കാസനോവയുടെ പ്രണയതീരങ്ങള്‍ ഇഷ്ടസുഗന്ധങ്ങള്‍ തേടി രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് പറക്കുന്ന ബിസിനസ്മാന്‍-കാസനോവ. ഇന്റര്‍നാഷണല്‍ ലെവലിലുള്ള പൂക്കച്ചവടം പ്രധാന ബിസിനസ്സായതിനാല്‍ അദ്ദേഹം ഓരോ ആഴ്ചയും ഓരോ രാജ്യങ്ങളിലായിരിക്കും. റോഷന്‍ ആന്‍ഡ്രൂസ്, ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ സംവിധാനം ചെയ്യുന്ന 'കാസനോവ' ജീവിതം ആഘോഷമാക്കിയ ഒരു ബിസിനസ്സുകാരന്റെ കഥ വളരെ സ്റ്റൈലിഷായി സ്‌ക്രീനിലെത്തിക്കുകയാണ്. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ശ്രേയാശരണ്‍, ലക്ഷ്മിറായ്, റോമ, സഞ്ജന എന്നിവരാണ് നായികമാര്‍. ജഗതിശ്രീകുമാര്‍, ലാലു അലക്‌സ്, ശങ്കര്‍, റിയാസ് ഖാന്‍, അഭിലാഷ്, ഷംസി, അര്‍ജുന്‍, വിക്രം, രത്‌നം, നോവകൃഷ്ണന്‍, ഡിംപിള്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
കാസനോവ ഏതു രാജ്യത്തിലാണെങ്കിലും അവിടെയൊക്കെ സ്ത്രീ സുഹൃത്തുക്കളുമുണ്ടാകും. എല്ലാ പുരുഷന്മാരും സൗന്ദര്യാരാധകരാണെന്നാണ് കാസനോവയുടെ പക്ഷം. അതിനാല്‍ അദ്ദേഹം എല്ലാ സ്ത്രീകളുടെയും ഉറ്റസുഹൃത്താവുന്നു. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇറ്റലിയില്‍ ജീവിച്ചിരുന്ന കാസനോവയ്ക്ക് 122 സ്ത്രീ സുഹൃത്തുക്കളുണ്ടായിരുന്നു. ആ കാസനവോയുടെ പ്രകടനത്തെ മറികടക്കാന്‍ തന്റെ സ്ത്രീ സൗഹൃദങ്ങളിലൂടെ അഭിനവ കാസനോവയ്ക്ക് കഴിയുന്നു.
വിവിധ രാജ്യങ്ങളിലെ പുഷ്പവിപണികളിലെത്തുന്ന പൂക്കളുടെ നിറങ്ങളിലെ വ്യത്യസ്തതയും സുഗന്ധവുമാണ് കാസനോവയെ പൂക്കച്ചവടത്തിലേക്ക് ആകര്‍ഷിച്ചത്. കാമുകഹൃദയമുള്ള തനിക്ക് ഏറ്റവും അനുയോജ്യമായ ബിസിനസായിട്ടാണ് പൂക്കച്ചവടത്തെ കാസനോവ കാണുന്നത്. പല രാജ്യങ്ങളിലേക്കുള്ള പറക്കലിനിടയില്‍ അയാളുടെ ജീവിതവും വഴിമാറുന്നു. പ്രണയതീരങ്ങളായി കരുതിയ സൗഹൃദങ്ങളില്‍ നിന്നൊക്കെ പലതും കാസനോവയ്ക്ക് അഭിമുഖീകരിക്കേണ്ടിവരുന്നു. ആക്ഷനും സൗഹൃദനിമിഷങ്ങളുമെല്ലാം കോര്‍ത്തിണക്കി റോഷന്‍ ആന്‍ഡ്രൂസ് വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രം കാസനോവയ്ക്ക് ബിസിനസ്മാന്‍ എന്നതിനപ്പുറം കുറേ ജീവിതമുഖങ്ങളുണ്ടായിരുന്നുവെന്ന് പറയുകയാണ്. ദുബായ്, ബാങ്കോക്ക് എന്നിവിടങ്ങള്‍ പ്രധാന ലൊക്കേഷനുകളാക്കി ചിത്രീകരിച്ച ചിത്രം കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ സി.ജെ. റോയ്‌യാണ് നിര്‍മ്മിക്കുന്നത്. ചിത്രം ആശിര്‍വാദ് സിനിമാസ് ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിക്കും.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment