Wednesday 25 January 2012

[www.keralites.net] കെ.ടി.എം ഡ്യൂക്ക് 200 ഇന്ത്യന്‍ വിപണിയില്‍

 

കെ.ടി.എം ഡ്യൂക്ക് 200 ഇന്ത്യന്‍ വിപണിയില്‍


Fun & Info @ Keralites.net


ന്യൂഡല്‍ഹി: ഓസ്ട്രിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കെ.ടി.എം പവര്‍ സ്‌പോര്‍ട്‌സ് എ.ജിയുടെ ഡ്യൂക്ക് 200 മോട്ടോര്‍സൈക്കിള്‍ ബജാജ് ഓട്ടോ ലിമിറ്റഡ് ഇന്ത്യന്‍ വിപണിയിലിറക്കി. കെ.ടി.എമ്മില്‍ 39.26 ശതമാനം ഓഹരി പങ്കാളിത്തം ഇന്ത്യയിലെ ബജാജിനുണ്ട്. 1,17,500 രൂപയാണ് ഡ്യൂക്ക് 200 ന്റെ ന്യൂഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. രാജ്യത്തെ 30 നഗരങ്ങളിലുള്ള എക്‌സ്‌ക്ലൂസീവ് ഷോറൂമുകളിലൂടെ ഡ്യൂക്ക് 200 കള്‍ വിറ്റഴിക്കുമെന്ന് ബജാജ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജ് പറഞ്ഞു.

Fun & Info @ Keralites.net


ബജാജും കെ.ടി.എമ്മും സംയുക്തമായാണ് ഇന്ത്യന്‍ വിപണിയിലെത്തിയ ഡ്യൂക്ക് 200 വികസിപ്പിച്ചത്. ഇരു സ്ഥാപനങ്ങളുടെയും കൂട്ടുകെട്ടിന്റെ ഫലമായി ഇന്ത്യയിലെത്തുന്ന ആദ്യ വാഹനവും ഡ്യൂക്കാണ്. ബജാജും കെ.ടി.എമ്മും ചേര്‍ന്ന് വികസിപ്പിച്ച 125 സി.സി ഡ്യൂക്ക് അടുത്തിടെ യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ചകനിലുള്ള ബജാജിന്റെ ബൈക്ക് നിര്‍മ്മാണശാലയിലാണ് ഡ്യൂക്കുകളും അസംബിള്‍ ചെയ്യുന്നത്. ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്ന കെ.ടി.എം ബൈക്കുകള്‍ നേരത്തെ തന്നെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു തുടങ്ങിയിരുന്നു. കെ.ടി.എമ്മുകള്‍ക്ക് മാത്രമായി 40 സര്‍വീസ് സെന്ററുകളും ഇന്ത്യയില്‍ ബജാജ് തയ്യാറാക്കിയിട്ടുണ്ട്.

Fun & Info @ Keralites.net


2015 ഓടെ 25000 മുതല്‍ 30000 വരെ ബൈക്കുകള്‍ ഇന്ത്യയില്‍ വിറ്റഴിക്കാനാണ് കെ.ടി.എം ലക്ഷ്യമിടുന്നത്. ലോക വിപണിയില്‍ രണ്ടുലക്ഷം ബൈക്കുകള്‍ 2015 ഓടെ വിറ്റഴിക്കും. കെ.ടി.എമ്മിന്റെ മൂന്ന് പുതിയ മോഡലുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പള്‍സറിനൊപ്പം കെ.ടി.എം ബൈക്കുകള്‍കൂടി എത്തുന്നതോടെ സ്‌പോര്‍ട്‌സ് ബൈക്ക് വിപണിയിലെ സാന്നിധ്യം ശക്തമാക്കാന്‍ കഴിയുമെന്നാണ് ബജാജിന്റെ പ്രതീക്ഷ.

Fun & Info @ Keralites.net ThanksFun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment