നമ്മുടെ മണ്ണില്‍ നമ്മുടെ ഡാം, ആര് ചോദിയ്ക്കാന്‍?
കേരളത്തിന്റെ സ്വന്തം മണ്ണില്‍ കേരളം ഡാം നിര്‍മ്മിയ്ക്കാന്‍ ആരുടെയെങ്കിലും അനുവാദം വേണോ? നിയമപരമായ ചില അനുമതികള്‍ വേണമായിരിയ്ക്കും. പക്ഷേ കേരളത്തിലെ സര്‍ക്കാരിന് നിശ്ചയ ദാര്‍ഢ്യം ഉണ്ടെങ്കില്‍ ഇതിന് കഴിയും.
കേന്ദ്രത്തിന് തമിഴ്നാടിനോട് കല്പിയ്ക്കാനാവില്ലെന്ന കേന്ദ്ര മന്ത്രി എ.കെ. ആന്റണിയുടെ വാക്കുകള്‍ കേരളത്തിനും ബാധകമാണെന്ന് മലയാളി നേതാക്കള്‍ക്ക് നല്ല ഓര്‍മ ഉണ്ടായിരുന്നാല്‍ മതി. കേന്ദ്രത്തിന്റെ ചില നിര്‍ദ്ദേശങ്ങളെ തള്ളാനും തന്റേടത്തോടെ നിലപാടെടുക്കാനും കഴിഞ്ഞാല്‍ ഈ പുതിയ ഡാം വിദൂര സ്വപ്നം ഒന്നും അല്ല. നേതാക്കന്മാരുടെ അഴകൊഴമ്പന്‍ നയം മാത്രമാണ് ഈ പ്രശ്നം ഇങ്ങനെ നീളുന്നതിന് കാരണം. (മുല്ലപെരിയാര്‍ ഡാം വീഡിയൊ കാണൂ.)
കേന്ദ്രത്തിലെ കോണ്‍ഗ്രസ് നേതാക്കളെ കാണുമ്പോള്‍ മുട്ട് വിറയ്ക്കുന്ന നമ്മുടെ കോണ്‍ഗ്രസ് നേതാക്കളും അധികാരം വിട്ട് പുറത്ത് ഇറങ്ങുമ്പോള്‍ മാത്രം മൂച്ച് കാണിയ്ക്കുന്ന സിപിഎം നേതാക്കളും രാഷ്ട്രീയക്കാര്‍ക്ക് അപ്പാടെയുള്ള അധികാര കൊതിയുമാണ് പ്രശ്നത്തിന് പരിഹാരം കാണാത്തതിന് കാരണം.
പ്രധാനമന്ത്രിയെ കാണാന്‍ പോയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അതിന് ശേഷം പറഞ്ഞത് ഇങ്ങനെ ആയിരുന്നു. 'കേന്ദ്രത്തിന് കേരളത്തിന്റെ പ്രശ്നം മനസ്സിലായി'. അതിന്റെ അര്‍ത്ഥം അതുവരെ ഈ പഴയ പ്രശ്നത്തിന്റെ ഗൗരവം കേന്ദ്രത്തിന് മനസ്സിലാക്കി കൊടുക്കാന്‍ പോലും മുഖ്യമന്ത്രിയ്ക്കും കേരളത്തെ പ്രതിനിധികരിയ്ക്കുന്ന കേന്ദ്ര മന്ത്രിമാര്‍ക്കും കഴിഞ്ഞില്ലെന്നാണ്. എന്തൊരു നാണക്കേട്.
എന്തായാലും അണക്കെട്ട് പണിയുക തന്നെ ചെയ്യുമെന്ന് കെഎം മാണി പ്രസ്താവിച്ചിട്ടുണ്ട്. വാചകം അടിയ്ക്കുക അല്ല മാണി ഇപ്പോള്‍ ചെയ്യേണ്ടത്. ഇടുക്കിയിലെ സ്വന്തം വോട്ട് നിലനിറുത്താന്‍ കടുത്ത നിലപാടെടുക്കണം. പുതിയ ഡാമിന് എത്രയും പെട്ടെന്ന് വേണ്ടത് കേന്ദ്രം ചെയ്തില്ലെങ്കില്‍ കേരള സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിയ്ക്കുമെന്ന് പറയണം. ഇത് കൊടിയേരിയും മാണിയോട് പറയുന്നുണ്ട്. അതിന്റെ അര്‍ത്ഥം ഐക്യ ജനാധിപത്യ മുന്നണി വിട്ട് ചെന്നാല്‍ ഇടതുമുന്നണിയില്‍ മാണി കോണ്‍ഗ്രസിന് സ്ഥാനം ലഭിയ്ക്കുമെന്നാണ്. അതുകൊണ്ട് തന്നെ അധികാരം നഷ്ടപ്പെടുമെന്ന ഭയം മാണിയ്ക്ക ലവലേശം വേണ്ട.
തമിഴ്നാട്ടിലെ പ്രാദേശിക പാര്‍ട്ടികള്‍ തങ്ങളുടെ ശക്തി കാട്ടി സംസ്ഥാനത്തിന് വേണ്ടതൊക്കെ നേടികൊടുക്കുന്നുണ്ട്. തമിഴ്നാടിന്റെ പ്രശ്നത്തില്‍ അവിടെ ഭരണപക്ഷവും പ്രതിപക്ഷവും ഇതൊന്നുമല്ലാത്ത നിലപാടെടുക്കുന്ന വൈകൊയും എല്ലാം ഒന്നാണ്. അവര്‍ക്ക് തമിഴ്നാടാണ് വലുത്. ഇല്ലെങ്കില്‍ ജനങ്ങള്‍ അവര്‍ക്കൊപ്പം ഉണ്ടാവില്ല. ഇത് കണ്ട് മലയാളിയും പഠിയ്ക്കേണ്ട കാലം അതിക്രമിച്ചിരിയ്ക്കുന്നു.
വാചകത്തില്‍ ഒതുക്കാതെ സമ്മര്‍ദ്ദ തന്ത്രം ഉപയോഗിച്ച് കാര്യം നേടാനുള്ള ചുണ മാണി കാണിയ്ക്കേണ്ടത് ഇപ്പോഴാണ്. ജോസ് മാണിയുടെ സിഹാസനം അടുത്ത 25 വര്‍ഷത്തേയ്ക്കെങ്കിലും ഇളകാതെ നോക്കാനുള്ള മികച്ച തന്ത്രമായാണ് ഇതിനെ മാണി കാണേണ്ടത്. ഇതിന് ജോസ് മാണിയെ മുന്നില്‍ നിറുത്തുകയും ചെയ്യാം. ഇങ്ങനെ ഉറച്ച നിലപാടെടുത്ത് ഡാം പണിയാനായാല്‍ അത് മാണിയുടെ തൊപ്പിയില്‍ പൊന്‍ തൂവലായിരിയ്ക്കും. കേരളം എന്നും ഇത് ഓര്‍മ്മിയ്ക്കുകയും ചെയ്യും. ഇതിനുള്ള തന്റേടം മാണി കാണിയ്ക്കുമോയെന്ന് കണ്ടറിയണം.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment