Wednesday 25 January 2012

[www.keralites.net] 'തെങ്ങിന്‍ ചങ്ങാതി' ഈ ഓട്ടോക്കാരന്‍

 

'തെങ്ങിന്‍ ചങ്ങാതി' ഈ ഓട്ടോക്കാരന്‍

Fun & Info @ Keralites.net


കുറ്റിപ്പുറം: ഡ്രൈവര്‍ ഷാഹുല്‍ഹമീദിന്റെ മൊബൈല്‍ഫോണിലേയ്ക്കുള്ള വിളികളിലധികവും ഓട്ടോറിക്ഷ ആവശ്യപ്പെട്ടുള്ളതല്ല. തെങ്ങ് കയറാന്‍ വേണ്ടിയാണ്... സ്വന്തം പുരയിടത്തിലെ തേങ്ങയിടാന്‍ ആളെ കിട്ടാതായപ്പോഴാണ് ഷാഹുല്‍ഹമീദ് എന്ന ഓട്ടോക്കാരന്‍ സീറ്റില്‍നിന്നും തെങ്ങിന്‍മുകളിലെത്തിയത്...

കോട്ടയ്ക്കല്‍ വില്ലൂര്‍ ചോലാട് പുത്തന്‍പുരയില്‍ ഷാഹുല്‍ ഹമീദ് എന്ന 43-കാരന്‍ കോട്ടയ്ക്കല്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ്.
നാളികേര വികസന ബോര്‍ഡ് നടപ്പാക്കിയ ' തെങ്ങിന്റെ ചങ്ങാതിക്കൂട്ടം ' പദ്ധതിയാണ് ഇദ്ദേഹത്തെ തെങ്ങിന്റെ ചങ്ങാതിയാക്കിയത്. തേങ്ങയിടാന്‍ ആളെ കിട്ടാതെ ബുദ്ധിമുട്ടുമ്പോഴാണ് പദ്ധതിയെക്കുറിച്ചറിഞ്ഞത്. വീട്ടുവളപ്പിലെ തേങ്ങയിടാന്‍ തെങ്ങ് കയറ്റം പഠിക്കാന്‍ തന്നെ ഷാഹുല്‍ഹമീദ് തീരുമാനിച്ചു. തവനൂരിലെ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ചെയ്തു. ആദ്യ ബാച്ചില്‍തന്നെ പ്രവേശനവും നേടി.

പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ തെങ്ങ് കയറാനുള്ള യന്ത്രവും സ്വന്തമാക്കി. വീട്ടിലെ തെങ്ങില്‍ കയറി ശീലിച്ചപ്പോഴാണ് അത് തൊഴിലാക്കിയാലെന്താണെന്ന് ഷാഹുല്‍ഹമീദ് ചിന്തിച്ചത്.

പുതിയ തൊഴില്‍ അറിയിപ്പുമായി ഓട്ടോയ്ക്കുമുകളില്‍ ഒരു ബോര്‍ഡും വെച്ചു. ഇതോടെ ഓട്ടോയ്ക്കുവേണ്ടിയുള്ള വിളികളധികവും വഴിമാറിത്തുടങ്ങി. ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ സീറ്റില്‍ കണ്ടയാളെ തെങ്ങിന്‍മുകളില്‍ കാണാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ആദ്യം അമ്പരന്നു. തെങ്ങ് കയറ്റക്കാരന്റെ വണ്ടിയെത്തുമ്പോള്‍ മറ്റ് ഡ്രൈവര്‍മാരും ആദ്യം കളിയാക്കിയെങ്കിലും ഷാഹുല്‍ഹമീദ് ഉറച്ചുതന്നെയായിരുന്നു.

തെങ്ങില്‍ കയറാന്‍ തുടങ്ങിയതോടെ ജീവിതത്തിലും വെച്ചടി വെച്ചടി കയറ്റമുണ്ടായി. കടത്തില്‍നിന്ന് കരകയറി. ഭാര്യയും അഞ്ച് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് ഈ ഓട്ടോഡ്രൈവര്‍.

ജില്ലയുടെ പലഭാഗത്തുനിന്നും തെങ്ങില്‍ കയറാനായി ആളുകള്‍ ഇന്ന് ഷാഹുല്‍ഹമീദിനെ സമീപിക്കുന്നുണ്ട്. സഹായത്തിനായി കൂടെ പരിശീലനം നേടിയവരെയും ഒപ്പം കൂട്ടാറുണ്ട്.

രാവിലെ ആറരയാകുമ്പോഴേയ്ക്കും ഷാഹുല്‍ഹമീദ് തെങ്ങിന്‍ മുകളിലെത്തിയിരിക്കും. പതിനൊന്നരയോടുകൂടി യന്ത്രം അഴിച്ചുവെച്ച് ഡ്രൈവറുടെ കുപ്പായമണിയും. തെങ്ങില്‍ കയറാന്‍ ആളെ കിട്ടുന്നില്ലെന്ന പരാതിയുണ്ടെങ്കില്‍ ആര്‍ക്കും വിളിക്കാം ഈ നമ്പറില്‍; 8086536789.


Fun & Info @ Keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment