Wednesday 25 January 2012

[www.keralites.net] കമ്പ്യൂട്ട​ര്‍ ഓപറേറ്റര്‍ -200 ഒഴിവ്

 

തൃശൂര്‍: ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് സ്ഥാപനത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഓപറേറ്റര്‍മാരുടെ 200 ഒഴിവുകളുണ്ട്. യോഗ്യത -എസ്. എസ്.എല്‍.സി, കമ്പ്യൂട്ടര്‍ ഓപറേഷനിലുള്ള പരിജ്ഞാനം.
ഇംഗ്ളീഷും, മലയാളവും നന്നായി എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം. പ്രായം 40  കവിയരുത്. ശമ്പളം -6000 രൂപ യും ഇന്‍സന്‍റീവും. പ്രവര്‍ത്തന സമയം രാവിലെ 8.30 മുതല്‍ വൈകീട്ട് 6.45വരെ. ഒഴിവുകള്‍ താലൂക്ക് അടിസ്ഥാനത്തില്‍ വിഭജിച്ച് നികത്തും. അതാത് താലൂക്കില്‍ വിവിധ പഞ്ചായത്തുകളിലാണ് നിയമനം ലഭിക്കുന്നവര്‍ പ്രവര്‍ത്തിക്കേണ്ടത്. താലൂക്ക് തലത്തില്‍ ഇന്‍റര്‍വ്യൂ നടത്തും. ഇന്‍റര്‍വ്യൂ നടത്തുന്ന സ്ഥലവും തീയതിയും ചുവടെ
തൃശൂര്‍ ജില്ലാ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് (ഒഴിവുകള്‍ 50)ഫെബ്രുവരി നാല്, തലപ്പിള്ളി -എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വടക്കാഞ്ചേരി (40) ജനുവരി 27, കൊടുങ്ങല്ലൂര്‍ താലൂക്കോഫിസ് കോണ്‍ഫറന്‍സ് ഹാള്‍(20) ജനുവരി 27, ചാവക്കാട് -എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് (20) ജനുവരി 30, മുകുന്ദപുരം-ഇരിങ്ങാലക്കുട താലൂക്കോഫിസ് കോണ്‍ഫറന്‍സ് ഹാള്‍(30) ജനുവരി 30, ചാലക്കുടി ടൗണ്‍ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച്(40) ജനുവരി 25. താല്‍പര്യമുള്ളവര്‍  അസ്സല്‍  സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട താലൂക്കിലെ ഇന്‍റര്‍വ്യൂ സ്ഥലത്ത് രാവിലെ 10ന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ 9447879200, 0491 2544033, 0491 -3259200.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment