Wednesday 25 January 2012

[www.keralites.net] സച്ചിന്‌ ഈ വര്‍ഷം ഭാരതരത്നയില്ല

 

സച്ചിന്‌ ഈ വര്‍ഷം ഭാരതരത്നയില്ല

Fun & Info @ Keralites.net

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഭാരതരത്ന അവാര്‍ഡ്‌ പട്ടികയില്‍ മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറില്ല. ഹോക്കി ഇതിഹാസം ധ്യാന്‍ചന്ദ്‌, ഒളിമ്പിക്‌ സ്വര്‍ണ മെഡല്‍ നേടിയ ഷൂട്ടിംഗ്‌ താരം അഭിനവ്‌ ബിന്ദ്ര, ആദ്യമായി എവറസ്‌റ്റ് കൊടുമുടി കീഴടക്കിയ പര്‍വതാരോഹകന്‍ ടെന്‍സിംഗ്‌ നോര്‍ഗെ എന്നിവരെയാണു ഭാരതരത്നയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ നാമനിര്‍ദേശം ചെയ്യാത്തതു കൊണ്ടാണു സച്ചിനെ പരിഗണിക്കാത്തതെന്നു കേന്ദ്ര കായിക മന്ത്രി അജയ്‌ മാക്കന്‍ പറഞ്ഞു. സച്ചിനു വേണ്ടി നാമനിര്‍ദേശം നല്‍കിയിരുന്നോയെന്ന്‌ അറിയില്ലെന്ന്‌ ബി.സി.സി.ഐ. പ്രസിഡന്റ്‌ എന്‍. ശ്രീനിവാസന്‍ പറഞ്ഞു. സച്ചിനു ഭാരതരത്ന ലഭിക്കാന്‍ ആരുടെയെങ്കിലും നാമനിര്‍ദേശം വേണമെന്നു കരുതുന്നില്ലെന്നും എന്‍.ശ്രീനിവാസന്‍ പറഞ്ഞു. താരങ്ങള്‍ വ്യക്‌തിപരമായി മുന്നോട്ടു വരുമ്പോള്‍ മാത്രമാണു തങ്ങള്‍ പരിഗണനയ്‌ക്ക് അയയ്‌ക്കാറെന്നു മുതിര്‍ന്ന ബി.സി.സി.ഐ. അംഗവും ഐ.പി.എല്‍. ചെയര്‍മാനുമായ രാജീവ്‌ ശുക്ല പറഞ്ഞു. കലാസാംസ്‌കാരിക മേഖലകളിലെ സമഗ്ര സംഭാവനയ്‌ക്കാണ്‌ ഭാരതരത്ന നല്‍കിവന്നിരുന്നത്‌. കേന്ദ്രമന്ത്രി സഭയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ്‌ ഈ വര്‍ഷം മുതല്‍ കായിക താരങ്ങളെയും ഭാരതരത്നയ്‌ക്കായി പരിഗണിക്കാന്‍ തുടങ്ങിയത്‌.

സച്ചിന്‌ ഭാരതരത്നം നല്‍കണമെന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ ആവശ്യമുയര്‍ന്നിരുന്നു. വനിതാ ക്രിക്കറ്റ്‌ താരം ജൂലന്‍ ഗോസ്വാമിക്ക്‌ പത്മശ്രീ അവാര്‍ഡ്‌ നല്‍കും. പശ്‌ചിമ ബംഗാളുകാരിയായ ഗോസ്വാമിയാണ്‌ ഇത്തവണ പത്മ അവാര്‍ഡ്‌ ലഭിക്കുന്ന ഏക വനിതാ താരം. സ്‌കീയിംഗ്‌ താരം അജിത്‌ ബജാജ്‌, മുന്‍ ഹോക്കി ടീം നായകന്‍ സഫര്‍ ഇഖ്‌ബാല്‍, പാരാലിമ്പിക്‌ അത്‌ലറ്റ്‌ ദേവേന്ദ്ര ഝാജ്രിയ, ലിംബാ റാം (അമ്പെയ്‌ത്ത് താരവും കോച്ചും) , സയദ്‌ മുഹമ്മദ്‌ ആരിഫ്‌ (ബാഡ്‌മിന്റണ്‍), കമന്റേറ്റര്‍ പ്രഫ. രവി ചതുര്‍വേദി, പ്രഭാകര്‍ വൈദ്യ (ഫിസിക്കല്‍ എഡ്യൂക്കേഷന്‍). രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ വനിതാ ബൗളര്‍മാരുടെ റാങ്കിംഗില്‍ ജൂലന്‍ ഒന്നാംസ്‌ഥാനത്താണ്‌. 2006-07 സീസണില്‍ നടന്ന ഇംഗ്ലണ്ട്‌ പര്യടനത്തില്‍ ഇന്ത്യയെ ജയിപ്പിച്ചത്‌ ജൂലനാണ്‌.

അര്‍ജുന അവാര്‍ഡ്‌ ജേതാവു കൂടിയായ ജൂലന്‍ 2007 ല്‍ ഐ.സി.സിയുടെ വനിതാ പ്ലേയര്‍ ഓഫ്‌ ദി ഇയര്‍ ആയിരുന്നു. 1980 ലെ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ഹോക്കി ടീമംഗമായിരുന്നു സഫര്‍ ഇഖ്‌ബാല്‍. 1982 യെ ഏഷ്യാഡിലും 1984 ലെ ഒളിമ്പിക്‌സിലും ഇന്ത്യന്‍ ടീമിനെ നയിച്ചു. അര്‍ജുന അവാര്‍ഡ്‌ ജേതാവായ സഫര്‍ 1993 മുതല്‍ 1994 വരെ ഇന്ത്യന്‍ ടീം കോച്ചുമായി.

അമ്പെയ്‌ത്ത് താരമായിരുന്ന ലിംബാ റാം 2010 ലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ഇന്ത്യന്‍ ടീം കോച്ചായിരുന്നു. 1989 ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം റാങ്ക്‌ നേടാനും ലിംബാ റാമിനായിരുന്നു.

Fun & Info @ Keralites.net ThanksFun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment