴുതി വിടാതെ കാര്യങ്ങള്‍ ഗൌരവത്തോടെ വിലയിരുത്തണം എന്നു മാത്രം ഒരു അഭ്യര്‍ത്ഥന ഉണ്ട്.

മനുഷ്യന്റെ എഴുതപെട്ട ചരിത്രം നമ്മള്‍ക്ക് ലഭിക്കുന്നത് ഏതാണ്ട് അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പുള്ളത് മാത്രമാണ്. അതിനു മുന്‍പുള്ള മനുഷ്യനെ പറ്റിയും അവന്റെ ജീവിതരീതിയെ പറ്റിയും ശാസ്ത്ര പരീക്ഷണങ്ങളിലൂടെയും മറ്റും മനസിലാക്കി എടുക്കാനേ സാധിക്കു.

മത ഗ്രന്ഥങ്ങളായ ഖുര്‍ആന്‍, ബൈബിള്‍ എന്നിവ അനുസരിച്ച് ആദവും ഹവ്വയും ആണ് ആദ്യത്തെ മനുഷ്യര്‍. അവരുടെ ഉത്പത്തിയെപറ്റി പറയുന്ന കഥ ശാസ്ത്രീയ വിശദീകരണങ്ങളുമായി ഒരു രീതിയിലും പൊരുത്ത പെടുന്നവ അല്ല.

ഹിന്ദു പുരാണത്തില്‍ പറയുന്ന ദശാവതാര കഥ പ്രതീകാതമകമായി പരിണാമ സിദ്ദാന്തമാണ് അവതരിപ്പിക്കുന്നത്‌ എന്നു വാദിക്കാവുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്. ഡാര്‍വിന്റെ പരിണാമ സിദ്ദാന്തം നമ്മള്‍ ഒരു വരിയില്‍ അവതരിപ്പിച്ചാല്‍ ഏതാണ്ട് ഇങ്ങനെ ചുരുക്കാം.


ജലത്തില്‍ ജീവന്‍ ഉണ്ടാകുന്നു - ജലത്തിലെ ബഹുകോശ ജീവികള്‍ - ജലത്തിലും കരയിലും ജീവിക്കുന്ന ജീവികള്‍ - കരയില്‍ ജീവിക്കുന്ന ജീവികള്‍ - മനുഷ്യന്‍


ഇനി നമ്മള്‍ ദശാവതാര കഥ എടുത്താല്‍


മത്സ്യം (ജല ജീവി) - കൂര്‍മം (ജലത്തിലും കരയിലും) - വരാഹം - നരസിംഹം (കരയില്‍) - വാമനന്‍ (മനുഷ്യന്‍)


ഇനി നമുക്ക് ശാസ്ത്രീയമായി കാര്യങ്ങളെ ഒന്നു സമീപിക്കാം. പരിണാമ ഫലമായി പുരാതന മനുഷ്യന്‍ ഉണ്ടാകുന്നു. അവന്‍ മൃഗ സമാനനായി ജീവിക്കുന്നു. മൃഗങ്ങളെ പോലെ ഇര പിടിക്കുകയും ഗുഹകളില്‍ ജീവിക്കുകയും ചെയ്യുന്നു. കാലക്രമേണ അവന്‍ ചിന്തിക്കാന്‍ തുടങ്ങുകയും ഇര പിടിക്കാന്‍ പ്രാകൃതമായ ആയുധങ്ങള്‍ ‍ഉപയോഗിക്കുകയും വാസസ്ഥലങ്ങളില്‍ കൂടുതല്‍ സൗകര്യം ഒരുക്കാനും സ്വന്തം ആവശ്യത്തിനായി മൃഗങ്ങളെ ഉപയോഗിക്കാനും തുടങ്ങി.
അവിടെ നിന്നും പടി പടിയായി വളര്‍ന്ന അവന്‍ കൃഷി ചെയ്യാനും ആഹാര സാധനങ്ങള്‍ സംഭരിച്ചു വെക്കാനും പഠിച്ചു. ഒപ്പം ശത്രുക്കളെ കീഴടക്കാനും അവന്‍ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. പക്ഷേ അപ്പോഴും അവനു മനസിലാകാത്ത / കീഴടക്കാന്‍ പറ്റാത്ത നിരവധി പ്രതിഭാസങ്ങള്‍ അവനു ചുറ്റും ഉണ്ടായിരുന്നു. കീഴടക്കാനോ മനസിലാക്കാനോ പറ്റാത്തതിനെ ആരാധിക്കുക എന്ന നിലയിലേക്ക് അവന്‍ മാറി. അങ്ങനെ സുര്യനും ചന്ദ്രനും കടലും വെള്ളച്ചാട്ടങ്ങളും എല്ലാം അവന്റെ ആരാധനാമൂര്‍ത്തികളായി മാറി.

ഭാരതീയ പുരാണങ്ങളും വേദങ്ങളും പരിശോധിച്ചാല്‍ നമുക്ക് ഇത് മനസിലാക്കാന്‍ സാധിക്കും. സൂര്യനും ഇന്ദ്രനുമെല്ലാം ദൈവങ്ങളായത് ഇങ്ങനെ ആണ്. ലോകത്തിന്റെ പല ഭാഗത്തും ഇങ്ങനെ പല രീതിയിലുള്ള ആരാധനാ മൂര്‍ത്തികള്‍ ഉണ്ടായിട്ടുണ്ട്. ഗ്രീക്ക് പുരാണങ്ങളും മറ്റും പരിശോധിച്ചാല്‍ ഭാരതീയ പുരാണങ്ങളിലെന്ന പോലെ ഈ സ്ഥിതി വിശേഷം നമുക്ക് മനസിലാക്കാന്‍ സാധിക്കും. ഈ ആരാധനാ മൂര്‍ത്തികളെ പ്രീതിപ്പെടുത്താന്‍ വേണ്ടി പല വിധ അനുഷ്ടാനങ്ങളും ആരാധന സമ്പ്രദായങ്ങളും രൂപമെടുത്തു. ഈ ശക്തികളെ ആരാധിക്കാന്‍ വേണ്ടി ഒരു പ്രത്യേക വിഭാഗം തന്നെ ഉണ്ടായി. അവര്‍ സമൂഹത്തിന്റെ മേല്തട്ടിലേക്ക് ഉയര്‍ന്നു വന്നു
.
Fun & Info @ Keralites.net
www.keralites.net



--
Mathew P Pulikkattil




__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment